റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

റെട്രോ സ്റ്റൈൽ മോട്ടോർസൈക്കിളുകളുടെ കുത്തകയായിരുന്നു റോയൽ എൻഫീൽഡിന്റേത്. എന്നാൽ ഈ സെഗ്മെന്റ് കീഴടക്കാനായി ഹോണ്ടയും ജാവയും യെസ്‌ഡിയുമെല്ലാം ഒരുങ്ങി വന്നെങ്കിലും കാര്യമായി ഒന്നും ചെയ്യാനായില്ല. പൂർണമായും പരാജയപ്പെട്ടില്ലെങ്കിലും എൻഫീൽഡിന്റെ കുത്തക കൈയ്യടക്കാനൊന്നും ആരെകൊണ്ടും ഇതുവരെ സാധിച്ചിട്ടില്ല.

റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഇപ്പോൾ ടിവിഎസും ഒരു റെട്രോ സ്റ്റൈൽ മോട്ടോർസൈക്കിളുമായി വിപണിയിൽ എത്തിയിരിക്കുകയാണ്. എന്നാൽ റോയൽ എൻഫീൽഡിനെ വെല്ലുവിളിക്കാനൊന്നും മുതിരാതെ തങ്ങളുടേതായ ശൈലിയിൽ വേറിട്ടുനിൽക്കാനാണ് കമ്പനി ശ്രമിച്ചത്. അവിടെയാണ് റോണിൻ എന്ന മോഡൽ വ്യത്യസ്‌തമാവുന്നത്.

റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

തനതായ ശൈലി അവതരിപ്പിക്കുന്ന ടിവിഎസ് റോണിൻ ഇന്ത്യൻ വിപണിയിലെ മറ്റ് റെട്രോ-സ്റ്റൈൽ ബൈക്കുകളുടെ വിൽപ്പന പിടിക്കാൻ പാകമാക്കിയാണ് മെനഞ്ഞെടുത്തിരിക്കുന്നത്. ട്രയംഫ് ക്രൂയിസർ മോഡലുകളെ ഒറ്റ നോട്ടത്തിൽ റോണിൻ ഓർമപ്പെടുത്തിയേക്കാമെങ്കിലും അതിലൊന്നും കാര്യമില്ലെന്ന വിശ്വാസമാണ് കമ്പനിക്കുള്ളത്. പുതുതായി വിപണിയിൽ എത്തിയ ഈ മോട്ടോർസൈക്കിളിന്റെ ചില പ്രധാന ഹൈലൈറ്റുകൾ ഒന്നു പരിചയപ്പെട്ടാലോ?

MOST READ: ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

എഞ്ചിൻ

ആദ്യം ഹൃദയഭാഗത്തുനിന്നും തന്നെ തുടങ്ങാം. 20.4 bhp കരുത്തിൽ 20 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 225.9 സിസി ഓയിൽ കൂൾഡ് എഞ്ചിനാണ് ടിവിഎസ് റോണിന്റെ ഹൃദയം. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

അതേസമയം ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് സ്റ്റാർട്ടർ/ജനറേറ്ററും ഇതിൽ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. ദൈനംദിന അനുഭവം മെച്ചപ്പെടുത്തുന്ന തൽക്ഷണവും നിശബ്ദവുമായ സ്റ്റാർട്ടിംഗ് നൽകുന്നതിമായാണ് ഇത് എഞ്ചിനിലേക്ക് കൂട്ടിച്ചേർത്തിരിക്കുന്നത്.

MOST READ: തടുക്കാനാരുണ്ട്? 6 മാസത്തിനുള്ളിൽ 31,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Kia Carens, ബുക്കിംഗും 50,000 കടന്നു

റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഫീച്ചറുകൾ

ഇക്കാര്യത്തിലും ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെയാണ് ടിവിഎസ് റോണിൻ റെട്രോ സ്റ്റൈൽ ക്രൂയിസറിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പ്, സിഗ്നേച്ചർ ടി ആകൃതിയിലുള്ള പൈലറ്റ് ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം ബൈക്കിലുണ്ട്.

റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

വോയ്‌സ് അസിസ്റ്റ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻകമിംഗ് കോൾ അലേർട്ട്, കസ്റ്റം വിൻഡോ നോട്ടിഫിക്കേഷൻ, റെയിൻ, അർബൻ എബിഎസ് മോഡുകൾ, ഗ്ലൈഡ് ത്രൂ ടെക്നോളജി (GTT) എന്നിവയെല്ലാം റോണിന്റെ പ്രത്യേകതകളാണ്.

MOST READ: ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; പുതിയ നിയമം ചെറുകാറുകൾക്ക്

റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

വേരിയന്റുകൾ

സിംഗിൾ ടോൺ പതിപ്പ്, ഡ്യുവൽ ടോൺ പതിപ്പ്, ട്രിപ്പിൾ ടോൺ പതിപ്പ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ടിവിഎസ് റോണിനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ വകഭേദങ്ങളെല്ലാം അവയുടെ കളർ ഓപ്ഷനുകളാലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്.

റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

എക്സ്ഷോറൂം വില

ടിവിഎസ് റോണിൻ ബേസ്, സിംഗിൾ-ടോൺ പതിപ്പിന് 1.49 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. അതേസമയം ഡ്യുവൽ-ടോൺ വേരിയന്റിന് 1.55 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്. റെട്രോ സ്റ്റൈൽ മോട്ടോർസൈക്കിളിന്റെ ട്രിപ്പിൾ-ടോൺ വേരിയന്റിന് 1.69 ലക്ഷം രൂപ മുതലുമാണ് വില.

MOST READ: Maruti മോഡലുകള്‍ വാങ്ങാം; ജൂലൈ മാസത്തില്‍ 74,000 രൂപ വരെയുള്ള ഓഫറുകള്‍

റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

നിറങ്ങൾ

ടിവിഎസ് റോണിൻ ആറ് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. സിംഗിൾ-ടോൺ പതിപ്പ് മാഗ്ന റെഡ്, ലൈറ്റിംഗ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് അണിനിരത്തുന്നത്. അതേസമയം ഡ്യുവൽ-ടോൺ വേരിയന്റുകൾക്ക് ഡെൽറ്റ ബ്ലൂ, സ്റ്റാർഗേസ് ബ്ലാക്ക് ഷേഡുകളാണ് ലഭിക്കുന്നത്.

റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

അത് അലോയ് വീലുകളിൽ ചുവന്ന പിൻസ്‌ട്രൈപ്പ് സ്റ്റിക്കറുകളും മുൻവശത്ത് ഗോൾഡൻ ഫോർക്ക് ബോട്ടിലുകളും ഉൾക്കൊള്ളുന്നു. ഗാലക്‌റ്റിക് ഗ്രേ, ഡോൺ ഓറഞ്ച് എന്നിവയാണ് ട്രിപ്പിൾ-ടോൺ വേരിയന്റുകളിൽ ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്.

റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഡിസൈൻ

മുൻവശത്ത് വലിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, വൃത്താകൃതിയിലുള്ള റിയർ വ്യൂ മിറർ, ടിയർ-ഡ്രോപ്പ് സ്റ്റൈൽ ഫ്യൂവൽ ടാങ്ക് എന്നിവയാൽ ആധിപത്യം പുലർത്തുന്ന ഒരു റെട്രോ സ്റ്റൈലിംഗാണ് ടിവിഎസ് റോണിനിൽ അവതരിപ്പിക്കുന്നത്. വീതിയേറിയ പിൻ മഡ്ഗാർഡ് മൊത്തത്തിലുള്ള രൂപത്തെ കൂടുതൽ പൂരകമാക്കുന്നു.

റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

ആകർഷകമായ ഡിസൈനിലേക്ക് ബ്രാൻഡ് അപ്സൈഡ് ഡൗൺ ഫോർക്കുകൾ, സ്ലിം സീറ്റ് ഡിസൈൻ, പരമ്പരാഗത ഗ്രെബ്രെയ്ൽ എന്നിവയ്‌ക്കൊപ്പം ബ്ലാക്ക്-ഔട്ട് ഘടകങ്ങളും മൾട്ടി-സ്‌പോക്ക് അലോയ് വീലുകളും ഗോൾഡൻ ഫിനിഷിൽ വാഗ്ദാനം ചെയ്യുന്നു. മൊത്തത്തിൽ ബൈക്ക് മികച്ചതായി കാണപ്പെടുന്നതിനോടൊപ്പം ശ്രദ്ധേയമായ റോഡ് സാന്നിധ്യവും മോഡലിനുണ്ട്.

റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

വലിപ്പം

ടിവിഎസ് റോണിന് 2040 മില്ലീമീറ്റർ നീളവും 805 മില്ലീമീറ്റർ വീതിയും 1170 മില്ലീമീറ്റർ ഉയരവുമാണുള്ളത്. അതേസമയം വീൽബേസ് 1357 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 181 മില്ലീമീറ്ററും ആണ്. മൊത്തം 14 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുള്ള ടിവിഎസ് റോണിന് ഏകദേശം 160 കിലോഗ്രാം ഭാരമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

വിൽപ്പന ആരംഭിക്കുമ്പോൾ കമ്പനിക്ക് അപ്പാച്ചെ സീരീസുകൾക്കൊപ്പം മികച്ച പിന്തുണയായിരിക്കും റോണിൻ ക്രൂയിസർ മോട്ടോർസൈക്കിൾ നൽകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Top highlights of the new tvs ronin retro style bike
Story first published: Friday, July 8, 2022, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X