അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ അവസന വാക്ക്, പുത്തൻ Tiger 1200 ഇന്ത്യയിലെത്തിച്ച് Triumph

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ 2022 മോഡൽ ടൈഗർ 1200 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ്. രണ്ട് വേരിയന്റുകളിലും നാല് വകഭേദങ്ങളിലുമായി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്ന അഡ്വഞ്ചർ ബൈക്കിന് 19.19 ലക്ഷം ലക്ഷം രൂപയാണ് പ്രാരംഭ വില.

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ അവസന വാക്ക്, പുത്തൻ Tiger 1200 ഇന്ത്യയിലെത്തിച്ച് Triumph

കൃത്യമായി പറഞ്ഞാൽ പുതിയ ടൈഗർ 1200 പതിപ്പിന്റെ വില ആരംഭിക്കുന്നത് ജിടി പ്രോയ്ക്ക് 19.19 ലക്ഷം രൂപയും ജിടി എക്‌സ്‌പ്ലോററിന് 20.69 ലക്ഷം രൂപയും, റാലി പ്രോയ്ക്ക് 20.19 ലക്ഷം രൂപയും, ടോപ്പ് എൻഡ് റാലി എക്സ്പ്ലോറർ വേരിയന്റിന് 21.69 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ അവസന വാക്ക്, പുത്തൻ Tiger 1200 ഇന്ത്യയിലെത്തിച്ച് Triumph

പുതിയ ട്രയംഫ് ടൈഗർ 1200 ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് അഡ്വഞ്ചർ മോട്ടോർസൈക്കിളാണ്. ഇത് ബിഎംഡബ്ല്യു R 1250 GS, ഡ്യുക്കാട്ടി മൾട്ടിസ്‌ട്രാഡ V4 എന്നിവയ്‌ക്കെതിരെയാണ് ഇന്ത്യയിൽ മത്സരിക്കാനെത്തുന്നത്. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ടൈഗർ 1200 മോഡലിന്റെ ബുക്കിംഗ് 2021 ഡിസംബറിൽ കമ്പനി ആരംഭിച്ചിരുന്നു. അടുത്ത മാസം ആദ്യം ബൈക്കിന്റെ ഡെലിവറികൾ ആരംഭിക്കാനാണ് സാധ്യത.

MOST READ: പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ അവസന വാക്ക്, പുത്തൻ Tiger 1200 ഇന്ത്യയിലെത്തിച്ച് Triumph

പുതിയ 1,160 സിസി ഇൻലൈൻ ത്രീ-സിലിണ്ടർ എഞ്ചിനാണ് പുത്തൻ ടൈഗർ 1200 അഡ്വഞ്ചറിന് തുടിപ്പേകുന്നത്. അത് 9,000 rpm-ൽ പരമാവധി 147 bhp പവറും 7,000-ൽ 130 Nm torque ഉം വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ട്രയംഫ് സ്പീഡ് ട്രിപ്പിളിൽ കാണുന്ന അതേ എഞ്ചിന്റെ മറ്റൊരു വകഭേദമാണിത്.

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ അവസന വാക്ക്, പുത്തൻ Tiger 1200 ഇന്ത്യയിലെത്തിച്ച് Triumph

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ഒരു ഷാഫ്റ്റ് ഡ്രൈവ് സിസ്റ്റം ഉപയോഗിക്കുന്ന 6 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പുതിയ 2022 മോഡൽ ടൈഗറിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് 49 mm ഷോവ അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഷോവയിൽ നിന്നുള്ള സെമി ആക്ടീവ് മോണോഷോക്ക് യൂണിറ്റുമാണ് അണിനിരത്തിയിരിക്കുന്നത്.

MOST READ: KTM 390 Duke വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ അവസന വാക്ക്, പുത്തൻ Tiger 1200 ഇന്ത്യയിലെത്തിച്ച് Triumph

ടൈഗർ 1200 ജിടി പ്രോ, ജിടി എക്സ്പ്ലോറർ പതിപ്പുകൾക്ക് 200 mm സസ്പെൻഷൻ ട്രാവൽ ലഭിക്കുമ്പോൾ റാലി, റാലി എക്സ്പ്ലോറർ വേരിയന്റുകൾക്ക് 220 mm നീളമുള്ള സസ്പെൻഷൻ ട്രാവലാണ് ലഭിക്കുന്നത്. ബ്രെംബോയിൽ നിന്നുള്ള ഇരട്ട 320 mm ഫ്ലോട്ടിംഗ് ഡിസ്‌ക്കുകളാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്.

