300 സിസി എഞ്ചിനുമായി Vespa, പുത്തൻ പുതിയ GTS ശ്രേണി അവതരിപ്പിച്ച് Piaggo

ജനപ്രിയമായ ഐതിഹാസിക സ്‌കൂട്ടറായ വെസ്‌പയുടെ പുതിയ 2023 മോഡൽ ശ്രേണി പുറത്തിറക്കി പിയാജിയോ. സ്റ്റാൻഡേർഡ് GTS, GTS സൂപ്പർ, GTS സൂപ്പർസ്പോർട്ട്, GTS സൂപ്പർടെക് എന്നീ നാല് വേരിയന്റുകളിലാണ് വാഹനം ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്.

300 സിസി എഞ്ചിനുമായി Vespa, പുത്തൻ പുതിയ GTS ശ്രേണി അവതരിപ്പിച്ച് Piaggo

വെസ്പ GTS ശ്രേണിയുടെ പരിഷ്ക്കാരങ്ങളിൽ നേരിയ ഫെയ്‌സ്‌ലിഫ്റ്റ് മാറ്റം, പുതിയ ഫ്രണ്ട് സസ്പെൻഷൻ, പുതിയ 300 HPE എഞ്ചിൻ എന്നിവ ഉൾപ്പെടുന്നുവെന്നാണ് കമ്പനി പറയുന്നത്. നിലവിൽ അന്താരാഷ്‌ട്ര വിപണികളിൽ മാത്രമായാണ് സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

300 സിസി എഞ്ചിനുമായി Vespa, പുത്തൻ പുതിയ GTS ശ്രേണി അവതരിപ്പിച്ച് Piaggo

അതായത് ഇന്ത്യയിൽ ഇത് അടുത്ത കാലത്തൊന്നും ലഭ്യമാവില്ലെന്ന് സാരം. പൂർണമായും മെറ്റലിൽ ഒരുക്കിയിരിക്കുന്ന ബോഡിയാണ് പുതിയ വെസ്പ GTS പതിപ്പിന്റെ ഹൈലൈറ്റ് എന്നു പറയാം. എങ്കിലും ഡിസൈനിന്റെ കാര്യത്തിൽ വെസ്‌പ സ്കൂട്ടറുകളുടെ അതേ ശൈലി തന്നെയാണ് പുത്തൻ പതിപ്പിലും പിന്തുടർന്നിരിക്കുന്നത്.

300 സിസി എഞ്ചിനുമായി Vespa, പുത്തൻ പുതിയ GTS ശ്രേണി അവതരിപ്പിച്ച് Piaggo

2023 മോഡൽ ലൈനപ്പിൽ കമ്പനി പുനർരൂപകൽപ്പന ചെയ്ത മിററുകൾ, മഡ്ഗാർഡ്, ഫ്രണ്ട് ആപ്രോൺ എന്നിവയുടെ രൂപത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ കമ്പനി ഒന്നല്ല, രണ്ടല്ല, നാല് മോഡലുകളിലായി 14 കളർ ഓപ്ഷനുകളാണ് ഇത്തവണ അവതരിപ്പിക്കുന്നത്.

300 സിസി എഞ്ചിനുമായി Vespa, പുത്തൻ പുതിയ GTS ശ്രേണി അവതരിപ്പിച്ച് Piaggo

അലോയ് വീലുകളെപ്പോലെ തന്നെ വ്യത്യസ്തമായ കളർ ഘടകങ്ങളുള്ള ബോൾഡ് കളർവേകൾ കാഴ്ച്ചയിൽ സ്‌കൂട്ടറിനെ മനോഹരമാക്കുന്നുണ്ട്. വെസ്പ GTS 125 i-GET, 300 HPE എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

300 സിസി എഞ്ചിനുമായി Vespa, പുത്തൻ പുതിയ GTS ശ്രേണി അവതരിപ്പിച്ച് Piaggo

രണ്ട് എഞ്ചിനുകളും ഫ്യുവൽ-ഇഞ്ചക്‌റ്റഡ്, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ യൂണിറ്റുകളാണെന്നതാണ് ശ്രദ്ധേയം. എന്നാൽ 300 HPE പതിപ്പിന്റെ പ്രധാന ഹൈലൈറ്റ് അതിന്റെ 23 bhp പവറാണ്. ഇത് വെസ്പയുടെ ഇതുവരെയുള്ളതിൽ ഏറ്റവും ശക്തമായ മോഡലായി മാറുന്നു.

