137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

യുകെയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ട് പുതിയ S01 പ്ലസ് ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയിരിക്കുകയാണ് സൈലൻസ്. ജനപ്രിയമായ S01 ഇലക്ട്രിക് സ്കൂട്ടറിന്റെ സ്പോർട്ടിയർ പതിപ്പാണിതിതെന്നതാണ് ശ്രദ്ധേയമായ കാര്യം.

137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

ഈ മോഡലിന്റെ കടന്നുവരവോടെ കമ്പനിയുടെ നിരയിൽ ഇപ്പോൾ ആകെ 6 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉണ്ട്. S01 പ്ലസ്, S01 അർബൻ, S01 കണക്‌റ്റഡ്, S02 അർബൻ, S02 ബിസിനസ്, S02 ബിസിനസ് പ്ലസ് എന്നിവയാണ് സൈലൻസ് ശ്രേണിയിലുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ മോഡലുകൾ.

137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

S01 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരിമിതമായ യൂണിറ്റുകൾ മാത്രമേ 2022-ൽ ലഭ്യമാവൂ എന്നാണ് സൈലൻസ് അറിയിച്ചിരിക്കുന്നത്. സ്‌കൂട്ടർ വാങ്ങാൻ താത്പര്യമുള്ള ഉപയോക്താക്കൾക്ക് S01 പ്ലസ് ഇവി കമ്പനിയുടെ വെബ്‌സൈറ്റിൽ കയറി ബുക്ക് ചെയ്യാം. 6,795 പൗണ്ടാണ് മോഡലിനായി മുടക്കേണ്ടി വരുന്ന വില. അതായത് ഏകദേശം 6.50 ലക്ഷം രൂപ വിലയിലാണ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നതെന്ന് സാരം.

137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

47 മാസത്തെ തവണകളായി ഏകദേശം 124.26 പൗണ്ട് മുതലുള്ള ഇഎംഐ പദ്ധതികളിലൂടെയും ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാം. ഇത് ഏകദേശം ഏകദേശം 12,000 രൂപയോളം വരും. സൈലൻസ് S01 പ്ലസ് ബ്രാൻഡിന്റെ തന്നെ S01 കണക്റ്റഡ് ഇലക്ട്രിക് സ്കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 5,695 പൗണ്ട് (ഏകദേശം 5.45 ലക്ഷം രൂപ) വിലമതിക്കുന്ന മോഡലാണ്.

137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

കോർ ഡിസൈൻ ഏറെക്കുറെ സമാനമാണെങ്കിലും S01 പ്ലസ് ഒരു സ്പോർട്ടി ആന്ത്രാസൈറ്റ് ഗ്രേ കളർ ഓപ്ഷനിലാണ് വിപണിയിലെത്തുന്നത്.കൂടുതൽ ഊർജ്ജസ്വലമായ രൂപത്തിനും ഭാവത്തിനുമായി ഇതിന് ഗ്ലോസ് ബ്ലാക്ക് ഡീറ്റെയിലിംഗും കമ്പനി സമ്മാനിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സ്‌കൾപ്‌റ്റഡ് ഫ്രണ്ട് ഫാസിയ, ടിൻഡ് വിൻഡ്‌സ്‌ക്രീൻ, ട്രെൻഡി റിയർ വ്യൂ മിററുകൾ, സിംഗിൾ പീസ് സീറ്റ്, ലോംഗ് ടെയിൽ സെക്ഷൻ എന്നിവ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. S01 പ്ലസ് ബ്രാൻഡിംഗ് ഘടകങ്ങൾ ടെയിൽ വിഭാഗത്തിലും വീലുകളിലും കാണാം.

137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

സൈലൻസ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വീലുകളിലെയും ബോഡി പാനലുകളിലെയും ചുവന്ന ഹൈലൈറ്റുകൾ ഗ്രേ-ബ്ലാക്ക് നിറത്തെ വേറിട്ടുനിർത്താൻ ഏറെ സഹായിച്ചിട്ടുണ്ട്. സീറ്റിലെ റെഡ് സ്റ്റിച്ചിങും പുതിയ റെഡ് ബാറ്ററി എൽഇഡി റിംഗിലും ഈ സവിശേഷത പ്രകടമാണെന്നതും സ്വാഗതാർഹമായ കാര്യമാണ്.

