എന്താണ് ടീമേ; സെക്കൻഡ് ഹാൻഡ് ആക്ടിവ വാങ്ങാൻ പ്ലാനുണ്ടോ? ഇതൊന്ന് വായിച്ചു നോക്ക്

ഇന്ത്യയിലെ ഓട്ടോമാറ്റിക് സ്കൂട്ടറുകളുടെ പര്യായമായ ഹോണ്ട ആക്ടിവയുടെ ജനപ്രീതി ആരേയും അമ്പരപ്പിക്കുന്നതാണ്. ഇന്ധനക്ഷമതയുള്ള, സുഖപ്രദമായ, അർബൻ റൺ എബൗട്ട് ആഗ്രഹിക്കുന്നവർക്ക് തികച്ചും അനുയോജ്യമായ, അൾട്രാ റിഫൈൻഡും, സൈലൻ്റുമായ ഒരു സ്കൂട്ടർ എന്ന ഖ്യാതിയും ആക്ടിവയ്ക്കുണ്ട്. ഇതിൻ്റെ പ്രധാന സവിശേഷത എന്നാൽ മികച്ച റീസെയിൽ വാല്യു ഉണ്ട് എന്നതാണ്.

എന്താണ് ടീമേ; സെക്കൻഡ് ഹാൻഡ് ആക്ടിവ വാങ്ങാൻ പ്ലാനുണ്ടോ? ഇതൊന്ന് വായിച്ചു നോക്ക്

എന്തുകൊണ്ട് ഉപയോഗിച്ച Activa വാങ്ങണം?

നിങ്ങൾ ശരിക്കും ഒരു യൂസ്ഡ് ഹോണ്ട ആക്ടിവ വാങ്ങേണ്ട കാര്യമുണ്ടോ? തിർച്ചയായും ഒരു ആക്ടിവ, അതിന്റെ എല്ലാ തരത്തിലുളള അപ്പീലിനും, മികച്ചതാണ്. വർഷങ്ങളായി അങ്ങനെ തന്നെയാണ്. കൂടാതെ, ആക്ടിവ 6G, ആക്ടിവ 125 എന്നിങ്ങനെ രണ്ട് മോഡലുകളാണ് ശ്രേണിയില്‍ ഉള്ളത്. ഇതില്‍ ആക്ടിവ 6G-യുടെ പ്രാരംഭ പതിപ്പിന് 70,716 രൂപയും ഉയര്‍ന്ന പതിപ്പിന് 73,961 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

എന്താണ് ടീമേ; സെക്കൻഡ് ഹാൻഡ് ആക്ടിവ വാങ്ങാൻ പ്ലാനുണ്ടോ? ഇതൊന്ന് വായിച്ചു നോക്ക്

ആക്ടിവ 125-ലേക്ക് വന്നാല്‍ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഇതിന്റെ പ്രാരംഭ പതിപ്പിന് 75,084 രൂപയും ഉയര്‍ന്ന വേരിയന്റിന് 82,256 രൂപയുമാണ് എക്‌സ്‌ഷോറൂം വില. കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകള്‍ കൂടിയാണ് ആക്ടിവ 6G-യും 125 മോഡലും.

എന്താണ് ടീമേ; സെക്കൻഡ് ഹാൻഡ് ആക്ടിവ വാങ്ങാൻ പ്ലാനുണ്ടോ? ഇതൊന്ന് വായിച്ചു നോക്ക്

ഏത് വേരിയൻ്റാണ് നിങ്ങൾ വാങ്ങേണ്ടത്?

രണ്ട് ദശാബ്ദത്തിലേറെയായി ഇത് നിലവിലുണ്ടെങ്കിലും 2001-ലാണ് ആദ്യമായി ആക്ടിവ വിപണിയിലെത്തിക്കുന്നത്. ആക്ടിവ 2G (2009 മുതൽ) അല്ലെങ്കിൽ ആക്ടിവ HET, 3G അല്ലെങ്കിൽ 4G പോലുള്ള പിന്നീടുള്ള പതിപ്പുകളാണ് ഇറക്കിയത്. ഫസ്റ്റ്-ജെൻ മോഡലിന് അൽപ്പം മടുപ്പ് തോന്നാനുള്ള സാധ്യത കൂടുതലാണ്, മാത്രമല്ല നിങ്ങൾ അതിനായി നൽകുന്ന വിലയ്ക്ക് ഉളളത് ഇല്ല എന്ന് മാത്രമല്ല നല്ല മെയിൻ്റെനൻസ് ചിലവും വരും. കൂടാതെ, 15 വർഷത്തിലധികം പഴക്കമുള്ള ആക്ടിവകൾക്ക് ആവശ്യമായ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന്റെയും ഗ്രീൻ ടാക്‌സിന്റെയും ചെലവ് വഹിക്കുകയും വേണെ എന്ന് കേൾക്കുമ്പോൾ തന്നെ പലരുടേയും മനസ്സ് മടുക്കും

