Just In
- 32 min ago
വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?
- 58 min ago
ഒറ്റ ദിവസം 60 മെറിഡിയൻ എസ്യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്
- 1 hr ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 2 hrs ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
Don't Miss
- Sports
IPL: ബട്ലറെ റോയല്‍സില്‍ ഓപ്പണറാക്കുന്നത് രഹാനെ! അന്നു സംഭവിച്ചത് അറിയാം
- Lifestyle
കുഞ്ഞിനെ സ്വപ്നം കാണുന്നതിന്റെ അര്‍ത്ഥം ഇതെല്ലാമാണ്
- Movies
സൽമാൻ ഖാൻ വീട്ടിൽ വന്ന് പിതാവിനൊപ്പം മദ്യപിച്ചിട്ടുണ്ട്; നടനുമായി പ്രണയമില്ലായിരുന്നെന്ന് ശില്പ ഷെട്ടി
- News
വിയറ്റ്നാമിലെ നെയ്പാം പെണ്‍കുട്ടി യുഎസ്സില്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ, സന്ദര്‍ശനം ഇക്കാര്യത്തില്‍
- Technology
ഓൺലൈൻ ഗെയിം കളിക്കാനും ജിഎസ്ടി നൽകണം, പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ
- Finance
യൂട്യൂബറിനും ക്രിപ്റ്റോയ്ക്കും പുതിയ നികുതി; നാളെ മുതല്‍ നടപ്പാക്കുന്ന 5 നിയമങ്ങള്‍
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
S1 പ്രോ മോഡലിനായി ഇനി അധികം കാത്തിരിക്കേണ്ട! 24 മണിക്കൂറിനുള്ളില്‍ ഡെലിവറി ചെയ്യുമെന്ന് Ola
കഴിഞ്ഞ ദിവസമാണ് നിര്‍മാതാക്കളായ ഓല, അതിന്റെ ജനപ്രീയ മോഡലായ S1 പ്രോ ഇലക്ട്രിക് സ്കൂട്ടറിനയുള്ള ബുക്കിംഗ് വീണ്ടും പുനരാരംഭിച്ചത്. ബുക്കിംഗ് പോര്‍ട്ടല്‍ വീണ്ടും ആരംഭിച്ചതിന് പിന്നാലെ മോഡലിന്റെയും വിലയും കമ്പനി വര്‍ധിപ്പിക്കുകയും ചെയ്തു.

ഇപ്പോഴിതാ പുതിയൊരു കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാള്‍. ബ്രാന്‍ഡ് നിരയിലെ S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകള് വാങ്ങി 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചെയ്യുമെന്നാണ് ഭവിഷ് അഗര്‍വാള്‍ ഇപ്പോള്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വേഗത്തിലുള്ള ഡെലിവറി നടപടിക്രമത്തിന് തന്റെ ടീമിനെ അഭിനന്ദിച്ച ഭവിഷ്, മറ്റ് മിക്ക ബ്രാന്‍ഡുകള്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്നും ഡീലര്‍ഷിപ്പുകളിലെ രജിസ്ട്രേഷന് പോലും കുറച്ച് ദിവസമെടുക്കുമെന്നും, ഓല ഇലക്ട്രിക് അതിന്റെ വേഗത്തിലുള്ള ഡെലിവറികളില്‍ മുന്‍പന്തിയിലാണെന്നും ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

'ഹൈപ്പര്‍ മോഡില്‍' ഉപഭോക്താക്കള്‍ക്ക് അവരുടെ ഓല ഇലക്ട്രിക് സ്കൂട്ടറുകള് ലഭിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു. താന്‍ ഇന്നലെ പണമടച്ചുവെന്നും 24 മണിക്കൂറിനുള്ളില്‍ ഉല്‍പ്പന്നം കൈമാറിയെന്നും ഒരു ഉപഭോക്താവ് പറയുന്നതും കേള്‍ക്കാം.

ഇവി ഇരുചക്രവാഹന നിര്‍മാതാവ് എല്ലാവര്‍ക്കുമായി പര്‍ച്ചേസിംഗ് വിന്‍ഡോ കഴിഞ്ഞ ദിവസം തുറന്നിരിക്കുന്നു, ഓല ആപ്പ് വഴി മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. ഇലക്ട്രിക് സ്കൂട്ടറിനായുള്ള ഏറ്റവും പുതിയ പര്‍ച്ചേസ് വിന്‍ഡോ തുറന്നതിന് പിന്നാലെ വിലയും വര്‍ദ്ധിപ്പിച്ചിരുന്നു. കമ്പനി ഇലക്ട്രിക് സ്കൂട്ടറിന്റെ വിലയില്‍ 10,000 രൂപയോളമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇതോടെ ഓല S1 പ്രോയുടെ വില ഇപ്പോള്‍ 1.39 ലക്ഷം രൂപയിലേക്ക് ഉയരുകയും ചെയ്യുന്നു (എക്സ്ഷോറൂം, ഡല്‍ഹി). FAME II (ഹൈബ്രിഡ് & ഇലക്ട്രിക് എന്നിവയുടെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ്) പദ്ധതിക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സബ്സിഡി ഉള്‍പ്പെടെയാണ് പുതുക്കിയ വില.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 1.29 ലക്ഷം രൂപയ്ക്കായിരുന്നു മോഡല്‍ കമ്പനി പുറത്തിറക്കിയത്. ചുരുങ്ങിയ സമയം കൊണ്ട് ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ വളരെ ജനപ്രീയമായ മോഡലായി മാറാനും ഓല S1 പ്രോയ്ക്ക് സാധിച്ചു. അവതരിപ്പിക്കുമ്പോള്‍, S1, S1 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളെയായിരുന്നു കമ്പനി അവതരിപ്പിച്ചത്. എന്നാല്‍ S1-ന് ഡിമാന്‍ഡ് കുറഞ്ഞതോടെ ഇതിന്റെ ഉത്പാദനം കമ്പനി താത്കാലികമായി അവസാനിപ്പിക്കുകയാണ് ചെയ്തത്.

