Himalayan 411 നിരത്തൊഴിഞ്ഞേക്കും, പകരമെത്തുന്നത് പുത്തൻ 450 പതിപ്പെന്ന് Royal Enfield

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ അഡ്വഞ്ചർ ബൈക്ക് ഏതെന്ന ചോദ്യത്തിന് പലർക്കും ഒരു ഉത്തരമേ കാണൂ. അത് റോയൽ എൻഫീൽഡ് ഹിമാലയൻ തന്നെയാണ്. എല്ലാം തികഞ്ഞ പുലിയാണെന്ന് ഇതിനർഥമില്ലതാനും. മോട്ടോർസൈക്കിളിന് അതിന്റെതായ മേൻകളും പോരായ്മകളും എല്ലാമുണ്ട്.

Himalayan 411 നിരത്തൊഴിഞ്ഞേക്കും, പകരമെത്തുന്നത് പുത്തൻ 450 പതിപ്പെന്ന് Royal Enfield

ഉദാഹരണത്തിന് ഹിമാലയന്റെ ഓഫ്-റോഡ് ഡൈനാമിക്‌സും ടൂറർ എന്ന നിലയിലുമുള്ള പ്രകടനം മികച്ചതാണെങ്കിലും ടോപ്പ് സ്പീഡിന്റെ കാര്യത്തിലും ഹാൻഡിലിംഗിന്റെ വശങ്ങളിലും അൽപം മോശക്കാരനായി ഹിമാലയനെ വേണമെങ്കിൽ ചിത്രീകരിക്കാം. എന്നാൽ ഇതിനെല്ലാം ഉത്തരം കണ്ടെത്തിയിരിക്കുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്.

Himalayan 411 നിരത്തൊഴിഞ്ഞേക്കും, പകരമെത്തുന്നത് പുത്തൻ 450 പതിപ്പെന്ന് Royal Enfield

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഫീൽഡ് ഹിമാലയന്റെ കൂടുതൽ ശക്തമായ മോഡലിന്റെ വികസനത്തിലാണിപ്പോൾ. കൂടൂതൽ മികച്ച പെർഫോമൻസ് കാഴ്ച്ചവെക്കുന്ന വകഭേദമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതൊരു 450 സിസി പതിപ്പായിരിക്കുമെന്നതാണ് ശ്രദ്ധേയമാകുന്ന മറ്റൊരു വസ്‌തുത. ഈ വേരിയന്റിന്റെ വരവോടെ നിലവിലെ ഹിമാലയൻ വിപണിയോട് വിടപറയുമെന്നാണ് കമ്പനി സൂചന നൽകിയിരിക്കുന്നത്.

Himalayan 411 നിരത്തൊഴിഞ്ഞേക്കും, പകരമെത്തുന്നത് പുത്തൻ 450 പതിപ്പെന്ന് Royal Enfield

റോയൽ എൻഫീൽഡ് ഹിമാലയൻ 450 പൂർണമായും പുതിയ മോട്ടോർസൈക്കിളായിരിക്കും. കൂടാതെ ഒരു പുതിയ ബ്രാൻഡ് നാമം പോലും ലഭിച്ചേക്കാം. വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഇത് ഒരു പുതിയ 450 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനായിരിക്കും ഉപയോഗിക്കുക. അത് ഏകദേശം 40 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഈ യൂണിറ്റ് 5 സ്പീഡ് ഗിയർബോക്സുമായി തന്നെ ജോടിയാക്കിയേക്കാം.

