റേഞ്ച് 145 കിലോമീറ്റർ, TVS iQube ST വേരിയന്റിനായുള്ള ഡെലിവറി ഓഗസ്റ്റിൽ ആരംഭിക്കും

പുതിയ മാറ്റങ്ങളുമായി ടിവിഎസ് തങ്ങളുടെ പുതിയ ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത് അടുത്തിടെയാണ്. ബേസ്, S, ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് കമ്പനി ഇവിയെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

റേഞ്ച് 145 കിലോമീറ്റർ, TVS iQube ST വേരിയന്റിനായുള്ള ഡെലിവറി ഓഗസ്റ്റിൽ ആരംഭിക്കും

ഇലക്‌ട്രിക് സ്കൂട്ടറിന്റെ ബേസ്, S പതിപ്പുകൾക്കായുള്ള ബുക്കിംഗ് മാത്രമാണ് അവതരണ വേളയിൽ ടിവിഎസ് ആരംഭിച്ചത്. എന്നാൽ പിന്നീടുള്ള ഘട്ടത്തിലായിരിക്കും ടോപ്പ് എൻഡ് ST വേരിയന്റിനായുള്ള വിൽപ്പന കമ്പനി അവതരിപ്പിക്കുകയുള്ളൂവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

റേഞ്ച് 145 കിലോമീറ്റർ, TVS iQube ST വേരിയന്റിനായുള്ള ഡെലിവറി ഓഗസ്റ്റിൽ ആരംഭിക്കും

ദൈർഘ്യമേറിയ റൈഡിംഗ് ശ്രേണിയും വലിയ ബാറ്ററി പായ്ക്കും ഉള്ള ടോപ്പ് ST വേരിയന്റിനായുള്ള ഡെലിവറി 2022 ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടിവിഎസ്. 999 രൂപയുടെ പ്രാരംഭ ടോക്കൺ തുക നൽകി ബ്രാൻഡിന്റെ വെബ്‌സൈറ്റിൽ പുതിയ ഐക്യൂബ് ST വേരിയന്റ് ഉപഭോക്താക്കൾക്ക് പ്രീ-ബുക്ക് ചെയ്യാൻ സാധിക്കും.

MOST READ: ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

റേഞ്ച് 145 കിലോമീറ്റർ, TVS iQube ST വേരിയന്റിനായുള്ള ഡെലിവറി ഓഗസ്റ്റിൽ ആരംഭിക്കും

ഇലക്ട്രിക് സ്കൂട്ടറിന്റെ ST വേരിയന്റിനായുള്ള വില വരും ആഴ്‌ചയിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 1.30 ലക്ഷം രൂപയായിരിക്കും ഇതിന് മുടക്കേണ്ടി വരുന്ന ഓൺ റോഡ് വിലയെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം ഐക്യൂബിന്റെ ബേസ് വേരിയന്റിന് 98,564 രൂപയും S പതിപ്പിന് 1,08,690 രൂപയുമാണ് വില. FAME II സബ്‌സിഡികൾ ഉൾപ്പെടെയുള്ള വിവരങ്ങളാണിത്.

റേഞ്ച് 145 കിലോമീറ്റർ, TVS iQube ST വേരിയന്റിനായുള്ള ഡെലിവറി ഓഗസ്റ്റിൽ ആരംഭിക്കും

പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം ടിവിഎസ് ഐക്യൂബ് ST വേരിയന്റിന് 4.56 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന കരുത്തുള്ള അലുമിനിയം എക്‌സ്‌ട്രൂഷൻ കേസിംഗിൽ പായ്ക്ക് ചെയ്‌തിരിക്കുന്ന ബാറ്ററി പാക്കിന് വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് IP67 റേറ്റിംഗ് ഉണ്ട്.

MOST READ: കമ്മ്യൂട്ടർ സെഗ്മെന്റിലെ ഈ മൂവരെ തമ്മിൽ മാറ്റുരയ്ക്കാം; Hero Splendor+ XTEC vs TVS Radeon vs Hero HF Deluxe

റേഞ്ച് 145 കിലോമീറ്റർ, TVS iQube ST വേരിയന്റിനായുള്ള ഡെലിവറി ഓഗസ്റ്റിൽ ആരംഭിക്കും

ഇതിന് പവർ മോഡിൽ 110 കിലോമീറ്ററും നോർമൽ മോഡിൽ 145 കിലോമീറ്റർ റേഞ്ചും ലഭിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ST വേരിയന്റിന് പരമാവധി 82 കിലോമീറ്റർ വേഗതയാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ഐക്യൂബിന്റെ S, ബേസ് വേരിയന്റുകൾക്ക് 78 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.

