ഇലക്‌ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

കഴിഞ്ഞ കുറച്ച് മാസങ്ങളായി പെട്രോൾ സ്‌കൂട്ടർ സെഗ്‌മെന്റിന് അത്ര നല്ലകാലമല്ലെന്നു വേണം പറയാൻ. ഇലക്ട്രിക് മോഡലുകളിലേക്കുള്ള ഉപഭോക്താക്കളുടെ വ്യക്തമായ കൂടുമാറ്റം തന്നെയാണ് ഇതിനു പിന്നിലുള്ള യഥാർഥ കാരണം.

ഇലക്‌ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

വർധിച്ചുവരുന്ന ഇന്ധന വില, കുറഞ്ഞ മെയിന്റനെൻസ്, നിരവധി സംസ്ഥാന, കേന്ദ്ര സർക്കാർ സബ്‌സിഡികൾ എന്നിവയാണ് ഉപഭോക്താക്കളെ ഇ-സ്‌കൂട്ടറുകളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. പോയ മാസങ്ങളിലെല്ലാം വിൽപ്പനയിൽ കാര്യമായ ഇടിവുണ്ടായപ്പോൾ ഇത്തവണ കാര്യങ്ങൾ ആകെ മാറിയിട്ടുണ്ട്.

ഇലക്‌ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

2022 ഏപ്രിലിൽ സ്‌കൂട്ടർ വിൽപ്പന കുതിച്ചുയരുന്നതിനാണ് വിപണി സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ മാസത്തെ സ്‌കൂട്ടർ വിൽപ്പന 2021 ഏപ്രിലിൽ വിറ്റ 2,69,477 യൂണിറ്റിൽ നിന്ന് 3,46,325 യൂണിറ്റായി വർധിച്ചു. ഇത് 25.52 ശതമാനം വാർഷിക വളർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പോയ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഏകദേശം 77,000 യൂണിറ്റുകൾ അധികം വിൽക്കാൻ കമ്പനികൾക്കായെന്ന് ചുരുക്കം.

MOST READ: ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോ

ഇലക്‌ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

ഇലക്‌ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നതും അവയുടെ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങളുമാണ് പെട്രോൾ സ്‌കൂട്ടറുകളുടെ ആവശ്യം വീണ്ടും വർധിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഇനി പോയ മാസം ഏറ്റവും കൂടുതൽ നിരത്തിലെത്തിയ മികച്ച 10 മോഡലുകളെ ഒന്നു പരിചയപ്പെട്ടാലോ?

ഇലക്‌ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

2021 ഏപ്രിലിൽ വിറ്റ 1,09,678 യൂണിറ്റുകളെ അപേക്ഷിച്ച് 48.94 ശതമാനം വർധിച്ച് 1,63,357 യൂണിറ്റുകളുടെ വിൽപ്പനയോടെ ഹോണ്ട ആക്ടിവ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടർ എന്ന പദവി നിലനിർത്തി. ആദ്യ 10 പട്ടികയിൽ ആക്‌ടിവയ്ക്ക് 47.17 ശതമാനം ഓഹരിയുണ്ട്.

MOST READ: ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

ഇലക്‌ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

2022 ഏപ്രിലിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡൽ എന്നതിന് പുറമെ 2022 ഏപ്രിലിൽ മൊത്തം ഇരുചക്രവാഹന വിൽപ്പനയിലും ആക്‌ടിവ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്‌കൂട്ടർ കൂടിയായിരുന്നു ഇത്. പട്ടികയിലെ മറ്റൊരു സ്കൂട്ടറിനും ഒരു ലക്ഷം യൂണിറ്റിന് മുകളിലുള്ള വിൽപ്പന മറികടക്കാൻ കഴിഞ്ഞില്ല.