300 സിസി എഞ്ചിനുമായി Vespa, പുത്തൻ പുതിയ GTS ശ്രേണി അവതരിപ്പിച്ച് Piaggo

പുതിയ സീറ്റും പുതിയ ഫ്രണ്ട് സസ്‌പെൻഷനും പോലെ മറ്റ് സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി വെസ്പ GTS മോഡലിൽ കുറച്ച് പരിഷ്ക്കാരങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. പരമ്പരാഗത വെസ്പ സിംഗിൾ ആം സിസ്റ്റം ഉള്ളപ്പോൾ, മികച്ച സൗകര്യവും ഉയർന്ന വേഗതയിൽ പോലും കിടിലൻ സ്റ്റെബിലിറ്റിയും പ്രദാനം ചെയ്യുന്നതിനായി സസ്പെൻഷൻ ട്യൂൺ ചെയ്തിട്ടുണ്ട്.

300 സിസി എഞ്ചിനുമായി Vespa, പുത്തൻ പുതിയ GTS ശ്രേണി അവതരിപ്പിച്ച് Piaggo

മറ്റ് ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ വെസ്പ GTS സൂപ്പർ, GTS സൂപ്പർസ്പോർട്ട്, GTS സൂപ്പർടെക് എന്നിവയിൽ കീലെസ് സ്റ്റാർട്ട്/സ്റ്റോപ്പ് കൂടാതെ റിമോട്ട് സീറ്റ് ഓപ്പണിംഗ് ഫംഗ്ഷനുകളും ബ്രാൻഡ് സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. റിമോട്ട് കീ ഫോബ് ഉപയോഗിച്ച് തിരക്കേറിയ പാർക്കിംഗ് സ്ഥലത്ത് സ്കൂട്ടർ കണ്ടെത്താൻ സഹായിക്കുന്ന ബൈക്ക് ഫൈൻഡർ ഫീച്ചറും അവർക്ക് ലഭിക്കും.

300 സിസി എഞ്ചിനുമായി Vespa, പുത്തൻ പുതിയ GTS ശ്രേണി അവതരിപ്പിച്ച് Piaggo

GTS സൂപ്പർസ്‌പോർട്ട്, GTS സൂപ്പർടെക് മോഡലുകൾക്ക് വെസ്പ MIA ആപ്പ് വഴി സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ലഭിക്കും. സ്കൂട്ടറിന്റെ സൂപ്പർടെക് വേരിയന്റിന് 4.3-ഇഞ്ച് ഫുൾ-കളർ TFT ഡിസ്‌പ്ലേയുണ്ടെന്നതും ആകർഷകമായ ഫീച്ചറാണ്. ബാക്കി മോഡലുകൾക്ക് 3-ഇഞ്ച് അനലോഗ്-എൽസിഡി ഡിസ്‌പ്ലേയാണ് വെസ്പ സമ്മാനിച്ചിരിക്കുന്നത്.

300 സിസി എഞ്ചിനുമായി Vespa, പുത്തൻ പുതിയ GTS ശ്രേണി അവതരിപ്പിച്ച് Piaggo

പോയ വർഷവും വെസ്പയുടെ GTS ശ്രേണി പരിമിതമായ യൂണിറ്റുകളിൽ പിയാജിയോ പുറത്തിറക്കിയിരുന്നു. അന്ന് ഈ സ്പെഷ്യൽ വേരിയന്റുകളുടെ 300 യൂണിറ്റുകളോളമാണ് കമ്പനി അവതരിപ്പിച്ചത്. എന്നാൽ ഇത്തവണ ഇവയുടെ എത്ര യൂണിറ്റുകൾ വിപണിയിൽ എത്തിക്കുമെന്ന് ബ്രാൻഡ് വ്യക്തമാക്കിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #വെസ്പ #vespa
English summary
Piaggio unveiled 2023 vespa gts range in international markets
Story first published: Friday, October 7, 2022, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X