എന്താണ് ടീമേ; സെക്കൻഡ് ഹാൻഡ് ആക്ടിവ വാങ്ങാൻ പ്ലാനുണ്ടോ? ഇതൊന്ന് വായിച്ചു നോക്ക്

ശ്രദ്ധിക്കേണ്ട കാര്യം

ആക്ടിവയുടെ ഫുൾ മെറ്റൽ ബോഡി വർക്ക് അതിന്റെ ഫൈബർ ബോഡി എതിരാളികളേക്കാൾ മികച്ച ഉറപ്പ് പറയുന്നുണ്ടെങ്കിലും, തുരുമ്പെടുക്കാൻ സാധ്യതയുണ്ട്. അത് ശ്രദ്ധിക്കുക - പ്രത്യേകിച്ച് ഫ്രണ്ട് ഫെൻഡറിലും അടിയിലും. പ്ലാസ്റ്റിക് വിള്ളലുകളും ചിലയിടത്ത് കാണാൻ സാധിക്കും - ഏപ്രണിലും സീറ്റിനടിയിലെ സ്റ്റോറേജ് ബിന്നിലും ഹാൻഡിൽ ബാറിലും - ഹെഡ്‌ലാമ്പിൻ്റെ ഫിറ്റിങ്ങ് ശ്രദ്ധിക്കുക, അതോടൊപ്പം തന്നെ വാഹനം ഓടിച്ചു നോക്കുന്ന സമയത്ത് ഏതെങ്കിലും രീതിയിലുളള ശബ്ദം വരുന്നുണ്ടോ എന്നും പ്രത്യേകം ശ്രദ്ധിക്കണം

എന്താണ് ടീമേ; സെക്കൻഡ് ഹാൻഡ് ആക്ടിവ വാങ്ങാൻ പ്ലാനുണ്ടോ? ഇതൊന്ന് വായിച്ചു നോക്ക്

ആക്ടീവയിലെ ട്രെയിലിംഗ് ലിങ്ക് ഫ്രണ്ട് സസ്‌പെൻഷൻ പുതിയതാണെങ്കിലും ഒരിക്കലും ഒരു അധികകംഫർട്ട് തരുന്നതല്ല അൽപ്പം കട്ടിയാണ്, കാലക്രമേണ, മുൻഭാഗത്ത് നിന്ന് ഓടിക്കുന്നവർക്ക് ഒരു അസ്വസ്ഥത നേരിടാനും സാധ്യതയുണ്ട്. 2020-ൽ 6G വേരിയന്റ് അവതരിപ്പിക്കുന്നത് വരെ, ഈ ഒരു വിഷയത്തിൽ ഹോണ്ട കാര്യമായി ശ്രദ്ധ ചെലുത്തിയിരുന്നില്ല. പരിശോധിക്കേണ്ട മറ്റൊരു നിർണായക വിഷയം എഞ്ചിൻ ഓയിൽ ഡ്രെയിൻ നട്ട് ആണ്.

എന്താണ് ടീമേ; സെക്കൻഡ് ഹാൻഡ് ആക്ടിവ വാങ്ങാൻ പ്ലാനുണ്ടോ? ഇതൊന്ന് വായിച്ചു നോക്ക്

ഡ്രെയിൻ നട്ട് പലപ്പോഴും അമിതമായി മുറുകുകയും സ്ലിപ്പിന് കാരണമാവുകയും ചെയ്യുന്നുണ്ട്, ഇത് സാവധാനത്തിലുള്ള ഓയിൽ ചോർച്ചയ്ക്ക് കാരണമാകുന്നു. ഈ പ്രശ്‌നത്തിനുള്ള ഏക പരിഹാരം എഞ്ചിൻ അൺമൗണ്ട് ചെയ്ത് ഡ്രെയിൻ ഹോൾ റീബോർ ചെയ്യുക അല്ലെങ്കിൽ താൽക്കാലിക പരിഹാരമായി ഡ്രെയിൻ നട്ടിൽ സിലിക്കൺ ടേപ്പ് ഉപയോഗിക്കുക എന്നതാണ്.

എന്താണ് ടീമേ; സെക്കൻഡ് ഹാൻഡ് ആക്ടിവ വാങ്ങാൻ പ്ലാനുണ്ടോ? ഇതൊന്ന് വായിച്ചു നോക്ക്

ചിന്തിക്കേണ്ട പോയിൻ്റ്

ഹോണ്ട ആക്ടിവയുടെ സ്‌പെയർ പാർട്‌സുകൾ കിട്ടാൻ വളരെ എളുപ്പമാണ് അതോടൊപ്പം തന്നെ മിതമായ വിലയും ഉളളു. അത് കൊണ്ട് പോക്കറ്റ് കീറും എന്ന് പേടിയൊട്ടും വേണ്ട്. ഡിസൈൻ ഭാഗം നോക്കിയാൽ വളരെ ലളിതമായ ഒരു ഡിസൈൻ ലേഔട്ട് കൂടിയാണ് ആക്ടിവയുടേത്.

എന്താണ് ടീമേ; സെക്കൻഡ് ഹാൻഡ് ആക്ടിവ വാങ്ങാൻ പ്ലാനുണ്ടോ? ഇതൊന്ന് വായിച്ചു നോക്ക്

സ്പെയറുകൾ വാങ്ങുമ്പോൾ നിങ്ങളുടെ കൈവശമുളള മോഡലിന് ചേരുന്ന പാർട്സ് തന്നെ വാങ്ങാൻ ശ്രദ്ധിക്കണം. കാരണം ആക്ടിവയുടെ പല മോഡലുകൾക്കും ഒരേ സ്പെയർ പാർട്സുകൾ തന്നെ ഉപയോഗിക്കാൻ കഴിയും. എന്ന് കരുതി എല്ലാ മോഡലുകൾക്കും അത് ചേരുമെന്ന് വിചാരിക്കരുത്. അത് കൊണ്ടാണ് തങ്ങളുടെ മോഡൽ നമ്പർ പ്രത്യേകം ഓർമിപ്പിക്കണമെന്ന് പറഞ്ഞത്. ആക്ടിവയെ കുറിച്ചുളള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമൻ്റ് ബോക്സിൽ അറിയിക്കുക

Most Read Articles

Malayalam
English summary
Planning to buy used honda activa just read this
Story first published: Tuesday, August 16, 2022, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X