India
YouTube

Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

പെട്രോള്‍ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ വലിയ വളര്‍ച്ചയാണ് കാണാന്‍ സാധിക്കുന്നത്.

Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

ഇതുമനസ്സിലാക്കിയ നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ വഴികള്‍ തേടുകയാണ്. ഇതിന്റെ ഭാഗമായി ഡീലര്‍ഷിപ്പ് ശൃംഖലകളുടെ എണ്ണവും നിര്‍മാതാക്കള്‍ വര്‍ധിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. രാജ്യത്തെ മറ്റൊരു ഇവി നിര്‍മാതാക്കളായ റിവോള്‍ട്ടും തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിക്കുകയാണ്.

Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

ഇതിന്റെ ഭാഗമായി കമ്പനി ഇപ്പോള്‍ കേരളത്തിലെ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. കൊച്ചി, തൃശൂര്‍ നഗരങ്ങളില്‍ ഓരോ പുതിയ ഡീലര്‍ഷിപ്പുകള്‍ കമ്പനി അടുത്തിടെ ഉദ്ഘാടനം ചെയ്തു. ശ്രദ്ധേയമായി, ബ്രാന്‍ഡിന്റെ കേരളത്തിലെ ആദ്യത്തെ രണ്ട് സ്റ്റോറുകളും ഇന്ത്യയിലെ 24, 25 സ്റ്റോറുകളും ഇവയാണ്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഉടനീളം 40-ലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി.

Most Read: യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

സംസ്ഥാനത്തിന്റെ തയ്യാറെടുപ്പും പരിസ്ഥിതി സൗഹൃദ സമീപനവും പ്രദര്‍ശിപ്പിച്ച് നീതി ആയോഗ് തയ്യാറാക്കിയ സംസ്ഥാന ഊര്‍ജ, കാലാവസ്ഥാ സൂചിക പട്ടികയില്‍ കേരളം അടുത്തിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതിനോട് അനുബന്ധിച്ച്, 2022 ഏപ്രിലില്‍ ഇവി പോളിസിയുടെ ഭാഗമായി കേരള സംസ്ഥാന സര്‍ക്കാര്‍ എറണാകുളത്ത് അഞ്ച് വരെ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു.

Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

വികസിപ്പിച്ച് നടപ്പിലാക്കുന്ന പുതിയ നയത്തിന് കീഴില്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ കേരളം ആരംഭിച്ചിട്ടുണ്ട്, കൂടാതെ സംസ്ഥാനത്തുടനീളമുള്ള ഇവികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് പരമാവധി സഹായം നല്‍കാനും ലക്ഷ്യമിടുന്നു.

Most Read: അപകടത്തിൽ നിന്ന് രക്ഷിച്ച Ecosport -ന്റെ ബിൾഡ് ക്വാളിറ്റിയിൽ സന്തുഷ്ടനായി വീണ്ടും അതേ മോഡൽ കരസ്ഥമാക്കി ഉടമ

Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

FAME ഇന്ത്യ സ്‌കീമും നീതി ആയോഗിന്റെ 'ബാറ്ററി സ്വാപ്പിംഗ്' നയവും പോലുള്ള സര്‍ക്കാര്‍ സംരംഭങ്ങളിലൂടെ, സുസ്ഥിരതയും പരിസ്ഥിതി സൗഹാര്‍ദ്ദ വാഹനങ്ങളുമായി പൊരുത്തപ്പെടാനുള്ള സാധ്യതയും രാജ്യത്തുടനീളം ശക്തി പ്രാപിക്കുകയാണ്.

Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

കൊച്ചിയില്‍ പാലാരിവട്ടം പാലത്തിന് സമീപത്തായിട്ടാണ് കമ്പനിയുടെ പുതിയ ഡീലര്‍ഷിപ്പ് വന്നിരിക്കുന്നത്. അതേസമയം തൃശൂരില്‍ പുഴയ്ക്കല്‍ ഭാഗത്തായിട്ടുമാണ് പുതിയ ഡീലര്‍ഷിപ്പെന്ന് കമ്പനി അറിയിച്ചു. കേരളത്തിലെ വിവിധ ഇടങ്ങളില്‍ വൈകാതെ പുതിയ കൂടുതല്‍ സ്റ്റോറുകള്‍ വരുമെന്നും കമ്പനി അറിയിച്ചു.

