കിടുക്കാൻ, തിമിർക്കാൻ സുസുക്കി! തീപ്പൊരി ഫീച്ചറുകളുമായി പുത്തൻ Burgman Street 125 ഒരുങ്ങി

സ്‌കൂട്ടർ വിപണിയിൽ ഹോണ്ടയ്ക്കും ടിവിഎസിനും ഒപ്പം നിൽക്കുന്നവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി. ആക്‌സസ്, ബർഗ്‌മാൻ സ്ട്രീറ്റ് എന്നീ രണ്ട് 126 സിസി മോഡലുകളുമായാണ് എതിരാളികൾക്ക് മുമ്പിൽ സുസുക്കി നെഞ്ചുവിരിച്ച് നിൽക്കുന്നത്. പെർഫോമൻസും അതിനൊപ്പമുള്ള ഇന്ധനക്ഷമതയും ഈ മോഡലുകളുടെ പ്രധാന ഹൈലൈറ്റുകളുമാണ്.

ദേ ഇപ്പോൾ ബർഗ്‌മാൻ സ്ട്രീറ്റിന്റെ പുത്തൻ മോഡലുമായി വരികയാണ് സുസുക്കി. തീപ്പൊരി ഫീച്ചറുകളുമായാണ് ഈ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വരവെന്നാണ് സൂചന. ഇതു ശരിക്കുവെക്കുന്നൊരു ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. റൈഡ് കണക്ട് വേരിയന്റ് ഇതിനകം തന്നെ ഒരു കൂട്ടം അവിശ്വസനീയമായ സവിശേഷതകളുമായും പ്രകടനത്തോടെയും അതിന്റെ സെഗ്‌മെന്റിൽ വേറിട്ടുനിൽക്കുന്നുണ്ടെങ്കിലും അപ്‌ഡേറ്റ് ചെയ്‌ത പുത്തൻ ബർഗ്‌മാൻ ഒരു ടോപ്പ് ഓഫ് ലൈൻ വേരിയന്റാകാൻ സാധ്യതയുണ്ട്.

റൈഡ് കണക്ട് വേരിയന്റിനേക്കാൾ കൂടുതൽ സവിശേഷതകൾ കൊണ്ടുവരാൻ സജ്ജമായാണ് ഈ വരാനിരിക്കുന്ന ബർഗ്‌മാൻ സ്ട്രീറ്റ് 125 ഒരുങ്ങുക. ബീഫി പ്രൊഫൈലുള്ള ഒരു മാക്‌സി സ്റ്റൈൽ സ്കൂട്ടറെന്നാണ് ബർഗ്മാനെ പൊതുവേ വിശേഷിപ്പിക്കുന്നത്. അടുത്തിടെ യുകെ വിപണിയിൽ പുറത്തിറക്കിയ ബർഗ്മാൻ സ്ട്രീറ്റ് 125 EX എന്ന മോഡലിന്റെ അതേ പതിപ്പായിരിക്കും ഇന്ത്യയിലുമെത്തുക. രൂപത്തിലും ഭാവത്തിലുമെല്ലാം നവീകരണങ്ങളുമായി എത്തുമ്പോൾ കൂടുതൽ യുവ ഉപഭോക്താക്കളെ ആകർഷിക്കാവും സ്‌കൂട്ടർ പ്രാപ്‌തമായിരിക്കും.

ഇന്ത്യയിലും ബർഗ്മാൻ സ്ട്രീറ്റ് 125 EX എന്ന പേരിൽ തന്നെ പുതിയ മോഡലും അറിയപ്പെടുമെന്നാണ് വിവരം. ഏറ്റവും പ്രധാനമായി സ്കൂട്ടർ ഇപ്പോൾ ചെറിയ 10 ഇഞ്ച് യൂണിറ്റിന് പകരം 12 ഇഞ്ച് വലിയ അലോയ് വീലിൽ നിരത്തിൽ ഓടിയിറങ്ങും എന്നതാണ്. ഇത് 12 ഇഞ്ച് ഫ്രണ്ട് അലോയ്ക്കൊപ്പം സ്കൂട്ടറിന് കൂടുതൽ സ്റ്റെബിലിറ്റിയും കൺട്രോളും നൽകും. മറ്റ് നവീകരണങ്ങളിലേക്ക് സുസുക്കി ചേർക്കുന്നത് പുതിയ ഓട്ടോ സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം, സൈലന്റ് സ്റ്റാർട്ടർ സിസ്റ്റം, എഞ്ചിനെ കൂടുതൽ പരിഷ്‌ക്കരിച്ചതും ഇന്ധനക്ഷമതയുള്ളതുമാക്കുന്നതിനുള്ള മാറ്റങ്ങൾ ആയിരിക്കും.

