വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

വിദേശ വിപണികളിലും തങ്ങളുടെ സാന്നിധ്യം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ്, തങ്ങളുടെ നിരയില്‍ നിന്നുള്ള ഏറ്റവും പുതിയ ക്ലാസിക് 350 ഫിലിപ്പൈന്‍സിലും അവതരിപ്പിച്ചു. റെട്രോ-സ്‌റ്റൈല്‍ ക്ലാസിക് 350 റോയല്‍ എന്‍ഫീല്‍ഡിന്റെ ആധുനിക J-സീരീസ് എഞ്ചിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

ഇത് മീറ്റിയോര്‍ 350-മായി എഞ്ചിന്‍ സവിശേഷതകള്‍ പങ്കിടുന്നു, കൂടാതെ ഒരു പുതിയ ഷാസിയും ഉണ്ട്. പുതിയ ക്ലാസിക് 350 ഫിലിപ്പൈന്‍സില്‍ നാല് വേരിയന്റുകളിലും ഏഴ് കളര്‍ ഓപ്ഷനുകളിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

വില വിവരങ്ങള്‍ പരിശോധിച്ചാല്‍, 228,000 PHP മുതല്‍ ആരംഭിക്കുന്നു (നിലവിലെ വിനിമയ നിരക്ക് പ്രകാരം ഏകദേശം 3.34 ലക്ഷം). പുതിയ തലമുറ ക്ലാസിക് 350 കഴിഞ്ഞ വര്‍ഷമാണ് നിര്‍മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പുതിയതും കൂടുതല്‍ ആധുനികവുമായ എഞ്ചിന്‍, പുതിയ ഷാസി, പുതുക്കിയ സസ്‌പെന്‍ഷന്‍, പുതിയ വീലുകള്‍, ബ്രേക്കുകള്‍ എന്നിവ സഹിതം പൂര്‍ണ്ണമായ മേക്ക് ഓവര്‍ നേടാനും മോട്ടോര്‍സൈക്കിളിന് സാധിച്ചിരുന്നു.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

ക്ലാസിക്കിന്റെ പാരമ്പര്യം 1948 മുതലുള്ളതാണ്, റോയല്‍ എന്‍ഫീല്‍ഡ് മോഡല്‍ G2, ഫുള്‍ പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിളില്‍ സ്വിംഗിംഗ് ആം റിയര്‍ സസ്പെന്‍ഷന്‍ ഉള്ള ആദ്യത്തേതാണ്. 2008-ല്‍ പുറത്തിറക്കിയ വന്‍ ജനപ്രീതിയുള്ള ക്ലാസിക് 500, ക്ലാസിക് 350 എന്നിവയുടെ ശക്തമായ ഡിസൈന്‍ പ്രചോദനമായി മോഡല്‍ G2 പ്രവര്‍ത്തിച്ചു.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

യഥാര്‍ത്ഥത്തില്‍, ക്ലാസിക് 350, അതിനുശേഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് മോഡലായി മാറുകയും ചെയ്തു. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ 80 ശതമാനം വില്‍പ്പന കൊണ്ടുവരുന്നതും ഈ മോഡലാണ്.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളിംഗ് മേഖലയെ പുനര്‍നിര്‍വചിക്കുകയും റോയല്‍ എന്‍ഫീല്‍ഡിന്റെ പുനരുജ്ജീവനത്തിന് കാരണമാവുകയും ചെയ്ത മോട്ടോര്‍സൈക്കിളായി ക്ലാസിക് ഉയര്‍ന്നു.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

ആധുനിക റോയല്‍ എന്‍ഫീല്‍ഡ് ക്ലാസ്സിസ് ആദ്യമായി പുറത്തിറക്കിയതിന് ശേഷം 12 വര്‍ഷത്തിനുള്ളില്‍, 3 ദശലക്ഷത്തിലധികം (30 ലക്ഷം) മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ച് സ്വന്തമായി ഒരു പൈതൃകം നിര്‍മ്മിക്കാനും കമ്പനിക്ക് സാധിച്ചിരുന്നു. ഏറ്റവും പുതിയ തലമുറ ക്ലാസിക് 350 ഒരു ആഗോള ഉല്‍പ്പന്നമായിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. അത് ലോകമെമ്പാടും വില്‍പ്പനയ്ക്കെത്തുകയും ചെയ്യുന്നു.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

വര്‍ഷങ്ങളായുള്ള ക്ലാസിക്കിന്റെ വിജയത്തെ അനുസ്മരിച്ച്, ലോഞ്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, റോയല്‍ എന്‍ഫീല്‍ഡിലെ APAC മാര്‍ക്കറ്റുകളുടെ ബിസിനസ് ഹെഡ് വിമല്‍ സംബ്ലി പറഞ്ഞത് ഇങ്ങനെ, 'ലോകമെമ്പാടുമുള്ള മിഡില്‍വെയ്റ്റ് വിഭാഗത്തെ വളര്‍ത്തുന്നതിലും വികസിപ്പിക്കുന്നതിലും ക്ലാസിക് ഒരു വലിയ ഉത്തേജകമാണ്.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

ലോകമെമ്പാടുമുള്ള യുവാക്കളും പരിചയസമ്പന്നരുമായ റൈഡര്‍മാര്‍ക്കിടയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന വിനോദസഞ്ചാരത്തിന്റെ ഉപ-സംസ്‌കാരം അണ്‍ലോക്ക് ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഫിലിപ്പൈന്‍സില്‍ തങ്ങള്‍ക്ക് 2,000-ത്തിലധികം റോയല്‍ എന്‍ഫീല്‍ഡ് ഉടമകളും അങ്ങേയറ്റം വിശ്വസ്തരായ ഒരു സമൂഹവുമുണ്ട്.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

