എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്‌ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം

ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ പുതിയ ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കൂടുതൽ മികവോടെയും പരിഷ്ക്കാരത്തോടെയും എത്തുന്ന മോഡലിന് 98,564 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്‌ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം

ഇലക്ട്രിക് സ്കൂട്ടറിന്റെ ഏറ്റവും പുതിയ ആവർത്തനം മൂന്ന് വേരിയന്റുകളിലും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. പുതിയ ടിവിഎസ് ഐക്യൂബിന്റെ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് അറിയേണ്ടേ..

എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്‌ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം

വേരിയന്റുകൾ, വിലകൾ, ബുക്കിംഗുകൾ

പുതിയ ടിവിഎസ് ഐക്യൂബ് ബേസ്, S, ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. ഇലക്‌ട്രിക് സ്കൂട്ടറിന്റെ ബേസ്, S പതിപ്പുകൾക്കായുള്ള ബുക്കിംഗ് മാത്രമാണ് കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ടോപ്പ് എൻഡ് പതിപ്പായ ST വേരിയന്റ് പിന്നീട് വിൽപ്പനയ്ക്ക് എത്തുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്‌ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം

എന്നിരുന്നാലും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഐക്യൂബിന്റെ ST വേരിയന്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. അടിസ്ഥാന മോഡൽ 98,564 രൂപയ്ക്കും S പതിപ്പിന് 1,08,690 രൂപയ്ക്കും ലഭ്യമാണെന്നാണ് ടിവിഎസ് അറിയിച്ചിരിക്കുന്നത്.

എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്‌ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം

ബാറ്ററി പായ്ക്കും റേഞ്ചും

ബേസ്, S പതിപ്പുകളേക്കാൾ ദൈർഘ്യമേറിയ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ ബാറ്ററി പായ്ക്ക് ST വേരിയന്റിന്റെ സവിശേഷതയാണ്. ഐക്യൂബിന്റെ പുതിയ ST പതിപ്പിലെ 5.1kWh ബാറ്ററി പായ്ക്ക് 140 കിലോമീറ്ററിന്റ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.

എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്‌ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം

ഈ വേരിയന്റിന് 1.5 kW ഫാസ്റ്റ് ചാർജിംഗ് മെക്കാനിസവും പ്രയോജനപ്പെടുന്നു. മറുവശത്ത് ഐക്യൂബിന്റെ ഇലക്‌ട്രിക് സ്കൂട്ടറിന്റെ ബേസ്, S വേരിയന്റുകളിൽ 3.4 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഓരോ ചാർജിനും 100 കിലോമീറ്റർ ഓൺ-റോഡ് റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്‌ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം

പെർഫോമൻസ്

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിൽ ഒരു വലിയ ബാറ്ററി പായ്ക്ക് അവതരിപ്പിച്ചതിനു പുറമെ സ്‌കൂട്ടറിന്റെ ST പതിപ്പ് മറ്റ് വേരിയന്റുകളേക്കാൾ ഉയർന്ന വേഗതയും നൽകുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ST മോഡലിലെ ഉയർന്ന വേഗത മണിക്കൂറിൽ 82 കിലോമീറ്ററാണ്. അതേസമയം ഐക്യൂബിന്റെ S, ബേസ് വേരിയന്റുകൾക്ക് 78 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.

എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്‌ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം

സവിശേഷതകൾ

പുതിയ ടിവിഎസ് ഐക്യൂബ് ST മോഡലിൽ വാഗ്ദാനം ചെയ്യുന്ന ഏഴ് ഇഞ്ച് TFT ടച്ച്‌സ്‌ക്രീൻ ഇന്ററാക്ഷനുള്ള 5-വേ ജോയ്‌സ്റ്റിക്ക്, മ്യൂസിക് കൺട്രോൾ, വെഹിക്കിൾ ഹെൽത്ത് ഉൾപ്പെടെയുള്ള സജീവമായ അറിയിപ്പുകൾ, 4G ടെലിമാറ്റിക്‌സ്, OTA അപ്‌ഡേറ്റുകൾ, 32 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് എന്നിവയെല്ലാം ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകളാണ്.

എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്‌ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം

സ്കൂട്ടറിൽ അനന്തമായ തീം പേഴ്സണലൈസേഷൻ, വോയ്‌സ് അസിസ്റ്റ്, ടിവിഎസ് ഐക്യൂബ് അലെക്‌സ സ്‌കിൽസെറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു. താരതമ്യപ്പെടുത്തുമ്പോൾ S പതിപ്പിലെ ഏഴ് ഇഞ്ച് TFT ഡിസ്‌പ്ലേ ആശയവിനിമയത്തിനുള്ള 5-വേ ജോയ്‌സ്റ്റിക്ക്, മ്യൂസിക് കൺട്രോൾ, തീം വ്യക്തിഗതമാക്കൽ, വാഹന ആരോഗ്യം ഉൾപ്പെടെയുള്ള സജീവമായ അറിയിപ്പുകൾ എന്നിവ ലഭിക്കുന്നു.

എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്‌ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം

അവസാനമായി പുതിയ 2022 മോഡൽ ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ബേസ് പതിപ്പിന് ടേൺ-ബൈ-ടേൺ നാവിഗേഷൻ അസിസ്റ്റോടുകൂടിയ അഞ്ച് ഇഞ്ച് TFT ഡിസ്പ്ലേയാണ് വാഗ്ദാനം ചെയ്യുന്നത്.

എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്‌ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം

നിറങ്ങൾ

പുതിയ ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക് സ്‌കൂട്ടർ 11 നിറങ്ങളിൽ ലഭ്യമാണ്. എന്നിരുന്നാലും ഇവ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കിയാവും ലഭ്യമാവുക. ഉദാഹരണത്തിന് ST നാല് നിറങ്ങളിൽ ലഭ്യമാണ്. അതിൽ സ്റ്റാർലൈറ്റ് ബ്ലൂ ഗ്ലോസി, ടൈറ്റാനിയം ഗ്രേ മാറ്റ്, കോറൽ സാൻഡ് ഗ്ലോസി, കോപ്പർ ബ്രോൺസ് മാറ്റ് എന്നിവയാണ് ലഭ്യമാവുന്നത്.

എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്‌ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം

ഐക്യൂബ് S പതിപ്പും നാല് പെയിന്റ് ഓപ്ഷനുകളിൽ ലഭ്യമാണ്. അതിൽ മെർക്കുറി ഗ്രേ ഗ്ലോസി, മിന്റ് ബ്ലൂ, ലൂസിഡ് യെല്ലോ, കോപ്പർ ബ്രോൺസ് ഗ്ലോസി എന്നിവയാണ് ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്. താരതമ്യപ്പെടുത്തുമ്പോൾ അടിസ്ഥാന മോഡൽ ഷൈനിംഗ് റെഡ്, ടൈറ്റാനിയം ഗ്രേ ഗ്ലോസി, പേൾ വൈറ്റ് എന്നിവയിലും തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Top highlights of new 2022 tvs iqube electric scooter details
Story first published: Thursday, May 19, 2022, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X