Most Read: സ്റ്റേഷൻ വാഗണുകൾ/ എസ്റ്റേറ്റ് മോഡലുകൾ ഇന്ത്യയിൽ ക്ലച്ച് പിടിക്കാതെ പോയതിന്റെ കാരണങ്ങൾ എന്ത്?

Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

പുതിയ സ്റ്റോര്‍ റിവോള്‍ട്ടിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ RV400 റീട്ടെയില്‍ ചെയ്യുക മാത്രമല്ല, സന്ദര്‍ശകര്‍ക്ക് ബൈക്കിന്റെ ടെസ്റ്റ് റൈഡ് നടത്താനും കഴിയും. കൂടാതെ, AI- പ്രവര്‍ത്തനക്ഷമമാക്കിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ രൂപകല്പനയിലൂടെയും ചാര്‍ജിംഗ് പ്രക്രിയയിലൂടെയും അവര്‍ക്ക് കടന്നുപോകാന്‍ കഴിയും.

Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

RV400 ന്റെ സാങ്കേതിക സവിശേഷതകളെ സംബന്ധിച്ചിടത്തോളം, ഇതിന് 72V, 3.24kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ആണ് കരുത്ത് നല്‍കുന്നത്.

Most Read: ടാറ്റ സഫാരിക്ക് 63.50 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

ഇത് 3kW മിഡ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിലേക്ക് ഊര്‍ജ്ജം നല്‍കുന്നു. മോട്ടോര്‍സൈക്കിളിന് 85 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. എന്നാല്‍ അത് തിരഞ്ഞെടുത്ത റൈഡിംഗ് മോഡിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു; ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിവയുള്‍പ്പെടെ മൂന്ന് റൈഡിംഗ് മോഡും ഇതിന് ലഭിക്കുന്നു.

Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

ലിഥിയം അയണ്‍ ബാറ്ററി 4.5 മണിക്കൂറിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കോസ്മിക് ബ്ലാക്ക്, റിബല്‍ റെഡ്, മിസ്റ്റ് ഗ്രേ എന്നീ മൂന്ന് കളര്‍ ഓപ്ഷനില്‍ മോഡല്‍ തെരഞ്ഞെടുക്കാനും സാധിക്കും.

Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

സൈക്കിള്‍ ഭാഗങ്ങള്‍ വളരെ പ്രീമിയം ആണ്, മുന്നില്‍ അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്കും ഉണ്ട്. കാഴ്ചയില്‍ സാധാരണ പെട്രോള്‍ പവര്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ പോലെ തന്നെ റിവോള്‍ട്ട് മോഡലുകളും കാണപ്പെടുന്നു.

Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

ബൈക്ക് ലൊക്കേറ്റര്‍/ജിയോ ഫെന്‍സിംഗ്, സ്‌ക്രീനില്‍ ഒരു ടാപ്പിലൂടെ നിങ്ങള്‍ക്ക് മാറ്റാവുന്ന ഇഷ്ടാനുസൃതമാക്കിയ ശബ്ദങ്ങള്‍, പൂര്‍ണ്ണമായ ബൈക്ക് ഡയഗ്നോസ്റ്റിക്സ്, ബാറ്ററി നില, നിങ്ങളുടെ റൈഡുകളിലെ ചരിത്രപരമായ ഡാറ്റ തുടങ്ങിയ കണക്റ്റിവിറ്റി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന MyRevolt ആപ്പ് വഴി ബൈക്ക് പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.

Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകളായി കമ്പനി അവതരിപ്പിച്ചത്. എന്നാല്‍ RV400-ന് വലിയ ഡിമാന്‍ഡ് ലഭിച്ചതോടെ RV300-യുടെ ഉത്പാദനം പാതി വഴിയില്‍ കമ്പനി നിര്‍ത്തുകയായിരുന്നു. മാത്രമല്ല, സെമികണ്ടക്ടര്‍ ചിപ്പ് പ്രതിസന്ധി പോലുള്ള പ്രശ്‌നങ്ങളും ഉത്പാദനത്തെ ബാധിച്ചുവെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Revolt motors opens two new dealerships in kerala read to find more details
Story first published: Saturday, May 14, 2022, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X