Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ഇരുചക്ര വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ചില മുന്‍നിര മോഡലുകള്‍ക്ക് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു. വിലകള്‍ ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്നതായും കമ്പനി അറിയിച്ചു.

Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള ക്ലാസിക് 350, മീറ്റിയോര്‍ 350 മോട്ടോര്‍സൈക്കിളുകള്‍ തുടങ്ങിയ ജനപ്രിയ മോഡലുകള്‍ക്കാണ് വില വര്‍ധനവ് കമ്പനി ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. മറ്റ് മോഡലുകളുടെ വിലയും വൈകാതെ തന്നെ വര്‍ധിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ഏറ്റവും പുതിയ വര്‍ധനവ് അനുസരിച്ച്, ബ്രാന്‍ഡില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളായ ക്ലാസിക് 350 മോഡലിന് അതിന്റെ ശ്രേണിയിലുടനീളം ഏറ്റവും കുറഞ്ഞ വര്‍ധനവ് ലഭിച്ചു.

Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 ഫയര്‍ബോള്‍ ശ്രേണിയുടെ വില 2,511 രൂപയാണ് വര്‍ധിപ്പിച്ചത്. ഈ ബൈക്കുകളുടെ വില ഇപ്പോള്‍ 2.01 ലക്ഷം (എക്‌സ്‌ഷോറൂം) മുതല്‍ 2.03 ലക്ഷം (എക്‌സ്‌ഷോറൂം) വരെയാണ്.

Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

മീറ്റിയോര്‍ 350 ലൈനപ്പിലെ സ്റ്റെല്ലാര്‍ ശ്രേണിയിലുള്ള ബൈക്കുകള്‍ക്ക് ഓരോ വേരിയന്റിലും 2.601 രൂപയുടെ വര്‍ധനവ് ലഭിച്ചു. മീറ്റിയോര്‍ 350-ന്റെ സ്റ്റെല്ലാര്‍ ശ്രേണിയുടെ വില ഇപ്പോള്‍ 2.07 ലക്ഷം (എക്‌സ്‌ഷോറൂം) മുതല്‍ 2.09 ലക്ഷം (എക്‌സ്‌ഷോറൂം) വരെ ഉയരുന്നു.

Meteor 350 New Price Old Price Difference
Fireball Red / Yellow ₹2,01,620 ₹1,99,109 ₹2,511
Fireball White / Black ₹2,03,456 ₹2,00,945 ₹2,511
Stellar Blue / Red / Black ₹2,07,700 ₹2,05,099 ₹2,601
Stellar Pure Black ₹2,09,537 ₹2,06,936 ₹2,601
Supernova Brown / Blue ₹2,17,836 ₹2,15,084 ₹2,752
Supernova Silver / Custom ₹2,19,674 ₹2,16,922 ₹2,752
Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

മീറ്റിയോര്‍ 350 നിരയിലെ ഏറ്റവും മികച്ച മോഡലായ സൂപ്പര്‍നോവയ്ക്ക് ഏറ്റവും വലിയ വര്‍ധനവ് ലഭിച്ചു. ഓരോ വേരിയന്റിനും 2,752 രൂപയുടെ വര്‍ധനവിന് ശേഷം, ഈ ശ്രേണിയുടെ വില ഇപ്പോള്‍ 2.17 ലക്ഷത്തില്‍ നിന്ന് ആരംഭിച്ച് 2.19 ലക്ഷം (എക്‌സ്‌ഷോറൂം) വരെ ഉയരുകയും ചെയ്യുന്നു.

Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ക്ലാസിക് 350 ശ്രേണിയിലുള്ള ബൈക്കുകള്‍ക്ക് വേരിയന്റുകള്‍ അനുസരിച്ച് 2,872 രൂപ മുതല്‍ 3,332 രൂപ വരെ വില വര്‍ധനവാണ് ലഭിച്ചിരിക്കുന്നത്.

Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ഇതോടെ എന്‍ട്രി ലെവല്‍ Redditch Classic 350-ന് ഇപ്പോള്‍ 1.87 ലക്ഷം (എക്‌സ്‌ഷോറൂം) രൂപയോളം വില വരും, ടോപ്പ്-സ്‌പെക്ക് Chrome Classic 350-ന് 2.18 ലക്ഷം (എക്‌സ്‌ഷോറൂം) രൂപയും ഉപഭോക്താക്കള്‍ നല്‍കണം.

Classic 350

New Price Old Price Difference
Redditch ₹1,87,246 ₹1,84,374 ₹2,872
Halcyon ₹1,95,125 ₹1,93,123 ₹2,002
Signals ₹2,07,539 ₹2,04,367 ₹3,172
Dark ₹2,14,743 ₹2,11,465 ₹3,278
Chrome ₹2,18,450 ₹2,15,118 ₹3,332
Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ശ്രേണിയിലെ എല്ലാ ബൈക്കുകള്‍ക്കും 4,000 രൂപയിലധികം വില വര്‍ധിച്ചിട്ടുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

സില്‍വര്‍, ഗ്രേ ഹിമാലയന്‍ വില ഇപ്പോള്‍ 2.14 ലക്ഷം (എക്‌സ്‌ഷോറൂം) മുതല്‍ ആരംഭിക്കും, ബ്ലാക്ക് & ഗ്രീന്‍ ഉള്ള ഹിമാലയന്‍ വില 2.22 ലക്ഷം രൂപയില്‍ (എക്‌സ്‌ഷോറൂം) വര്‍ധിച്ചു.

