വില 13.61 ലക്ഷം രൂപ, പ്രീമിയം സെഗ്മെന്റ് കൈയിലെടുക്കാൻ Suzuki Katana സൂപ്പർ ബൈക്ക് ഇന്ത്യയിൽ എത്തി

കാത്തിരുന്ന കറ്റാന സൂപ്പർ ബൈക്കും ഇന്ത്യയിലേക്ക് അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി. 13.61 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോട്ടോർസൈക്കിളിനെ കമ്പനി രാജ്യത്ത് എത്തിച്ചിരിക്കുന്നത്.

വില 13.61 ലക്ഷം രൂപ, പ്രീമിയം സെഗ്മെന്റ് കൈയിലെടുക്കാൻ Suzuki Katana സൂപ്പർ ബൈക്ക് ഇന്ത്യയിൽ എത്തി

1981 മുതൽ 2006 ആഗോള വിപണിയിലുണ്ടായിരുന്ന സുസുക്കിയുടെ ഐതിഹാസിക ബൈക്ക് മോഡൽ ആയിരുന്നു കറ്റാന. പിന്നീട് നിർത്തലാക്കിയെങ്കിലും 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2018-ൽ കറ്റാന രണ്ടാം ജന്മമെടുത്ത് വീണ്ടും തിരികെ വിപണി കീഴടക്കാൻ എത്തുകയായിരുന്നു.

വില 13.61 ലക്ഷം രൂപ, പ്രീമിയം സെഗ്മെന്റ് കൈയിലെടുക്കാൻ Suzuki Katana സൂപ്പർ ബൈക്ക് ഇന്ത്യയിൽ എത്തി

ഇന്ത്യയിലും അവതരിപ്പിക്കുമെന്ന സൂചന നൽകി 2020 ഓട്ടോ എക്സ്പോയിൽ ഈ സൂപ്പർ ബൈക്കിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു. യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന ഈ ലിറ്റർ ക്ലാസ് മോട്ടോർസൈക്കിൾ അന്താരാഷ്ട്ര വിപണിയിൽ നിന്നും ഒരു കംപ്ലീറ്റ്‌ലി ബിൽറ്റ് അപ്പ് യൂണിറ്റായാവും (CBU) ഇന്ത്യയിൽ എത്തുക.

MOST READ: F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് ദൈര്‍ഘ്യമേറിയ ശ്രേണി ലഭിക്കുമെന്ന് Ultraviolette

വില 13.61 ലക്ഷം രൂപ, പ്രീമിയം സെഗ്മെന്റ് കൈയിലെടുക്കാൻ Suzuki Katana സൂപ്പർ ബൈക്ക് ഇന്ത്യയിൽ എത്തി

999 സിസി ഇൻലൈൻ ഫോർ സിലിണ്ടർ DOHC ലിക്വിഡ് കൂൾഡ് എഞ്ചിനുമായാണ് കറ്റാന സൂപ്പർ ബൈക്ക് ഇന്ത്യയിൽ അവതരിച്ചിരിക്കുന്നത്. ബിഎസ്-VI നിലവാരത്തിലുള്ള K5 എഞ്ചിൻ 11,000 rpm-ൽ പരമാവധി 152 bhp കരുത്തും 9,250 rpm-ൽ 106 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. കൂടാതെ ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ബൈക്ക് എത്തുന്നത്.

വില 13.61 ലക്ഷം രൂപ, പ്രീമിയം സെഗ്മെന്റ് കൈയിലെടുക്കാൻ Suzuki Katana സൂപ്പർ ബൈക്ക് ഇന്ത്യയിൽ എത്തി

ബിഎംഡബ്ല്യു F 900 XR (12.3 ലക്ഷം രൂപ), കവസാക്കി നിഞ്ച 1000 SX (11.86 ലക്ഷം രൂപ) എന്നിവയ്‌ക്കെതിരെയാണ് സുസുക്കി കറ്റാന ലിറ്റർ ക്ലാസ് മോട്ടോർസൈക്കിൾ ഇന്ത്യയിൽ മാറ്റുരയ്ക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മെറ്റാലിക് മിസ്റ്റിക് സിൽവർ, മെറ്റാലിക് സ്റ്റെല്ലാർ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് മോഡൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

MOST READ: Brezza -യ്ക്ക് പിന്നാലെ പുത്തൻ Vitara മിഡ് സൈസ് എസ്‌യുവിയും ഉടൻ പുറത്തിറക്കാനൊരുങ്ങി Maruti

വില 13.61 ലക്ഷം രൂപ, പ്രീമിയം സെഗ്മെന്റ് കൈയിലെടുക്കാൻ Suzuki Katana സൂപ്പർ ബൈക്ക് ഇന്ത്യയിൽ എത്തി

സെമി-ഫെയർഡ് മോട്ടോർസൈക്കിളിൽ ത്രോട്ടിൽ-ബൈ-വയർ സിസ്റ്റം, സ്ലിപ്പർ ക്ലച്ച്, അഞ്ച്-ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, സുസുക്കി ഡ്രൈവ് മോഡ് സെലക്ടർ, ലോ RPM അസിസ്റ്റ്, സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റം എന്നിവയുള്ള ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ എന്നീ സവിശേഷതകളും കോർത്തിണക്കിയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

വില 13.61 ലക്ഷം രൂപ, പ്രീമിയം സെഗ്മെന്റ് കൈയിലെടുക്കാൻ Suzuki Katana സൂപ്പർ ബൈക്ക് ഇന്ത്യയിൽ എത്തി

സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നതിനായി പൂർണമായും ക്രമീകരിക്കാൻ കഴിയുന്ന അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു ലിങ്ക്-ടൈപ്പ് കോയിൽ സ്‌പ്രിംഗും ആണ് സുസുക്കി കറ്റാനയിൽ ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് ഡ്യുവൽ ഡിസ്‌ക്കുകളും പിന്നിൽ ബ്രെംബോ കാലിപ്പറുകളുള്ള സിംഗിൾ ഡിസ്‌ക്കും ആണ് ഇടംപിടിച്ചിരിക്കുന്നത്.

