Just In
- 18 min ago
ഒറ്റ ദിവസം 60 മെറിഡിയൻ എസ്യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്
- 1 hr ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 1 hr ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
- 3 hrs ago
സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso
Don't Miss
- Sports
8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?
- Technology
ഓൺലൈൻ ഗെയിം കളിക്കാനും ജിഎസ്ടി നൽകണം, പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ
- News
ഇടവേളയ്ക്ക് ശേഷം പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് കൂടുന്നു: വാക്സിനേഷന് ഊർജ്ജിതമാക്കണം
- Finance
യൂട്യൂബറിനും ക്രിപ്റ്റോയ്ക്കും പുതിയ നികുതി; നാളെ മുതല്‍ നടപ്പാക്കുന്ന 5 നിയമങ്ങള്‍
- Lifestyle
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
- Movies
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
മോഡലുകളുടെ വില കൂട്ടിയും കുറച്ചും Royal Enfield; പുതിയ വില പരിഷ്കരണങ്ങള്‍ ഇങ്ങനെ
മോഡലുകളെ അടിക്കടി നവീകരിക്കുന്നതിനും മിനുക്കിയെടുക്കുന്നതിനുമൊപ്പം തന്നെ വിലയിലും വര്‍ധനവും കുറവും വരുത്തി നീങ്ങുകയാണ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. അടുത്തിടെയാണ് കമ്പനി ഏതാനും മോഡലുകള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്.

ഇപ്പോഴിതാ ക്ലാസിക് 350, 650 ഇരട്ടകള്‍ എന്നിവയുടെയും വിലയില്‍ വര്‍ധനവ് നടപ്പാക്കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. എന്നാല്‍ വില വര്‍ധിപ്പിക്കുന്നതിനൊപ്പം ചില മോഡലുകളുടെ വില കമ്പനി കുറയ്ക്കുകയും ചെയ്തുവെന്ന് വേണം പറയാന്‍.

അടുത്തിടെ വിപണിയില്‍ എത്തിയ സ്ക്രാം 411-ന്റെ വില കുറച്ചെന്നതാണ് സന്തോഷ വാര്‍ത്ത. ഇന്‍പുട്ട് ചെലവിലെ വര്‍ധനവ് കാരണം വാഹന നിര്‍മാതാക്കള്‍ അവരുടെ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കുന്ന സമയത്ത്, സ്ക്രാം 411-ന്റെ വിലയില്‍ 2,846 രൂപയോളമാണ് കമ്പനി കുറച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വില പരിഷ്കരണത്തിന് ശേഷം, സ്ക്രാം 411-ന്റെ പ്രാരംഭ പതിപ്പിന് ഇപ്പോള്‍ 2.03 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ഉയര്‍ന്ന വേരിയന്റിന് 2.08 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം. സ്ക്രാം 411 വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ വിലകളാണ് ഇപ്പോള്‍.

ഈ വര്‍ഷം ആദ്യം ലോഞ്ച് ചെയ്തതിനുശേഷം 2022 ഏപ്രില്‍ മാസം മോട്ടോര്‍സൈക്കിളിന്റെ വിലകള്‍ കമ്പനി വര്‍ധിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ 2022 മെയ് മാസത്തില്‍ ഇപ്പോള്‍ 2,846 രൂപ കുറച്ചിരിക്കുന്നത്.

മറുവശത്ത് പുതിയ വില പരിഷ്കരണത്തിന് ശേഷം, ക്ലാസിക് 350-ന്റെ പ്രാരംഭ പതിപ്പിന് ഇപ്പോള്‍ 1.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്.

ഉയര്‍ന്ന വേരിയന്റിന് 2.21 ലക്ഷം രൂപയാണ് ഇപ്പോള്‍ എക്സ്ഷോറൂം വില. വില പരിഷ്കരണങ്ങള്‍ ഉണ്ടായിരുന്നിട്ടും, രണ്ട് ബൈക്കുകളിലെയും സവിശേഷതകളിലും ഫീച്ചറുകളിലും കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ലെന്ന് വേണം പറയാന്‍.

