YouTube

ഹിമാലയന് 4.44 ലക്ഷം രൂപ! പുറംരാജ്യങ്ങളില്‍ ഇരട്ടി വിലക്ക് വില്‍ക്കുന്ന ബൈക്കുകള്‍

നാം എല്ലാവരും ബൈക്ക് ഉപയോഗിക്കുന്നവരായിരിക്കും. നമ്മുടെ ഉപയോഗവും കൈയ്യിലുള്ള ക്യാഷും ആവശ്യവുമെല്ലാം ഒത്തുനോക്കിയാകും ബൈക്ക് വാങ്ങുക. വാഹനത്തിന്റെ വിലയും അതില്‍ ഒരു പ്രധാന ഘടകമാണ്.

ഹിമാലയന് 4.44 ലക്ഷം രൂപ! പുറംരാജ്യങ്ങളില്‍ ഇരട്ടി വിലക്ക് വില്‍ക്കുന്ന ബൈക്കുകള്‍ ഇവയാണ്

അതിനാല്‍ തന്നെ വാഹന പ്രേമികള്‍ വിപണിയിലെത്തുന്ന ഓരോ വാഹനത്തിന്റെ വിലയും സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ചില ബൈക്കുകള്‍ ഇരട്ടി വിലക്ക് മറ്റ് ചില രാജ്യങ്ങളില്‍ വില്‍ക്കുന്ന കാര്യം നിങ്ങള്‍ക്കറിയാമോ?. അത്തരം ചില മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഹിമാലയന് 4.44 ലക്ഷം രൂപ! പുറംരാജ്യങ്ങളില്‍ ഇരട്ടി വിലക്ക് വില്‍ക്കുന്ന ബൈക്കുകള്‍ ഇവയാണ്

യമഹ FZ-X

1.33 ലക്ഷം രൂപക്കാണ് (എക്‌സ്‌ഷോറും) യമഹ FZ-X ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത്. ഈ ബെക്ക് ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. യമഹയുടെ ഈ മോഡല്‍ നേപ്പാളിലെത്തുമ്പോള്‍ വില 4.36 ലക്ഷം നേപ്പാളി രൂപയാകും. ഏകദേശം 2.72 ലക്ഷം ഇന്ത്യന്‍ രൂപ. ഇന്ത്യന്‍ വിപണി വിലയുടെ ഏകദേശം ഇരട്ടി വരും നേപ്പാളിലെത്തുമ്പോള്‍ ഈ മോഡലിന്റെ വില.

MOST READ: വേഗപ്പൂട്ടില്ല, ഒപ്പം ലേസര്‍ ലൈറ്റുകളും ഡിജെയുമായി ടൂറിസ്റ്റ് ബസുകള്‍; വിനോദയാത്രകള്‍ക്ക് 'പൂട്ടിട്ട്' MVD

ഹിമാലയന് 4.44 ലക്ഷം രൂപ! പുറംരാജ്യങ്ങളില്‍ ഇരട്ടി വിലക്ക് വില്‍ക്കുന്ന ബൈക്കുകള്‍ ഇവയാണ്

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

എക്‌സ്‌ഷോറൂമില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് നിലവില്‍ 2.15 ലക്ഷം രൂപ മുതല്‍ 2.22 ലക്ഷം രൂപ വരെയാണ് വില വരുന്നത്. എന്‍ഫീല്‍ഡിന്റെ ഈ അഡ്വഞ്ചര്‍ ടൂറര്‍ നിങ്ങള്‍ ബ്രിട്ടനില്‍ പോയി ആണ് വാങ്ങുന്നതെന്ന് കരുതുക. അവിടെ നിങ്ങള്‍ 4,799 പൗണ്ട് നല്‍കണം. അത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 4.44 ലക്ഷം രൂപ വില വരും.

ഹിമാലയന് 4.44 ലക്ഷം രൂപ! പുറംരാജ്യങ്ങളില്‍ ഇരട്ടി വിലക്ക് വില്‍ക്കുന്ന ബൈക്കുകള്‍ ഇവയാണ്

ടിവിഎസ് അപ്പാച്ചെ RR310

ടിവിഎസ് അപ്പാച്ചെ RR31-ന് ഇന്ത്യയില്‍ 2.65 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വില വരുന്നത്. അത് നേപ്പാളില്‍ ചെന്ന് വാങ്ങുകയാണെങ്കില്‍ 7.99 ലക്ഷം നേപ്പാളി രൂപ എണ്ണി നല്‍കണം. അത് ഏകദേശം അഞ്ച് ലക്ഷം ഇന്ത്യന്‍ രൂപ വരും.

