വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork

ക്രാറ്റോസ്, ക്രാറ്റോസ് R ഇ-മോട്ടോർസൈക്കിളുകൾക്കായുള്ള ബുക്കിംഗ് തുക പരിമിത കാലത്തേക്ക് വെട്ടിക്കുറച്ച് ഇലക്ട്രിക് വാഹന നിർമാതാക്കളായ ടോർക്ക് മോട്ടോർസ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ സ്മരണയ്ക്കായാണ് കമ്പനി ബുക്കിംഗ് തുക 999 രൂപയിൽ നിന്ന് വെറും 75 രൂപയായി കുറച്ചിരിക്കുന്നത്.

വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork

എന്നാൽ ഈ ആനുകൂല്യം 2022 ഓഗസ്റ്റ് 15 വരെ മാത്രമാവും ലഭ്യമാവുകയെന്ന് ടോർക്ക് മോട്ടോർസ് അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഈ വർഷം ജനുവരിയിലാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. മോഡലിന്റെ പ്രഖ്യാപനത്തിനു ശേഷം ഏകദേശം 6 വർഷത്തിന് ശേഷമാണ് ക്രാറ്റോസിനെ T6X കൺസെപ്റ്റ് ആയി വെളിപ്പെടുത്തുന്നത്.

വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork

ടോർക്കിന്റെ ഇ-ബൈക്ക് സ്റ്റാൻഡേർഡിലും R വേരിയന്റിലും ലഭ്യമാണ്. രണ്ടാമത്തെ ടോപ്പ് എൻഡ് വേരിയന്റ് കൂടുതൽ സവിശേഷതകളിലും കൂടുതൽ ശക്തമായ ഇലക്ട്രിക് മോട്ടോറിലുമാണ് വിപണിയിൽ എത്തുന്നത്. 10 bhp പവറിൽ 28 Nm torque വികസിപ്പിക്കുന്ന 7.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് സ്റ്റാൻഡേർഡ് ക്രാറ്റോസിന് കരുത്ത് പകരുന്നത്.

MOST READ: Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലിവിറിക്കായി രസകരമായ വഴി തെരഞ്ഞെടുത്ത് Tork, വീഡിയോ കാണാം

വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork

അതേസമയം ക്രാറ്റോസ് R വേരിയന്റിൽ 12 bhp കരുത്തിൽ 38 Nm torque ഉത്പാദിപ്പിക്കുന്ന നവീകരിച്ച 9 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇത് ബൈക്കിനെ 105 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ പ്രാപ്‌തമാക്കുന്നുവെന്നതാണ് പ്രത്യേകത. എന്നാൽ രണ്ട് മോഡലുകളും 4kWh ബാറ്ററി പായ്ക്ക് സ്റ്റാൻഡേർഡായി ഉപയോഗിക്കുന്നത്.

വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork

ഇലക്ട്രിക് മോട്ടോർസൈക്കിളിന് 0-40 കിലോമീറ്റർ വേഗതയിൽ 4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയും 180 കിലോമീറ്റർ (IDC) റേഞ്ചാണ് ടോർക്ക് മോഡലിൽ വാഗ്ദാനം ചെയ്യുന്നത്.

MOST READ: 2022 Q3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Audi; വേരിയന്റും, ഫീച്ചറുകളും വെളിപ്പെടുത്തി

വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork

അതേസമയം ഒറ്റ ചാർജിൽ 120 കിലോമീറ്ററാണ് യഥാർഥ റേഞ്ച് എന്നും കമ്പനി പറയുന്നു. ക്രാറ്റോസ് R ഫാസ്റ്റ് ചാർജിംഗിനെയാണ് പിന്തുണയ്ക്കുന്നത്. 60 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന ഈ ബൈക്കിന് ഫാസ്റ്റ് ചാർജിംഗും ഉണ്ട്. ഒരു സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിച്ചാൽ മോട്ടോർസൈക്കിളിൽ 4-5 മണിക്കൂറുകൊണ്ട് പൂർണമായും ചാർജ് ചെയ്യാം.

വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork

ജിയോ ഫെൻസിംഗ്, ഫൈൻഡ് മൈ വെഹിക്കിൾ, വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ ടെലിമാറ്റിക് ഫീച്ചറുകൾക്കൊപ്പം 2 വർഷത്തേക്ക് കോംപ്ലിമെന്ററി ചാർജിംഗ് നെറ്റ്‌വർക്ക് ആക്‌സസ്സും ക്രാറ്റോസ് R പതിപ്പിന് ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

MOST READ: ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork

T6X കൺസെപ്റ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വൻതോതിൽ പരിഷ്ക്കരിച്ച ഡിസൈനും റണ്ണിംഗ് ഗിയറും ഉൾക്കൊള്ളുന്ന പ്രൊഡക്ഷൻ മോഡലോടെയാണ് ക്രാറ്റോസ് ഇന്ത്യയിൽ നിന്ന് വികസിപ്പിച്ചതെന്ന് ടോർക്ക് പറയുന്നു. ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടോർക്ക് അടുത്തിടെ മോട്ടോർസൈക്കിളുകളുടെ ഡെലിവറിയും ആരംഭിച്ചിരുന്നു.

വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork

ആദ്യ ബാച്ച് ജൂലൈ അവസാനത്തോടെ ഡെലിവറി ചെയ്തു. ഏപ്രിലിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് ലോഞ്ച് സമയത്ത് കമ്പനി വെളിപ്പെടുത്തിയിരുന്നു. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ എല്ലാ കോണുകളിൽ നിന്നും ഷാർപ്പും സ്‌പോർട്ടിയുമാണെന്ന് പറയാതെ വയ്യ.

MOST READ: ക്രിസ്റ്റൽ പോലൊരു ക്രിസ്റ്റ, സെക്കൻഡ് ഹാൻഡ് ഇന്നോവ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ഓർമിക്കണം

വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork

പ്രീമിയം കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് സമാനമായ വലിപ്പവും ഓൾ-എൽഇഡി ലൈറ്റിംഗും ഇതിന് ലഭിക്കുന്നുണ്ട്. സ്റ്റാൻഡേർഡ് മോഡലിൽ വൈറ്റ് കളർ ഓപ്ഷൻ ലഭിക്കുമ്പോൾ ടോപ്പ് എൻഡ് ക്രാറ്റോസ് R വേരിയന്റിൽ വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നീ നാല് നിറങ്ങളാണ് ടോർക്ക് മോട്ടോർസ് ഒരുക്കിയിരിക്കുന്നത്.

വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork

ടോർക്ക് ക്രാറ്റോസിന് ഒരു സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിമിലാണ് നിർമിച്ചെടുത്തിരിക്കുന്നത്. ബാറ്ററി പായ്ക്ക് മധ്യഭാഗത്ത് പായ്ക്ക് ഘടിപ്പിച്ചിരിക്കുന്നതിനാൽ താഴ്ന്ന ഗുരുത്വാകർഷണ കേന്ദ്രത്തിനും ഭാരം നിയന്ത്രിക്കാനും കമ്പനിക്കായി. മൾട്ടി-ഡ്രൈവ് മോഡുകൾ, റിവേഴ്സ് മോഡ്, ഫ്രണ്ട് സ്റ്റോറേജ് ബോക്സ്, ബാറ്ററി ഇൻഡിക്കേറ്റർ, സേഫ് ഹോം ഫീച്ചർ, ക്രാഷ് അലർട്ട്, ആന്റി-തെഫ്റ്റ് സിസ്റ്റം എന്നീ ഫീച്ചറുകളും ഇലക്ട്രിക് മോട്ടോർസൈക്കിളിൽ ലഭ്യമാണ്.

വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork

ഇതിന് ഓൾ-എൽഇഡി ലൈറ്റിംഗ്, എൽഇഡി ഡിആർഎൽ, ഹസാർഡ് ലൈറ്റുകൾ, ഗൈഡ് മി ഹോം ലൈറ്റുകൾ, ഓവർ-ദി-എയർ (OTA) എന്നീ സംവിധാനങ്ങളും ടോർക്ക് മോട്ടോർസ് ഒരുക്കിയിട്ടുണ്ടെന്നും ശ്രദ്ധേയമായ കാര്യം. നിലവിൽ പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്, ബാംഗ്ലൂർ, ഡൽഹി തുടങ്ങിയ നഗരങ്ങളെ ഉൾപ്പെടുത്തിയാണ് ആദ്യ ഘട്ടത്തിൽ ടോർക്ക് മോട്ടോർസ് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നത്.

വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork

എന്നാൽ ഘട്ടം ഘട്ടമായി വിൽപ്പന വിപുലീകരിക്കാനുള്ള പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ കമ്പനി 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ഉപഭോക്താക്കൾക്ക് ആക്‌സസ് ചെയ്യാവുന്ന ജനപ്രിയ റൈഡിംഗ് റൂട്ടുകളിൽ ടോർക്ക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്യും.

Most Read Articles

Malayalam
English summary
Tork motors slashed the booking amount for kratos and kratos r electric motorcycle
Story first published: Thursday, August 11, 2022, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X