137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ എർഗണോമിക് ആയി സ്ഥാപിച്ചിരിക്കുന്ന ഹാൻഡിൽബാറും സുഖപ്രദമായ സീറ്റും ഉള്ള റൈഡിംഗ് സ്റ്റാൻസും S01 പതിപ്പിന് സമാനമാണ്. സീറ്റിന്റെ പില്യൺ ഭാഗം ഇടുങ്ങിയതായി കാണപ്പെടുന്നു.

137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

പക്ഷേ നഗരപരിതസ്ഥിതിയിൽ ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന ലക്ഷ്യവും കമ്പനി മുന്നോട്ടുവെക്കുന്നുണ്ട്. പലചരക്ക് സാധനങ്ങൾ, ലഗേജ് തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്ക് കൂടുതൽ പ്രായോഗികമാക്കാനായി ഫ്ലോർബോർഡ് ഏരിയയിൽ മതിയായ ഇടവും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

S01 പ്ലസിന്റെ പ്രധാന പരിഷ്ക്കാരങ്ങളിലൊന്ന് 'പുഷ് ടു പാസ് മോഡ്' ആണ്. ഇതിൽ ഉപയോക്താക്കൾക്ക് പരമാവധി 68 mph (ഏകദേശം 109 കിലോമീറ്റർ) വേഗത കൈവരിക്കാനാകും. ഓവർടേക്ക് ചെയ്യുമ്പോൾ ഇത് ഉപയോഗപ്രദമാകും. സസ്പെൻഷൻ സംവിധാനവും അഡ്ജസ്റ്റബിലിറ്റി ഓപ്‌ഷനോടുകൂടി പരിഷ്ക്കരിച്ചിട്ടുണ്ടെന്നും സൈലൻസ് ഇലക്‌ട്രിക് അവകാശപ്പെടുന്നു.

137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

പിൻവശത്തെ സസ്പെൻഷൻ സോഫ്റ്റാക്കാനോ സ്റ്റിഫറാക്കാനോ ഉപയോക്താക്കൾക്ക് കംപ്രഷൻ ക്രമീകരിക്കാനും കഴിയും. തെർമൽ പ്രോപ്പർട്ടീസ് വർധിപ്പിച്ചിരിക്കുന്ന ഭാരം കുറഞ്ഞ 'ഡിസ്ക് വേവ്' ബ്രേക്കുകൾ ഉപയോഗിച്ച് ബ്രേക്കിംഗ് പെർഫോമൻസും സൈലൻസ് S01 പ്ലസ് ഇലക്ട്രിക് സ്കൂട്ടറിൽ ബ്രാൻഡ് മെച്ചപ്പെടുത്തിയിട്ടുണ്ട്.

137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

സൈലൻസ് S01 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന് 12.23 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കുന്ന വലിയ കപ്പാസിറ്റി 7.5 കിലോവാട്ട് മോട്ടോർ ഉണ്ട്. 5.6 kWh റിമൂവബിക്ൾ ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഇതിലുണ്ട്. ഉയർന്ന വേഗത കൈവരിക്കാൻ സ്കൂട്ടറിന് കഴിയുമെങ്കിലും ചട്ടങ്ങൾ അനുസരിച്ച് പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

ഇക്കോ, സിറ്റി, സ്‌പോർട്ട്, റിവേഴ്സ് ഗിയർ എന്നിങ്ങനെ മൊത്തം 4 റൈഡ് മോഡുകളും ഇലക്ട്രിക് സ്‌കൂട്ടറിൽ ലഭ്യമാണ്. പരമാവധി 320 കിലോഗ്രാം ഭാരമാണ് സ്കൂട്ടർ വഹിക്കുന്നത്. സിബിഎസിനൊപ്പം രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളും നൽകാൻ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

WMTC മാനദണ്ഡങ്ങൾ പ്രകാരം 85 മൈൽ (ഏകദേശം 137 കി.മീ) വരെയാണ് റേഞ്ച്. ഒരു സാധാരണ 240V സോക്കറ്റ് ഉപയോഗിച്ച് സ്കൂട്ടർ 6-8 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാം. സ്കൂട്ടറിനും ബാറ്ററിക്കും യഥാക്രമം 2 വർഷവും 3 വർഷവുമാണ് വാറണ്ടി സൈലൻസ് ഇലക്‌ട്രിക് സ്‌കൂട്ടർ വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Silence launched the new s01 plus electric scooter with 137 km range
Story first published: Monday, July 25, 2022, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X