വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

രാജ്യത്തെ ജനപ്രിയ ഓള്‍-ടെറൈന്‍ ബൈക്കുകളിലൊന്നായ ഹിമാലയന്‍ 411-ന് പകരം കൂടുതല്‍ ശക്തമായ 450 സിസി മോഡല്‍ അവതരിപ്പിക്കുമെന്ന് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പരീക്ഷണയോട്ടവും നിരത്തുകളില്‍ സജീവമായിരുന്നു.

വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

ഹൈവേ ക്രൂയിസിംഗിനുള്ള മികച്ച കഴിവുകളും ഓഫ്-റോഡ് പരിതസ്ഥിതികള്‍ക്ക് അധിക ടോര്‍ക്കും പുതിയ ഹിമാലയനുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2023-ല്‍ ലോഞ്ച് നടക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോഴിതാ ഈ പുതിയ മോഡലിന്റെ ടീസര്‍ പങ്കുവെച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

റോയല്‍ എന്‍ഫീല്‍ഡും ബ്രാന്‍ഡിന്റെ എംഡിയും അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലാണ് ഒരു പുതിയ വീഡിയോ പങ്കിട്ടിരിക്കുന്നത്. പുതിയ ഹിമാലയന്‍ അതിന്റെ മുന്‍ഗാമിയുടെ കോര്‍ സിലൗറ്റ് നിലനിര്‍ത്തുമ്പോള്‍, ബൈക്കിന് സവിശേഷമായ ഒരു ഐഡന്റിറ്റി നല്‍കുന്ന ചില മാറ്റങ്ങളുണ്ടെന്ന് വേണം പറയാന്‍.

വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

അടുത്ത വര്‍ഷം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഇത് ഇപ്പോള്‍ ഔദ്യോഗികമായി ടീസ് ചെയ്തിട്ടുണ്ട്. ഒറ്റനോട്ടത്തില്‍, ലഡാക്ക് മേഖലയിലെവിടെയോ ഒരു ഹിമാലയന്‍ നദി മുറിച്ചുകടക്കുന്നതായി തോന്നും ടീസര്‍ കാണുമ്പോള്‍. ഇപ്പോള്‍ വില്‍പനയിലുള്ളത് ഹിമാലയമല്ലെന്ന് തിരിച്ചറിയാന്‍ അധികം സമയം വേണ്ടിവരില്ല. വീഡിയോയ്ക്ക് ടെസ്റ്റിംഗ് 1, 2, 3 എന്ന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

വരാനിരിക്കുന്ന പുതിയ ഹിമാലയന്റെ ആദ്യ ഔദ്യോഗിക ടീസറാണിത്, അത് ഹിമാലയന്‍ 450 എന്നറിയപ്പെടുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ടീസറില്‍ മുന്‍വശത്തെ എല്‍ഇഡി ഹെഡ്‌ലൈറ്റ് മാത്രമേ കാണിക്കുന്നുള്ളൂവെങ്കിലും, നേരത്തെ പുറത്തുവന്നിട്ടുള്ള പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ കുറച്ച് ഡിസൈന്‍ മാറ്റങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഹെഡ്‌ലാമ്പ് കൗള്‍, വിന്‍ഡ്ഷീല്‍ഡ്, ഫ്രണ്ട് ബീക്ക്, ഫ്യുവല്‍ ടാങ്ക്, സൈഡ് പാനലുകള്‍ എന്നിവയിലെ മാറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലെ മോഡലിനെ അപേക്ഷിച്ച് ഹിമാലയന്‍ 450-ല്‍ ഒരു സ്റ്റബിയര്‍ എക്സ്ഹോസ്റ്റ് സജ്ജീകരിച്ചിരിക്കുന്നു.

വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

ഫ്രണ്ട്, റിയര്‍ ലഗേജ് റാക്കുകള്‍ പോലെയുള്ള കാര്യങ്ങള്‍ മിക്കവാറും സമാനമായിരിക്കും. ബൈക്കിന്റെ പ്രൊഫൈലിന് അനുസൃതമായി ചില ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം. പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍, ലഗേജ് റാക്കുകള്‍ അവയുടെ ഭാരം വഹിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ ശക്തമാക്കാം.

വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

സ്റ്റെപ്പ്-അപ്പ് സ്പ്ലിറ്റ് സീറ്റുകള്‍ പരിചിതമാണെന്ന് തോന്നുന്നു, അതുപോലെ തന്നെ പിന്‍ഭാഗത്തെ ടെയില്‍ വിഭാഗവും നിലവിലെ പതിപ്പിന് ഏറെക്കുറെ സമാനമായിരിക്കും. ഹാന്‍ഡില്‍ബാറിന്റെയും ഫുട്പെഗുകളുടെയും പൊസിഷനിംഗില്‍ ചില മാറ്റങ്ങളുണ്ടാകാമെങ്കിലും, റൈഡ് എര്‍ഗണോമിക്സ് കൂടുതലോ കുറവോ സമാനമാണ്.

വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

ഒരു ഓള്‍-ടെറൈന്‍ ബൈക്ക് ആയതിനാല്‍, ഹൈവേ ക്രൂയിസിംഗിന്റെയും ഓഫ്-റോഡ് ട്രാക്കുകളുടെയും ആവശ്യങ്ങള്‍ സന്തുലിതമാക്കുന്നത് ഡിസൈനര്‍മാര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ഹിമാലയന്‍ വര്‍ഷങ്ങളായി തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു, പുതിയ 450 സിസി മോഡലില്‍ റൈഡിംഗ് സുഖം മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

40 bhp പവറും 45 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 450 സിസി എഞ്ചിനായിരിക്കും പുതിയ ഹിമാലയന്‍ പവര്‍ ചെയ്യുന്നത്. കെടിഎം 390 അഡ്വഞ്ചര്‍, ബിഎംഡബ്ല്യു ജി 310 ജിഎസ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കൂടുതല്‍ ശക്തമായ ഒരു എഞ്ചിനാക്കി മാറ്റുകയും ചെയ്യുന്നു.

വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

നിലവിലെ രൂപത്തില്‍, ഹിമാലയന്‍ 24.3 bhp കരുത്തും 32 Nm torque ഉം ഉത്പാദിപ്പിക്കുന്നു. നിലവിലുള്ള 5-സ്പീഡ് യൂണിറ്റിന് പകരമായി 6-സ്പീഡ് ട്രാന്‍സ്മിഷനായിരിക്കും മറ്റൊരു പ്രധാന അപ്‌ഡേറ്റ്.

വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

മുന്‍വശത്ത് യുഎസ്ഡി ഫോര്‍ക്കുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന പുതിയ ഹിമാലയന്‍ 450-ന് ഉയര്‍ന്ന വേഗതയില്‍ മികച്ച ഹാന്‍ഡിലിംഗും, കണ്‍ട്രോളും ഉണ്ടാകും. പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനായിരിക്കും ബൈക്കിന്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 17 ഇഞ്ച് ടയറുകളോടും കൂടി എത്തുന്ന പുതിയ ഹിമാലയന്‍ 450 നിലവിലെ മോഡലിന് സമാനമായിരിക്കും.

വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

ബ്രേക്കിംഗ് സിസ്റ്റത്തിന് രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ ഉണ്ടായിരിക്കും, സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍-ചാനല്‍ എബിഎസുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു. നിലവിലെ ഹിമാലയത്തില്‍ വാഗ്ദാനം ചെയ്യുന്ന മാനുവലായി മാറാവുന്ന എബിഎസുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ മോഡലിന് ഓട്ടോമാറ്റിക് ഫംഗ്ഷന്‍ ഉണ്ടായിരിക്കും.

വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

ഉപയോക്താവ് ഓഫ് റോഡ് റൈഡ് മോഡ് തിരഞ്ഞെടുക്കുമ്പോള്‍ തന്നെ പിന്‍വശത്തെ എബിഎസ് സ്വയമേവ സ്വിച്ച് ഓഫ് ചെയ്യും. റോഡ്, റെയിന്‍ തുടങ്ങിയ മറ്റ് റൈഡ് മോഡുകളും മോട്ടോര്‍സൈക്കിളില്‍ ഉണ്ടാകും.

വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

മറ്റ് പ്രധാന അപ്ഡേറ്റുകളില്‍ റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍ പോലുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടും. ഹീറ്റഡ് ഗ്രിപ്പുകളും ഒരു ഓപ്ഷനായി നല്‍കാം. തണുത്ത കാലാവസ്ഥയില്‍ സവാരി ചെയ്യുമ്പോള്‍ ഇത് ഉപയോഗപ്രദമാകുമെന്ന് വേണം പറയാന്‍.

വലിയ എഞ്ചിനും കൂടുതല്‍ കരുത്തും; Himalayan 450-യുടെ ടീസറുമായി Royal Enfield

ഹാന്‍ഡില്‍ബാറിനും ഹാന്‍ഡ്ഗാര്‍ഡുകള്‍ക്കുമായി ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ഓപ്ഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാനും കഴിയും. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന EICMA 2022-ല്‍ മോട്ടോര്‍സൈക്കിളിന്റെ അരങ്ങേറ്റം നടക്കാന്‍ സാധ്യതയുണ്ട്, അതേസമയം H1 2023-ല്‍ ലോഞ്ച് സംഭവിക്കാം. ഒരു സ്‌ക്രാംബ്ലര്‍ പതിപ്പും നിര്‍മ്മാണത്തിലാണ്.

Most Read Articles

Malayalam
English summary
Royal enfield shared first official teaser himalayan 450 launch will be next year
Story first published: Tuesday, August 23, 2022, 10:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X