Bullet 350 -യെക്കാൾ വിലക്കുറവ്; അഗ്രസ്സീവ് വിലയ്ക്ക് പുത്തൻ Hunter 350 അവതരിപ്പിക്കാനൊരുങ്ങി Royal Enfield

ഇന്ത്യയിലെ പ്രമുക നിർമ്മാതാക്കളായ റോയൽ എൻഫീൽഡിൽ നിന്നുള്ള അടുത്ത വലിയ ലോഞ്ച് വരാനിരിക്കുന്ന ഹണ്ടറായിരിക്കുമെന്ന് അടുത്തിടെ വെളിപ്പെട്ടിരുന്നു. 350 സിസി റോഡ്‌സ്റ്റർ നിരവധി അവസരങ്ങളിൽ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Bullet 350 -യെക്കാൾ വിലക്കുറവ്; അഗ്രസ്സീവ് വിലയ്ക്ക് പുത്തൻ Hunter 350 അവതരിപ്പിക്കാനൊരുങ്ങി Royal Enfield

ജൂൺ അവസാനത്തോടെ രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ മോട്ടോർസൈക്കിൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ വരാനിരിക്കുന്ന ഹണ്ടറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

Bullet 350 -യെക്കാൾ വിലക്കുറവ്; അഗ്രസ്സീവ് വിലയ്ക്ക് പുത്തൻ Hunter 350 അവതരിപ്പിക്കാനൊരുങ്ങി Royal Enfield

സമീപകാല റിപ്പോർട്ട് അനുസരിച്ച്, റോയൽ എൻഫീൽഡ് ഹണ്ടർ 350 രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ബേസ് വേരിയന്റിന് മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും നൽകുമ്പോൾ ടോപ്പ് എൻഡ് വേരിയന്റിന് രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകൾ ലഭിക്കും. കൂടാതെ, ബേസ് സിംഗിൾ-ചാനൽ ABS -മായി വരും, ടോപ്പ് മോഡലിൽ ഡ്യുവൽ-ചാനൽ ABS സജ്ജീകരണം ഉണ്ടായിരിക്കും.

Bullet 350 -യെക്കാൾ വിലക്കുറവ്; അഗ്രസ്സീവ് വിലയ്ക്ക് പുത്തൻ Hunter 350 അവതരിപ്പിക്കാനൊരുങ്ങി Royal Enfield

ബ്രേക്കിംഗ് ഹാർഡ്‌വെയറിന്റെ വിശദാംശങ്ങളിലേക്ക് കടക്കുകയാണെങ്കിൽ, ഫ്രണ്ട് ബ്രേക്കിൽ രണ്ട് വേരിയന്റുകളിലും സ്റ്റാൻഡേർഡായി ഒരു 300 mm റോട്ടർ അടങ്ങിയിരിക്കും. പിൻ ബ്രേക്കിൽ ബേസ് വേരിയന്റിൽ 153 mm ഡ്രമ്മും ടോപ്പ് എൻഡ് ട്രിമ്മിൽ 270 mm ഡിസ്‌ക്കും ഉൾപ്പെടും. ഇതുകൂടാതെ, രണ്ട് വകഭേദങ്ങൾക്കിടയിലുള്ള സവിശേഷതകളിലോ എക്യുപ്മെന്റുകളിലോ മറ്റ് വ്യതിയാനങ്ങളൊന്നും ഉണ്ടാകില്ല.

Bullet 350 -യെക്കാൾ വിലക്കുറവ്; അഗ്രസ്സീവ് വിലയ്ക്ക് പുത്തൻ Hunter 350 അവതരിപ്പിക്കാനൊരുങ്ങി Royal Enfield

വരാനിരിക്കുന്ന റോഡ്‌സ്റ്ററിൽ റോയൽ എൻഫീൽഡ് ഒന്നിലധികം വേരിയന്റ്-സ്പെസിഫിക്ക് കളർ സ്കീമുകൾ വാഗ്ദാനം ചെയ്തേക്കാം. മുമ്പ് വെളിപ്പെടുത്തിയതുപോലെ, നിലവിൽ മീറ്റിയോർ 350, ക്ലാസിക് 350 റീബോൺ എന്നിവയ്ക്ക് അടിവരയിടുന്ന പുതിയ J-സീരീസ് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയായിരിക്കും ഹണ്ടർ 350 ഒരുങ്ങുന്നത്.

Bullet 350 -യെക്കാൾ വിലക്കുറവ്; അഗ്രസ്സീവ് വിലയ്ക്ക് പുത്തൻ Hunter 350 അവതരിപ്പിക്കാനൊരുങ്ങി Royal Enfield

ഇത് ഒരു ഡ്യുവൽ-ക്രാഡിൽ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മുന്നിൽ 41 mm ടെലിസ്കോപ്പിക് ഫോർക്കുകളിലും പിന്നിൽ പ്രീലോഡ്-അഡ്ജസ്റ്റ് ചെയ്യാവുന്ന ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

Bullet 350 -യെക്കാൾ വിലക്കുറവ്; അഗ്രസ്സീവ് വിലയ്ക്ക് പുത്തൻ Hunter 350 അവതരിപ്പിക്കാനൊരുങ്ങി Royal Enfield

20.2 bhp കരുത്തും 27 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 349 സിസി സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ കൂൾഡ് എഞ്ചിൻ ആയിരിക്കും ഹണ്ടർ 350 പവർ ചെയ്യുന്നത്. ഈ യൂണിറ്റ് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഹണ്ടർ അതിന്റെ മറ്റ് 350 സിസി സഹോദരങ്ങളെ അപേക്ഷിച്ച് ഭാരം കുറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മികച്ച പവർ-വെയ്റ്റ് അനുപാതത്തിന് കാരണമാകും.

