Royal Enfield Hunter 350-യുടെ അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ധാരാളം പുതിയ മോഡലുകളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് വേണം പറയാന്‍.

Royal Enfield Hunter 350-യുടെ അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതില്‍ പ്രധാനപ്പെട്ട മോഡലുകളില്‍ ഒന്നാണ് ഹണ്ടര്‍ 350. ഇന്ത്യയില്‍ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന ഈ മോഡലിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവരികയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, വരാനിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിനായി ലോഞ്ച് ടൈംലൈന്‍ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.

Royal Enfield Hunter 350-യുടെ അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓഗസ്റ്റ് 4 മുതല്‍ 8 വരെ ഷെഡ്യൂള്‍ ചെയ്ത പുതിയ മോട്ടോര്‍സൈക്കിളിന്റെ ആദ്യ റൈഡ് ഇവന്റിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് ഒരു മാധ്യമങ്ങളെ ക്ഷണിച്ചുതുടങ്ങിയിരിക്കുകയാണ്. ആ സമയ വിന്‍ഡോയില്‍ നിര്‍മ്മാതാവ് ഹണ്ടര്‍ 350 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

MOST READ: ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുമ്പത്തെക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റെടുക്കാൻ ഇന്ന് ആളുകൾ ഏറെ

Royal Enfield Hunter 350-യുടെ അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ലഭിക്കുന്ന സൂചനകള്‍ പ്രകാരം, യുവ റൈഡര്‍മാരെ ലക്ഷ്യമിട്ടുള്ള ബ്രാന്‍ഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളായിരിക്കും ഹണ്ടര്‍ 350. വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ക്ലാസിക് 350, മീറ്റിയര്‍ 350 എന്നിവയുടെ അതേ 349 സിസി, എയര്‍/ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാകും വിപണിയില്‍ എത്തുക.

Royal Enfield Hunter 350-യുടെ അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടറിലെ ഈ 349 സിസി എഞ്ചിന് 20.2 bhp പീക്ക് പവറും 27 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ കൃത്യമായ കണക്കുകള്‍ പിന്നീട് മാത്രമേ കമ്പനി വെളിപ്പെടുത്തുകയുള്ളൂ.

MOST READ: തലയും പുകയ്ക്കേണ്ട കമ്മീഷനും നൽകേണ്ട; വളരെ ലളിതമായി ഡ്രൈവിംഗ് ലൈസന്‍സ് ഇനി ഓൺലൈനിൽ പുതുക്കാം

Royal Enfield Hunter 350-യുടെ അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൂടാതെ ട്രാന്‍സ്മിഷന്‍ ചുമതലകള്‍ 5-സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്സ് കൈകാര്യം ചെയ്യും. മറ്റെല്ലാ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളെയും പോലെ റെട്രോ-പ്രചോദിത തീം ഉപയോഗിച്ച് ഹണ്ടര്‍ 350-ന്റെ ബോഡി വര്‍ക്ക് മുന്നോട്ട് കൊണ്ട് പോകും.

Royal Enfield Hunter 350-യുടെ അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതിന് ലളിതമായ സിംഗിള്‍ പീസ് ഹാന്‍ഡില്‍ബാര്‍ ലഭിക്കും, ഒപ്പം നീളമുള്ള സിംഗിള്‍ പീസ് സീറ്റും ചെറുതായി മുന്നോട്ട് സെറ്റ് ചെയ്ത ഫുട്പെഗുകളും, അതിന് നേരായ റൈഡിംഗ് പൊസിഷന്‍ നല്‍കും.

MOST READ: Creta -യുടെ ആധിപത്യത്തിന് വെല്ലുവിളിയായി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന അഞ്ച് പുത്തൻ മിഡ് സൈസ് എസ്‌യുവികൾ

Royal Enfield Hunter 350-യുടെ അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബൈക്കിന് പരമ്പരാഗത ടെലിസ്‌കോപിക് ഫോര്‍ക്ക് ഫോര്‍ക്കുകളും ഡ്യുവല്‍ റിയര്‍ ഷോക്ക് അബ്സോര്‍ബറുകളും ലഭിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

Royal Enfield Hunter 350-യുടെ അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 'J1C1', 'J1C2' എന്നീ കോഡ്നാമത്തില്‍ രണ്ട് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുമെന്നും നേരത്തെ ചോര്‍ന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

MOST READ: ഇലക്‌ട്രിക് വാഹനങ്ങൾക്ക് വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

Royal Enfield Hunter 350-യുടെ അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ രണ്ട് മോഡലുകളില്‍ നിന്നും, 'J1C1' കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളും, അതേസമയം 'J1C2' വേരിയന്റ് വിലകള്‍ വളരെ ആക്രമണാത്മകമായി നിലനിര്‍ത്തുന്നതിന് ഏറ്റവും കുറഞ്ഞ സവിശേഷതകളോടെയാണ് വരുന്നത്.

Royal Enfield Hunter 350-യുടെ അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ലൈറ്റിംഗ് സിസ്റ്റത്തില്‍ ചുറ്റും ഹാലൊജന്‍ ബള്‍ബുകള്‍ അടങ്ങിയിരിക്കും, ബ്രേക്കിംഗ് സിസ്റ്റത്തില്‍ രണ്ട് ടയറുകളിലും (എബിഎസ് ഉള്ളത്) സിംഗിള്‍ ഡിസ്‌കുകള്‍ അടങ്ങിയിരിക്കും. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഒരു സെമി-ഡിജിറ്റല്‍ യൂണിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Royal Enfield Hunter 350-യുടെ അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതില്‍ ഇന്ധന ഗേജ്, ട്രിപ്പ് മീറ്റര്‍, ഓഡോമീറ്റര്‍ മുതലായവയ്ക്ക് അനലോഗ് സ്പീഡോമീറ്ററും എല്‍സിഡി റീഡൗട്ടും ഉള്‍പ്പെടുന്നു. അലോയ് വീല്‍, വയര്‍-സ്പോക്ക് വീല്‍ ഓപ്ഷനുകള്‍ ഉണ്ടായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

Royal Enfield Hunter 350-യുടെ അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-ന് ഏകദേശം 1.4 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റം ഉള്‍പ്പെടെ നിരവധി ഔദ്യോഗിക ആക്സസറികള്‍ ഇതിനായി ലഭ്യമാകും.

Royal Enfield Hunter 350-യുടെ അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ലോഞ്ച് ചെയ്യുമ്പോള്‍, മോട്ടോര്‍സൈക്കിള്‍ ജാവ 42-ന്റെ എതിരാളിയാകും, കൂടാതെ റോയല്‍ എന്‍ഫീല്‍ ക്ലാസിക് 350, ഹോണ്ട ഹൈനസ് CB350 മുതലായവയ്ക്ക് താങ്ങാനാവുന്ന ഒരു ബദലായിരിക്കുമെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Royal enfield hunter 350 likely to launch soon in india read to find more
Story first published: Friday, June 17, 2022, 20:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X