Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി സംബന്ധിച്ച് കൂടുതലല്‍ വിവരങ്ങള്‍ പുറത്ത്. ഏറെക്കാലമായി കാത്തിരിക്കുന്ന സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്തവര്‍ക്ക് 2022 ജൂണ്‍ മുതല്‍ ലഭ്യമായി തുടങ്ങുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

കുറച്ച് സ്‌കൂട്ടര്‍ നിരവധി മാറ്റങ്ങള്‍ക്കും മെച്ചപ്പെടുത്തലുകള്‍ക്കും വിധേയമായിട്ടുണ്ടെന്നും സിമ്പിള്‍ എനര്‍ജി അവകാശപ്പെടുന്നു. 2021 ഓഗസ്റ്റ് മാസത്തിലാണ് ഇലക്ട്രിക് സ്‌കൂട്ടറിനെ സിമ്പിള്‍ എനര്‍ജി അവതരിപ്പിക്കുന്നത്.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

1.10 ലക്ഷം രൂപയാണ് മോഡലിന്റെ എക്സ്ഷോറൂം വില. മോഡലിനെ അവതരിപ്പിച്ചതിന് പിന്നാലെ ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. റീഫണ്ടബിള്‍ ടോക്കണ്‍ തുകയായ 1,947 രൂപയ്ക്കാണ് കമ്പനി തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗ് നടത്തുന്നത്.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

ഇന്ത്യയിലെ ഇവി വ്യവസായം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, രാജ്യത്തെ എല്ലാ ഇവി നിര്‍മാതാക്കളുടെയും എണ്ണം ഉയരുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍, രംഗത്തെത്തിയ ഒരു ഇവി സ്റ്റാര്‍ട്ടപ്പാണ് സിമ്പിള്‍ എനര്‍ജി. കഴിഞ്ഞ വര്‍ഷം സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയപ്പോള്‍ മുതല്‍ ബ്രാന്‍ഡ് വാര്‍ത്തകളില്‍ ഇടപിടിക്കുകയും ചെയ്തു.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

കമ്പനിയുടെ അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍, ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് സിമ്പിള്‍ വണ്‍. 236 കിലോമീറ്റര്‍ എന്ന, ഒരു ചാര്‍ജില്‍ ഏറ്റവും ഉയര്‍ന്ന ശ്രേണി നല്‍കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടിയാണിത്.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

4.8 kWh ലിഥിയം അയണ്‍ ബാറ്ററിയുമായി ജോടിയാക്കിയ 4.5KW ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. സ്‌കൂട്ടറില്‍ രണ്ട് ബാറ്ററി പായ്ക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഒന്ന് ഉറപ്പിച്ച നിലയില്‍ ആണെങ്കില്‍ മറ്റൊന്ന് നീക്കംചെയ്യാവുന്ന രീതിയിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

ഉപയോക്താക്കള്‍ക്ക് ബാറ്ററികള്‍ സ്വാപ്പ് ചെയ്യുന്നതിനും റിമോട്ട്‌ലി ചാര്‍ജ് ചെയ്യുന്നതിനായി ബാറ്ററി നീക്കം ചെയ്യുന്നതിനുമുള്ള സൗകര്യം നല്‍കുന്നു, അതോടൊപ്പം അവര്‍ക്ക് ഒരു നിശ്ചിത ബാറ്ററിയുടെ വിശ്വാസ്യതയും കരുത്തും നല്‍കുന്നു.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

BLDC മോട്ടോറിന് 72 Nm ടോര്‍ക്ക് ഔട്ട്പുട്ട് സൃഷ്ടിക്കാന്‍ കഴിയും. മാത്രമല്ല ചെയിന്‍-ഡ്രൈവ് സിസ്റ്റം ഫീച്ചര്‍ ചെയ്യുന്ന രാജ്യത്തെ ഏക സ്‌കൂട്ടറാണിത്. വെറും 2.9 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന സ്‌കൂട്ടറിന്റെ പ്രകടനം മികച്ചതാണ്, ഇത് ഏകദേശം 105 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കുകയും ചെയ്യുന്നു.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

സിമ്പിള്‍ എനര്‍ജി അതിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കായ സിമ്പിള്‍ ലൂപ്പും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് വെറും 60 സെക്കന്‍ഡിനുള്ളില്‍ 2.5 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ചാര്‍ജ് ലഭിക്കും.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

ഇവയെല്ലാം ലോഞ്ച് സമയത്ത് ബ്രാന്‍ഡ് വെളിപ്പെടുത്തിയ അവകാശവാദങ്ങളാണെന്നും യഥാര്‍ത്ഥ ലോകത്ത് സ്‌കൂട്ടര്‍ എങ്ങനെയായിരിക്കുമെന്ന് ഡെലിവറി ആരംഭിച്ചതിന് ശേഷം മാത്രമാകും പറയാന്‍ സാധിക്കുക.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

സിമ്പിള്‍ എനര്‍ജിയുടെ സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ 2022 ജൂണില്‍ ഒന്നിലധികം നഗരങ്ങളില്‍ ഡെലിവറി ആരംഭിക്കുമെന്ന് സ്ഥിരീകരിക്കുന്ന ഒരു ട്വീറ്റ് പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

സ്‌കൂട്ടര്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് പകരം അത് മെച്ചപ്പെടുത്തുന്നതിലാണ് ബ്രാന്‍ഡ് പ്രവര്‍ത്തിച്ചതെന്നും, ഈ 'അപ്ഗ്രേഡുകള്‍' സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പങ്കുവെയ്ക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

ഈ വിഭാഗത്തില്‍ ഏറ്റവും മികച്ച സ്‌കൂട്ടറുകളില്‍ ഒന്നാണ് സിമ്പിള്‍ വണ്‍. എതിരാളികളില്‍ നിന്ന് ഉരുത്തിരിഞ്ഞത് പോലെ തോന്നിക്കുന്ന ഒരുപാട് ഡിസൈന്‍ സൂചകങ്ങള്‍ മോഡലില്‍ കാണാന്‍ സാധിക്കും. എന്നാല്‍ അവയെല്ലാം ചേര്‍ന്ന് ഒരു സൂപ്പര്‍ സ്‌റ്റൈലിഷ് സ്‌കൂട്ടര്‍ രൂപീകരിക്കുന്നതില്‍ കമ്പനി ശ്രദ്ധിക്കുന്നുവെന്നും സുഹാസ് രാജ്കുമാര്‍ വ്യക്തമാക്കുന്നു.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

സിമ്പിള്‍ വണ്‍ ഇന്ത്യന്‍ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ മികച്ച ഉദാഹരണമാണ്, അത് കാണാനും റോഡുകളില്‍ അനുഭവിക്കാനും കുറച്ച് നാളുകള്‍ കൂടി കാത്തിരിക്കേണ്ടി വരും.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

അതിനൊപ്പം തന്നെ ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,500 കോടി രൂപ നിക്ഷേപിക്കുമെന്ന് തമിഴ്നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തീയതി വെളിപ്പെടുത്തി; മെച്ചപ്പെടുത്തിയ പതിപ്പും ഉടന്‍

ഇന്ത്യന്‍ ഇവി വിപണിയിലെ മുന്‍നിര ബ്രാന്‍ഡാകാന്‍ ലക്ഷ്യമിടുന്ന സിമ്പിള്‍ എനര്‍ജി തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാണ കേന്ദ്രം നിര്‍മിക്കുന്നതാണ് പുതിയ നിക്ഷേപം നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Simple one electric scooter delivery date revealed more details here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X