MOST READ: Renault Kiger-ന്റെ പ്രൊഡക്ഷന്‍ 50,000 പിന്നിട്ടു; ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പുതിയ കളര്‍ ഓപ്ഷനും

വില 13.61 ലക്ഷം രൂപ, പ്രീമിയം സെഗ്മെന്റ് കൈയിലെടുക്കാൻ Suzuki Katana സൂപ്പർ ബൈക്ക് ഇന്ത്യയിൽ എത്തി

മുൻവശത്ത് 120 സെക്ഷൻ ടയറും പിന്നിൽ 190 സെക്ഷൻ ടയറും ഉള്ള ഇതിന്റെ സ്‌പോർട്ടി ക്രെഡൻഷ്യലുകൾക്ക് രണ്ടറ്റത്തും 17 ഇഞ്ച് അലോയ് വീലാണ് ഇടംപിടിച്ചിരിക്കുന്നത്. ആക്ടീവ്, ബേസിക്, കംഫർട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ത്രോട്ടിൽ മാപ്പുകൾ സുസുക്കി കറ്റാനയിൽ ലഭ്യമാണെന്നതും ശ്രദ്ധേയമാണ്

വില 13.61 ലക്ഷം രൂപ, പ്രീമിയം സെഗ്മെന്റ് കൈയിലെടുക്കാൻ Suzuki Katana സൂപ്പർ ബൈക്ക് ഇന്ത്യയിൽ എത്തി

എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഹെഡ്‌ലാമ്പ്, ഷാർപ്പ് ബോഡി പാനലുകൾ, ഗോൾഡ് പെയിന്റ് ചെയ്ത അലോയ് വീലുകൾ, മസ്‌കുലാർ ഫ്യുവൽ ടാങ്ക് എന്നിവയിലാണ് കറ്റാനയുടെ അഴകിരിക്കുന്നത്. എതിരാളികളുമായി മാറ്റുരയ്ക്കുമ്പോൾഎൽസിഡി ഇൻസ്ട്രുമെന്റിന്റെ ഉപയോഗം സുസുക്കി ഉപഭോക്താക്കളെ നിരാശപ്പെടുത്തിയേക്കും. പ്രത്യേകിച്ച് കവസാക്കിയും ബിഎംഡബ്ല്യുവുമെല്ലാം ടിഎഫ്‌ടി നൽകുമ്പോൾ.

MOST READ: കൊച്ചിയിൽ പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മെഗാ ഡെലിവറിയുമായി ടിവിഎസ്

വില 13.61 ലക്ഷം രൂപ, പ്രീമിയം സെഗ്മെന്റ് കൈയിലെടുക്കാൻ Suzuki Katana സൂപ്പർ ബൈക്ക് ഇന്ത്യയിൽ എത്തി

അതോടൊപ്പം തന്നെ ബ്ലാക്ക് ഫിനിഷ്ഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ടു-ടോൺ സീറ്റ് ഫിനിഷ്, എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി, ടേൺ ഇൻഡിക്കേറ്ററുകൾ, ഒരു ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും സുസുക്കി കറ്റാന സെമി ഫെയർഡ് ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിളിലെ മറ്റ് ഫീച്ചറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വില 13.61 ലക്ഷം രൂപ, പ്രീമിയം സെഗ്മെന്റ് കൈയിലെടുക്കാൻ Suzuki Katana സൂപ്പർ ബൈക്ക് ഇന്ത്യയിൽ എത്തി

സുസുക്കി GSX-S1000F അടിസ്ഥാനമാക്കി നിർമിച്ച കറ്റാനയിൽ മുൻ തലമുറ കറ്റാനയുടെ ഡിസൈൻ ഘടകങ്ങൾ സമർഥമായി ഇണക്കി ചേർത്താണ് ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ വൈദഗ്ധ്യം തെളിയിച്ചിരിക്കുന്നതെന്നും ഒറ്റ നോട്ടത്തിൽ മനസിലാക്കാം.

വില 13.61 ലക്ഷം രൂപ, പ്രീമിയം സെഗ്മെന്റ് കൈയിലെടുക്കാൻ Suzuki Katana സൂപ്പർ ബൈക്ക് ഇന്ത്യയിൽ എത്തി

എങ്കിലും കറ്റാനയുടെ 215 കിലോഗ്രാം ഭാരവും കുറഞ്ഞ 140 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും നമ്മുടെ റോഡുകളിൽ ഒരു പ്രശ്‌നമായേക്കാമെന്ന സംശയവും പലരും മുന്നോട്ടുവെക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Suzuki launched the all new katana litre class motorcycle in india
Story first published: Monday, July 4, 2022, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X