Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

മോഡല്‍ ലൈനപ്പുകളിലേക്ക് ചെറിയ അപ്ഡേറ്റുകള്‍ നല്‍കുന്ന തിരക്കിലാണ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. എന്നാല്‍ ഏറ്റവും പുതിയ അപ്ഡേറ്റ് റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്കും, മോഡലുകള്‍ വാങ്ങാന്‍ ഇരിക്കുന്നവര്‍ക്കും അത്ര അനുയോജ്യമാകുമെന്ന് വേണം പറയാന്‍.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിര്‍മാതാവ് ട്രിപ്പര്‍ നാവിഗേഷന്റെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍ മീറ്റിയര്‍ 350, ഹിമാലയന്‍ എന്നിവയില്‍ നിന്ന് നീക്കം ചെയ്യുന്നുവെന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. ക്രൂയിസറിലും അഡ്വെഞ്ചര്‍ ടൂററിലും ഈ ഫീച്ചര്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം കമ്പനി ചെയ്തിട്ടുണ്ട്.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

എന്നാല്‍ ഏറ്റവും പുതിയ അപ്ഡേറ്റിന് ശേഷം, ഈ ബൈക്കുകളിലെ ട്രിപ്പര്‍ നാവിഗേഷന്‍ ഒരു ഓപ്ഷണല്‍ ആക്സസറിയായി ഔദ്യോഗിക വെബ്സൈറ്റിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ MIY കോണ്‍ഫിഗറേറ്റര്‍ വഴി മാത്രമേ ഇനി ലഭ്യമാകൂ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

മോഡലുകളുടെ വില കുറക്കുക എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് കമ്പനിയുടെ നീക്കം. ഈ ഫീച്ചര്‍ മാറ്റുന്നതുവഴി മീറ്റിയോര്‍, ഹിമാലയന്‍ എന്നിവയുടെ വിലയില്‍ 5,000 രൂപ വരെ കുറയുകയും ചെയ്യുന്നു. ട്രിപ്പര്‍ നാവിഗേഷന്‍ ഓഫറില്‍ തുടരും, എന്നാല്‍ ഒരു ആക്സസറി എന്ന നിലയിലാകും ഇനി ലഭിക്കുക. മുമ്പത്തെപ്പോലെ ഒരു സാധാരണ ഫീച്ചറായിട്ട് ലഭിക്കില്ലെന്ന് ചുരുക്കം.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

ന്യൂ-ജെന്‍ ക്ലാസിക് 350, സ്‌ക്രാം 411 പോലുള്ള മറ്റ് മോഡലുകളില്‍, ട്രിപ്പര്‍ നാവിഗേഷന്‍ തുടക്കം മുതല്‍ ഓപ്ഷണല്‍ ആക്‌സസറിയായി വാഗ്ദാനം ചെയ്തിട്ടുണ്ട്. ബ്ലൂടൂത്ത് വഴി റൈഡറുടെ സ്മാര്‍ട്ട്ഫോണിലെ റോയല്‍ എന്‍ഫീല്‍ഡ് ആപ്പുമായി ജോടിയാക്കുമ്പോള്‍ ട്രിപ്പര്‍ പോഡ് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ പ്രദര്‍ശിപ്പിക്കുന്നു.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

അടുത്തിടെ, റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350 നിരയില്‍ മൂന്ന് പുതിയ കളര്‍ ഓപ്ഷനുകള്‍ കൂടി ചേര്‍ത്തിരുന്നു. അടിസ്ഥാന ഫയര്‍ബോള്‍ വേരിയന്റില്‍ ഗ്രീന്‍ & ബ്ലൂ കളറും, ടോപ്പ് എന്‍ഡ് സൂപ്പര്‍നോവ വേരിയന്റില്‍ വാഗ്ദാനം ചെയ്യുന്ന പുതിയ റെഡ് ഷേഡും ഇതില്‍ ഉള്‍പ്പെടുന്നു. മൊത്തത്തില്‍, ക്രൂയിസര്‍ ഇപ്പോള്‍ മൂന്ന് വേരിയന്റുകളോടെ ആകെ പത്ത് കളര്‍ സ്‌കീമുകളില്‍ ലഭ്യമാണ്.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സെമികണ്ടക്ടര്‍ ചിപ്പുകളുടെ ദൗര്‍ലഭ്യം വാഹന വ്യവസായത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നു.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

ക്ഷാമം നിലനില്‍ക്കുന്നതിനാല്‍, മീറ്റിയര്‍ 350, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നിവയില്‍ ട്രിപ്പര്‍ നാവിഗേഷന്‍ ഉപകരണ സവിശേഷതയെ ഒരു അധിക, പ്ലഗ്-ആന്‍ഡ്-പ്ലേ ഓപ്ഷനായി മാറ്റാന്‍ താല്‍ക്കാലിക തീരുമാനമെടുത്ത് സെമികണ്ടക്ടര്‍ ചിപ്പുകളുടെ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചതുകൊണ്ടാണ്.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