പുതിയ ക്ലാസിക് 350 ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു. പരിചിതമായ കാലാതീതമായ ഡിസൈന്‍ ഭാഷയെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. തികച്ചും ആധുനിക പുനര്‍രൂപകല്‍പ്പനയും മികച്ച റൈഡ് അനുഭവം ഇത് നൽകുകയും ചെയ്യുന്നു.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

റെട്രോ അപ്പീല്‍ പൂര്‍ണ്ണമായും നിലനിര്‍ത്തിക്കൊണ്ട്, പുതിയ പ്രീമിയം ഫിറ്റും ഫിനിഷും, ഗ്രൗണ്ട്-അപ്പ് ഷാസിയും എഞ്ചിനും ഉപയോഗിച്ച് പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ ക്ലാസിക് 350 ലക്ഷ്യമിടുന്നു, ഒപ്പം അതിമനോഹരമായ റൈഡും കൈകാര്യം ചെയ്യുന്നു.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

മിഡില്‍ വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും റൈഡിംഗ് കമ്മ്യൂണിറ്റിയില്‍ വ്യതിരിക്തമായ ആകര്‍ഷണം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. പുതിയ ക്ലാസിക് 350 ഏഷ്യാ പസഫിക് വിപണിയിലെ തങ്ങളുടെ വളര്‍ച്ചയ്ക്കും തങ്ങളുടെ അഭിലാഷങ്ങള്‍ക്കും കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് വിശ്വസിക്കുന്നതായും വിമല്‍ സംബ്ലി വ്യക്തമാക്കി.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

349 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 6,100 rpm-ല്‍ 20.2 bhp കരുത്തും 4,000 rpm-ല്‍ 27 Nm torque ഉം നല്‍കുന്നു. UCE 350 എഞ്ചിനിലെ 8.5:1 എന്നതില്‍ നിന്ന് പുതിയ 350 സിസി SOHC എഞ്ചിനില്‍ കംപ്രഷന്‍ അനുപാതം 9.5:1 ആയി മാറുകയും ചെയ്തിട്ടുണ്ട്.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

കാം ഗിയറുകള്‍ക്ക് പകരം SOHC സംവിധാനവും ഒരു ടൈമിംഗ് ചെയിന്‍ ഉപയോഗിച്ചു, ഇത് കുറഞ്ഞ ശബ്ദത്തിനും കൂടുതല്‍ കാര്യക്ഷമതയ്ക്കും കാരണമാകുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചെയിന്‍ പ്രൈമറി ഡ്രൈവ് ഗിയര്‍ പ്രൈമറി ഡ്രൈവ് ഉപയോഗിച്ച് മാറ്റി, ഇത് ട്രാന്‍സ്മിഷന്‍ നഷ്ടം കുറയ്ക്കുന്നു, കൂടാതെ പ്രൈമറി ബാലന്‍സര്‍ ഷാഫ്റ്റ് എഞ്ചിനിലെ വൈബ്രേഷനുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

സസ്പെന്‍ഷനില്‍ ഇപ്പോള്‍ മുന്നില്‍ 41 mm ഫോര്‍ക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, പിന്നിലെ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറിന് കൂടുതല്‍ ട്രാവലും ലഭിക്കുന്നു, ഇത് മികച്ച യാത്ര വാഗ്ദാനം ചെയ്യുന്നു. ഔട്ട്ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് ബ്രേക്കുകള്‍ക്ക് ഇപ്പോള്‍ വലിയ ഡിസ്‌കുകളും (300 mm ഫ്രണ്ട്, 270 mm പിന്‍) മികച്ച കാലിപ്പറുകളും ലഭിക്കുന്നു.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

ഇന്ത്യയിലെയും യുകെയിലെയും റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ട് അത്യാധുനിക സാങ്കേതിക കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഡിസൈനര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും കഴിവുള്ള ടീമുകള്‍ രൂപകല്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തത്, പുതിയ ക്ലാസിക് 350-യില്‍ മികച്ച റൈഡ് അനുഭവം ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

മികച്ച സൗകര്യത്തിനും യാത്രയ്ക്കും വേണ്ടിയാണ് പുതിയ ഷാസി നിര്‍മ്മിച്ചിരിക്കുന്നത്. കര്‍ക്കശമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഷാസി ഉയര്‍ന്ന കോര്‍ണറിംഗ് വേഗതയില്‍ കൂടുതല്‍ ആത്മവിശ്വാസം പ്രോത്സാഹിപ്പിക്കുന്നു, ഒപ്പം നേരായ റോഡുകളില്‍ സ്ഥിരത കൈവരിക്കുകയും ചെയ്യുന്നു.

വിദേശ വിപണികളിലും താരമാകാന്‍ Classic 350; ഫിലിപ്പൈന്‍സില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Royal Enfield

കൂടുതല്‍ സുഖപ്രദമായ യാത്രകള്‍ക്കായി മുന്നിലും പിന്നിലും സസ്‌പെന്‍ഷന്‍ വിപുലമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. ഫിലിപ്പൈന്‍സില്‍, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 നാല് വേരിയന്റുകളിലും 7 കളര്‍ ഓപ്ഷനുകളിലും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Royal enfield launched new classic 350 in philippines find here all details
Story first published: Saturday, January 29, 2022, 14:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X