Just In
- 2 hrs ago ഇതൊരു ബൂം ചിക്കാ വാവ മൊമെന്റ്; കേരളത്തിന് ആദ്യമായി ഡബിൾ ഡക്കർ ട്രെയിൻ
- 2 hrs ago ഉന്നം നെക്സോണും ബ്രെസയും തന്നെ, ഹൈപ്പുയർത്തി മഹീന്ദ്രയുടെ കുഞ്ഞൻ എസ്യുവിയുടെ പുത്തൻ ടീസർ
- 3 hrs ago 150 രൂപക്ക് വിമാനത്തില്‍ പറക്കാം! സിനിമ ടിക്കറ്റിന്റെ പൈസക്ക് വിമാനയാത്ര സാധ്യമാകുന്ന റൂട്ട് കേരളത്തിലുമുണ്ട്
- 3 hrs ago എന്ത് വിശ്വസിച്ച് വിമാനത്തിൽ കയറും, ഇന്ധനം കാലിയാകുന്നത് വരെ പറപ്പിച്ചു നോക്കി ഇൻഡിഗോ പൈലറ്റ്
Don't Miss
- Sports IPL 2024: സഞ്ജുവിന്റെ മോഹം നടക്കില്ല, വിക്കറ്റിന് പിന്നില്‍ റിഷഭ് ഷോ; ലോകകപ്പ് സീറ്റുറപ്പിച്ചു
- Movies എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
- Lifestyle രക്തശുദ്ധീകരണം നടത്തുന്ന പ്രധാന ഭക്ഷണം: സ്ഥിരമാക്കണം ഇവയെല്ലാം
- News പത്മനാഭക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട്; 21ന് തിരുവനന്തപുരം വിമാനത്താവളം അടച്ചിടും, വിമാനസര്‍വീസുകള്‍ക്ക് മാറ്റം
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറി വൈകും
സിമ്പിള്‍ എനര്‍ജി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-നാണ് സിമ്പിള്‍ വണ്‍ എന്ന പേരില്‍ ഒരു ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ച് ഇലക്ട്രിക് മൊബിലിറ്റി സ്പെയ്സിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പാണ് സിമ്പിള്‍ എനര്‍ജി.
വാഹനം അവതരിപ്പിക്കുന്നതിന് മുന്നെ തന്നെ മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. കമ്പനി നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഇലക്ട്രിക് സ്കൂട്ടറിന് 55,000-ല്‍ അധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ ഇത്ര പിന്നിട്ടിട്ടും ഒരു യൂണിറ്റ് പോലും നിരത്തിലെത്തിക്കാന്‍ സിമ്പിള്‍ എനര്‍ജിക്ക് സാധിച്ചിട്ടില്ലെന്ന് വേണം പറയാന്‍.
2022 ജൂണ്‍ മാസത്തോടെ മോഡലുകളുടെ ഡെലിവറി ആരംഭിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബുക്ക് ചെയ്ത് ഡെലിവറിക്കായി കാത്തിരിക്കുന്നവര്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ്.
കമ്പനി അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറിയുടെ ഏറ്റവും പുതിയ സ്റ്റാറ്റസിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവികള്‍ക്കായുള്ള അപ്ഡേറ്റ് ചെയ്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് ഡെലിവറികള്‍ മാറ്റിവച്ചതായി സിമ്പിള്‍ എനര്‍ജി അറിയിച്ചിരിക്കുന്നത്.
പ്രീമിയം ഇലക്ട്രിക് സ്കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കുമെന്നും അതിനുള്ള കൃത്യമായ തീയതി മെയ് 30 ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ട്വീറ്റില്‍ കമ്പനി വ്യക്തമാക്കുന്നു. കൂടാതെ, സിമ്പിള്‍ വണ്ണിന്റെ ഡെലിവറികള്‍ സെപ്റ്റംബറില്‍ നടന്നേക്കുമെന്നും സിമ്പിള്‍ എനര്‍ജി സ്ഥാപകന്‍-സിഇഒ സുഹാസ് രാജ്കുമാര് വെളിപ്പെടുത്തി.
ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട് നിരവധി നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടിവന്നെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപ മാസങ്ങളില്‍, രാജ്യത്തുടനീളം തീപിടുത്തവുമായി ബന്ധപ്പെട്ട നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇത് പൊതുജനങ്ങളുടെ മാത്രമല്ല സര്‍ക്കാരിന്റെയും ശ്രദ്ധ ആകര്‍ഷിച്ചു.
അഭൂതപൂര്‍വമായ ഇത്തരം സംഭവങ്ങള്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലെ സുരക്ഷ എല്ലാ ഗൗരവത്തോടെയും പരിശോധിക്കാനും അന്വേഷണം സ്ഥാപിക്കാനും സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുകയും ചെയ്തു.
MOST READ: പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം
അശ്രദ്ധ കാണിക്കുന്ന ഇവി നിര്‍മാതാക്കള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഏപ്രിലില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. സെന്റര്‍ ഫോര്‍ ഫയര്‍ എക്സ്പ്ലോസീവ് ആന്റ് എന്‍വയോണ്‍മെന്റ് സേഫ്റ്റി (CFEES) യോട് ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കാനും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതെങ്കിലും നിര്‍മാതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുകയും തകരാറുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാന്‍ ഉത്തരവിടുകയും ചെയ്യും.
സമീപകാല റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത്, കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ വരുന്ന സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (CCPA), പ്യുവര്‍ ഇവി, ബൂം മോട്ടോര്‍സ് എന്നിവയ്ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കാരണം ജീവന് നഷ്ടപ്പെടുകയും ഉപഭോക്താക്കള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
ഇത്തരത്തില്‍ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരില്‍ നിന്ന് ചില നയ മാറ്റങ്ങള്‍ വൈകാതെ പ്രതീക്ഷിക്കാമെന്നും നിര്‍മാതാക്കള്‍ പറയുന്നു. അതിനാലാണ് സിമ്പിള്‍ എനര്‍ജി അതിന്റെ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉല്‍പ്പാദനവും ഡെലിവറിയും വൈകിപ്പിക്കുന്നത്.
സിഇഒ പറയുന്നതനുസരിച്ച്, കമ്പനിക്ക് വലിയ ബുക്കിംഗുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുന്‍ പ്ലാനുകള്‍ പ്രകാരം നഗരം തിരിച്ച് പോകുന്നതിനുപകരം ഇന്ത്യയില്‍ ഡെലിവറികള്‍ ആരംഭിക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍, ഡെലിവറി ആരംഭിക്കുന്നതിന് മുമ്പ് വിതരണ ശൃംഖല ശക്തവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കമ്പനി പറയുന്നു.
അടുത്തിടെ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറിനെ നവീകരിക്കുന്നതായും കമ്പനി വ്യക്തമാക്കിയിരുന്നു. പുതിയൊരു മോട്ടോര്‍ കൂടി നല്കുന്നതുവഴി വിഭാഗത്തില്‍ മികച്ച റേഞ്ചും പെര്‍ഫോമെന്‍സുമാണ് കമ്പനി ലക്ഷ്യമിടുന്നത്.