Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

റോയല്‍ എന്‍ഫീല്‍ഡ് എന്നാല്‍ വാഹനപ്രേമികള്‍ക്ക് ഒരു വികാരമാണ്. പ്രത്യേക ഗൃഹാതുരത്വം ഉണര്‍ത്തുന്ന റെട്രോ, ക്ലാസിക് മോട്ടോര്‍സൈക്കിളുകളുടെ പര്യായമാണ് റോയല്‍ എന്‍ഫീല്‍ഡ്.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

വിശേഷിച്ചും ഇന്ത്യയില്‍ മിക്കവരും എന്‍ഫീല്‍ഡ് വാങ്ങുന്നത് അവരുടെ കുടുംബത്തില്‍ ഒന്ന് ഉണ്ടായിരുന്നത് കൊണ്ടോ അതുമല്ലെങ്കില്‍ തന്റെ ഏറെ നാളത്തെ അഭിലാഷം നിറവേറ്റുന്നതിനോ വേണ്ടിയാണ്. മറ്റ് ബ്രാന്‍ഡുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ഉണര്‍ത്തുന്ന ഈ ഗൃഹാതുരത്വം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും ആ ലെവലില്‍ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല ഇതുവരെ.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ ഒരു പ്രധാന ലോഞ്ച് ആയിരുന്നു മീറ്റിയോര്‍ 350. നട്ടെല്ല് തകര്‍ക്കുന്ന വൈബ്രേഷനുകള്‍ക്ക് കുപ്രസിദ്ധമായ UCE എഞ്ചിനായിരുന്നു മീറ്റിയോര്‍ ലോഞ്ച് ചെയ്യുന്നതിന് മുമ്പ്‌ റോയല്‍ എന്‍ഫീല്‍ഡിന്റെ കൈവശം ഉണ്ടായിരുന്നത്. 2020ല്‍ മീറ്റയോർ 350 ലോഞ്ച് ചെയ്തത് മുതല്‍ വൈബ്രഷന്‍ ഇല്ലാത്ത പുതിയ J-സീരീസ് എഞ്ചിന്‍ അവതരിപ്പിച്ചു. വൈബ്രഷന്‍ ഒഴിവാക്കുന്നതിനായി ഓവര്‍ഹെഡ് ക്യാമുകളും ബാലന്‍സര്‍ ഷാഫ്റ്റുകളും കമ്പനി ഉൾപ്പെടുത്തി.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

ഇപ്പോള്‍ മീറ്റിയോറിനേക്കാള്‍ വില കുറഞ്ഞ ഹണ്ടര്‍ 350 പുറത്തിറക്കിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ മീറ്റിയോർ 350-യുടെ റേഞ്ച് എന്താണെന്ന് പരിശോധിക്കുകയാണ് നാം ഇവിടെ.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

ചെന്നൈയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്. ഇവിടെ നിര്‍മിക്കുന്ന ബൈക്കുകള്‍ ഇന്ത്യയെ കൂടാതെ യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ ആഗോള വിപണികളിലേക്കും കയറ്റിയയക്കുന്നു. ബ്രിട്ടനിലും അറിയപ്പെടുന്ന ബ്രാന്‍ഡാണ് റോയല്‍ എന്‍ഫീല്‍ഡ്. ബ്രിട്ടനില്‍ വില്‍പ്പനയ്ക്കെത്തിച്ച മീറ്റിയോര്‍ 350 ശ്രദ്ധേയമായ നേട്ടം കൈവരിച്ച വാര്‍ത്തകളാണ് ഇപ്പോൾ പുറത്തെത്തുന്നത്.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

2022 ജനുവരി മുതല്‍ 2022 ജൂലൈ വരെ ബ്രിട്ടനില്‍ മീറ്റിയോര്‍ 350-യുടെ 1,135 യൂണിറ്റുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പന നടത്തിയത്. അങ്ങനെ നോക്കുമ്പോള്‍ 125 സിസി സെഗ്മെന്റിന് മുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളായി മീറ്റിയോര്‍ മാറി.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

