India
YouTube

ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ പുതിയ നിറങ്ങളിൽ ഒരുക്കി Royal Enfield

അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളെ ഇന്ത്യയിൽ ജനപ്രിയമാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും റോയൽ എൻഫീൽഡ് ഹിമാലായനുള്ളതാണ്. ആദ്യം ഹീറോയുടെ ഇംപൾ‌സ് എന്ന മോഡലാണ് എത്തിയതെങ്കിലും അത്ര ഹിറ്റാവാതെ പോവുകയായിരുന്നു.

ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ പുതിയ നിറങ്ങളിൽ ഒരുക്കി Royal Enfield

അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ശേഷി കുറഞ്ഞ 155 സിസി എഞ്ചിനായിരുന്നുവെന്ന് പറയാം. എന്തായാലും റോയൽ എൻഫീൽഡ് ഹിമാലയൻ 2016-ൽ എത്തിയതോടെയാണ് ഈ സെഗ്മെന്റിന്റെ പ്രതിഛായ തന്നെ മാറിയത്. ബിഎസ്-III രൂപത്തിൽ കിടിലൻ പെർഫോമൻസുമായി എത്തിയപ്പോൾ ഏത് ഭൂമിയും കീഴടക്കാനാവുന്നവനായി മോട്ടോർസൈക്കിളിനെ ലോകം വാഴ്ത്തി.

ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ പുതിയ നിറങ്ങളിൽ ഒരുക്കി Royal Enfield

ആദ്യതലമുറയ്ക്ക് അനവധി പോരായ്‌കളുണ്ടായിരുന്നെങ്കിലും പരിഷ്ക്കാരങ്ങളിലുടെ ആ കുറ്റങ്ങളും കുറവുകളുമെല്ലാം നികത്തി എൻഫീൽഡ് ഇന്നു കാണുന്ന ഹിമാലയനെ വളർത്തി. ഇപ്പോൾ 450 സിസി ശേഷിയുള്ള ഹിമാലയന്റെ വികസനത്തിലാണ് കമ്പനി. അതിനിടയിൽ നിലവിലെ മോഡലിനെ കൂടുതൽ പുതുമയുള്ളതാക്കാൻ അഡ്വഞ്ചർ ടൂററിന് രണ്ട് നിറങ്ങൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ്.

ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ പുതിയ നിറങ്ങളിൽ ഒരുക്കി Royal Enfield

മുമ്പ് ഇതുവരെ ബൈക്കിന് ലഭിക്കാത്ത നിറങ്ങളാണ് ഇത്തവണ റോയൽ എൻഫീൽഡ് ഹിമാലയന് സമ്മാനിച്ചിരിക്കുന്നത്. ജനപ്രിയമായ ക്ലാസിക് ശ്രേണിയിൽ ലഭിച്ചിരുന്ന ഡെസേർട്ട് സ്റ്റോം എന്ന് വിളിച്ചിരുന്ന ഡാർക്ക് പാസ്റ്റൽ യെല്ലോ നിറത്തോട് സാമ്യമുള്ളതാണ് ഇതിൽ ഒന്ന്. എന്നാൽ ഹിമാലയനിൽ എത്തിയപ്പോൾ ഇത് ഡ്യൂൺ ബ്രൗൺ എന്ന പേരിൽ അറിയപ്പെടുന്നു.

ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ പുതിയ നിറങ്ങളിൽ ഒരുക്കി Royal Enfield

ക്ലാസിക് 500 ഡെസേർട്ട് സ്റ്റോമിലെ മോണോടോൺ ഫിനിഷിൽ നിന്ന് വ്യത്യസ്തമായി ഹിമാലയനിൽ ഇത് നടപ്പിലാക്കിയ രീതി പൈൻ ഗ്രീൻ ഷേഡിനോട് വളരെ സാമ്യമുള്ളതാണ്. മുൻവശത്തെ മഡ്‌ഗാർഡ്, ഫ്യുവൽ ടാങ്കിന്റെ വശങ്ങൾ, ടൂൾബോക്‌സ്, എയർ ബോക്‌സ് എന്നിവ മറയ്ക്കുന്ന സൈഡ് ബോഡി പാനലുകൾ എന്നിവയ്ക്ക് ഈ പാറ്റേൺ ലഭിക്കും.

ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ പുതിയ നിറങ്ങളിൽ ഒരുക്കി Royal Enfield

ഇത് ക്ലാസിക് 500-ലെ ഡെസേർട്ട് സ്റ്റോം ഷേഡിനേക്കാളും ക്ലാസിക് 350-ലെ സിംഗിൾ ഡെസേർട്ട് സാൻഡിനേക്കാളും കൂടുതൽ രസകരമായാണ് തോന്നുന്നത്. ക്ലാസിക് 350, ക്ലാസിക് 500 എന്നിവയ്‌ക്കൊപ്പം നൽകിയ ലഗൂൺ ബ്ലൂ കളർ ഷേഡിന് സമാനമാണ് ഹിമാലയൻ ലഭിക്കുന്ന മറ്റൊരു നിറം. ഈ പുതിയ കളർ ഓപ്ഷന് ഗ്ലേഷ്യൽ ബ്ലൂ എന്നാണ് പേരിട്ടിരിക്കുന്നത്.

ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ പുതിയ നിറങ്ങളിൽ ഒരുക്കി Royal Enfield

പാറ്റേണുകളുള്ള മറ്റ് ഷേഡുകളിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പാറ്റേണുകളൊന്നുമില്ലാതെ സിമ്പിളാണെന്നു പറയാം. ഫ്രണ്ട്, ഫ്യൂവൽ ടാങ്ക്, സൈഡ് ബോഡി പാനലുകൾ എന്നിവയാണ് ഈ മോണോ കളർ ഓപ്ഷനിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് പുതിയ നിറങ്ങളും പ്രകൃതിയുടെ അതിമനോഹരമായ ഘടകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് അവകാശപ്പെടുന്നു.

ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ പുതിയ നിറങ്ങളിൽ ഒരുക്കി Royal Enfield

ഹിമാലയൻ നിലവിൽ ഒമ്പത് കളർ ഓപ്ഷനുകളാണ് തെരഞ്ഞെടുക്കാനാവുന്നത്. പുതിയ നിറങ്ങൾ അഡ്വഞ്ചർ ടൂററിലേക്ക് ചേർക്കുന്നത് കൂടുതൽ വൈവിധ്യമാണ് ചേർക്കുന്നത്. ഗ്രാനൈറ്റ് ബ്ലാക്ക്, റോക്ക് റെഡ്, ലേക്ക് ബ്ലൂ, ഗ്രാവൽ ഗ്രേ, പൈൻ ഗ്രീൻ, മിറേജ് സിൽവർ എന്നിവയുൾപ്പെടെ ആറ് കളർ ഓപ്ഷനുകളിലാണ് ഹിമാലയൻ ഇപ്പോൾ വിപണിയിൽ എത്തുന്നത്.

ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ പുതിയ നിറങ്ങളിൽ ഒരുക്കി Royal Enfield

ഈ പുതിയ നിറങ്ങൾ 2022 റോയൽ എൻഫീൽഡ് ഹിമാലയൻ ഡൽഹിയിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കളർ ഓപ്ഷനു പുറമെ മോട്ടോർസൈക്കിളിൽ കമ്പനി മറ്റ് മാറ്റങ്ങളൊന്നും തന്നെ നടപ്പിലാക്കിയിട്ടില്ല. അതേ 411 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചനാണ് റോയൽ എൻഫീൽഡ് ഹിമാലയൻ അഡ്വഞ്ചർ മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്.

ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ പുതിയ നിറങ്ങളിൽ ഒരുക്കി Royal Enfield

ഇത് 6500 rpm-ൽ 24.3 പരമാവധി bhp കരുത്തും 4000-4500 rpm-ൽ 32 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ചു സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായാണ് ഹിമാലയന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഹാഫ്-ഡ്യൂപ്ലെക്സ് സ്പ്ലിറ്റ് ക്രാഡിൽ ഫ്രെയിമിലാണ് ഹിമാലയൻ നിർമിച്ചിരിക്കുന്നത്. സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് 200 mm ട്രാവൽ ഉള്ള ടെലസ്കോപ്പിക് ഫോർക്കുകളാണ് റോയൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യുന്നത്.

ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ പുതിയ നിറങ്ങളിൽ ഒരുക്കി Royal Enfield

അതേസമയം പിൻവശത്ത് 180 mm ട്രാവൽ ഉള്ള മോണോഷോക്ക് യൂണിറ്റും ഇടംപിടിച്ചിരിക്കുന്നു. ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ ബ്രേക്കിംഗിനായി മുന്നിൽ 300 mm ഡിസ്ക്കും പിന്നിൽ 240 mm ഡിസ്ക്കുമാണ് ഹിമാലയന് ലഭിക്കുന്നത്. ഓഫ്-റോഡിംഗ് സമയത്ത് എബിഎസ് ഓഫ് ചെയ്യാനായി സ്വിച്ചബിൾ സംവിധാനവും കമ്പനി നൽകുന്നുണ്ട്.

Most Read Articles

Malayalam
English summary
Royal enfield introduced new two colour options for himalayan details
Story first published: Sunday, July 3, 2022, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X