റേഞ്ച് 145 കിലോമീറ്റർ, TVS iQube ST വേരിയന്റിനായുള്ള ഡെലിവറി ഓഗസ്റ്റിൽ ആരംഭിക്കും

ഐക്യൂബിന്റെ 4.56 kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് പരമാവഝി 4 bhp കരുത്തിൽ 33 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‍‌തമായിരിക്കും. 950-വാട്ട് ചാർജർ വഴി ഇലക്ട്രിക് സ്കൂട്ടർ നാല് മണിക്കൂറും ആറ് മിനിറ്റും കൊണ്ട് ഫുൾ ചാർജ് നേടാൻ സഹായിക്കുന്നു.

MOST READ: ഇലക്‌ട്രിക് വാഹനങ്ങൾക്ക് വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

റേഞ്ച് 145 കിലോമീറ്റർ, TVS iQube ST വേരിയന്റിനായുള്ള ഡെലിവറി ഓഗസ്റ്റിൽ ആരംഭിക്കും

1500-വാട്ട് ചാർജർ വെറും രണ്ടര മണിക്കൂറിനുള്ളിൽ ബാറ്ററി നിറയ്ക്കുമെന്നും കമ്പനി പറയുന്നു. ടിവിഎസ് ഐക്യൂബ് ST ഇന്ത്യയിൽ പ്രധാനമായും ഏഥർ 450X, ഓല S1 പ്രോ എന്നിവയ്‌ക്കെതിരെയും ഇന്ത്യയിലെ മറ്റ് ഒരു കൂട്ടം സ്‌കൂട്ടറുകൾക്കെതിരെയാണ് മാറ്റുരയ്ക്കുന്നത്.

റേഞ്ച് 145 കിലോമീറ്റർ, TVS iQube ST വേരിയന്റിനായുള്ള ഡെലിവറി ഓഗസ്റ്റിൽ ആരംഭിക്കും

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, കീലെസ് ഇഗ്നിഷൻ ഫംഗ്‌ഷൻ, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവയാണ് ടിവിഎസ് ഐക്യൂബിനെ വേറിട്ടു നിർത്തുന്ന ഘടകങ്ങൾ.

MOST READ: P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

റേഞ്ച് 145 കിലോമീറ്റർ, TVS iQube ST വേരിയന്റിനായുള്ള ഡെലിവറി ഓഗസ്റ്റിൽ ആരംഭിക്കും

മറ്റൊരു ഉപയോഗപ്രദമായ സവിശേഷത ജിയോഫെൻസിംഗ് ആണ്. ഇത് ഉപഭോക്താക്കളെ തങ്ങളുടെ സ്കൂട്ടറിന്റെ എവിടെയാണെന്ന് അറിയാൻ സഹായിക്കും. രണ്ട് ഹെൽമെറ്റുകൾ ഉൾക്കൊള്ളുന്ന വലിയ സ്റ്റോറേജ് കപ്പാസിറ്റിയും ഇതിനുണ്ട്.

റേഞ്ച് 145 കിലോമീറ്റർ, TVS iQube ST വേരിയന്റിനായുള്ള ഡെലിവറി ഓഗസ്റ്റിൽ ആരംഭിക്കും

കൂടാതെ ഡാർക്ക് ബ്ലൂ, സാൻഡ്, മാറ്റ് ബ്രോൺസ്, മാറ്റ് ഗ്രേ എന്നീ വ്യത്യസ്‌ത നിറങ്ങളിലും ടിവിഎസ് ഐക്യൂബ് ST ഇലക്ട്രിക് സ്കൂട്ടർ തെരഞ്ഞെടുക്കാം. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വർധിച്ചുവരുന്ന സ്വീകാര്യതയോടെ കഴിഞ്ഞ മാസങ്ങളിൽ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം പ്രകടമാണ്. അതിനാൽ പുതിയ പരിഷ്ക്കാരങ്ങളോടെ എത്തുമ്പോൾ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്കിനും വിപണിയിൽ തരംഗമായി മാറാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Most Read Articles

Malayalam
English summary
The deliveries for the tvs iqube st variant will start from august onwards
Story first published: Friday, June 10, 2022, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X