Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴി തെരഞ്ഞെടുത്ത് Tork, വീഡിയോ കാണാം

ഇലക്‌ട്രിക് വിഭാഗത്തിൽ സ്കൂട്ടറുകൾ അരങ്ങുതകർക്കുമ്പോൾ ഇ-ബൈക്ക് നിരകളിലേക്കും ചില വമ്പൻ മോഡലുകൾ എത്തിത്തുടങ്ങിയിരിക്കുകയാണ്. ടോർക്ക് ക്രാറ്റോസിന്റെ ഡെലിവറി കഴിഞ്ഞ ദിവസം ആരംഭിച്ചതോടെ ഇവി വിപണി ഉണർന്നിരിക്കുകയാണ്.

Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴിയുമായി Tork Motors, വീഡിയോ കാണാം

ഈ വർഷം ആദ്യമാണ് തങ്ങളുടെ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിൽ അവതരിപ്പിച്ച് ടോർക്ക് മോട്ടോർസ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ഇവികൾക്ക് ഡിമാന്റ് ഏറുന്ന ഈ കാലഘട്ടത്തിൽ നിരവധി മോഡലുകളാണ് സെഗ്മെന്റിലേക്ക് ചുവടുവെക്കുന്നത്.

Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴിയുമായി Tork Motors, വീഡിയോ കാണാം

എന്നാൽ ഇലക്ട്രിക് ബൈക്കുകൾ കുറവായ സാഹചര്യം ടോർക്കിനെ ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ നിർമാണവും വിതരണവും ആരംഭിച്ച കമ്പനിക്ക് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്. ടോർക്ക് മോട്ടോർസ് തങ്ങളുടെ വിൽപ്പന ശൃംഖല വരും മാസങ്ങളിൽ വിപുലീകരിക്കും.

MOST READ: ആളുകൾ ഇരച്ചെത്തി, പുത്തൻ XPulse 200 4V റാലി എഡിഷൻ വിറ്റഴിഞ്ഞെന്ന് Hero

എന്നാൽ ഇപ്പോൾ പൂനെയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹോം ഡെലിവറി തെരഞ്ഞെടുത്ത ഉപഭോക്താവിന് ടോർക്ക് മോട്ടോർസ് എങ്ങനെയാണ് മോട്ടോർസൈക്കിൾ ഡെലിവർ ചെയ്യുന്നതെന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. കമ്പനി തന്നെ പങ്കുവെച്ചിരിക്കുന്ന യൂട്യൂബ് വീഡിയോയുടെ കാര്യമാണ് ഈ പറഞ്ഞുവരുന്നത്.

Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴിയുമായി Tork Motors, വീഡിയോ കാണാം

ഇലക്ട്രിക് ബൈക്ക് വീട്ടിലെത്തിക്കുന്നതിനുള്ള വളരെ സവിശേഷമായ ഒരു മാർഗമാണ് ടോർക്ക് യഥാർഥത്തിൽ സ്വീകരിച്ചിരിക്കുന്നത്. കാറുകളുടെയും ബൈക്കുകളുടെയും സ്കെയിൽ മോഡലുകൾ ശേഖരിക്കാൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ ഈ നടപടിയിൽ ആകൃഷ്‌ടരായേക്കും.

MOST READ: പരമ്പരാഗത വൈപ്പര്‍ ബ്ലേഡുകള്‍ Vs ഫ്രെയിംലെസ്സ് വൈപ്പര്‍ ബ്ലേഡുകള്‍; കൂടുതല്‍ കാര്യങ്ങള്‍ ഇതാ

Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴിയുമായി Tork Motors, വീഡിയോ കാണാം

സ്കെയിൽ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മോട്ടോർസൈക്കിൾ അത്തരമൊരു ബോക്സിലാണ് ടോർക്ക് ഡെലിവറിക്കായി ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഡെലിവറിക്ക് തയാറായ മോട്ടോർസൈക്കിൾ ഒരു സ്കെയിൽ മോഡലിന്റെ കവർ പോലെ രൂപകൽപ്പന ചെയ്ത ഒരു ബോക്സിനുള്ളിൽ പൊതിഞ്ഞാണ് വിതരണം ചെയ്യുന്നത്.

Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴിയുമായി Tork Motors, വീഡിയോ കാണാം

ഈ ബോക്‌സിന്റെ ഒരു വശത്ത് ഒരു ഫൈബർഗ്ലാസ് ഭാഗം മോട്ടോർസൈക്കിളിനെ വ്യക്തമായി കാണിക്കുന്നുണ്ട്. കൂടാതെ ബോക്സിൽ അച്ചടിച്ച ചില സാങ്കേതിക സവിശേഷതകളും ഉണ്ട്. ടോർക്ക് മോട്ടോർസിന്റെ ബ്രാൻഡിംഗും ഇലക്ട്രിക് മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളും ബോക്സിൽ സൂചിപ്പിച്ചിട്ടുമുണ്ട്.