ഏഴ് മാസത്തിനുള്ളില്‍ ഈ ക്രൂയിസർ മോട്ടോർസൈക്കിൾ 1,135 ബ്രിട്ടീഷുകാരെയാണ് ആകര്‍ഷിച്ചത്. വളരെക്കാലമായി സെഗ്‌മെന്റില്‍ വില്‍പ്പനയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിപ്പോന്നിരുന്ന ബിഎംഡബ്ല്യു R1250 GS എഡിവിയെയാണ് മീറ്റിയോര്‍ 350 താഴെയിറക്കിയത്. ഇന്ത്യയില്‍ ഒരു ദിവസം ഇതിനേക്കാള്‍ കൂടുതല്‍ ബൈക്കുകള്‍ വില്‍ക്കുന്ന ഹീറോ സ്‌പ്ലെന്‍ഡര്‍ ഇതൊക്കെ എന്ത് എന്ന മട്ടില്‍ ചിരിച്ചുകൊണ്ട് ഒരു മൂലയില്‍ നില്‍ക്കുന്നുണ്ട്.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

ഏഴ് മാസം എടുത്തല്ലേ മീറ്റിയോറിന്റെ 1,135 യൂണിറ്റുകള്‍ വിറ്റതെന്ന് തോന്നാം. എന്നിരുന്നാലും ഈ നേട്ടത്തെ കുറച്ച് കാണാനാവില്ല. ബ്രിട്ടനിലെ ഈ നേട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ആഹ്ലാദത്തിലാണ്. ഹിമാലയന്‍, ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 തുടങ്ങിയ മോഡലുകള്‍ ഉപയോഗിച്ച് അവര്‍ ആഗോളതലത്തില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയാണ്.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

സവിശേഷതകളും വിലയും

ക്ലാസിക് 350, ഹണ്ടര്‍ 350 തുടങ്ങിയ മറ്റ് 350 സിസി ബൈക്കുകളിലും ഡ്യൂട്ടി നിര്‍വഹിക്കുന്ന ആധുനിക ജെഡി1 എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍350നും കരുത്ത് പകരുന്നത്. ഇതേ എഞ്ചിനുമായാകും പുതിയ ബുള്ളറ്റ് 350ഉം പുറത്തിറങ്ങുക.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

ഈ എഞ്ചിന്‍ 6100 rpm-ല്‍ 20.4 bhp കരുത്തും 4000 rpm-ല്‍ 27 Nm toruque ഉം വരെ ഉത്പാദിപ്പിക്കുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്രേക്കിംഗ് സിസ്റ്റത്തിൽ രണ്ട് വശത്തും ഡിസ്‌ക് ബ്രേക്കുകളോടെയാണ് മീറ്റിയോര്‍ 350 വരുന്നത്. 191 കിലോഗ്രാമാണ് ബൈക്കിന്റെ മൊത്തത്തിലുള്ള ഭാരം.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

മീറ്റിയോർ വളരെ ജനപ്രിയമാണെങ്കിലും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ക്ലാസിക് ബൈക്ക്. ക്രൂയിസർ മോട്ടോർസൈക്കിൾ ആയതിനാൽ ക്രൂയിസിംഗിന് അനുയോജ്യമായ ആക്സസറികളാണ് ഉയര്‍ന്ന വേരിയന്റുകളില്‍ സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിച്ചിരിക്കുന്നത്.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

വേരിയന്റുകളെ കുറിച്ച് പറയുകയാണെങ്കില്‍, റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 ന്റെ വില ആരംഭിക്കുന്നത് 2.05 ലക്ഷം രൂപ (ഫയര്‍ബോള്‍) മുതലാണ്. സൂപ്പര്‍നോവ വേരിയന്റിന് 2.21 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ബ്രിട്ടനില്‍ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 ഫയര്‍ബോളിന് GBP 3,879 (ഏകദേശം 3.66 ലക്ഷം രൂപ) മുതല്‍ ആരംഭിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 സൂപ്പര്‍നോവയ്ക്ക് GBP 4,039 (ഏകദേശം 3.81 ലക്ഷം രൂപ) വരെ വില നല്‍കണം.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

ഓരോ വര്‍ഷവും ശരാശരി നാല് പുതിയ അല്ലെങ്കില്‍ പരിഷ്‌ക്കരിച്ച മോഡലുകള്‍ അവതരിപ്പിക്കുമെന്ന വാഗ്ദാനം റോയല്‍ എന്‍ഫീല്‍ഡ് പാലിച്ച് പോരുന്നുണ്ട്. ഈ വര്‍ഷം സ്‌ക്രാം 411, ഹണ്ടര്‍ 350 എന്നീ മോഡലുകള്‍ പുറത്തിറക്കിയതിനാല്‍ 350 സിസി, 400 സിസി സെഗ്മെന്റുകളിലെ ലോഞ്ച് കമ്പനി പൂര്‍ത്തീകരിച്ചു. അടുത്ത ലോഞ്ച് 650 സിസി സെഗ്മെന്റിലായിരിക്കാം.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

