ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് Kratos ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Tork

ടോർക്ക് മോട്ടോർസ് പുതിയ ക്രാറ്റോസ് ഇലക്ട്രിക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന പുതിയ മോട്ടോർസൈക്കിളിന് 1.02 ലക്ഷം രൂപയാണ് സബ്‌സിഡി ഉൾപ്പെടെ എക്‌സ്-ഷോറൂം വില. ബൈക്ക് രണ്ട് പതിപ്പുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത് - ക്രാറ്റോസ്, ക്രാറ്റോസ് R.

ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് Kratos ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Tork

ഈ വർഷം ഏപ്രിലിൽ ഡെലിവറികൾ നടക്കാനിരിക്കെ, രണ്ട് പതിപ്പുകളുടെയും ഓർഡർ ബുക്കുകൾ കമ്പനി ഇന്ന് മുതൽ തുറന്നിട്ടുണ്ട്. നിലവിൽ ബുക്കിംഗ് തുറന്നിരിക്കുന്ന കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് വെറും 999 രൂപ ടോക്കൺ തുക നൽകി മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാം.

ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് Kratos ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Tork

പുതിയ ടോർക്ക് ക്രാറ്റോസ് ഇവി ഘട്ടംഘട്ടമായിട്ടാവും ഇന്ത്യയിൽ മുഴുവനായി അവതരിപ്പിക്കുക. പ്രാരംഭ ഘട്ടത്തിൽ പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ഡൽഹി തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ ഇത് അവതരിപ്പിക്കും. രണ്ടാം ഘട്ടം മോട്ടോർസൈക്കിളിനെ കൂടുതൽ നഗരങ്ങളിലേക്ക് വിപുലീകരിക്കും.

ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് Kratos ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Tork

മോട്ടോർസൈക്കിളിന് 48V സിസ്റ്റം വോൾട്ടേജുള്ള IP67 റേറ്റഡ് 4 Kwh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ലഭിക്കുന്നു. പുതിയ ക്രാറ്റോസിന്റെ IDC റേഞ്ച് 180 കിലോമീറ്ററാണ്, യഥാർത്ഥ ലോക റൈഡിംഗ് റേഞ്ച് 120 കിലോമീറ്ററാണ്.

ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് Kratos ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Tork

മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. 7.5 Kw പരമാവധി പവറും 28 Nm -ന്റെ പീക്ക് torque ഔട്ട്പുട്ടുമുള്ള ഒരു ആക്സിയൽ ഫ്ലക്സ് ടൈപ്പ് ഇലക്ട്രിക് മോട്ടോർ ഇതിന് ലഭിക്കുന്നു. പ്രാരംഭ 0-40 കിലോമീറ്റർ വേഗത കൈവരിക്കുന്നത് 4.0 സെക്കൻഡ് മതിയാവും എന്ന് കമ്പനി അവകാശപ്പെടുന്നു.

ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് Kratos ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Tork

ഉയർന്ന സ്പെക്ക് ക്രാറ്റോസ് R-ന് 9.0 Kw പവറും 38 Nm torque ഉം നൽകുന്ന കൂടുതൽ ശക്തമായ മോട്ടോർ ലഭിക്കുന്നു, കൂടാതെ സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന വേഗത മണിക്കൂറിൽ 105 കിലോമീറ്ററാണ്.

ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് Kratos ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Tork

മുമ്പ് T6X എന്ന കോഡ് നേമിൽ അറിയപ്പെട്ടിരുന്ന ടോർക്ക് ക്രാറ്റോസ് 2016 -ലാണ് പൊതുജനങ്ങൾക്കായി ആദ്യം അനാച്ഛാദനം ചെയ്തത്, അതിനുശേഷം അത് വിപുലമായ ഗവേഷണത്തിനും വികസനത്തിനും വിധേയമായിരുന്നു.

ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് Kratos ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Tork

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി രൂപകൽപ്പന ചെയ്‌തതും എഞ്ചിനീയറിംഗ് ചെയ്‌തതുമായ മോട്ടോർസൈക്കിളായി അംഗീകരിക്കപ്പെട്ട ക്രാറ്റോസിന് ആകർഷകവും ആംഗുലാർ ആകൃതിയിലുള്ളതുമായ ആധുനിക രൂപകൽപ്പനയുണ്ട്.

ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് Kratos ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Tork

കൂടാതെ, ടോർക്ക് മോട്ടോർസ് ഇലക്ട്രിക് ബൈക്കിൽ കമ്പനിയുടെ പുതിയതും പുനർരൂപകൽപ്പന ചെയ്തതുമായ ട്രെല്ലിസ് ഫ്രെയിമിനൊപ്പം ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, റിയർ മോണോഷോക്ക്, രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകൾ എന്നിവയും ഉൾപ്പെടുന്നു.

ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് Kratos ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Tork

കൂടാതെ, കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടോർക്ക് ഇന്റ്യൂറ്റീവ് റെസ്‌പോൺസ് ഓപ്പറേറ്റിംഗ് സിസ്റ്റം (TIROS) ബൈക്കിൽ ഫീച്ചർ ചെയ്യും, അത് ഓരോ റൈഡിലേയും ഡാറ്റ വിശകലനം ചെയ്യുകയും കംപൈൽ ചെയ്യുകയും റിയൽ ടൈം പവർ കൺസെപ്ഷൻ, പവർ മാനേജ്‌മെന്റ്, റേഞ്ച് ഫോർകാസ്റ്റുകൾ തുടങ്ങിയ നിർണായക ഘടകങ്ങൾ നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ, 4.3″ TFT സ്‌ക്രീൻ, ആപ്പ്, ക്ലൗഡ് കണക്റ്റിവിറ്റി, ജിയോ ഫെൻസിംഗ്, നാവിഗേഷൻ, ആന്റി-തെഫ്റ്റ് എന്നിവ T6X കൺസെപ്റ്റിൽ നിന്നും കടംകൊണ്ടിരിക്കുന്നു.

ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് Kratos ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Tork

ഒരു മണിക്കൂറിനുള്ളിൽ 0-80 ശതമാനം ചാർജ് ചെയ്യാൻ സഹായിക്കുന്ന ഫാസ്റ്റ് ചാർജിംഗുമായി ക്രാറ്റോസ് വരും. മുകളിൽ സൂചിപ്പിച്ചതു പോലെ ബൈക്കിന് IP67-റേറ്റഡ് ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്, അത് ഒരു അലുമിനിയം അലോയി കെയ്സിംഗിൽ പൊതിഞ്ഞതാണ്, ഇത് വെള്ളം മൂലമുണ്ടായേക്കാവുന്ന കേടുപാടുകൾക്കെതിരെ മികച്ച സംരക്ഷണം ഉറപ്പാക്കുന്നു.

ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് Kratos ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Tork

റിവോൾട്ട്, അൾട്രാവയ്‌ലെറ്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ പട്ടികയിൽ ഇപ്പോൾ ക്രാറ്റോസും ചേർന്നിരിക്കുകയാണ്. എന്നിരുന്നാലും, മോട്ടോർസ്പോർട്ട് പെഡിഗ്രീ ഏറെയുള്ള ഒരു ബ്രാൻഡ് വികസിപ്പിച്ചെടുത്തതിനാൽ, ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ബൈക്കിന് അതിന്റെ മുദ്ര പതിപ്പിക്കാൻ കഴിയും. മഹാരാഷ്ട്രയിലെ പൂനെക്കടുത്തുള്ള ചക്കനിലെകമ്പനിയുടെ പ്ലാന്റിലാണ് ബൈക്ക് നിർമ്മിക്കുന്നത്, ടോർക്ക് മോട്ടോർസ് ആദ്യ മൂന്ന് വർഷത്തേക്ക് പ്രതിവർഷം 5,000-10,000 യൂണിറ്റുകൾ വിൽക്കാനാണ് പദ്ധതിയിടുന്നത്.

Most Read Articles

Malayalam
English summary
Tork motors launched the much awaited kratos electric bike in india at a starting price of 1 02 lakh
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X