Himalayan 411 നിരത്തൊഴിഞ്ഞേക്കും, പകരമെത്തുന്നത് പുത്തൻ 450 പതിപ്പെന്ന് Royal Enfield

മറ്റ് സമകാലിക അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ പോലെ പുതിയ ഹിമാലയൻ 450 ലോ-മിഡ് റേഞ്ചിലും മികച്ച പെർഫോമൻസായിരിക്കും കാഴ്ച്ചവെക്കുക. മാത്രമല്ല, ഈ എഞ്ചിൻ നിലവിലുള്ള ഹിമാലയനേക്കാൾ ഭാരം കുറഞ്ഞതായിരിക്കുമെന്നതാണ് മേൻമയാകുന്ന മറ്റൊരു ഘടകം. ഇത് മികച്ച ഇന്ധനക്ഷമതയും ഉപഭോക്താക്കൾക്ക് നൽകും. നിലവിലെ ഹിമാലയന് 411 സിസി സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ കൂൾഡ് എഞ്ചിനാണ് തുടിപ്പേകുന്നത്.

Himalayan 411 നിരത്തൊഴിഞ്ഞേക്കും, പകരമെത്തുന്നത് പുത്തൻ 450 പതിപ്പെന്ന് Royal Enfield

ഇത് പരമാവധി 24.3 bhp കരുത്തിൽ 32 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. 5 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിൻ നിലവിൽ 25-30 കിലോമീറ്റർ മൈലേജ് മാത്രമാണ് വാഗ്‌ദാനം ചെയ്യുന്നത്. വരാനിരിക്കുന്ന പുതുപുത്തൻ റോയൽ എൻഫീൽഡ് എഡിവി മോട്ടോർസൈക്കിൾ കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്യു G 310 GS തുടങ്ങിയ പ്രീമിയം അഡ്വഞ്ചർ ടൂറർ മോഡലുകൾക്ക് കൂടുതൽ യോഗ്യമായ എതിരാളിയാകും.

Himalayan 411 നിരത്തൊഴിഞ്ഞേക്കും, പകരമെത്തുന്നത് പുത്തൻ 450 പതിപ്പെന്ന് Royal Enfield

ആന്തരികമായി K1 എന്ന കോഡ്നാമമുള്ള ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഒരു പുതിയ പ്ലാറ്റ്‌ഫോമിലാണ് വികസിപ്പിച്ചെടുക്കുന്നത്. ഹിമാലയൻ 450 നവീകരിച്ച രൂപകൽപ്പനയോടെയാണ് വരുന്നത് എന്നതും ശ്രദ്ധേയമാകും. ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നതുപോലെ ട്രെല്ലിസ് ഫ്രെയിമിന് അടിവരയിടുന്നതാണ് പുതിയ അഡ്വഞ്ചർ ബൈക്ക് നിലവിലുള്ള പ്ലാറ്റ്‌ഫോമിനേക്കാൾ ഭാരം കുറഞ്ഞതായിരിക്കും.

Himalayan 411 നിരത്തൊഴിഞ്ഞേക്കും, പകരമെത്തുന്നത് പുത്തൻ 450 പതിപ്പെന്ന് Royal Enfield

മുന്നിൽ അപ്-സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്ക് സസ്പെൻഷനുമായിരിക്കും പുത്തൻ റോയൽ എൻഫീൽഡ് ഹിമാലയൻ 450 പതിപ്പിൽ ഇടംപിടിക്കുക. നിലവിലെ പതിപ്പിൽ നിന്നും മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്ന സ്വിച്ചബിൾ എബിഎസുള്ള ബ്രേക്കിംഗ് സംവിധാനത്തിൽ രണ്ടറ്റത്തും വലിയ സിംഗിൾ ഡിസ്ക്ക് യൂണിറ്റുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Himalayan 411 നിരത്തൊഴിഞ്ഞേക്കും, പകരമെത്തുന്നത് പുത്തൻ 450 പതിപ്പെന്ന് Royal Enfield

