Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ സ്ട്രീറ്റ് ട്വിന്‍ ശ്രേണി ഇനിമുതല്‍ സ്പീഡ് ട്വിന്‍ എന്ന് അറിയപ്പെടുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഈ വിഭാഗത്തിലേക്ക് സ്പീഡ് ട്വിന്‍ 900 എന്ന മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ്.

Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

മോട്ടോര്‍സൈക്കിളിന് ഇന്ത്യന്‍ വിപണിയില്‍ 8.35 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. പുതുക്കിയ നാമകരണത്തിന് പുറമെ, ഈ റെട്രോ-സ്‌റ്റൈല്‍ ഉല്‍പ്പന്നത്തിന്റെ കളര്‍ ഓപ്ഷനുകളും ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.

Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

ട്രയംഫ് ജെറ്റ് ബ്ലാക്ക്, മാറ്റ് അയണ്‍സ്റ്റോണ്‍, പുതിയ മാറ്റ് സില്‍വര്‍ ഐസ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സില്‍വര്‍, യെല്ലോ ഗ്രാഫിക്സ്, ജെറ്റ് ബ്ലാക്ക് സൈഡ് പാനലുകള്‍, ജെറ്റ് ബ്ലാക്ക് മഡ്ഗാര്‍ഡുകള്‍ എന്നിവയ്ക്കൊപ്പം ഇന്ധന ടാങ്കിലേക്കുള്ള മാറ്റ് സില്‍വര്‍ ഐസ് ഫിനിഷാണ് പുതിയ പെയിന്റ് തീമിലുള്ളത്.

Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

കളര്‍ ഓപ്ഷനുകള്‍ വിലയെ ബാധിക്കുന്നുവെന്നും കമ്പനി പറയുന്നു.

  • ജെറ്റ് ബ്ലാക്ക്: 8.35 ലക്ഷം
  • മാറ്റ് അയണ്‍സ്റ്റോണ്‍: 8.48 ലക്ഷം
  • മാറ്റ് സില്‍വര്‍ ഐസ്: 8.48 ലക്ഷം
  • Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

    അതേസമയം, സ്റ്റൈലിംഗ് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. സ്പീഡ് ട്വിന്‍ 900 വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, വൃത്താകൃതിയിലുള്ള റിയര്‍ വ്യൂ മിററുകള്‍, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, സിംഗിള്‍-പീസ് സാഡില്‍, ഇരട്ട-വശങ്ങളുള്ള എക്സ്ഹോസ്റ്റ് കാനിസ്റ്ററുകള്‍ എന്നിവ ഫീച്ചര്‍ ചെയ്യുന്നു.

    Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

    മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകള്‍ ബിഎസ് VI നവീകരണത്തിനൊപ്പം വന്ന 900 സിസി പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ കമ്പനി നിലനിര്‍ത്തിയിട്ടുണ്ടെന്ന് വേണം പറയാന്‍.

    Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

    അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ മോട്ടോര്‍ 7,500 rpm-ല്‍ 64.1 bhp കരുത്തും 3,800 rpm-ല്‍ 80 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഹാര്‍ഡ്‌വെയറില്‍ ട്യൂബുലാര്‍ സ്റ്റീല്‍ ട്വിന്‍ ക്രാഡില്‍ ഫ്രെയിം, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഇരട്ട പിന്‍ സ്പ്രിംഗുകള്‍, രണ്ട് ചക്രങ്ങളിലും സിംഗിള്‍ ഡിസ്‌കുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

    Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

    പേരില്‍ വരുത്തിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ മോട്ടോര്‍സൈക്കിളില്‍ വരുത്തിയിട്ടില്ലെന്ന് വേണം പറയാന്‍. 4-പിസ്റ്റണ്‍ ബ്രെംബോ ഫ്രണ്ട് ബ്രേക്ക് (310 mm സിംഗിള്‍ ഡിസ്‌ക്, 220 mm നിസിന്‍ 2-പിസ്റ്റണ്‍ ഡിസ്‌ക് പിന്നില്‍), ടോര്‍ക്ക്-അസിസ്റ്റ് ക്ലച്ച്, സിംഗിള്‍-പോഡ് സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റൈഡിംഗ് മോഡുകള്‍ (റോഡ് & റെയിന്‍) എന്നിവയാണ് ഈ മോഡലിലെ മറ്റ് പ്രധാന ഹൈലൈറ്റുകള്‍.

    Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

    TPMS (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം), ഡ്യുവല്‍-ചാനല്‍ ABS, മാറാവുന്ന TCS (ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം) മുതലായവയും മോട്ടോര്‍സൈക്കളിന് ലഭിക്കുന്നുവെന്ന് വേണം പറയാന്‍. സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍, മോട്ടോര്‍സൈക്കിള്‍ അതിന്റെ 'ആധുനിക ക്ലാസിക്' ടാഗിനോട് സമ്പൂര്‍ണ്ണ നീതി കമ്പനി പുലര്‍ത്തുകയും ചെയ്യുന്നു.

    Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

    ഇതിന് 198 കിലോഗ്രാം ഡ്രൈയും 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റയും ഉണ്ട്. 760 mm സീറ്റ് ഉയരത്തില്‍, ഈ മോട്ടോര്‍സൈക്കിള്‍ തുടക്കക്കാര്‍ക്ക് ആക്‌സസ് ചെയ്യാവുന്ന ഏറ്റവും മികച്ച പ്രീമിയം മിഡില്‍ വെയ്റ്റുകളില്‍ ഒന്നാണെന്നാണ് കമ്പനി പറയുന്നത്.

    Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

    അതേസമയം ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് അന്താരാഷ്ട്ര വിപണികള്‍ക്കായി 2023 സ്പീഡ് ട്വിന്‍ 1200 കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. പുതിയ മോഡല്‍ കോസ്മെറ്റിക് അപ്ഡേറ്റിനൊപ്പം ടോപ്പ്-ഓഫ്-ലൈന്‍ മോഡലിനെ അലങ്കരിക്കുകയും ചെയ്യുന്നു.

    Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

    ഇത് പ്രധാനമായും ബൈക്കിന്റെ ഫ്യുവല്‍ ടാങ്കിലും പിന്‍ ഫെന്‍ഡറിലും ഫീച്ചര്‍ ചെയ്യുന്ന മാറ്റ് ബജ ഓറഞ്ച് എന്ന പുതിയ കളര്‍ ഓപ്ഷന്റെ രൂപത്തിലാണ് വരുന്നത്. ബാക്കിയുള്ള സ്പീഡ് ട്വിന്‍ 1200-ന് കറുപ്പും ബ്ലാക്ക്-ഔട്ട് ഘടകങ്ങളും ലഭിക്കുന്നു. റെഡ് ഹോപ്പര്‍, ജെറ്റ് ബ്ലാക്ക് എന്നിവയുടെ മറ്റ് കളര്‍ ഓപ്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, മാറ്റ് ബജാജ് ഓറഞ്ച് തിളങ്ങുന്നതും മികച്ചതുമാണ്.

    Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

    എന്നിരുന്നാലും, ട്രയംഫ് മോട്ടോര്‍സൈക്കിളിന്റെ ബാക്കി ഭാഗങ്ങള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്. 1,200 സിസി പാരലല്‍-ട്വിന്‍ എഞ്ചിന്‍ ഫ്രെയിമിന്റെ ഇടയില്‍ നല്‍കിയിരിക്കുന്നുവെന്ന് വേണം പറയാന്‍.

    Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

    കൂടാതെ 98.6 bhp കരുത്തും 112 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, സ്പീഡ് ട്വിന്‍ 1200-ല്‍ മൂന്ന് റൈഡിംഗ് മോഡുകള്‍, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എബിഎസ്, ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, യുഎസ്ബി പവര്‍ സോക്കറ്റ് എന്നിവയുണ്ട്.

    Speed Twin 900 അവതരിപ്പിച്ച് Triumph; വില 8.35 ലക്ഷം രൂപ

    2023 മോഡല്‍ ഉടന്‍ അന്താരാഷ്ട്ര വിപണികളില്‍ ഉടന്‍ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ഇത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ളൂ, അതിനാല്‍ ഇന്ത്യന്‍ വാഹന വിപണി കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Triumph launched speed twin 900 in india at rs 8 35 lakh find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X