Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

മറ്റെല്ലാ വാഹന നിര്‍മാതാക്കളെയും പോലെ, സുസുക്കിയും ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125-നെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ഇ-സ്‌കൂട്ടര്‍ കമ്പനി ഇതിനകം നിരത്തുകളില്‍ പരീക്ഷണയോട്ടം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂട്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ മുമ്പ് നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നത് വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. വൈകാതെ തന്നെ ഈ മോഡല്‍ നിരത്തുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, വരാനിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടനുണ്ടാകില്ലെന്നാണ് സൂചന. നേരത്തെ, സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക് ഈ വര്‍ഷാവസാനം ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് വാഹന ലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലോഞ്ച് കുറച്ച് വര്‍ഷത്തേക്ക് മാറ്റിവച്ചതിനാല്‍ ഉടനുണ്ടാകില്ലെന്ന് തന്നെ വേണം പറയാന്‍.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

അടുത്തിടെ ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍, സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കമ്പനി മേധാവി സതോഷി ഉചിദയും, SIMPL എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (സെയില്‍സ്, മാര്‍ക്കറ്റിംഗ്, & ആഫ്റ്റര്‍ സെയില്‍സ്) ദേവാശിഷ് ഹണ്ടയും ബര്‍ഗ്മാന്‍ ഇലക്ട്രിക്സിന്റെ ലോഞ്ച് ഇനിയും രണ്ട് വര്‍ഷത്തേയ്ക്ക് നീളുമെന്ന് വെളിപ്പെടുത്തി.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

സുസുക്കി അധികൃതര്‍ പറയുന്നതനുസരിച്ച്, നമ്മുടെ രാജ്യത്തെ ഉയര്‍ന്ന അന്തരീക്ഷ താപനില കാരണം വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വികസന സമയം നീട്ടിയിട്ടുണ്ട്. ഈ കാലതാമസത്തിനുള്ള മറ്റൊരു കാരണം, ബാറ്ററി സ്റ്റാന്‍ഡേര്‍ഡൈസേഷനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നയത്തിനായി സുസുക്കി ഇപ്പോഴും കാത്തിരിക്കുന്നു എന്നതാണ്.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

ഹോണ്ട, യമഹ, കവസാക്കി എന്നിവയുള്‍പ്പെടെ നാല് പ്രമുഖ ജാപ്പനീസ് ബ്രാന്‍ഡുകളും അന്താരാഷ്ട്ര വിപണിയില്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളും റീപ്ലേസ്മെന്റ് സിസ്റ്റങ്ങളും സ്റ്റാന്‍ഡേര്‍ഡ് ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

ബര്‍ഗ്മാന്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറിന്റെ പ്രൊഡക്ഷന്‍-റെഡി പ്രോട്ടോടൈപ്പ് ആദ്യമായി 2020 ഡിസംബറില്‍ വീണ്ടും പരീക്ഷണയോട്ടം നടത്തിയിരുന്നു. ഇത് ഐസി എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമാനമായ രൂപം തന്നെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് വേണം പറയാന്‍.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

ഈ വര്‍ഷം മാര്‍ച്ചിലാണ് അവസാനമായി ഇതിന്റെ പുതിയ പരീക്ഷണയോട്ടം കണ്ടെത്തിയത്. അതിന്റെ ആകൃതിയും സിലൗറ്റും പരമ്പരാഗത സ്‌കൂട്ടറുകളോട് വളരെ സാമ്യമുള്ളതാണെങ്കിലും, ബര്‍ഗ്മാന്‍ ഇലക്ട്രിക് വളരെ സവിശേഷമായ ആന്തരിക മെക്കാനിക്കുകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

ബ്ലൂ & വൈറ്റ് നിറങ്ങളുള്ള ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. റെഗുലര്‍ പതിപ്പില്‍ നിന്നും വന്നിരിക്കുന്ന ഏറ്റവും വലിയ മാറ്റം എക്സ്ഹോസ്റ്റ് കാനിസ്റ്ററിന്റെ അഭാവമാണ്. ഫൂട്ട്ബോര്‍ഡിന് ചുറ്റും ബ്രൗണ്‍ നിറത്തിലുള്ള സ്ലീവ് ഒരു ദൃശ്യവ്യത്യാസവും നല്‍കുന്നു.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