റോയല്‍ എന്‍ഫീല്‍ഡ് ആപ്പിലെ Make It Yours - MiY ഓപ്ഷന്‍ വഴി ട്രിപ്പര്‍ ഫീച്ചർ ഉപയോഗിച്ചോ അല്ലാതെയോ ഉപഭോക്താക്കള്‍ക്ക് അവരുടെ മോട്ടോര്‍സൈക്കിളുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

ഈ തീരുമാനം 2022 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും, തങ്ങളുടെ മോട്ടോര്‍സൈക്കിളുകളിലെ സെമികണ്ടക്ടര്‍ ചിപ്പുകളുടെ ഉപയോഗത്തെ ആശ്രയിക്കുന്നത് അത്യാവശ്യമായ വശങ്ങളിലേക്ക് പരിമിതപ്പെടുത്തുന്നതിനാണ് ഇത് എടുത്തിരിക്കുന്നത്.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും തങ്ങളുടെ വെണ്ടര്‍മാരുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുന്നു, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചതും ആകര്‍ഷകവും രസകരവുമായ റൈഡിംഗ് അനുഭവം എത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി വ്യക്തമാക്കി.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

മറ്റൊരു അപ്ഡേറ്റില്‍, റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ കസ്റ്റമൈസ് ചെയ്യുന്ന മോഡലുകളുടെ ബുക്കിംഗ് തുക 10,000 രൂപയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പുതുക്കിയ ബുക്കിംഗ് തുക 2022 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ബുള്ളറ്റ് 350, ക്ലാസിക് 350, മീറ്റിയര്‍ 350, ഹിമാലയന്‍, സ്‌ക്രാം 411, ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിങ്ങനെ ഏഴ് ഓഫറുകള്‍ കമ്പനിക്ക് നിലവില്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

റോയല്‍ എന്‍ഫീല്‍ഡും വരും ഭാവിയില്‍ ഒന്നിലധികം പുതിയ മോഡലുകള്‍ വികസിപ്പിക്കുന്ന തിരക്കിലാണ്. 350 സിസി വിഭാഗത്തില്‍, ഇത് പുതിയ J സീരീസ് പ്ലാറ്റ്ഫോമിന് അടിവരയിടുന്ന ഹണ്ടര്‍ 350, ന്യൂ-ജെന്‍ ബുള്ളറ്റ് 350 എന്നിവയും വികസിപ്പിക്കുന്നു. മറുവശത്ത്, സൂപ്പര്‍ മെറ്റിയര്‍, ഷോട്ട്ഗണ്‍ എന്നിവയുള്‍പ്പെടെ 650 സിസി വിഭാഗത്തില്‍ ഒന്നിലധികം പുതിയ മോഡലുകളും കമ്പനി വികസിപ്പിക്കുന്നുണ്ട്.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

ഹിമാലയന്റെ കൂടുതല്‍ ശക്തമായ 450 സിസി ആവര്‍ത്തനവും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ മോഡലുകളെല്ലാം ഈയടുത്ത കാലത്ത് ഒന്നിലധികം തവണ നിരത്തുകളില്‍ പരീക്ഷണം നടത്തുന്നതും വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

ഈ വര്‍ഷം ശേഷിക്കുന്ന കാലയളവില്‍ റോയല്‍ എന്‍ഫീല്‍ഡ് കുറഞ്ഞത് രണ്ട് പുതിയ മോഡലുകളെങ്കിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവയിലൊന്ന് ഹണ്ടര്‍ 350 ആയിരിക്കാം, മറ്റൊന്ന് സൂപ്പര്‍ മെറ്റിയര്‍ 650 എന്ന് വിളിക്കപ്പെടുന്ന 650 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ക്രൂയിസര്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

20.2 bhp കരുത്തും 27 Nm torque ഉം പുറപ്പെടുവിക്കുന്ന 349 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ആദ്യത്തേതിന് കരുത്ത് നല്‍കുക. ഈ യൂണിറ്റ് 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

Meteor, Himalayan മോഡലുകളുടെ വില കുറയും; ട്രിപ്പര്‍ നാവിഗേഷന്‍ നീക്കം ചെയ്ത് Royal Enfield

രണ്ടാമത്തേത്, 47 bhp കരുത്തും 52 Nm torque ഉം ഉത്പാദിപ്പിക്കുന്ന 648 സിസി പാരലല്‍-ട്വിന്‍, ഓയില്‍-കൂള്‍ഡ് എഞ്ചിനാണ്. ഈ മോട്ടോര്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിക്കുകയും ചെയ്യും.

Most Read Articles

Malayalam
English summary
Royal enfield removed tripper navigation as standard feature from himalayan meteor details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X