RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

2022 ഏപ്രില്‍ 25 മുതല്‍ RV400-ന്റെ ബുക്കിംഗ് വീണ്ടും ആരംഭിക്കുമെന്ന് വ്യക്തമാക്കി നിര്‍മാതാക്കളായ റിവോള്‍ട്ട് മോട്ടോര്‍സ്. പ്രതീക്ഷച്ചതിലും കൂടുതല്‍ ഡിമാൻഡ് നേരത്തെ ലഭിച്ചതോടെയാണ് മോഡലിന്റെ ബുക്കിംഗ് കമ്പനി താത്ക്കാലികമായി നിര്‍ത്തിയത്.

RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

എന്നാല്‍ ഇപ്പോള്‍ അത് വീണ്ടും പുനരാരംഭിക്കുകയാണ് കമ്പനി. ഇത്തവണ 20 നഗരങ്ങളില്‍ ബുക്കിംഗ് നടത്തുമെന്നാണ് റിവോള്‍ട്ട് മോട്ടോര്‍സ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് ലഭ്യമായിതില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് RV400.

RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

അതിന്റെ മുന്‍നിര മോഡലിന് ഉയര്‍ന്ന ഡിമാന്‍ഡും ലഭ്യമായ പരിമിതമായ യൂണിറ്റുകളും കാരണം, കമ്പനി രണ്ട് മാസത്തേക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു. ബുക്കിംഗ് വീണ്ടും തുറന്നാല്‍, ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ 25-ന് രാവിലെ 10 മണി മുതല്‍ റിവോള്‍ട്ട് മോട്ടോര്‍സിന്റെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് നാമമാത്രമായ 9,999 രൂപയ്ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും.

RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

റിവോള്‍ട്ട് മോട്ടോറുകള്‍ക്ക് തങ്ങളുടെ ശൃംഖല വികസിപ്പിക്കാനും 40-ലധികം ഡീലര്‍ഷിപ്പുകള്‍ തുറക്കാനും പദ്ധതിയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

നിലവില്‍ ഡല്‍ഹി, നോയിഡ, ജയ്പൂര്‍, മുംബൈ, പുനെ, ബെംഗളൂരു, സൂറത്ത്, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂര്‍, മധുരൈ, വിശാഖപട്ടണം, വിജയവാഡ, ലഖ്നൗ, നെല്ലൂര്‍, കൊച്ചി, തൃശൂര്‍, ഹുബ്ലി തുടങ്ങിയ നഗരങ്ങളില്‍ കമ്പനിക്ക് സ്റ്റോറുകളുണ്ട്.

RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

റിവോള്‍ട്ട് മോട്ടോര്‍സ് പറയുന്നതനുസരിച്ച്, ഇന്ത്യന്‍ റോഡുകളില്‍ സമ്പൂര്‍ണ സുരക്ഷയോടെയാണ് അവര്‍ 6 കോടി കിലോമീറ്റര്‍ നാഴികക്കല്ല് നേടിയത്.

RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച് പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകള്‍ കമ്പനി അവതരിപ്പിച്ചെങ്കിലും, RV400-ന് ആവശ്യക്കാര്‍ ഏറെയെന്ന് മനസ്സിലാക്കിയ റിവോള്‍ട്ട് RV300-നെ വിപണിയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു.

RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

RV400-ന്റെ പ്രൊഡക്ഷനില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും കമ്പനി പറയുന്നു. മെക്കാനിക്കലിലേക്ക് വരുമ്പോള്‍, RV400-ന് 3KW (മിഡ് ഡ്രൈവ്) മോട്ടോര്‍ ലഭിക്കുന്നു, അത് 72V, 3.24KWh ലിഥിയം-അയണ്‍ ബാറ്ററിയാണ് നല്‍കുന്നത്.

RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

റിവോള്‍ട്ട് മോട്ടോര്‍സ് അവകാശപ്പെടുന്നത് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 85 കിലോമീറ്ററാണ്. ലിഥിയം-അയണ്‍ ബാറ്ററി 4.5 മണിക്കൂറിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നും ഒരു ചാര്‍ജില്‍ 150 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നും കമ്പനി പറയുന്നു.

RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

ഒരാളുടെ ആവശ്യങ്ങളും റൈഡിംഗ് ശൈലിയും അടിസ്ഥാനമാക്കി ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ RV400 വാഗ്ദാനം ചെയ്യുന്നു. മുന്നില്‍ അപ്സൈഡ് ഡൗണ്‍ (USD) ഫോര്‍ക്കുകളും പിന്നില്‍ പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന മോണോ-ഷോക്കും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

RV400 നിലവില്‍ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ് - കോസ്മിക് ബ്ലാക്ക്, റിബല്‍ റെഡ് അല്ലെങ്കില്‍ മിസ്റ്റ് ഗ്രേ.

RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

അടുത്തിടെ നിരവധി ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് തീപിടിച്ചതോടെ, റിവോള്‍ട്ട് മോട്ടോര്‍സിന്റെ ലിഥിയം-അയണ്‍ ബാറ്ററികള്‍ ARAI മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വാട്ടര്‍പ്രൂഫ്, കേടുപാടുകള്‍, ഷോക്ക് പ്രൂഫ്, എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

MyRevolt ആപ്പ് വഴി പ്രവര്‍ത്തിപ്പിക്കാവുന്ന AI- പ്രാപ്തമാക്കിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് RV400. നിരവധി കണക്ടിവിറ്റി ഫീച്ചറുകളും ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രധാന ഹൈലൈറ്റാണ്.

RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

ബൈക്ക് ലൊക്കേറ്റര്‍/ജിയോ ഫെന്‍സിംഗ്, മോട്ടോര്‍സൈക്കിളിന്റെ ശബ്ദം ഇഷ്ടാനുസൃതമാക്കല്‍, പൂര്‍ണ്ണമായ ബൈക്ക് ഡയഗ്‌നോസ്റ്റിക്‌സ് പ്രവര്‍ത്തിപ്പിക്കല്‍, ബാറ്ററി നില പരിശോധിക്കല്‍, എത്ര കിലോമീറ്റര്‍ സഞ്ചരിച്ചുവെന്നതിന്റെ ചരിത്രപരമായ ഡാറ്റയില്‍ ശ്രദ്ധ പുലര്‍ത്തല്‍ തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നത്.

RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി Revolt; സമയവും തീയതിയും ഇവിടുണ്ട്

ബാറ്ററി സ്വാപ്പ് ചെയ്യുന്നതിന് ഏറ്റവും അടുത്തുള്ള റിവോള്‍ട്ട് സ്വിച്ച് സ്റ്റേഷന്‍ കണ്ടെത്തുന്നതിനുള്ള ഒരു ഓപ്ഷനും ആപ്പ് നല്‍കുന്നുവെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Revolt motors planning to re open rv400 bookings in india all details here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X