MOST READ: XUV300 ടര്‍ബോസ്പോര്‍ട്ട് അവതരിപ്പിച്ച് Mahindra; എഞ്ചിന്‍, വില, ഫീച്ചര്‍ വിവരങ്ങള്‍ അറിയാം

ഹിമാലയന് 4.44 ലക്ഷം രൂപ! പുറംരാജ്യങ്ങളില്‍ ഇരട്ടി വിലക്ക് വില്‍ക്കുന്ന ബൈക്കുകള്‍ ഇവയാണ്

ആര്‍ഇ കോണ്ടിനെന്റല്‍ ജിടി

ഹിമാലയന് സമാനമാണ് കോണ്ടിനന്റല്‍ ജിടിയുടെ അവസ്ഥ. ഇന്ത്യയില്‍ 3.06 ലക്ഷം മുതല്‍ 3.22 ലക്ഷം മുടക്കിയാല്‍ കിട്ടുന്ന ഈ കഫേറേസര്‍ ബ്രിട്ടനിലെത്തുമ്പോള്‍ 6739 പൗണ്ട് നല്‍കണം. ഇത് ഏകദേശം 6.24 ലക്ഷം രൂപ വരും.

ഹിമാലയന് 4.44 ലക്ഷം രൂപ! പുറംരാജ്യങ്ങളില്‍ ഇരട്ടി വിലക്ക് വില്‍ക്കുന്ന ബൈക്കുകള്‍ ഇവയാണ്

കെടിഎം 390 അഡ്വഞ്ചര്‍

കെടിഎം 390 അഡ്വഞ്ചറിന് ഇന്ത്യയില്‍ 3.37 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ ഇത്ഇന്തോനേഷ്യയില്‍ എത്തുമ്പോള്‍ ചില്ലറ വിലയൊന്നുമല്ല ആകുന്നത്. മോട്ടോര്‍സൈക്കിളിന് 119 ദശലക്ഷം ഇന്തോനേഷ്യന്‍ റുപിയ നല്‍കണം. ഇത് ഏകദേശം 6.4 ലക്ഷം രൂപ വരും.

MOST READ: 5 പുതിയ നഗരങ്ങളിലേക്ക് കാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം വിപുലീകരിച്ച് Maruti; Grand Vitara-യും പദ്ധതിയില്‍

ഹിമാലയന് 4.44 ലക്ഷം രൂപ! പുറംരാജ്യങ്ങളില്‍ ഇരട്ടി വിലക്ക് വില്‍ക്കുന്ന ബൈക്കുകള്‍ ഇവയാണ്

കാവസാക്കി നിന്‍ജ ZR-10R

കാവസാക്കി നിന്‍ജ ZR-10R-ന്റെ ഇന്ത്യയിലെ വില തന്നെ സാധാരണക്കാരന് താങ്ങാനാവുന്നതല്ല. 15.99 ലക്ഷം രൂപയാണ് ഈ മോഡലിന്റെ അടിസ്ഥാന വില. നിങ്ങള്‍ ഇന്തോനേഷ്യയിലാണെങ്കില്‍ ഈ സൂപ്പര്‍ ബൈക്ക് സ്വന്തമാക്കാന്‍ 549 ദശലക്ഷം ഇന്തോനേഷ്യന്‍ റുപിയ വാരി വിതറണം. അത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 29.50 ലക്ഷം വരും.

ഹിമാലയന് 4.44 ലക്ഷം രൂപ! പുറംരാജ്യങ്ങളില്‍ ഇരട്ടി വിലക്ക് വില്‍ക്കുന്ന ബൈക്കുകള്‍ ഇവയാണ്

മുകളില്‍ പറഞ്ഞ രാജ്യങ്ങളിലെ കറന്‍സികള്‍ക്ക് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്്. അതുപോലെ തന്നെ റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണ് ബ്രിട്ടന്‍ അടക്കമുള്ള വിദേശ വിപണിയിലേക്ക് കയറ്റി അയക്കുന്നത്. കറന്‍സി മൂല്യം, നികുതി മറ്റേനേകം കാര്യങ്ങള്‍ എന്നിവ കാരണമാണ് ബൈക്കുകള്‍ക്ക് വില അധികമാകുന്നത്.

Most Read Articles

Malayalam
English summary
These bikes in india are sold at double the price in some foreign countries
Story first published: Friday, October 7, 2022, 18:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X