ക്ലാസിക് 350-ന് 2020-ന്റെ അവസാനത്തില്‍ ഒരു ജനറേഷന് അപ്ഗ്രേഡ് ലഭിച്ചിരുന്നു. അതില്‍ പുതിയ ഫീച്ചറുകളും പവര്‍ട്രെയിനും ലഭിച്ചിരുന്നു. 20.2 bhp കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കുന്ന 349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

മറുവശത്ത്, സ്ക്രാം അതിന്റെ എഞ്ചിന് ഹിമാലയനില്‍ നിന്ന് കടമെടുക്കുന്നു. 24 bhp കരുത്തും 32 Nm torque ഉം ഉത്പാദിപ്പിക്കുന്ന 411 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

അടുത്തിടെ, റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350, ഹിമാലയന്‍ എന്നിവയുടെ വിലയും കുറച്ചിരുന്നു. എന്നിരുന്നാലും, കമ്പനി ഇനിമുതല്‍ അതിന്റെ ഒരു മോഡലുകള്‍ക്കും ട്രിപ്പര്‍ നാവിഗേഷന്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി വാഗ്ദാനം ചെയ്യാത്തതിനാല്‍ ഇതിന് ചിലവ് കുറഞ്ഞതെന്ന് വേണം പറയാന്‍.

ആഗോള വിപണിയിലെ സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമം നേരിടാനുള്ള നടപടിയായാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചതെന്നും കമ്പനി പറയുന്നു. റോയല്‍ എന്‍ഫീല്‍ഡ് വെബ്സൈറ്റിലെ കമ്പനിയുടെ MIY കോണ്‍ഫിഗറേറ്റര്‍ വഴി മാത്രമേ ഇത് ഔദ്യോഗിക ആക്സസറിയായി ഇനി ലഭിക്കുകയുള്ളു.

ഇതിനുപുറമെ റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ മുന്‍നിര 650 ട്വിന്‍സ്- ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല് ജിടി എന്നിവയുടെ വിലയും വര്‍ധിപ്പിച്ചു. രണ്ട് മോഡലുകളുടെയും ടോപ്പ് എന്‍ഡ് ക്രോം വേരിയന്റുകള്‍ക്ക് 4,681 രൂപയോളമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. റോഡ്സ്റ്ററിന്റെയും കഫേ റേസറിന്റെയും അടിസ്ഥാന സ്റ്റാന്‍ഡേര്‍ഡ്, മിഡ് കസ്റ്റം വേരിയന്റുകള്‍ക്ക് 2,845 രൂപയും വര്‍ധിപ്പിച്ചു.

ഏറ്റവും പുതിയ വില അപ്ഡേറ്റിന് ശേഷം, ഇന്റര്‍സെപ്റ്റര്‍ 650 ഇപ്പോള്‍ 2.86 ലക്ഷം രൂപയാണ് അടിസ്ഥാന എക്സ്ഷോറൂം വില. അതേസമയം ഉയര്‍ന്ന വേരിയന്റിന് 3.10 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം.

കോണ്ടിനെന്റല് ജിടിയുടെ അടിസ്ഥാന വേരിയന്റിന് 3.03 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 3.27 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. റോയല്‍ എന്‍ഫീല്‍ഡിലെ മറ്റ് മോഡലുകളെപ്പോലെ, രണ്ട് മോട്ടോര്‍സൈക്കിളുകളിലും സവിശേഷതകളിലോ ഫീച്ചറുകളിലോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

47 bhp കരുത്തും 52 Nm torque ഉം ഉത്പാദിപ്പിക്കുന്ന 648 സിസി പാരലല്‍-ട്വിന്‍ എയര്‍/ഓയില്‍-കൂള്‍ഡ് മോട്ടോറാണ് 650 ഇരട്ടകള്‍ക്കും കരുത്തേകുന്നത്. സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും ഉള്ള ആറ് സ്പീഡ് ഗിയര്‍ബോക്സിലൂടെ പിന് ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്നു.

മുന്‍വശത്ത് പരമ്പരാഗത ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റ്മെന്റോടുകൂടിയ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്ഷന് കൈകാര്യം ചെയ്യുന്നത്. ബ്രേക്കിംഗ് ഹാര്ഡ്വെയറില് മുന്നില്‍ 320 mm ഡിസ്ക്കും, പിന്നില്‍ 300 mm ഡിസ്കും നല്‍കിയിട്ടുണ്ട്. ഡ്യുവല്‍-ചാനല്‍ എബിഎസ് സഹായവും ഇതിനൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.