Bullet 350 -യെക്കാൾ വിലക്കുറവ്; അഗ്രസ്സീവ് വിലയ്ക്ക് പുത്തൻ Hunter 350 അവതരിപ്പിക്കാനൊരുങ്ങി Royal Enfield

ഫീച്ചറുകളുടെ കാര്യത്തിൽ, ട്രിപ്പർ നാവിഗേഷനോടൊപ്പം ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ മോട്ടോർസൈക്കിൾ ഓഫർ ചെയ്യാൻ സാധ്യതയുണ്ട്, അത് ഒരു ഓപ്ഷണൽ ആക്സസറിയായി ലഭ്യമാകും.

Bullet 350 -യെക്കാൾ വിലക്കുറവ്; അഗ്രസ്സീവ് വിലയ്ക്ക് പുത്തൻ Hunter 350 അവതരിപ്പിക്കാനൊരുങ്ങി Royal Enfield

മറ്റ് റോയൽ എൻഫീൽഡ് മോഡലുകളെപ്പോലെ, അതിന്റെ രൂപകൽപ്പനയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, ഹണ്ടർ 350 റെട്രോ സ്റ്റൈലിംഗ് ഘടകങ്ങളോട് കൂടിയ മോഡേൺ ക്ലാസിക് ഡിസൈൻ അവതരിപ്പിക്കും.

Bullet 350 -യെക്കാൾ വിലക്കുറവ്; അഗ്രസ്സീവ് വിലയ്ക്ക് പുത്തൻ Hunter 350 അവതരിപ്പിക്കാനൊരുങ്ങി Royal Enfield

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, വൃത്താകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റ്, സ്പ്ലിറ്റ് പില്യൺ ഗ്രാബ് റെയിലുകൾ, ഒരു ഷോർട്ട് സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ് മഫ്‌ളർ, ഒരു ഷോർട്ട് ടെയിൽ സെക്ഷൻ എന്നിവ പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. എൽഇഡി ടെയിൽലൈറ്റും വൃത്താകൃതിയിലുള്ള ഇൻഡിക്കേറ്ററുകളും ഉൾക്കൊള്ളുന്ന വിശാലമായ റിയർ ഫെൻഡറും ഇതിന് ലഭിക്കുന്നു.

Bullet 350 -യെക്കാൾ വിലക്കുറവ്; അഗ്രസ്സീവ് വിലയ്ക്ക് പുത്തൻ Hunter 350 അവതരിപ്പിക്കാനൊരുങ്ങി Royal Enfield

ഹണ്ടർ 350 -ൽ നീളമേറിയതും ചെറുതായി സ്‌കൂപ്പുചെയ്‌തതുമായ സിംഗിൾ-പീസ് സീറ്റ്, ലോ റിയർ-ബയസ്ഡ് ഫുട്‌പെഗുകൾ, സുഖപ്രദമായ എർഗണോമിക്‌സ് വാഗ്ദാനം ചെയ്യുന്ന അല്പം അഗ്രസ്സീവായ ഫ്ലാറ്റ് ഹാൻഡിൽബാർ എന്നിവയും ഫീച്ചർ ചെയ്യുന്നു.

Bullet 350 -യെക്കാൾ വിലക്കുറവ്; അഗ്രസ്സീവ് വിലയ്ക്ക് പുത്തൻ Hunter 350 അവതരിപ്പിക്കാനൊരുങ്ങി Royal Enfield

ലോഞ്ച് ചെയ്യുമ്പോൾ, ഇത് നിലവിലെ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350-ക്ക് താഴെയായി സ്ലോട്ട് ചെയ്യപ്പെടും. കൂടാതെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിപണിയിൽ എത്തുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നു. മോട്ടോർസൈക്കിളിന് 1.3 ലക്ഷം മുതൽ 1.4 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

Bullet 350 -യെക്കാൾ വിലക്കുറവ്; അഗ്രസ്സീവ് വിലയ്ക്ക് പുത്തൻ Hunter 350 അവതരിപ്പിക്കാനൊരുങ്ങി Royal Enfield

മറ്റ് അനുബന്ധ വാർത്തകളിൽ റോയൽ എൻഫീൽഡ് ഹിമാലയൻ 650, സ്ക്രാം 450 തുടങ്ങി നിരവധി പുത്തൻ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മുമ്പ് റോയൽ എൻഫീൽഡ് ഏകാധിപത്യം പുലർത്തിയിരുന്ന വിഭാഗങ്ങളിൽ മറ്റ് മോഡലുകൾ കടന്നു വന്നതോടെ മത്സരം മുറുകയിരിക്കുകയാണ്.

Bullet 350 -യെക്കാൾ വിലക്കുറവ്; അഗ്രസ്സീവ് വിലയ്ക്ക് പുത്തൻ Hunter 350 അവതരിപ്പിക്കാനൊരുങ്ങി Royal Enfield

അതിനാൽ ക്ലാസിക് ലുക്കിനൊപ്പം മികച്ച മോഡേൺ ഫീച്ചറുകളും എക്യുപ്മെന്റുകളും വാഗ്ദാനം ചെയ്താൽ മാത്രമേ ബ്രാൻഡിന് ഈ ഉയർന്ന കോംപറ്റീഷന് മുമ്പിൽ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളൂ.

Source: Bikewale

Most Read Articles

Malayalam
English summary
Royal enfield planning to launch hunter 350 in a cheaper price range than bullet 350
Story first published: Tuesday, June 14, 2022, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X