മികച്ച പെര്‍ഫോമന്‍സും മൈലേജും; പുതിയ Burgman Street 125 EX അവതരിപ്പിച്ച് സുസുക്കി

ജപ്പാനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കി തങ്ങളുടെ മാക്‌സി സ്‌കൂട്ടറായ ബര്‍ഗ്മാന്റെ പുതിയ പതിപ്പ് ജര്‍മ്മനിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്റര്‍മോട്ട് കൊളോണ്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ മേളയില്‍ അവതരിപ്പിച്ചു.

മികച്ച പെര്‍ഫോമന്‍സും മൈലേജും; പുതിയ Burgman Street 125 EX അവതരിപ്പിച്ച് സുസുക്കി

സുസുക്കി പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125EX നൊപ്പം പുതിയ അഡ്രസ് 125, അവെനിസ് 125 എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സുസുക്കി അഡ്രസ് 125 ഇന്ത്യയില്‍ ആക്സസ് 125 എന്ന പേരിലാണ് വില്‍ക്കപ്പെടുന്നുത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 125 സിസി സ്‌കൂട്ടറുകളില്‍ ഒന്നാണ് ആക്‌സസ് 125.

മികച്ച പെര്‍ഫോമന്‍സും മൈലേജും; പുതിയ Burgman Street 125 EX അവതരിപ്പിച്ച് സുസുക്കി

അവനിസ് 125 കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 86,700 രൂപയായിരുന്നു പ്രാരംഭ വില. സ്പോര്‍ട്ടി സ്‌റ്റൈലിംഗില്‍ വരുന്ന അവനിസിലൂടെ ടിവിഎസ് എന്‍ടോര്‍ക്ക് പോലുള്ള എതിരാളികളെയാണ് സുസുക്കി ലക്ഷ്യമിടുന്നത്. മൂന്ന് സ്‌കൂട്ടറുകള്‍ക്കും വ്യതിരിക്തമായ ഒരു പ്രൊഫൈല്‍ ഉണ്ടെങ്കിലും, അവയ്ക്ക് പൊതുവായ ചില ഘടകങ്ങളും ഉണ്ട്.

മികച്ച പെര്‍ഫോമന്‍സും മൈലേജും; പുതിയ Burgman Street 125 EX അവതരിപ്പിച്ച് സുസുക്കി

പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125EX സവിശേഷതകള്‍

പ്രീമിയം കോംപാക്റ്റ് സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 EX-ന് മാക്‌സി-സ്‌റ്റൈല്‍ ബോഡി ഡിസൈന്‍ ആണുള്ളത്. ഒരു സ്പോര്‍ട്ടി പ്രൊഫൈല്‍ നേടാന്‍ സഹായിക്കുന്ന ഡിസൈനും മികച്ച ഡീറ്റെയിലിങ്ങും നല്‍കിയിട്ടുണ്ട്.

മികച്ച പെര്‍ഫോമന്‍സും മൈലേജും; പുതിയ Burgman Street 125 EX അവതരിപ്പിച്ച് സുസുക്കി

എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി പൊസിഷന്‍ ലൈറ്റുകള്‍, എല്‍ഇഡി റിയര്‍ കോമ്പിനേഷന്‍ ലൈറ്റ്, ബോഡി മൗണ്ടഡ് വിന്‍ഡ്സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, സീറ്റിനടിയില്‍ 21.5 ലിറ്റര്‍ സംഭരണ ശേഷി, വിശാലമായ ഫ്‌ലോര്‍ബോര്‍ഡ് ഏരിയ, അലുമിനിയം പില്യണ്‍ ഫുട്റെസ്റ്റ്, സുഖപ്രദമായ സീറ്റിംഗ്, സ്‌റ്റൈലിഷ് എക്സ്ഹോസ്റ്റ് മഫ്‌ലര്‍ എന്നിവ ചില പ്രധാന സവിശേഷതകളാണ്.

മികച്ച പെര്‍ഫോമന്‍സും മൈലേജും; പുതിയ Burgman Street 125 EX അവതരിപ്പിച്ച് സുസുക്കി

സുസുക്കി ഇക്കോ പെര്‍ഫോമന്‍സ് ആല്‍ഫ (SEP) എഞ്ചിനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125EX-നെ യഥാര്‍ത്ഥത്തില്‍ വ്യത്യസ്ഥനാക്കുന്നത്. ഇത് അഡ്രസ് 125, അവെനിസ് 125 എന്നിവയില്‍ ഉപയോഗിക്കുന്ന SEP എഞ്ചിന്റെ വിപുലമായ പതിപ്പായിരിക്കാം. SEP ആല്‍ഫ എഞ്ചിന്‍ ലഭിക്കുന്ന ആദ്യത്തെ സുസുക്കി ഇരുചക്രവാഹനമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125EX.

മികച്ച പെര്‍ഫോമന്‍സും മൈലേജും; പുതിയ Burgman Street 125 EX അവതരിപ്പിച്ച് സുസുക്കി

ഇത് മൊത്തത്തിലുള്ള പെര്‍ഫോമന്‍സും റൈഡ് ഡൈനാമിക്‌സും മെച്ചപ്പെടുത്തുക മാത്രമല്ല, ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്തുകൊണ്ട് പരിസ്ഥിതിയെ സഹായിക്കുന്നു.

