Interceptor 650, Continental GT മോഡലുകളുടെ വില വർധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങൾ ഇതാ

മോഡല്‍ നിരയില്‍ മൊത്തം വില വര്‍ധനവ് നടപ്പാക്കികൊണ്ടിരിക്കുകയാണ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. നേരത്തെ ക്ലാസിക് 350, മീറ്റിയോര്‍ 350, ഹിമാലയന്‍ എന്നിവയുടെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ ബ്രാന്‍ഡ് നിരയിലെ മറ്റ് ജനപ്രീയ മോഡലുകളിലും വില വര്‍ധനവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

Interceptor 650, Continental GT മോഡലുകളുടെ വില വർധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങൾ ഇതാ

റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ അതിന്റെ മുന്‍നിര ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്കാണ് വില വര്‍ധന പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്റര്‍സെപ്റ്റര്‍ 650-യുടെ പ്രാരംഭ വില ഇപ്പോള്‍ 2,85,970 രൂപയാണ്.

Interceptor 650, Continental GT മോഡലുകളുടെ വില വർധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങൾ ഇതാ

ഉയര്‍ന്ന പതിപ്പിന് ഇപ്പോള്‍ 3,02,780 രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. 4,000 രൂപ മുതല്‍ 5,000 രൂപവരെയാണ് ഇന്റര്‍സെപ്റ്റര്‍ 650-യുടെ വിവിധ വേരിയന്റുകളില്‍ വില വര്‍ധിച്ചിരിക്കുന്നത്.

Interceptor 650, Continental GT മോഡലുകളുടെ വില വർധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങൾ ഇതാ

കോണ്ടിനെന്റല്‍ ജിടിയുടെ 650-യുടെ പുതുക്കിയ വില വിവരങ്ങള്‍ പരിശോധിച്ചാല്‍, ബ്രിട്ടീഷ് റേസിംഗ് ഗ്രീനിന്റെ വില 3,02,780 രൂപയാണ്. റോക്കര്‍ റെഡ് വില 3,02,780 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കോണ്ടിനെന്റല്‍ ജിടി 650 വെഞ്ചുറ സ്റ്റോമിന് 3,11,193 രൂപയും ഡക്‌സ് ഡീലക്‌സ് പതിപ്പിന് 3,11,193 രൂപയും മിസ്റ്റര്‍ ക്ലീന്‍ കളര്‍ സ്‌കീമിന് 3,26,887 രൂപയുമാണ് പുതുക്കിയ വിലകള്‍.

Interceptor 650, Continental GT മോഡലുകളുടെ വില വർധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങൾ ഇതാ

മറ്റ് മോഡലുകളെപ്പോലെ വില വര്‍ധിപ്പിച്ചു എന്നതൊഴിച്ചാല്‍ മോട്ടോര്‍സൈക്കിളുകളില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി നടപ്പാക്കിയിട്ടില്ല. സാമ്പത്തിക കാരണങ്ങളും ഇന്‍പുട്ട് ചെലവിലെ വര്‍ധനവും ചൂണ്ടിക്കാട്ടിയാണ് വില വര്‍ധനവ് നടപ്പാക്കിയിരിക്കുന്നത്.

Interceptor 650, Continental GT മോഡലുകളുടെ വില വർധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങൾ ഇതാ

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ജനപ്രീയ മോഡലുകളാണ് 650 ഇരട്ടകള്‍. പോയ വര്‍ഷമാണ് മോഡലുകളില്‍ കമ്പനി നവീകരണം നടപ്പാക്കുന്നത്. 270 ഡിഗ്രി ഫയറിംഗ് ഓര്‍ഡറോട് കൂടിയ 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇവ രണ്ടിനും കരുത്തേകുന്നത്.

Interceptor 650, Continental GT മോഡലുകളുടെ വില വർധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങൾ ഇതാ

ഈ യൂണിറ്റ് 47 bhp പരമാവധി കരുത്തും 52 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു, കൂടാതെ സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നു.

Interceptor 650, Continental GT മോഡലുകളുടെ വില വർധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങൾ ഇതാ

രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും ഫീച്ചറുകളില്‍ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റം, ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു.

Interceptor 650, Continental GT മോഡലുകളുടെ വില വർധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങൾ ഇതാ

സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നതിനായി മുന്നില്‍ പരമ്പരാഗത ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

Interceptor 650, Continental GT മോഡലുകളുടെ വില വർധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങൾ ഇതാ

സുരക്ഷയ്ക്കായി മുന്‍വശത്ത് 320 mm ഫ്‌ലോട്ടിംഗ് ഡിസ്‌ക്കും പിന്നില്‍ 240 mm യൂണിറ്റും ബോഷ് ഡ്യുവല്‍ ചാനല്‍ എബിഎസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്റര്‍സെപ്റ്റര്‍ ഒരു കഫേ റേസറാണെങ്കില്‍, കോണ്ടിനെന്റല്‍ ജിടി, 650 ടൂറിംഗ് അടിസ്ഥാനമാക്കിയുള്ള മോട്ടോര്‍സൈക്കിളാണ്.

Interceptor 650, Continental GT മോഡലുകളുടെ വില വർധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങൾ ഇതാ

പോയ വര്‍ഷം അവസാനം നടന്ന EICMA മോട്ടോര്‍ ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയുടെ ആനിവേഴ്‌സറി പതിപ്പുകളെ അവതരിപ്പിച്ചിരുന്നു.

Interceptor 650, Continental GT മോഡലുകളുടെ വില വർധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങൾ ഇതാ

പ്രത്യേക മോഡലുകളായതുകൊണ്ട് തന്നെ ഈ പതിപ്പുകളുടെ 480 യൂണിറ്റുകള്‍ മാത്രമേ നിര്‍മിക്കുകയുള്ളുവെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതില്‍ 120 യൂണിറ്റുകള്‍ ഇന്ത്യയിലും വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു. ബുക്കിംഗ് ആരംഭിച്ച് 2 മിനിറ്റിനുള്ളില്‍ തന്നെ മുഴുവന്‍ യൂണിറ്റും വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.

Interceptor 650, Continental GT മോഡലുകളുടെ വില വർധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങൾ ഇതാ

റോയല്‍ എന്‍ഫീല്‍ഡിന്റെ അരങ്ങേറ്റത്തിന്റെ 120-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായാണ് ജനപ്രിയ 650 ട്വിന്‍ മോട്ടോര്‍സൈക്കിളുകളുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളെ കമ്പനി അവതരിപ്പിച്ചത്.

Interceptor 650, Continental GT മോഡലുകളുടെ വില വർധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങൾ ഇതാ

മോഡലുകളില്‍ കുറച്ച് കോസ്‌മെറ്റിക് നവീകരണവും കളര്‍ ഓപ്ഷനും നല്‍കി എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍. എഞ്ചിന്‍ സാധാരണ പതിപ്പിന് സമാനമായി തന്നെ തുടരുന്നു.1901 നവംബറില്‍ ലണ്ടനില്‍ നടന്ന സ്റ്റാന്‍ലി സൈക്കിള്‍ ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ആദ്യ ബൈക്ക് പുറത്തിറക്കിക്കൊണ്ടാണ് നിര്‍മ്മാണ ഘട്ടത്തിലേക്ക് കടക്കുന്നത്.

Most Read Articles

Malayalam
English summary
Royal enfield hiked interceptor 650 and continental gt prices new price list here
Story first published: Sunday, January 16, 2022, 8:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X