ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി വൈകും

സിമ്പിള്‍ എനര്‍ജി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-നാണ് സിമ്പിള്‍ വണ്‍ എന്ന പേരില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഇലക്ട്രിക് മൊബിലിറ്റി സ്പെയ്സിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പാണ് സിമ്പിള്‍ എനര്‍ജി.

ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും

വാഹനം അവതരിപ്പിക്കുന്നതിന് മുന്നെ തന്നെ മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. കമ്പനി നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 55,000-ല്‍ അധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ ഇത്ര പിന്നിട്ടിട്ടും ഒരു യൂണിറ്റ് പോലും നിരത്തിലെത്തിക്കാന്‍ സിമ്പിള്‍ എനര്‍ജിക്ക് സാധിച്ചിട്ടില്ലെന്ന് വേണം പറയാന്‍.

ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും

2022 ജൂണ്‍ മാസത്തോടെ മോഡലുകളുടെ ഡെലിവറി ആരംഭിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബുക്ക് ചെയ്ത് ഡെലിവറിക്കായി കാത്തിരിക്കുന്നവര്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ്.

MOST READ: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും

കമ്പനി അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറിയുടെ ഏറ്റവും പുതിയ സ്റ്റാറ്റസിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവികള്‍ക്കായുള്ള അപ്ഡേറ്റ് ചെയ്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് ഡെലിവറികള്‍ മാറ്റിവച്ചതായി സിമ്പിള്‍ എനര്‍ജി അറിയിച്ചിരിക്കുന്നത്.

ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കുമെന്നും അതിനുള്ള കൃത്യമായ തീയതി മെയ് 30 ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ട്വീറ്റില്‍ കമ്പനി വ്യക്തമാക്കുന്നു. കൂടാതെ, സിമ്പിള്‍ വണ്ണിന്റെ ഡെലിവറികള്‍ സെപ്റ്റംബറില്‍ നടന്നേക്കുമെന്നും സിമ്പിള്‍ എനര്‍ജി സ്ഥാപകന്‍-സിഇഒ സുഹാസ് രാജ്കുമാര്‍ വെളിപ്പെടുത്തി.

MOST READ: Skoda Kushaq Monte Carlo എഡിഷനെ അടുത്തറിയാം; ഫീച്ചറുകളും സവിശേഷതകളും എടുത്തുകാട്ടി പരസ്യവീഡിയോ

ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട് നിരവധി നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടിവന്നെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപ മാസങ്ങളില്‍, രാജ്യത്തുടനീളം തീപിടുത്തവുമായി ബന്ധപ്പെട്ട നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇത് പൊതുജനങ്ങളുടെ മാത്രമല്ല സര്‍ക്കാരിന്റെയും ശ്രദ്ധ ആകര്‍ഷിച്ചു.

ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും

അഭൂതപൂര്‍വമായ ഇത്തരം സംഭവങ്ങള്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലെ സുരക്ഷ എല്ലാ ഗൗരവത്തോടെയും പരിശോധിക്കാനും അന്വേഷണം സ്ഥാപിക്കാനും സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുകയും ചെയ്തു.

MOST READ: പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും

അശ്രദ്ധ കാണിക്കുന്ന ഇവി നിര്‍മാതാക്കള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഏപ്രിലില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. സെന്റര്‍ ഫോര്‍ ഫയര്‍ എക്സ്പ്ലോസീവ് ആന്റ് എന്‍വയോണ്‍മെന്റ് സേഫ്റ്റി (CFEES) യോട് ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കാനും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും

ഏതെങ്കിലും നിര്‍മാതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുകയും തകരാറുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാന്‍ ഉത്തരവിടുകയും ചെയ്യും.

MOST READ: ഡ്രൈവിംഗ് ലൈസൻസ് ഇനി സ്കൂട്ടർ സ്റ്റോർ ചെയ്തോളും! പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി Ather 450X

ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും

സമീപകാല റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത്, കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ വരുന്ന സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (CCPA), പ്യുവര്‍ ഇവി, ബൂം മോട്ടോര്‍സ് എന്നിവയ്ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കാരണം ജീവന് നഷ്ടപ്പെടുകയും ഉപഭോക്താക്കള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.

ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും

ഇത്തരത്തില്‍ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരില്‍ നിന്ന് ചില നയ മാറ്റങ്ങള്‍ വൈകാതെ പ്രതീക്ഷിക്കാമെന്നും നിര്‍മാതാക്കള്‍ പറയുന്നു. അതിനാലാണ് സിമ്പിള്‍ എനര്‍ജി അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉല്‍പ്പാദനവും ഡെലിവറിയും വൈകിപ്പിക്കുന്നത്.

ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും

സിഇഒ പറയുന്നതനുസരിച്ച്, കമ്പനിക്ക് വലിയ ബുക്കിംഗുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുന്‍ പ്ലാനുകള്‍ പ്രകാരം നഗരം തിരിച്ച് പോകുന്നതിനുപകരം ഇന്ത്യയില്‍ ഡെലിവറികള്‍ ആരംഭിക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍, ഡെലിവറി ആരംഭിക്കുന്നതിന് മുമ്പ് വിതരണ ശൃംഖല ശക്തവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കമ്പനി പറയുന്നു.

ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഇനിയും വൈകും

അടുത്തിടെ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കുന്നതായും കമ്പനി വ്യക്തമാക്കിയിരുന്നു. പുതിയൊരു മോട്ടോര്‍ കൂടി നല്‍കുന്നതുവഴി വിഭാഗത്തില്‍ മികച്ച റേഞ്ചും പെര്‍ഫോമെന്‍സുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Simple one electric scooter delayed again find here the reason
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X