ഇലക്‌ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

2021 ഏപ്രിലിൽ വിറ്റ 25,570 യൂണിറ്റുകളെ അപേക്ഷിച്ച് 138.39 ശതമാനം വർധിച്ച് 60,957 യൂണിറ്റുകളുടെ വിൽപ്പനയുമായി വിഎസ് ജുപ്പിറ്റർ രണ്ടാം സ്ഥാനവും നിലനിർത്തിയിട്ടുണ്ട്. 17.60 ശതമാനം ഓഹരിയോടെ 35,387 യൂണിറ്റ് വിൽപ്പന വളർച്ചയാണ് മോഡൽ കൈവരിച്ചിരിക്കുന്നത്.

MOST READ: ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

ഇലക്‌ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

ഇലക്‌ട്രിക് സ്കൂട്ടറുകൾക്ക് ഡിമാന്റ് കൂടുന്ന സാഹചര്യത്തിൽ ടിവിഎസ് തങ്ങളുടെ ഐക്യൂബിനെയും കഴിഞ്ഞ ദിവസം പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിച്ചിരുന്നു. മോഡലിനായി S, ST എന്നിങ്ങനെ 2 പുതിയ വേരിയന്റുകളും കമ്പനി പുറത്തിറക്കി. ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ മോഡൽ പ്രാപ്‌തമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇലക്‌ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

സുസുക്കി ആക്‌സസ് സ്‌കൂട്ടറിന്റെ വിൽപ്പന 2021 ഏപ്രിലിൽ വിറ്റ 53,285 യൂണിറ്റിൽ നിന്ന് 38.20 ശതമാനം ഇടിഞ്ഞ് 32,932 യൂണിറ്റായി ചുരുങ്ങി. ടിവിഎസ് എൻടോർഖ് വിൽപ്പന 2021 ഏപ്രിലിൽ വിറ്റ 19,959 യൂണിറ്റുകളിൽ നിന്ന് 26.59 ശതമാനം വർധിച്ച് 25,267 യൂണിറ്റുകളായി ഉയർന്നതും ശ്രദ്ധേയമായി.

MOST READ: ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

ഇലക്‌ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

ഈ പട്ടികയിൽ എൻടോർഖിന് 7.30 ശതമാനം വിഹിതമാണ് ടിവിഎസ് സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ 2022 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ സ്കൂട്ടറും കൂടിയായിരുന്നു ഇത്.

ഇലക്‌ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

ഹോണ്ട ഡിയോയുടെ വിൽപ്പന 2021 ഏപ്രിലിൽ വിറ്റ 17,269 യൂണിറ്റിൽ നിന്ന് 7.16 ശതമാനം ഇടിഞ്ഞ് 16,033 യൂണിറ്റായി മാറി. 2021 ഏപ്രിലിൽ വിറ്റ 18,298 യൂണിറ്റുകളിൽ നിന്ന് 2022 ഏപ്രിലിൽ 32.76 ശതമാനം കുറഞ്ഞ് 12,303 യൂണിറ്റിലെത്തി ഹീറോ പ്ലഷർ പ്ലസിന്റെ വിൽപ്പനയും.

ഇലക്‌ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

പുതിയ സുസുക്കി അവെനിസിന്റെ 11,078 യൂണിറ്റുകൾ കഴിഞ്ഞ മാസം വിറ്റഴിച്ചു. 2022 ഏപ്രിലിൽ ബർഗ്മാൻ മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിന്റെ 9,088 യൂണിറ്റുകളാണ് സുസുക്കി നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ വിറ്റ 8,154 യൂണിറ്റിനേക്കാൾ 11.45 ശതമാനം വർധനവാണിത്.

ഇലക്‌ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

ഹീറോ ഡെസ്റ്റിനി 125 സ്‌കൂട്ടർ വിൽപ്പന 1.53 ശതമാനം ഇടിഞ്ഞ് 8,981 യൂണിറ്റായി. 2021 ഏപ്രിലിൽ വിറ്റ 8,143 യൂണിറ്റിൽ നിന്ന് സ്കൂട്ടി പെപ്പ് പ്ലസ് വിൽപ്പയും 22.28 ശതമാനം ഇടിഞ്ഞ് 6,329 യൂണിറ്റായി.

Most Read Articles

Malayalam
English summary
Top 10 scooter sales increased in april 2022 details
Story first published: Saturday, May 21, 2022, 10:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X