ഒറ്റ നോട്ടത്തിൽ ബർഗ്മാൻ സ്ട്രീറ്റ് 125 EX ഇന്ത്യയിൽ വിൽക്കുന്ന മോഡലിന് ഏതാണ്ട് സമാനമാണ്. ബോഡിയിൽ പില്യൺ ഗ്രാബ് റെയിലിൽ സംയോജിപ്പിച്ചിരിക്കുന്ന ടെയിൽ റാക്ക് മാത്രമാണ് വ്യത്യാസമെന്ന് ചരുക്കി പറയാം. ബർഗ്മാൻ സ്ട്രീറ്റ് 125-ന്റെ ബാക്കി ഭാഗങ്ങൾ അതേപടി തുടരുന്നു. ഫുൾ-എൽഇഡി ഹെഡ്‌ലാമ്പും ടെയിൽ ലാമ്പും ഉള്ള മാക്‌സി-സ്‌കൂട്ടർ സ്‌റ്റൈലിംഗ് ഇതിൽ ഉൾപ്പെടുന്നു. ഒരു യഥാർഥ മാക്സി സ്കൂട്ടർ സ്വഭാവത്തിൽ ലോംഗ്, അപ്റൈറ്റ് റൈഡിംഗ് പൊസിഷനുമാണ് മോഡൽ വാഗ്ദാനം ചെയ്യുന്നത്.

ബർഗ്‌മാൻ സ്ട്രീറ്റ് 125 EX പതിപ്പിലും 8.4 bhp പവറിൽ 10 Nm torque ഉത്പാദിപ്പിക്കുന്ന അതേ 124 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഫുൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കോമ്പി ബ്രേക്കിംഗ് സിസ്റ്റവും യുഎസ്ബി പോർട്ടും 21.5 ലിറ്റർ സ്റ്റോറേജും അടങ്ങുന്നതാണ് സ്‌കൂട്ടറിന്റെ പ്രധാവ ഫീച്ചർ ലിസ്റ്റ്. 27 ലിറ്റർ ടോപ്പ് ബോക്‌സ്, പില്യൺ ഗ്രാബ് ഹാൻഡിലുകൾ, ഹീറ്റഡ് ഗ്രിപ്പുകൾ എന്നിവ ഉൾപ്പെടുന്ന നിരവധി ആക്‌സസറികളും സുസുക്കി യുകെയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയെന്നും ഇന്ത്യയിലെത്താൻ സാധ്യതയില്ല.

യുകെ മോഡലിന് 56 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി അവകാശപ്പെടുന്നത്. ഇതുകൂടാതെ ഡിജിറ്റൽ കൺസോൾ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയുൾപ്പെടെ റൈഡ് കണക്ട് വേരിയന്റിൽ നിന്നുള്ള എല്ലാ സവിശേഷതകളും പുതിയ മോഡൽ പായ്ക്ക് ചെയ്യും എന്നതാണ് മറ്റു ഹൈലൈറ്റുകൾ. സ്വാഭാവികമായി ഈ പരിഷ്ക്കാരങ്ങളെല്ലാം ബർഗ്മാൻ സ്ട്രീറ്റിന്റെ വിലയെയും ബാധിക്കും. നിലവിൽ സ്കൂട്ടറിന്റെ റൈഡ് കണക്ട് മോഡലിന് 93,300 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

പുത്തൻ ഫീച്ചറുകളും മാറ്റങ്ങളും എത്തുന്നതോടെ പുതിയ ബർഗ്മാൻ സ്ട്രീറ്റ് 125 EX പതിപ്പിന് ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് എക്സ്ഷോറൂം വില വന്നേക്കുമെന്നാണ് സൂചന. ഈ മാസം (2022 ഡിസംബർ) എപ്പോഴെങ്കിലും സുസുക്കി ബർഗ്മാന്റെ പുതിയ വേരിയന്റ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോണ്ട ഗ്രാസിയ, ഹീറോ മാസ്‌ട്രോ 125, ടിവിഎസ് എൻടോർക്ക് 125, ഹോണ്ട ആക്ടിവ 125, യമഹ ഫാസിനോ 125 എന്നിവയ്‌ക്കൊപ്പമാവും ബർഗ്‌മാൻ സ്ട്രീറ്റ് 125 മത്സരിക്കുക.

Most Read Articles

Malayalam
English summary
Suzuki burgman street 125 ex variant coming to india teaser out
Story first published: Tuesday, December 6, 2022, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X