ഉല്പാദനത്തിന് റെഡിയായി നില്‍ക്കുന്ന മീറ്റിയോര്‍ 650 ഒക്ടോബര്‍ മാസം ലോഞ്ച് ചെയ്യാനാണ് സാധ്യത. ഏകദേശം 3.35 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ബൈക്ക് പുറത്തിറക്കും.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

ഇന്റർസെപ്റ്ററിലും കോണ്ടിനെന്റൽ ജിടിയിലും ഉപയോഗിക്കുന്ന 648 സിസി എയർ/ഓയിൽ-കൂൾഡ് പാരലൽ ട്വിൻ മോട്ടോർ എഞ്ചിൻ ആണ് വാഹനത്തിന് കരുത്തു പകരുക. ഇത് 7,150 rpm-ൽ 47 bhp പരമാവധി കരുത്തും 5,250 rpm-ൽ 52 Nm torque ഉം സൃഷ്ടിക്കാൻ പ്രാപ്‌തമായിരിക്കും.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

6-സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ഗിയര്‍ബോക്‌സുമായാണ് മീറ്റിയോര്‍ വരുന്നത്. ക്രൂയിസര്‍ ബൈക്കിന്റെ ആവശ്യകതകള്‍ക്ക് അനുസൃതമായി റോയല്‍ എന്‍ഫീല്‍ഡ് എഞ്ചിന്‍ ചെറുതായി പരിഷ്‌ക്കരിക്കാനും സാധ്യതയുണ്ട്.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

വലിപ്പത്തിന്റെ കാര്യത്തില്‍ തന്റെ എതിരാളികളെ മീറ്റിയോര്‍ 650 കുഞ്ഞന്മാരാക്കുന്നുണ്ട്. എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ സ്‌കൂട്ടറുകളും മോട്ടോര്‍സൈക്കിളുകളും കൊണ്ട് നിറഞ്ഞ നമ്മുടെ നിരത്തുകള്‍ പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. മീറ്റിയര്‍ 650 മോഡലിന്റെ വലിപ്പക്കൂടുതല്‍ തിരക്കേറിയ നഗര വീഥികളില്‍ ചെറിയ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും ഹൈവേകളിലും ഓപ്പണ്‍ റോഡുകളിലുമുള്ള യാത്ര ആസ്വാദ്യകരമാക്കും.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ (USD), ഡ്യുവല്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, ഒപ്റ്റിമല്‍ ട്രാക്ഷനുള്ള വൈഡ് ബ്ലോക്ക് പാറ്റേണ്‍ റിയര്‍ ടയര്‍ തുടങ്ങിയ ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. ബൈക്കിന് രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ ഉണ്ട്. സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍-ചാനല്‍ എബിഎസുമായാണ് ഇവ സംയോജിപ്പിച്ചിരിക്കുന്നതും.

Royal Enfield Meteor 350 ബ്രിട്ടനില്‍ നമ്പര്‍ 1: വില്‍പ്പനയുടെ കാര്യത്തില്‍ പിന്തള്ളിയത് ഈ വമ്പനെ

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 വളരെ കഴിവുള്ള ഒരു ടൂറിംഗ് മോഡലാണെങ്കിലും മീറ്റിയോര്‍ 350 പോലെ ദീര്‍ഘദൂര യാത്രക്ക് ഉചിതമല്ലെന്നാണ് വിമര്‍ശനം. അതേസമയം കരുത്തും ടോര്‍ക്കും കുറവാണെന്നതും വലിയൊരു പോരായ്മയായാണ് ചൂണ്ടിക്കാണിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 എന്നിവയുടെ പോസിറ്റീവ് ഗുണങ്ങള്‍ സംയോജിപ്പിച്ച് മികച്ച ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ സൃഷ്ടിക്കാനാണ് 650 ക്രൂയിസര്‍ ബൈക്കിലൂടെ കമ്പനിയുടെ ശ്രമം.

Most Read Articles

Malayalam
English summary
Royal enfield meteor 350 became best selling motorcycle in above 125cc segment in uk
Story first published: Saturday, August 20, 2022, 17:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X