Just In
- 12 hrs ago
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
- 13 hrs ago
'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും
- 14 hrs ago
ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം
- 15 hrs ago
ഹീറോയുടെ ആധുനികൻ 'സൂം 110'; റിവ്യൂ വിശേഷങ്ങൾ അറിയാം
Don't Miss
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Movies
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
പ്രീമിയം സ്കൂട്ടര്‍: പകുതി വിപണി വിഹിതം കൈയ്യടക്കി Ola Electric; മൂന്നാം മാസവും 20,000 യൂണിറ്റ് വില്‍പ്പന
തുടര്‍ച്ചയായി മൂന്നാം മാസവും 20,000 യൂണിറ്റ് ഇലക്ട്രിക് സ്കൂട്ടറുകള് വിറ്റഴിച്ചതായി രാജ്യത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ പ്രീമിയം ഇലക്ട്രിക് സ്കൂട്ടര്‍ വിഭാഗത്തെ (1 ലക്ഷം രൂപയോ അതില്‍ കൂടുതലോ) ഇപ്പോള്‍ നയിക്കുന്നത് ഓല ഇലക്ട്രിക്കാണ്.
ഐസിഇ, ഇലക്ട്രിക് എന്ന വേര്‍തിരിവില്ലാതെ പ്രീമിയം സ്കൂട്ടര്‍ സെഗ്മെന്റില്‍ 50 ശതമാനം വിപണി വിഹിതവും ഓല കൈവശപ്പെടുത്തി. ഓലയുടെ മുഖ്യ എതിരാളിയായ ഏഥര്‍ എനര്‍ജി ഈ വര്‍ഷം നവംബറില്‍ 7,234 യൂണിറ്റുകളാണ് വിറ്റത്. അതേസമയം ടിവിഎസ് കഴിഞ്ഞ മാസം 10,000 യൂണിറ്റ് ഐക്യൂബ് വിറ്റഴിച്ചു. ഐസിഇ യുഗത്തിന്റെ അവസാനം ഇപ്പോള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. പ്രീമിയം സ്കൂട്ടര്‍ വിഭാഗത്തില്‍ ഇവികളുടെ സമ്പൂര്‍ണ്ണ ആധിപത്യം കാണിക്കുന്നത് ഉപഭോക്താക്കള്‍ ഇന്നും ഐസിഇ വാഹനം പരിഗണിക്കുന്നതിന്റെ ഒരേയൊരു കാരണം ലോകോത്തര ഇവി ബദലുകളുടെ അഭാവമാണ് മൂലമാണെന്ന് ഓല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
'ഞങ്ങള്‍ ഒന്നിലധികം സെഗ്മെന്റുകളിലും പ്രൈസ് പോയിന്റുകളിലുമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത് ശക്തമായ രീതിയില്‍ തുടരുകയും 2025 ഓടെ ഇന്ത്യന്‍ ഇരുചക്രവാഹന വ്യവസായത്തെ 100 ശതമാനം ഇവികളിലേക്ക് മാറ്റുകയും ചെയ്യും' മികച്ച വില്‍പ്പനയെ കുറിച്ച് ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. പ്രീമിയം സ്കൂട്ടര്‍ സെഗ്മെന്റിന്റെ 92 ശതമാനവും ഇവികള്‍ക്ക് ആണ് ഇപ്പോള്‍ കൈയ്യാളുന്നതെന്ന് ഓല പറയുന്നത്. 2021-ല്‍ ഓല ഇലക്ട്രിക് വാഹന രംഗത്തേക്ക് കാലെടുത്ത് വെക്കുന്നതിന് മുമ്പ് ഇത് വെറും 36 ശതമാനമായിരുന്നു.
ഓലയെ കൂടാതെ, ഏഥര്‍, ഒകിനാവ, ഒകായ, ടിവിഎസ്, ആംപിയര്‍ എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് പ്രീമിയം സ്കൂട്ടര്‍ വിഭാഗത്തില്‍ ഇലക്ട്രിക് സ്കൂട്ടറുകള് വില്‍പ്പനക്ക് എത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രംഗപ്രവേശനം ചെയ്ത ഓല ഇപ്പോള്‍ മൂന്ന് ഉല്‍പ്പന്നങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഓല S1, ഓല S1 പ്രോ, ഓല S1 എയര്‍ എന്നിവയാണവ. ഓലയുടെ ഏറ്റവും വില കുറഞ്ഞ മോഡലായ ഓല S1 എയര്‍ ഇക്കഴിഞ്ഞ ദീപാവലിക്കാണ് ലോഞ്ച് ചെയ്തത്.
ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ ഓലയുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വരുന്ന കാര്യവും ഭവിഷ് അഗര്‍വാള്‍ സൂചിപ്പിച്ചിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ കൂടാതെ ഓലയുടെ ഇലക്ട്രിക് കാറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിവേഗം രാജ്യത്തുടനീളം തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത് മികച്ച വില്‍പ്പന നേടാന്‍ ഓലയെ സഹായിക്കുന്നുണ്ട്. ഓല ഇലക്ട്രിക് അതിന്റെ ശൃംഖല അതിവേഗം വിപുലീകരിക്കുകയും അടുത്തിടെ രാജ്യത്ത് അതിന്റെ 50-ാമത് എക്സ്പീരിയന്‍സ് സെന്റര്‍ തുറക്കുകയും ചെയ്തു.
2022 ഡിസംബര്‍ അവസാനത്തോടെ 200 എക്സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കാനുള്ള പദ്ധതിയും നിര്‍മ്മാതാവ് വേഗത്തിലാക്കിയിട്ടുണ്ട്. ആദ്യം ഓണ്‍ലൈനിലൂടെ മാത്രം ബുക്കിംഗ് സ്വീകരിച്ച് വാഹനം ഉപഭോക്താക്കളിലേക്കെത്തിച്ചിരുന്ന ഓല അടുത്ത കാലത്താണ് എക്സ്പീരിയന്‍സ് സെന്ററുകള്‍ തുറന്നത്. കഴിഞ്ഞ ആഴ്ച രാജ്യത്തെ 11 നഗരങ്ങളിലായി 14 പുതിയ എക്സ്പീരിയന്‍സ് സെന്ററുകള്‍ തുറന്നിരുന്നു. ഈ വര്‍ഷം അവസാനത്തേടെ എക്സ്പീരിയന്‍സ് സെന്ററുകളുടെ എണ്ണം 200 ലെത്തിക്കുക വഴി രാജ്യത്തുടനീളം ഞങ്ങളുടെ ഓഫ്ലൈന് സാന്നിധ്യം അതിവേഗം വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
എക്സ്പീരിയന്‍സ് സെന്ററുകളുടെ സഹായത്തോടെയും കരുത്തുറ്റ ഡയറക്ട് ടു കസ്റ്റമര്‍ മോഡലിലൂടെ ഫിസിക്കല്‍ കോണ്ടാക്റ്റ് പോയിന്റുകളുടെ സമീപകാല വിപുലീകരണത്തിലൂടെയും ഓല ഇതിനകം ഇന്ത്യയിലുടനീളം 1 ലക്ഷത്തിലധികം കസ്റ്റമര്‍ ടെസ്റ്റ് റൈഡുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഏറ്റവും വേഗത്തില്‍ ഒരു ലക്ഷം യൂണിറ്റ് ഇലക്ട്രിക് സ്കൂട്ടറുകള് പുറത്തിറക്കുന്ന ഇവി നിര്‍മാതാവായി ഓല മാറിയിരുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഓലയുടെ ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്നാണ് 1,00,000-ാമത്തെ യൂണിറ്റ് പുറത്തിറക്കിയത്.
അടുത്ത വര്‍ഷം അവസാനത്തോടെ 10 ലക്ഷം ഇവി ഉല്‍പ്പാദന ശേഷിയിലെത്താനാണ് ഇവി സ്റ്റാര്‍ട്ടപ്പിന്റെ ശ്രമം. ആഭ്യന്തര വിപണിയില്‍ മികച്ച മികച്ച വില്‍പ്പന നേടുന്നതിനൊപ്പം വിദേശ വിപണികളിലേക്കും കടക്കാന്‍ ഒരുങ്ങുകയാണ് ഓല. ലോകത്തെ മറ്റ് രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിലെ മിലാനില്‍ അടുത്തിടെ നടന്ന ECMA 2022 എക്സിബിഷനില്‍ ഓല ഇലക്ട്രിക് തങ്ങളുടെ S1 സീരീസ് ഇലക്ട്രിക് സ്കൂട്ടറുകള് പ്രദര്‍ശിപ്പിച്ചിരുന്നു. 2023 ലായിരിക്കും യൂറോപ്പിലെ പ്രധാന വിപണികളില്‍ ഓലയുടെ ഇലക്ട്രിക് സ്കൂട്ടറുകള് വില്‍പ്പനക്കെത്തുക.