വില പോലെ വിൽപ്പനയിലും വിപ്ലവം തീർത്ത് Hunter 350, പോയ മാസം വിറ്റഴിഞ്ഞത് 18,197 യൂണിറ്റുകൾ

റോയൽ എൻഫീൽഡിൽ നിന്നും ഏറ്റവും ഒടുവിൽ വിപണിയിലെത്തിയ യുവതലമുറ മോഡലാണ് ഹണ്ടർ 350. അടുത്തിടെയെങ്ങും ഒരു റെട്രോ ക്ലാസിക് ബൈക്കിനും വിപണിയിൽ ഇത്രയും ഓളമുണ്ടാക്കിയെടുക്കാനായിട്ടില്ല എന്നതാണ് യാഥാർഥ്യം.

വില പോലെ വിൽപ്പനയിലും വിപ്ലവം തീർത്ത് Hunter 350, പോയ മാസം വിറ്റഴിഞ്ഞത് 18,197 യൂണിറ്റുകൾ

റോയൽ എൻഫീൽഡ് വില കുറഞ്ഞ ബൈക്ക് അവതരിപ്പിക്കാൻ പോകുന്നു എന്നുകേട്ടപ്പോൾ തന്നെ ഇതൊരു വെറുവാക്ക് ആയിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഹണ്ടർ എത്തിയപ്പോൾ എതിരാളികൾ വരെ ഒന്നുവിറച്ചുവെന്നുവേണം പറയാൻ.

വില പോലെ വിൽപ്പനയിലും വിപ്ലവം തീർത്ത് Hunter 350, പോയ മാസം വിറ്റഴിഞ്ഞത് 18,197 യൂണിറ്റുകൾ

റോയൽ എൻഫീൽഡ് 2022 ഓഗസ്റ്റ് ആദ്യമാണ് ആഭ്യന്തര വിപണിയിൽ ഹണ്ടർ 350 അവതരിപ്പിച്ചത്. ഇതിന് ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബ്രാൻഡ് വിൽക്കുന്ന ഏറ്റവും ഭാരം കുറഞ്ഞ 350 സിസി മോട്ടോർസൈക്കിളാണ് ഇതെന്നതും വലിയ ഹൈലൈറ്റാണ്.

MOST READ: 480 കിലോമീറ്റര്‍ റേഞ്ച്, ADAS ഫീച്ചറുകള്‍; BYD Atto 3 ഇലക്ട്രിക് എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വില പോലെ വിൽപ്പനയിലും വിപ്ലവം തീർത്ത് Hunter 350, പോയ മാസം വിറ്റഴിഞ്ഞത് 18,197 യൂണിറ്റുകൾ

ശരിക്കും പറഞ്ഞാൽ യുവതലമുറയെ ഉന്നംവെച്ചിറക്കിയ മോഡൽ ശരിക്കും ക്ലിക്കായിട്ടുണ്ട്. 2022 ഓഗസ്റ്റ് മാസത്തിൽ ഹണ്ടറിന്റെ 18,197 യൂണിറ്റ് വിൽപ്പനയാണ് റോയൽ എൻഫീൽഡ് കൈവരിച്ചിരിക്കുന്നത്. അതായത് കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി ഹണ്ടർ 350 മാറിയെന്ന് സാരം.

വില പോലെ വിൽപ്പനയിലും വിപ്ലവം തീർത്ത് Hunter 350, പോയ മാസം വിറ്റഴിഞ്ഞത് 18,197 യൂണിറ്റുകൾ

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ക്ലാസിക് 350 മോഡലിനേക്കാൾ 796 യൂണിറ്റുകൾ മാത്രമാണ് ഹണ്ടർ വിൽപ്പനയിൽ കുറവുണ്ടായിരിക്കുന്നത്. ഇത് വരും മാസം താണ്ടാനാവുമെന്നാണ് റോയൽ എൻഫീൽഡിന്റെ വിലയിരുത്തൽ.

MOST READ: പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

വില പോലെ വിൽപ്പനയിലും വിപ്ലവം തീർത്ത് Hunter 350, പോയ മാസം വിറ്റഴിഞ്ഞത് 18,197 യൂണിറ്റുകൾ

ഈ വിഭാഗത്തിൽ എൻഫീൽഡിന്റെ മോട്ടോർസൈക്കിളുകൾക്ക് തന്നെയാണ് ഡിമാൻഡെന്ന് ഹണ്ടർ വിൽപ്പന വീണ്ടും തെളിയിക്കുകയാണ്. ഹോണ്ടയും യെസ്‌ഡിയും ജാവയുമെല്ലാം കിണഞ്ഞു പരിശ്രമിച്ചിട്ടും കൈയെത്തി പിടിക്കാനാവാത്ത പ്രതിമാസ കണക്കാണ് ഹണ്ടർ തനിയെ തീർത്തത്.

വില പോലെ വിൽപ്പനയിലും വിപ്ലവം തീർത്ത് Hunter 350, പോയ മാസം വിറ്റഴിഞ്ഞത് 18,197 യൂണിറ്റുകൾ

റോയൽ എൻഫീൽഡ് ഹണ്ടർ 350 നിലവിൽ 1.50 ലക്ഷം രൂപ മുതൽ 1.69 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് ഇന്ത്യയിലെത്തുന്നത്. റെട്രോ, മെട്രോ, മെട്രോ റെബൽ എന്നീ മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലും ബൈക്ക് സ്വന്തമാക്കാനാവും.

