ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

ഗുരുഗ്രാമിലെ ഖേര്‍ക്കി ധൗലയിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി ജപ്പാനിസ് ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഇന്ത്യന്‍ ഇരുചക്രവാഹന ഉപസ്ഥാപനമായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SMIPL).

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

അടുത്തിടെ പുറത്തിറക്കിയ സുസുക്കി അവെനിസ് 125 സിസി സ്‌കൂട്ടറിന്റെ ഒരു യൂണിറ്റ് പുറത്തിറക്കിയായിരുന്നു കമ്പനി ഈ ഉല്‍പ്പാദന നഴികക്കല്ല പിന്നിട്ടത്. സുസുക്കിയുടെ 125 സിസി സ്‌കൂട്ടര്‍ നിരയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സുസുക്കി ആക്സസ് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എന്നീ വിഭാഗത്തിലേക്ക് തന്നെയാണ് അവെനിസ് എത്തുന്നത്.

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

യുവ റൈഡര്‍മാരെ ലക്ഷ്യമിട്ടാണ് അവെനിസിന്റെ വരവ്. പോയ വര്‍ഷം അവതരിപ്പിച്ച മോഡലിന് 86,700 രൂപയാണ് എക്സ്‌ഷോറൂം. നിലവില്‍ മോഡലിന്റെ ഡെലിവറി കമ്പനി ആരംഭിച്ചിട്ടില്ലെങ്കിലും വൈകാതെ തന്നെ ആരംഭിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

'ഈ വര്‍ഷം സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ രാജ്യത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. തങ്ങളുടെ ഗുരുഗ്രാം പ്ലാന്റില്‍ നിന്ന് ഇന്ത്യയില്‍ 6 ദശലക്ഷം ഇരുചക്രവാഹന ഉല്‍പ്പന്നം പുറത്തിറക്കുമെന്ന് പ്രഖ്യാപിക്കുന്നത് തീര്‍ച്ചയായും സന്തോഷകരമാണെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ സതോഷി ഉചിദ പറഞ്ഞു.

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

തങ്ങളുടെ എല്ലാ ഉപഭോക്താക്കളും ബ്രാന്‍ഡില്‍ അവര്‍ കാണിച്ച വിശ്വാസത്തിനും വിശ്വസ്തതയ്ക്കും തങ്ങള്‍ നന്ദിയുള്ളവരാണ്. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉറപ്പാക്കുകയും വിതരണം ചെയ്യുകയും ചെയ്തുകൊണ്ട് തങ്ങളെ തുടര്‍ച്ചയായി പിന്തുണച്ച ഞങ്ങളുടെ എല്ലാ ഡീലര്‍ പങ്കാളികള്‍ക്കും വിതരണക്കാര്‍ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

ഈ എല്ലാ ശ്രമങ്ങളും സുസുക്കി ഇരുചക്രവാഹനങ്ങള്‍ എന്ന ബ്രാന്‍ഡിലുള്ള ഉപഭോക്താക്കളുടെ ദീര്‍ഘകാല വിശ്വാസം നിലനിര്‍ത്താന്‍ തങ്ങളെ സഹായിച്ചുവെന്നും സതോഷി ഉചിദ കൂട്ടിച്ചേര്‍ത്തു.

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കാനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ തെളിവാണ് ഈ 6 ദശലക്ഷം നാഴികക്കല്ല്. രണ്ടാം തരംഗവും ലോകമെമ്പാടുമുള്ള ആഗോള സെമികണ്ടക്ടര്‍ ചിപ്പുകളുടെ ദൗര്‍ലഭ്യവും ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും ഈ നാഴികക്കല്ലിലെത്താന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സുസുക്കി ആക്സസ് 125, സുസുക്കി ജിക്സര്‍ 250, സുസുക്കി ജിക്സര്‍ 155, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, അതുപോലെ തന്നെ പുതിയ സുസുക്കി അവെനിസ് തുടങ്ങിയ യാത്രാ കേന്ദ്രീകൃത ഇരുചക്രവാഹനങ്ങളുടെ നിര വാഗ്ദാനം ചെയ്യുന്നു. 2006 ഫെബ്രുവരിയില്‍ SMIPL അതിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

നിലവില്‍ ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുന്ന ഏറ്റവും പുതിയ മോഡലാണ് അവെനിസ് 125. 86,700 രൂപ മുതല്‍ 87,000 രൂപ വരെയാണ് മോഡലിന്റെ എക്‌സ്‌ഷോറൂം വില. ആക്സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എന്നിവയ്ക്കൊപ്പം വില്‍ക്കുന്ന സ്പോര്‍ടി സ്‌കൂട്ടറാണ് പുതിയ അവെനിസ് 125.