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ അവസന വാക്ക്, പുത്തൻ Tiger 1200 ഇന്ത്യയിലെത്തിച്ച് Triumph

വേരിയന്റുകൾ

പുതിയ ട്രയംഫ് ടൈഗർ 1200 ജിടി, റാലി എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ എത്തും. പേരുകൾ സൂചിപ്പിക്കുന്നതു പോലെ റാലി ഓഫ്-റോഡ് അധിഷ്ഠിത വേരിയന്റാണ്. അതേസമയം ജിടി പതിപ്പ് റോഡ് അധിഷ്ഠിതമാക്കിയാണ് പൂർത്തിയാക്കിയിരിക്കുന്നത്. ട്രയംഫ് ഓരോ വകഭേദത്തിനും വേരിയന്റുകളാണ് പരിചയപ്പെടുത്തുന്നത്.

MOST READ: KTM Duke 390 -ക്ക് വെല്ലുവിളിയായി 2022 K Rider 400 മോട്ടോർസൈക്കിൾ അവതിപ്പിച്ച് Kymco

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ അവസന വാക്ക്, പുത്തൻ Tiger 1200 ഇന്ത്യയിലെത്തിച്ച് Triumph

ടൈഗർ 1200 ജിടി പ്രോയും റാലി പ്രോയും 400 കിലോമീറ്റർ പരിധിയുള്ള 20 ലിറ്റർ ഫ്യുവൽ ടാങ്കുകളാണ് അവതരിപ്പിക്കുന്നത്. റാലി എക്‌സ്‌പ്ലോററിനും ജിടി എക്‌സ്‌പ്ലോററിനും 600 കിലോമീറ്റർ വരെ റേഞ്ച് ഉള്ള വലിയ 30 ലിറ്റർ ഫ്യുവൽ ടാങ്കുകളും ലഭിക്കും.

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ അവസന വാക്ക്, പുത്തൻ Tiger 1200 ഇന്ത്യയിലെത്തിച്ച് Triumph

ജിടി ശ്രേണി 19 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് പിൻ അലോയ് വീലുകളിലാണ് നിരത്തിലെത്തുക. റാലി ശ്രേണിയിൽ 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് പിന്നിൽ സ്‌പോക്ക്ഡ് വീലുകളും ദൈർഘ്യമേറിയ ട്രാവൽ സസ്പെൻഷനും ഉണ്ട്. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ടൈഗർ 1200 വേരിയന്റിന് ഏകദേശം 25 കിലോ ഭാരം കുറവാണെന്നതും ഏറെ സ്വീകാര്യമായ കാര്യമാണ്.

MOST READ: TVS iQube ഇലക്ട്രിക് പുത്തനും പഴയതും തമ്മിൽ മാറ്റുരയ്ക്കാം

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ അവസന വാക്ക്, പുത്തൻ Tiger 1200 ഇന്ത്യയിലെത്തിച്ച് Triumph

ഇനി ഡിസൈനിലേക്ക് നോക്കിയാൽ ടൈഗർ 1200 മുമ്പത്തേക്കാൾ ഷാർപ്പും ഒതുക്കുമുള്ളതുമായാണ് ട്രയംഫ് നിർമിച്ചിരിക്കുന്നത്. പുതിയ ഹെഡ്‌ലാമ്പ് യൂണിറ്റ് തന്നെയാണ് മുൻവശത്തെ ഹൈലൈറ്റ്. ഒപ്പം ഒരു സംയോജിത എൽഇഡി ഡിആർഎല്ലും കൂടി എത്തുന്നതോടെ കാഴ്ച്ചയിൽ മനോഹരമാവുന്നുണ്ട്.

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ അവസന വാക്ക്, പുത്തൻ Tiger 1200 ഇന്ത്യയിലെത്തിച്ച് Triumph

അതേസമയം സെമി-ഫെയറിംഗ്, സ്പ്ലിറ്റ് സാഡിൽ, ടോൾ-സെറ്റ് എക്‌സ്‌ഹോസ്റ്റ് സ്‌ക്രീം അഡ്വഞ്ചർ. ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ എന്നിവ മോട്ടോർസൈക്കിളിൽ പ്രവർത്തനക്ഷമമാണ്.

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ അവസന വാക്ക്, പുത്തൻ Tiger 1200 ഇന്ത്യയിലെത്തിച്ച് Triumph

മൊത്തത്തിലുള്ള രൂപം മുമ്പത്തേതിനേക്കാൾ ശ്രദ്ധേയമായിട്ടുണ്ട്. പുതിയ ടൈഗർ 1200 ഇലക്‌ട്രോണിക് എയ്‌ഡുകൾ, പൂർണ എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് പ്രാപ്‌തമാക്കിയ കളർ-ടിഎഫ്‌ടി ഡിസ്‌പ്ലേ, കോർണറിംഗ് എബിഎസ്, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്-സ്‌പോട്ട് റഡാർ സിസ്റ്റം, ലെയ്‌ൻ ചേഞ്ച് അസിസ്റ്റ് ഫീച്ചർ എന്നിവയും ക്രമീകരിക്കാവുന്ന സീറ്റും ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Triumph india launched the new 2022 model tiger 1200 adv motorcycle
Story first published: Tuesday, May 24, 2022, 13:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X