MOST READ: K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

വില പോലെ വിൽപ്പനയിലും വിപ്ലവം തീർത്ത് Hunter 350, പോയ മാസം വിറ്റഴിഞ്ഞത് 18,197 യൂണിറ്റുകൾ

എൻഫീൽഡിന്റെ ഏറ്റവും താങ്ങാനാവുന്ന ജെ പ്ലാറ്റ്ഫോം അധിഷ്ഠിത മോട്ടോർസൈക്കിളിന് സുപരിചിതമായ 349 സിസി സിംഗിൾ-സിലിണ്ടർ OHC ഫ്യൂവൽ-ഇൻജക്റ്റഡ് എയർ-ഓയിൽ-കൂൾഡ് എഞ്ചിനാണ് തുടിപ്പേകുന്നതും. ഇത് പരമാവധി 20 bhp കരുത്തിൽ 27 Nm torque വരെ ഉത്പാദിപ്പിക്കാനും പ്രാപ്‌തമാണ്.

വില പോലെ വിൽപ്പനയിലും വിപ്ലവം തീർത്ത് Hunter 350, പോയ മാസം വിറ്റഴിഞ്ഞത് 18,197 യൂണിറ്റുകൾ

ഈ എഞ്ചിൻ 5 സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. താരതമ്യേനയുള്ള കുറഞ്ഞ ഭാരം, കുറഞ്ഞ വില, കിടിലൻ ലുക്ക്, അത്യാവിശ്യം ഫീച്ചറുകൾ തുടങ്ങിയ ഘടകങ്ങളെല്ലാമാണ് ഹണ്ടർ 350-യുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ.

MOST READ: എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

വില പോലെ വിൽപ്പനയിലും വിപ്ലവം തീർത്ത് Hunter 350, പോയ മാസം വിറ്റഴിഞ്ഞത് 18,197 യൂണിറ്റുകൾ

മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ സജ്ജീകരണങ്ങളിൽ മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഇരട്ട ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്‌സോർബറുകളുമാണ് റോയൽ എൻഫീൽഡ് നൽകിയിരിക്കുന്നത്. ഹണ്ടർ 350 ബൈരക്കിന് മൊത്തത്തിൽ 2,055 mm നീളവും 800 mm വീതിയും 1,055 mm ഉയരവും 1,370 mm വീൽബേസ് നീളവുമുണ്ട്.

വില പോലെ വിൽപ്പനയിലും വിപ്ലവം തീർത്ത് Hunter 350, പോയ മാസം വിറ്റഴിഞ്ഞത് 18,197 യൂണിറ്റുകൾ

വാഹനത്തിന്റെ മൊത്ത ഭാരം 181 കിലോഗ്രാമാണ്. അതായത് മീറ്റിയോറിനെക്കാൾ 10 കിലോയും ക്ലാസിക് 350-യെക്കാൾ 14 കിലോയും ഭാരം കുറവാണെന്നും സാരം. ഫാക്ടറി ബ്ലാക്ക്, ഫാക്ടറി സിൽവർ ഇൻ റെട്രോ; മെട്രോയിൽ ഡാപ്പർ വൈറ്റ്, ഡാപ്പർ ആഷ്, ഡാപ്പർ ഗ്രേ; മെട്രോ റെബലിൽ റെബൽ ബ്ലാക്ക്, റെബൽ ബ്ലൂ, റെബൽ റെഡ് എന്നിങ്ങനെ മൊത്തം എട്ട് കളർ ഓപ്ഷനുകളിലും റോയൽ എൻഫീൽഡ് ഹണ്ടർ 350 തെരഞ്ഞെടുക്കാനുമാവും.

വില പോലെ വിൽപ്പനയിലും വിപ്ലവം തീർത്ത് Hunter 350, പോയ മാസം വിറ്റഴിഞ്ഞത് 18,197 യൂണിറ്റുകൾ

300 mm ഫ്രണ്ട് ഡിസ്‌കും 270 mm റിയർ ഡിസ്‌ക്കും ഉള്ള ഡ്യുവൽ ചാനൽ എബിഎസ് സിസ്റ്റമാണ് മോഡേൺ റെട്രോ ബൈക്കിന്റെ ബ്രേക്കിംഗിനായി ക്രമീകരിച്ചിരിക്കുന്നത്. ട്രിപ്പർ നാവിഗേഷൻ സംവിധാനമുള്ള ഫ്ലോട്ടിംഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മെട്രോയിലും മെട്രോ റിബലിലും സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, വൃത്താകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പ്, ബ്ലാക്ക് ഫിനിഷ്ഡ് അലോയ് വീലുകൾ എന്നിവയാണ് ബൈക്കിലെ മറ്റ് ഹൈലൈറ്റുകൾ.

വില പോലെ വിൽപ്പനയിലും വിപ്ലവം തീർത്ത് Hunter 350, പോയ മാസം വിറ്റഴിഞ്ഞത് 18,197 യൂണിറ്റുകൾ

നിലവിലുണ്ടായിരുന്ന ക്ലാസിക് 350, തണ്ടർബേർഡ് എന്നിവയെയെല്ലാം പുതുതലമുറയിലേക്ക് കൊണ്ടുവന്ന് തെറ്റുകുറ്റങ്ങളെല്ലാം പരിഹരിച്ച് എതിരാളികൾക്ക് മുന്നിൽ വിലസുകയാണ് എൻഫീൽഡ്. ഈ നിരയിലേക്ക് പുതിയ ഹണ്ടർ കൂടിയെത്തുമ്പോൾ വിൽപ്പനയുടെ കാര്യത്തിൽ അരക്കെട്ട് ഊട്ടിയുറപ്പിക്കുകയാണ് ക്ലാസിക് ബ്രാൻഡ്.

Most Read Articles

Malayalam
English summary
Royal enfield hunter 350 clocked 18197 unit sales in august 2022
Story first published: Friday, September 16, 2022, 10:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X