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

ബ്രാന്‍ഡിന്റെ മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള സ്‌റ്റൈലിംഗും ഓഫറിലുള്ള ഒട്ടനവധി ഫീച്ചറുകളുമാണ് പുതിയ അവെനിസ് എന്ന് സുസുക്കി പറയുന്നു. ടിവിഎസ് എന്‍ടോര്‍ഖ്, ഹീറോ മാസ്ട്രോ എഡ്ജ്, ഹോണ്ട ഗ്രാസിയ 125, അപ്രീലിയ SR125 എന്നിവയെയാണ് പുതിയ സുസുക്കി അവെനിസ് വിപണിയില്‍ മത്സരിക്കുക.

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

പരിചിതമായ 125 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്റ്റഡ് മോട്ടോറില്‍ നിന്നാണ് പവര്‍ വരുന്നത്, അത് 6,750 rpm-ല്‍ 8.6 bhp കരുത്തും 5,500 rpm-ല്‍ 10 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു. മോട്ടോര്‍ ഒരു CVT യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു. സ്‌കൂട്ടര്‍ 106 കിലോഗ്രാം തൂക്കം നല്‍കുന്നു. മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സിംഗിള്‍ ഷോക്കും മോഡലില്‍ കമ്പനി ഉപയോഗിക്കുന്നു.

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

യുവതലമുറയെ ലക്ഷ്യമിട്ടാണ് പുതിയ അവെനിസ് 125 വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നാണ് സുസുക്കി പറയുന്നു. മസ്‌കുലര്‍ ഫ്രണ്ട് ഏപ്രോണ്‍, ട്രപസോയിഡല്‍ ഹെഡ്‌ലാമ്പ് എന്നിവയ്ക്കൊപ്പം എയര്‍ ഇന്‍ടേക്കുകള്‍ക്കൊപ്പം മോഡലിന് സ്പോര്‍ട്ടി ലുക്ക് ലഭിക്കുന്നു.

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

ഹാന്‍ഡില്‍ബാര്‍ കൗള്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഒരു ചെറിയ ഫ്‌ലൈ സ്‌ക്രീനും ഉള്‍ക്കൊള്ളുന്നു. സൈഡ് പാനലുകള്‍ ഷാര്‍പ്പായി കാണപ്പെടുന്നു, പിന്നില്‍ മോട്ടോര്‍സൈക്കിള്‍-പ്രചോദിത ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഇരട്ട എല്‍ഇഡി ടെയില്‍ലൈറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

ഫീച്ചറുകളുടെ ഒരു നീണ്ട നിരതന്നെയാണ് മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സുസുക്കി റൈഡ് കണക്ട് വഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മോഡലിന് ലഭിക്കുന്നു.

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

യൂണിറ്റ് റൈഡറുടെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കുകയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, സന്ദേശങ്ങള്‍, കോള്‍ അലേര്‍ട്ടുകള്‍ എന്നിവ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഒരു എക്‌സ്റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്, സീറ്റിനടിയിലെ വലിയ സ്‌റ്റോറേജ് സ്‌പെയ്‌സ്, യുഎസ്ബി ചാര്‍ജര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്റര്‍ലോക്ക് എന്നിവയെല്ലാം മോഡലിലെ സവിശേഷതകളാണ്.

ഗുരുഗ്രാം പ്ലാനില്‍ നിന്ന് 60 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍

ഗ്രേ, ഓറഞ്ച്, വൈറ്റ്, ബ്ലൂ എന്നീ നാല് നിറങ്ങളില്‍ പുതിയ സുസുക്കി അവെനിസ് ലഭിക്കും. പുതിയ അവെനിസിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ടെങ്കിലും ഡെലിവറി നിലവില്‍ ആരംഭിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
Suzuki motorcycle gurugram plant production cross 60 lakh vehicles read to find more
Story first published: Monday, January 10, 2022, 16:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X