കൂടാതെ, റിഫ്‌ലക്ടര്‍ ഇപ്പോള്‍ പ്ലേറ്റിന് താഴെയായി രജിസ്‌ട്രേഷന്‍ പ്ലേറ്റിന് മുകളില്‍ വീണ്ടും സ്ഥാപിച്ചിരിക്കുന്നു. മികച്ച സംരക്ഷണത്തിനായി പിന്നിലെ ടയര്‍ ഹഗ്ഗറും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും 4G LTE-യും ഫീച്ചര്‍ ചെയ്യുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇതിന് ലഭിക്കുമെന്നാണ് സൂചന. ഇത് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയും കണക്റ്റുചെയ്ത സവിശേഷതകളും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

വളരെ ശ്രദ്ധേയമായ വ്യതിയാനങ്ങള്‍ ഉണ്ടെങ്കിലും ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്നുള്ള മിക്ക ദൃശ്യ വിശദാംശങ്ങളും ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125-ല്‍ നിന്ന് മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. ബര്‍ഗ്മാനിലെ ഒറ്റ-വശങ്ങളുള്ള ഷോക്ക് അബ്സോര്‍ബറിനു പകരം പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകള്‍ ഉപയോഗിക്കുന്നു. ബര്‍ഗ്മാന്‍ സ്ട്രീറ്റ് പോലെ, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറില്‍ സമാനമായ അലോയ് വീലുകളും പില്യണ്‍ വേണ്ടിയുള്ള ചങ്കി ഗ്രാബ് റെയിലും കമ്പനി വാഗ്ദാനം ചെയ്യുമെന്ന് വേണം പറയാന്‍.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

അടുത്തിടെ ഇന്ത്യയിലുടനീളം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഓല ഇലക്ട്രിക്, പ്യുവര്‍ ഇവി തുടങ്ങിയ നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലുകള്‍ക്ക് തീപിടിച്ചതായും വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

ഇതുകൊണ്ട് തന്നെ ഇതിനുള്ള പ്രതിവിധികള്‍ കാണുന്നതിനായി, സുസുക്കി മാത്രമല്ല, മറ്റ് നിര്‍മാതാക്കളും അവരുടെ ലോഞ്ച് ടൈംലൈന്‍ നീട്ടിയേക്കാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഗവേഷണത്തിനും വികസനത്തിനുമായി ബ്രാന്‍ഡുകള്‍ എല്ലാം കുറച്ച് അധിക സമയവും പരിശ്രമവും ചിലവഴിച്ചേക്കാം.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

ഇനി മുതല്‍, ഇവി നിര്‍മ്മാതാക്കള്‍ ബാറ്ററികളും ബാറ്ററി മാനേജ്മെന്റ് സോഫ്റ്റ്‌വെയറുകളും വളരെ കര്‍ശനമായി പരിശോധിക്കുമെന്നും അവരുടെ താപ സംവിധാനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നീക്കം ചെയ്യാവുന്ന ബാറ്ററിയുടെ പ്രകടനം പരിശോധിക്കുന്നതിനായി ഹോണ്ടയും കുറച്ചുകാലമായി ഇന്ത്യയില്‍ ബെന്‍ലി ഇ യൂട്ടിലിറ്റി സ്‌കൂട്ടര്‍ പരീക്ഷിച്ചുവരികയാണ്.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

പല പ്രമുഖ ഇരുചക്ര വാഹന ബ്രാന്‍ഡുകളും വരും മാസങ്ങളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനായി അതത് ഇവി ഓഫറുകള്‍ നിരത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ ഇ-സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഹീറോ മോട്ടോകോര്‍പ്പ് പ്രത്യേക വെര്‍ട്ടിക്കല്‍, പുതിയ ബ്രാന്‍ഡ് നാമമായ വിഡ എന്നിവയില്‍ ഇവി നിര്‍മ്മാണത്തിലേക്കും റീട്ടെയ്ലിലേക്കും കടക്കും.

Burgman ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഇല്ല; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Suzuki

കൂടാതെ, യമഹ അടുത്തിടെ E01, നിയോ എന്നീ പേരുകളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ രണ്ട് സ്‌കൂട്ടറുകള്‍ രാജ്യത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. സമീപകാല ഇവന്റുകള്‍ കാരണം ഈ മോഡലുകളിലേതെങ്കിലും ഒന്ന് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് സൂചന.

Source: zigwheels

Most Read Articles

Malayalam
English summary
Suzuki burgman electric scooter launch delayed find here all new details
Story first published: Wednesday, April 13, 2022, 10:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X