നിലവില്‍, ഓല ഇലക്ട്രിക് ഇന്ത്യയിലെ ഏറ്റവും വലിയ ഇവി നിര്‍മാതാക്കളില്‍ ഒരാളാണ്. കൂടാതെ സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ അതിവേഗം വളരുകയും ചെയ്യുന്നു. ഓല ഇലക്ട്രിക് സ്കൂട്ടറിനായുള്ള പ്രീ-ബുക്കിംഗ് തുറന്ന് 24 മണിക്കൂറിനുള്ളില്‍ കമ്പനിക്ക് ഒരു ലക്ഷത്തിലധികം പ്രീ-ബുക്കിംഗുകള്‍ ലഭിച്ചതും വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു.

കൂടാതെ, രാജ്യത്ത് വൈദ്യുത വാഹന ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുമ്പോള്‍ ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ആവശ്യം ഉയരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി, ഓല ഇലക്ട്രിക്, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുടനീളം 4000-ല്‍ അധികം 'ഹൈപ്പര്‍ചാര്‍ജര്‍' ചാര്‍ജിംഗ് നെറ്റ്വര്ക്കുകള് ഉപയോഗിച്ച് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കാനും പ്രവര്‍ത്തിക്കുന്നു.

വെറും 18 മിനിറ്റിനുള്ളില്‍ 0 ശതമാനം മുതല്‍ 50 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഈ ഹൈപ്പര്‍ചാര്‍ജറുകള്‍ക്ക് കഴിയുമെന്നാണ് ഓല ഇലക്ട്രിക് അവകാശപ്പെടുന്നത്. കൂടാതെ, ഓല ഇലക്ട്രിക് സ്കൂട്ടര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെ ചാര്‍ജിംഗ് നില തത്സമയം നിരീക്ഷിക്കാന്‍ കഴിയും.

കാഴ്ചയില്‍, S1, S1 പ്രോ മോഡലുകള്‍ ഒരുപോലെയാണെങ്കിലും, രണ്ട് വകഭേദങ്ങളും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ഇലക്ട്രിക് സ്കൂട്ടറുകളില്‍ ഉപയോഗിക്കുന്ന ബാറ്ററി പാക്കിലാണ് ഏറ്റവും വലിയ മാറ്റം. S1-ല്‍ ആരംഭിച്ചാല്‍, ഇത് ഒരു ചെറിയ 2.98kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു, എന്നാല്‍ S1 പ്രോ അധിക റേഞ്ചിനായി അല്‍പ്പം വലിയ 3.97kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു.

സമാനമായ ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകള്ക്കിടയിലും പ്രകടന സ്ഥിതിവിവരക്കണക്കുകള്‍ വ്യത്യാസപ്പെടുന്നു. എന്നിരുന്നാലും, പ്രകടന കണക്കുകളിലെ വ്യത്യാസം S1 പ്രോയിലെ അധിക 'ഹൈപ്പര്‍' മോഡ് വരെയാകാം.

'ഹൈപ്പര്‍' മോഡ് ലഭിക്കുന്നതുവഴി S1 പ്രോയുടെ ഉയര്‍ന്ന വേഗത 115km/h ആണ്, മറുവശത്ത്, S1-ന്റെ ഉയര്‍ന്ന വേഗത 90km/h ആണ്. റേഞ്ചിന്റെ കാര്യത്തില്‍, S1 പ്രോയുടെ വലിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജിന് 181 കിലോമീറ്റര്‍ എന്ന ഔദ്യോഗിക റേഞ്ച് നല്കുന്നു, അതേസമയം S1-ന് ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ സഞ്ചരിക്കാനാകും.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിവേഴ്സിംഗ് മോഡ്, ക്ലൗഡ് കണക്റ്റിവിറ്റി, അലോയ് വീലുകള്‍, ഡിസ്ക് ബ്രേക്കുകള്‍, ടെലിസ്കോപിക് ഫ്രണ്ട് സസ്പെന്ഷന്, കീലെസ് ആപ്പ് അധിഷ്ഠിത ആക്സസ്, എല്‍ഇഡി ഹെഡ്ലൈറ്റുകള് തുടങ്ങി നിരവധി സവിശേഷതകളുമായാണ് ഓല S1, S1 പ്രോ മോഡലുകള്‍ വരുന്നത്.