ഹിമാലയനിൽ നിന്നുള്ള അതേ 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വയർ-സ്‌പോക്ക്ഡ് വീൽ സജ്ജീകരണം 450 വേരിയന്റും മുന്നോട്ട് കൊണ്ടുപോയേക്കുമെന്നാണ് തോന്നുന്നത്. ബ്ലോക്ക് പാറ്റേൺ ഡ്യുവൽ പർപ്പസ് ടയറുകളുള്ള ട്യൂബ്‌ലെസ് റബ്ബർ ഉപയോഗിച്ചായിരിക്കും ഇവ നിരത്തിലെത്തുക. വലിയ വിൻഡ്‌സ്‌ക്രീൻ, സിഗ്‌നേച്ചർ എഡിവി ശൈലിയുള്ള മുൻവശം അപ്‌സ്‌വെപ്‌റ്റ് എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ, പിന്നിൽ ഒരു വലിയ ലഗേജ് റാക്ക് എന്നിവയും ഹിമാലയന്റെ വലിയ മോഡലിൽ ലഭ്യമായേക്കും.

Himalayan 411 നിരത്തൊഴിഞ്ഞേക്കും, പകരമെത്തുന്നത് പുത്തൻ 450 പതിപ്പെന്ന് Royal Enfield

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം ട്രാക്ഷൻ കൺട്രോൾ, റൈഡ് ബൈ വയർ, 3 റൈഡ് മോഡുകൾ (റോഡ്, റെയിൻ, ഓഫ് റോഡ്) എന്നിങ്ങനെയുള്ള സവിശേഷതകളാലും സമ്പന്നമായിരിക്കും പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പിന് ഏതാണ്ട് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഒരു അദ്വിതീയ വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെന്റ് കൺസോളിനൊപ്പമായിരിക്കും മോട്ടോർസൈക്കിൾ വിപണിയിലെത്തുക.

Himalayan 411 നിരത്തൊഴിഞ്ഞേക്കും, പകരമെത്തുന്നത് പുത്തൻ 450 പതിപ്പെന്ന് Royal Enfield

450 മോഡലിന്റെ അവതരണം സംബന്ധിച്ച് ഔദ്യോഗിക വിശദാംശങ്ങളൊന്നും ഇല്ലെങ്കിലും അടുത്ത വർഷം എപ്പോഴെങ്കിലും ഇത് അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിമാലയൻ 450 പുറത്തിറങ്ങിക്കഴിഞ്ഞാൽ, നിലവിലുള്ള ഹിമാലയൻ 411 നിർത്തലാക്കാനാണ് സാധ്യത. ഹിമാലയൻ 450 ഡകാർ പതിപ്പിലും റോയൽ എൻഫീൽഡ് പ്രവർത്തിക്കുന്നുണ്ട്. അത് ഹിമാലയൻ 450-യുടെ ഏറ്റവും മികച്ച പതിപ്പായിരിക്കും. നിലവിൽ K1X എന്നാണ് ഇതിന്റെ കോഡ് നാമം.

Himalayan 411 നിരത്തൊഴിഞ്ഞേക്കും, പകരമെത്തുന്നത് പുത്തൻ 450 പതിപ്പെന്ന് Royal Enfield

കൂടുതൽ കരുത്തുറ്റ എഞ്ചിൻ, നവീകരിച്ച സസ്‌പെൻഷൻ, ട്യൂബ്‌ലെസ് സ്‌പോക്ക് വീലുകൾ, ഓക്സിലറി ഇന്ധന ടാങ്ക് എന്നിവ ലഭിക്കും. ഈ ഹിമാലയൻ 450 ഡാക്കറുമായി റോയൽ എൻഫീൽഡ് ഡകാർ റാലിയിൽ പ്രവേശിക്കാൻ ലക്ഷ്യമിടുന്നു. ഹിമാലയൻ ഡാക്കർ പതിപ്പിന്റെ ലോഞ്ച് 2025-26 ഓടെയാവും സാധ്യമാവുക.

Most Read Articles

Malayalam
English summary
Royal enfield to discontinue the himalayan 411 and introduce new 450 model soon
Story first published: Wednesday, April 13, 2022, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X