MOST READ: ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴിയുമായി Tork Motors, വീഡിയോ കാണാം

മുൻ തലമുറ ഹ്യുണ്ടായി ക്രെറ്റയിൽ ഘടിപ്പിച്ചിരിക്കുന്ന ട്രെയിലറിലാണ് മോട്ടോർസൈക്കിളിനൊപ്പമുള്ള ബോക്സ് സ്ഥാപിച്ചിരിക്കുന്നത്. പാക്കേജിംഗ് വളരെ രസകരവും റോഡിൽ ശ്രദ്ധ ആകർഷിക്കുന്നതുമാണെന്നു പറയാതെ വയ്യ.

Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴിയുമായി Tork Motors, വീഡിയോ കാണാം

ഇന്ത്യയിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് ടോർക്ക് ക്രാറ്റോസ് R. ഇതിന് ഷാർപ്പ്, സ്‌പോർട്ടി ഡിസൈനാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ബൈക്കിന് പുതിയ ട്രെല്ലിസ് ഫ്രെയിം, ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്ക്, പിൻ മോണോഷോക്ക്, ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകൾ എന്നിവയെല്ലാം ലഭിക്കുന്നുമുണ്ട്.

Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴിയുമായി Tork Motors, വീഡിയോ കാണാം

ടോർക്ക് ക്രാറ്റോസ് ഇലക്‌ട്രിക് ബൈക്കിന് 4.3 ഇഞ്ച് TFT സ്‌ക്രീനും മറ്റ് കണക്റ്റഡ് സവിശേഷതകളും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. രണ്ട് വേരിയന്റുകളിൽ ടോർക്ക് ഇലക്ട്രിക് മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നു. ക്രാറ്റോസ്, ക്രാറ്റോസ് R എന്നീ വേരിയന്റുകളാണ് ഉപഭോക്താക്കളുടെ ആവശ്യാനുസരണം തെരഞ്ഞെടുക്കാനാവുന്നത്.

Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴിയുമായി Tork Motors, വീഡിയോ കാണാം

4 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ടോർക്ക് ക്രാറ്റോസിന്റെ ഹൃദയം. ഇതിലെ ആക്സിയൽ ഫ്ലക്സ് മോട്ടോർ 9 kW പവറും 38 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുളളതാണ്. ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഇക്കോ, സിറ്റി, സ്‌പോർട്‌സ് റൈഡിംഗ് മോഡുകളും ലഭിക്കുന്നു, മറ്റ് പല ഇലക്ട്രിക് സ്‌കൂട്ടറുകളേയും പോലെ ക്രാറ്റോസിനും റിവേഴ്‌സ് ഗിയർ ഫംഗ്‌ഷനുമുണ്ട്.

Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴിയുമായി Tork Motors, വീഡിയോ കാണാം

മോട്ടോർസൈക്കിളിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 105 കിലോമീറ്ററാണെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ 180 കിലോമീറ്റർ സർട്ടിഫൈഡ് റൈഡിംഗ് റേഞ്ചുമുണ്ട്. ഫാസ്റ്റ് ചാർജിംഗും മോട്ടോർസൈക്കിൾ പിന്തുണയ്ക്കുന്നു. ക്രാറ്റോസിന്റെ എക്‌സ്‌ഷോറൂം വില 1.92 ലക്ഷം രൂപയും ക്രാറ്റോസ് ആറിന് 2.07 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴിയുമായി Tork Motors, വീഡിയോ കാണാം

ഭാരത് ഫോർജുമായി സഹകരിച്ച് കമ്പനി അവതരിപ്പിച്ച മോഡലുകൾക്കായുള്ള ബുക്കിംഗ് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് തുടങ്ങിയിരിക്കുന്നത്. നിലവിൽ പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ഡൽഹി എന്നീ നഗരങ്ങളിലാണ് ഇവ ഇപ്പോൾ ലഭ്യമാകുന്നത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ ഇന്ത്യൻ നഗരങ്ങളിൽ വിൽപ്പന വ്യാപിപ്പിക്കുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴിയുമായി Tork Motors, വീഡിയോ കാണാം

ടോർക്ക് ക്രാറ്റോസ് വൈറ്റ് കളർ ഓപ്ഷനിൽ മാത്രമാണ് സ്വന്തമാക്കാനാവുന്നത്. അതേസമയം ക്രാറ്റോസ് R വേരിയന്റ് വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിൽ സ്വന്തമാക്കാനും സാധിക്കും. സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്നും ക്രാറ്റോസ് R വേരിയന്റിനെ വ്യത്യസ്‌തമാക്കുന്നത് ഫീച്ചറുകളും നിറങ്ങളുമാണ്.

Most Read Articles

Malayalam
English summary
Tork motors adopted a very unique way of home delivering the kratos electric bike
Story first published: Saturday, July 30, 2022, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X