മികച്ച പെര്‍ഫോമന്‍സും മൈലേജും; പുതിയ Burgman Street 125 EX അവതരിപ്പിച്ച് സുസുക്കി

SEP ആല്‍ഫ ശക്തമായ ആക്‌സിലറേഷന്‍ ഉറപ്പാക്കുന്നു. ലിറ്ററിന് 52.6 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. വെറും 44g/km ആണ് കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഉദ്‌വമനം. സുസുക്കിയുടെ പുതിയ എഞ്ചിന്‍ ഓട്ടോ സ്റ്റോപ്പ്-സ്റ്റാര്‍ട്ട് (EASS) ഇഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റവും സൈലന്റ് സ്റ്റാര്‍ട്ടര്‍ സിസ്റ്റവും സംയോജിപ്പിച്ചാണ് SEP ആല്‍ഫ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത്. ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125EX-ന് ഉയര്‍ന്ന വിശ്വാസ്യതയും ഭാരം കുറഞ്ഞ പ്രൊഫൈലും നേടാന്‍ SEP ആല്‍ഫ സഹായിച്ചിട്ടുണ്ട്.

മികച്ച പെര്‍ഫോമന്‍സും മൈലേജും; പുതിയ Burgman Street 125 EX അവതരിപ്പിച്ച് സുസുക്കി

പുതിയ അഡ്രസ് 125, അവെനിസ് 125

ബര്‍ഗ്മാന്‍, അവെനിസ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഡ്രസ് 125-ന് (ആക്‌സസ് 125) താരതമ്യേന ശാന്തമായ പ്രൊഫൈലാണ്. ഇത് റെട്രോ അര്‍ബന്‍ സ്‌റ്റൈലിംഗുകള്‍ സമാസമം ചേര്‍ന്നാണ് വരുന്നത്. വളഞ്ഞ ബോഡി പാനലുകളും ക്രാം ഹൈലൈറ്റുകളുടെ ബുദ്ധിപരമായ ഉപയോഗവും കാരണം അഡ്രസ് 125-ന് ഒരു മാഗ്‌നറ്റിക് വ്യക്തിത്വം നല്‍കിയിട്ടുണ്ട്. ബര്‍ഗ്മാന്‍, അവെനിസ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി പ്രായഭേദമന്യേ എല്ലാവരെയും ആകര്‍ഷിക്കാന്‍ ഇതിന് കഴിയും. ഇത് പ്രാഥമികമായി യുവാക്കളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കുന്നത്.

മികച്ച പെര്‍ഫോമന്‍സും മൈലേജും; പുതിയ Burgman Street 125 EX അവതരിപ്പിച്ച് സുസുക്കി

അവെനിസ് 125-ന് ഒരു ഷാര്‍പ്പ് പ്രൊഫൈല്‍ ആണുള്ളത്. തിരക്കേറിയ നഗരവീഥികള്‍ക്കും തെരുവുകള്‍ക്ക് തികച്ചും അനുയോജ്യമായ വാഹനമാണിത്. വേഗതയേറിയ ആക്‌സിലറേഷന്‍, ഡിഫ്റ്റ് ഹാന്‍ഡ്‌ലിംഗ്, സുഗമമായ റൈഡുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ലോ-മൗണ്ടഡ് എല്‍ഇഡി ഹെഡ്ലൈറ്റ്, കുത്തനെയുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്പോര്‍ട്ടി മീറ്റര്‍ വിസര്‍, സ്‌റ്റൈലിഷ് ഗ്രാബ് റെയിലുകള്‍, സ്പോര്‍ട്ടി അലോയ് വീലുകള്‍, എഡ്ജി സ്വെപ്റ്റ് മഫ്ളര്‍ എന്നിവ ചില പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

മികച്ച പെര്‍ഫോമന്‍സും മൈലേജും; പുതിയ Burgman Street 125 EX അവതരിപ്പിച്ച് സുസുക്കി

മൂന്ന് സ്‌കൂട്ടറുകളും ഒരേ 124 സിസി എയര്‍ കൂള്‍ഡ്, എസ്ഒഎച്ച്‌സി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ പങ്കിടുന്നു. ഇത് 8.5 bhp പരമാവധി കരുത്തും 10 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇത് സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. മൂന്ന് സ്‌കൂട്ടറുകള്‍ക്കും സംയോജിത ബ്രേക്ക് സിസ്റ്റത്തോടുകൂടിയ ഡിസ്‌ക്-ഡ്രം സജ്ജീകരണമുണ്ട്. മുന്‍വശത്ത് സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് സ്വിംഗ്ആം ടൈപ്പും ആണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

മികച്ച പെര്‍ഫോമന്‍സും മൈലേജും; പുതിയ Burgman Street 125 EX അവതരിപ്പിച്ച് സുസുക്കി

ദൈനംദിന യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ മൂന്ന് പുതിയ സുസുക്കി സ്‌കൂട്ടറുകളും 2023 വസന്തകാലം മുതല്‍ യൂറോപ്പില്‍ വില്‍പ്പനയ്ക്കെത്തും. ഇന്ത്യയില്‍ ഇവയുടെ അരങ്ങേറ്റം എന്നാണെന്ന് കൃത്യമായ അറിവില്ല.

Most Read Articles

Malayalam
English summary
Suzuki unveiled all new burgman street 125ex with new features at intermot
Story first published: Wednesday, October 5, 2022, 10:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X