Himalayan New Price Old Price Difference
Silver, Grey ₹2,14,887 ₹2,10,784 ₹4,103
Blue, Red ₹2,18,706 ₹2,14,529 ₹4,177
Black, Green ₹2,22,526 ₹2,18,273 ₹4,253
Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ഈ മൂന്ന് മോട്ടോര്‍സൈക്കിളുകള്‍ക്ക് പുറമെ, ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി, ബുള്ളറ്റ് എന്നിവ ഉള്‍പ്പെടുന്ന മറ്റ് മൂന്ന് മോഡലുകളും റോയല്‍ എന്‍ഫീല്‍ഡ് വില്‍ക്കുന്നു. എന്നിരുന്നാലും, ഈ മോട്ടോര്‍സൈക്കിളുകളുടെ വിലയില്‍ മാറ്റമില്ലാതെ തന്നെ തുടരുകയും ചെയ്യുന്നു.

Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ക്ലാസിക് 350-യും മീറ്റിയോര്‍ 350-യും ഒരേ J പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാല്‍ അവയുടെ സ്റ്റൈലിങ്ങിനും ഉദ്ദേശ്യത്തിനും അനുയോജ്യമായ ചില വ്യത്യാസങ്ങള്‍ മോട്ടോര്‍സൈക്കിളുകളില്‍ കാണാന്‍ സാധിക്കും.

Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ക്ലാസിക് 19-18 ഇഞ്ച് വീല്‍ കോമ്പിനേഷനില്‍ സഞ്ചരിക്കുമ്പോള്‍, മീറ്റിയോറിന് കൂടുതല്‍ ക്രൂയിസര്‍ കേന്ദ്രീകൃതമായ 19-17 ഇഞ്ച് കോമ്പിനേഷനാണ് ലഭിക്കുന്നത്. അവയുടെ സസ്‌പെന്‍ഷനിലും ബ്രേക്കിംഗ് ഹാര്‍ഡ്‌വെയറിലും സൂക്ഷ്മമായ മാറ്റങ്ങളുണ്ട്.

Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

20.2 bhp കരുത്തും 27 Nm torque ഉം ഉല്‍പ്പാദിപ്പിക്കുന്ന അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുകയും ചെയ്യുന്ന 349 സിസി, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് പ്രധാനമായും ഇരുമോഡലിലും പൊതുവായുള്ളത്. ഈ മോഡലുകള്‍ക്ക് പിന്നാലെ 2022-ലും നിരവധി മോഡലുകളുടെ അവതരണമാണ് കമ്പനി അണിയറയില്‍ ഒരുക്കുന്നത്.

Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ 650 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒന്നിലധികം പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഇവയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓഫറുകളിലൊന്നാണ് സൂപ്പര്‍ മീറ്റിയോര്‍ 650 ക്രൂയിസര്‍. ഈ മോഡല്‍ ഇതിനോടകം തന്നെ നിരത്തുകളില്‍ സജീവ പരീക്ഷണയോട്ടത്തിലാണ്.

Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

തുടര്‍ച്ചയായി പുറത്തുവരുന്ന ഓരോ പരീക്ഷണ ചിത്രങ്ങളും, സൂപ്പര്‍ മീറ്റിയോര്‍ നിര്‍മ്മാണത്തോട് അടുക്കുന്നതായി വ്യക്തമാക്കുന്നു. നിലവിലുള്ള മോഡലുകളിലെ പരമ്പരാഗത ടെലിസ്‌കോപ്പിക് യൂണിറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, മുന്‍വശത്ത് അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ റോയല്‍ എന്‍ഫീല്‍ഡ് ഓഫറായിരിക്കും സൂപ്പര്‍ മീറ്റിയര്‍ 650.

Classic 350, Meteor 350 മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

648 സിസി പാരലല്‍-ട്വിന്‍ എഞ്ചിന്‍, ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയില്‍ നിന്ന് നിലനിര്‍ത്തും. എന്നിരുന്നാലും, ട്യൂണിന്റെ അവസ്ഥ അല്പം വ്യത്യസ്തമായിരിക്കും. നിലവിലുള്ള മീറ്റിയോര്‍ 350-ന് സമാനമായി, സൂപ്പര്‍ മീറ്റിയോറിന് ബ്രാന്‍ഡിന്റെ ട്രിപ്പര്‍ നാവിഗേഷന്‍ സംവിധാനവും ലഭിക്കും.

Most Read Articles

Malayalam
English summary
Royal enfield hiked classic 350 meteor 350 prices from 2022 january new price list here
Story first published: Tuesday, January 11, 2022, 15:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X