ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

ബെംഗളൂരു ആസ്ഥാനമായുള്ള ഇവിയും ക്ലീന്‍ എനര്‍ജി സ്റ്റാര്‍ട്ടപ്പുമായ സിമ്പിള്‍ എനര്‍ജി, പോയ വര്‍ഷമാണ് വണ്‍ എന്ന പേരില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടറിനെ രാജ്യത്ത് അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന ഇതുവരെ കമ്പനി ആരംഭിച്ചിട്ടില്ല.

ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

വൈകാതെ മോഡലിനെ നിരത്തിലെത്തിക്കാനാണ് സിമ്പിള്‍ എനര്‍ജിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ 20,000 ടെസ്റ്റ് റൈഡ് രജിസ്‌ട്രേഷനുകള്‍ ലഭിച്ചതായി കമ്പനി പറയുന്നു.

ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

ഇന്ത്യയിലുടനീളമുള്ള 13 നഗരങ്ങളില്‍ ടെസ്റ്റ് റൈഡുകള്‍ നടത്തുകയും പുതിയ ഇലക്ട്രിക് സ്‌കൂട്ടറില്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇത് തുറന്നിടുകയും ചെയ്യും. ആദ്യ ഘട്ട ടെസ്റ്റ് റൈഡുകള്‍ 2022 ജൂലൈ 20-ന് ബെംഗളൂരുവില്‍ ആരംഭിക്കും, തുടര്‍ന്ന് ചെന്നൈ, ഹൈദരാബാദ്, മുംബൈ, പുനെ, പനാജി തുടങ്ങി മറ്റ് നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ടെസ്റ്റ് റൈഡ് സ്ലോട്ടുകള്‍ റിസര്‍വ് ചെയ്യാം, വരും മാസങ്ങളില്‍ കൂടുതല്‍ നഗരങ്ങളിലെ ടെസ്റ്റ് റൈഡുകള്‍ പ്രഖ്യാപിക്കുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

'ടെസ്റ്റ് റൈഡുകള്‍ക്കായി ഇത്രയും വലിയ രജിസ്‌ട്രേഷനുകള്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിമ്പിള്‍ എനര്‍ജി സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ സിമ്പിള്‍ വണ്‍ എക്‌സ്പീരിയന്‍ ചെയ്യാന്‍ #BeThe First ആയിരിക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വരുന്ന താല്‍പ്പര്യങ്ങള്‍ക്കായി തങ്ങള്‍ തീര്‍ച്ചയായും പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ടെസ്റ്റ് റൈഡ് ഷെഡ്യൂളിന്റെ കൂടുതല്‍ ഘട്ടങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സുഹാസ് രാജ്കുമാര്‍ വ്യക്തമാക്കി.

ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

സുരക്ഷ മാനദണ്ഡങ്ങളും ഇവി വ്യവസായത്തിലെ സമീപകാല സംഭവങ്ങളും കണക്കിലെടുത്ത്, വണ്ണിന്റെ ഡെലിവറികള്‍ മാറ്റിവയ്ക്കാന്‍ സിമ്പിള്‍ ബോധപൂര്‍വമായ ആഹ്വാനം സ്വീകരിച്ചതായി കമ്പനി അറിയിച്ചു. ടെസ്റ്റ് റൈഡുകള്‍ക്ക് ശേഷം ഡെലിവറി ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

203 കിലോമീറ്റര്‍ (അനുയോജ്യമായ സാഹചര്യങ്ങളില്‍ 236 കിലോമീറ്റര്‍ വരെ) യഥാര്‍ത്ഥ ലോക റേഞ്ചുള്ള സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് സ്‌കൂട്ടറിന് 1,09,999 (എക്‌സ്‌ഷോറൂം) വിലയുണ്ട്. അധിക ബാറ്ററി പായ്ക്ക് വഴി 300 കിലോമീറ്ററിലധികം റേഞ്ചുള്ള ദീര്‍ഘദൂര കോണ്‍ഫിഗറേഷന് 1,44,999 (എക്‌സ്‌ഷോറൂം) വില വരുന്നത്.

ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

മോഡല്‍ ആവശ്യമുള്ളവര്‍ക്ക് സിമ്പിള്‍ എനര്‍ജിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിച്ച് 1,947 രൂപയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. നിരവധി ആധുനിക ഫീച്ചറുകളോടെയാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നതും.

ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 4G കണക്റ്റിവിറ്റി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മ്യൂസിക് കണ്‍ട്രോള്‍, ജിയോഫെന്‍സിംഗ്, റിമോട്ട് ടെലിമെട്രി, ഡോക്യുമെന്റ് സ്റ്റോറേജ്, ഫൈന്‍ഡ് മൈ ബൈക്ക്, പ്രിവന്റീവ് മെയിന്റനന്‍സ് തുടങ്ങിയ ചില മികച്ച സവിശേഷതകളും സ്‌കൂട്ടറിനുണ്ട്.

ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

സിമ്പിള്‍ വണ്‍ രണ്ട് ബാറ്ററി പായ്ക്കുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്, അതില്‍ ഒന്ന് ഉറപ്പിച്ചതും മറ്റൊന്ന് നീക്കം ചെയ്യാവുന്നതുമാണ്. ഒന്നിച്ച്, ഇതിന് 4.8kWh ശേഷിയുണ്ട്. 0-40 കിമീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ വെറും 2.9 സെക്കന്റുകള്‍ മാത്രം മതി.

ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

ഇതിന് മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയുണ്ട് കൂടാതെ അതിവേഗ ചാര്‍ജിംഗ് കഴിവുകള്‍ പോലും ലഭിക്കുന്നു.

ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

സിമ്പിള്‍ എനര്‍ജിയുടെ പ്രൊപ്രൈറ്ററി ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കിന് സിമ്പിള്‍ ലൂപ്പിന് സ്‌കൂട്ടറിന്റെ ബാറ്ററി വളരെ വേഗത്തില്‍ റീചാര്‍ജ് ചെയ്യാനുള്ള കഴിവുണ്ട്, വെറും 60 സെക്കന്‍ഡിനുള്ളില്‍ 2.5 കിലോമീറ്റര്‍ വരെ റേഞ്ച് നേടാനാകും. രാജ്യത്തുടനീളം ഈ ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

ലളിതമായി പറഞ്ഞാല്‍, രാജ്യത്തെ ഏറ്റവും മികച്ച ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ സിമ്പിള്‍ വണ്ണിന് മികച്ച കഴിവുണ്ട്. എന്നിരുന്നാലും, സ്‌കൂട്ടറിന്റെ ഡെലിവറികള്‍ ഒന്നിലധികം തവണ മാറ്റിവെയ്ക്കുകയും ചെയ്തു, ബ്രാന്‍ഡ് ഇതുവരെ ഡെലിവറികള്‍ ആരംഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബുക്കിംഗ് ചെയത നിരവധി ആളുകള്‍ ബുക്കിംഗ് ഉപേക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

ഇവികളുടെ സുരക്ഷാ വശം കണക്കിലെടുത്താണ് ഡെലിവറി മാറ്റിവെയ്ക്കുന്നതെന്ന് ബ്രാന്‍ഡ് അടുത്തിടെ പ്രസ്താവന ഇറക്കിയിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്ന സമീപകാല സംഭവങ്ങള്‍ കണക്കിലെടുത്താണ് സിമ്പിള്‍ എനര്‍ജിയും ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്.

Most Read Articles

Malayalam
English summary
Simple energy says received over 20 000 test ride registrations one electric scooter within 24 hours
Story first published: Thursday, June 9, 2022, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X