171 bhp കരുത്തും 161 കി.മീ. റേഞ്ചും TE-1 ഇലക്‌ട്രിക് പ്രോട്ടോടൈപ്പിന്റെ കൂടുതൽ വിവരങ്ങളുമായി Triumph

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് മോഡൽ TE-1 അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ഇവിയുടെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

171 bhp കരുത്തും 161 കി.മീ. റേഞ്ചും TE-1 ഇലക്‌ട്രിക് പ്രോട്ടോടൈപ്പിന്റെ കൂടുതൽ വിവരങ്ങളുമായി Triumph

ഈ ഇലക്ട്രിക് പ്രോട്ടോടൈപ്പിന്റെ ഹൃദയഭാഗത്ത് 15 കിലോഗ്രാം ഭാരമുള്ള മോട്ടോർ/ഇൻവെർട്ടർ അസംബ്ലിയാകും ഇടംപിടിക്കുക. ട്രയംഫ് TE-1 160 കിലോമീറ്റർ റേഞ്ചാണ് ഒറ്റ ചാർജിൽ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 3.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് ശേഷിയുണ്ടാവും.

171 bhp കരുത്തും 161 കി.മീ. റേഞ്ചും TE-1 ഇലക്‌ട്രിക് പ്രോട്ടോടൈപ്പിന്റെ കൂടുതൽ വിവരങ്ങളുമായി Triumph

ഈ ഓൾ-ഇലക്‌ട്രിക് മോഡൽ 175 bhp പവർ ഉത്പാദിപ്പിക്കുമെന്നാണ് ബ്രിട്ടീഷ് ബ്രാൻഡ് അവകാശപ്പെടുന്നത്. സീറോ SR/F സ്ട്രീറ്റ് ഫൈറ്റർ, ഹാർലി ഡേവിഡ്‌സന്റെ ലൈവ് വയർ വൺ എന്നിവ ഉൾപ്പെടുന്ന എതിരാളി മോഡലുകളേക്കാൾ 25 ശതമാനം ഭാരം കുറഞ്ഞതാണ് ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ എന്നും ട്രയംഫ് അവകാശപ്പെടുന്നു.

MOST READ: ഇനി അധികം മുടക്കേണം, Nexon EV, Nexon EV Max ഇലക്‌ട്രിക് എസ്‌യുവികളുടെ വില വർധിപ്പിച്ച് Tata Motors

171 bhp കരുത്തും 161 കി.മീ. റേഞ്ചും TE-1 ഇലക്‌ട്രിക് പ്രോട്ടോടൈപ്പിന്റെ കൂടുതൽ വിവരങ്ങളുമായി Triumph

അതായത് പൂർണമായും അലൂമിനിയം കൊണ്ട് നിർമിച്ച ഫ്രെയിമിലുള്ള ബൈക്കിന് 220 കിലോഗ്രാം ഭാരമാണുള്ളത്. ഇലക്ട്രിക് ബൈക്ക് വെറും 25 മിനിറ്റിനുള്ളിൽ 0 മുതൽ 100 ശതമാനം വരെ വേഗത്തിൽ ചാർജ് ചെയ്യാം.

171 bhp കരുത്തും 161 കി.മീ. റേഞ്ചും TE-1 ഇലക്‌ട്രിക് പ്രോട്ടോടൈപ്പിന്റെ കൂടുതൽ വിവരങ്ങളുമായി Triumph

ഇത്രയും മികച്ച ചാർജിംഗ് വേഗതയുള്ള മോഡലുകളൊന്നും നിലവിൽ വിപണിയിലില്ല. പ്രോട്ടോടൈപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രോജക്‌റ്റായി തുടരുന്നതിനാൽ ഈ നേട്ടം ഇപ്പോൾ ഔദ്യോഗികമായി കമ്പനിക്ക് അവകാശപ്പെടാനാവില്ല. എങ്കിലും ചാർജിംഗ് സമയം വളരെ കാര്യമായ രീതിയിൽ തന്നെ ലാഭിക്കാനാവുമെന്നതും നേട്ടമാവും.

MOST READ: യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് വാങ്ങി സിഎന്‍ജി കിറ്റ് ഘടിപ്പിക്കാവുന്ന പ്രീമിയം മോഡലുകള്‍ ഇതാ

171 bhp കരുത്തും 161 കി.മീ. റേഞ്ചും TE-1 ഇലക്‌ട്രിക് പ്രോട്ടോടൈപ്പിന്റെ കൂടുതൽ വിവരങ്ങളുമായി Triumph

ഇനി ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ച് TE-1 ഇലക്‌ട്രിക്കിന്റെ മൊത്തത്തിലുള്ള രൂപഘടന ബൈക്കുകളുടെ സ്ട്രീറ്റ്/സ്പീഡ് ട്രിപ്പിൾ ലൈനപ്പിനെ വളരെ അനുസ്മരിപ്പിക്കുന്നതാണ്.

171 bhp കരുത്തും 161 കി.മീ. റേഞ്ചും TE-1 ഇലക്‌ട്രിക് പ്രോട്ടോടൈപ്പിന്റെ കൂടുതൽ വിവരങ്ങളുമായി Triumph

സിഗ്നേച്ചർ ട്വിൻ-പോഡ് ഹെഡ്‌ലാമ്പുകൾ, ആംഗുലർ ആകൃതിയിലുള്ള ടാങ്ക് എക്സ്റ്റെൻഷനുകൾ, സ്വീപ്പ്ഡ് സീറ്റ് എന്നിവയെല്ലാം ബ്രാൻഡ് വാഗ്ദാനം ചെയ്യുന്ന സ്‌പോർട്ടി റോഡ്‌സ്റ്ററുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ഡിസൈൻ സവിശേഷതകളാണ്.

MOST READ: നെക്സോൺ ഇവിയുടെ ബാറ്ററി മാറാൻ ചെലവായത് 7 ലക്ഷം രൂപ, സൗജന്യമായി മാറ്റി നൽകി ടാറ്റ

171 bhp കരുത്തും 161 കി.മീ. റേഞ്ചും TE-1 ഇലക്‌ട്രിക് പ്രോട്ടോടൈപ്പിന്റെ കൂടുതൽ വിവരങ്ങളുമായി Triumph

ഈ ഗുണങ്ങളെല്ലാം കൂടാതെ ആ വൈദ്യുത പവർട്രെയിൻ അർത്ഥമാക്കുന്നത് പ്രോട്ടോടൈപ്പിന് ഏകദേശം 220 കിലോഗ്രാം ഭാരമുണ്ട്, ICE മാനദണ്ഡങ്ങൾക്കനുസൃതമായി ഭാരമേറിയതും എന്നാൽ ഒരു ഇലക്ട്രിക്കിന് കടന്നുപോകാവുന്നതുമാണ്.

171 bhp കരുത്തും 161 കി.മീ. റേഞ്ചും TE-1 ഇലക്‌ട്രിക് പ്രോട്ടോടൈപ്പിന്റെ കൂടുതൽ വിവരങ്ങളുമായി Triumph

ട്രയംഫിന്റെ നിലവിലെ ലൈനപ്പിൽ നിന്ന് ഡിസൈൻ കടമെടുത്തതാണെങ്കിലും പ്രോട്ടോടൈപ്പിലുള്ള ബെൽറ്റ് ഫൈനൽ ഡ്രൈവ് തീർച്ചയായും നിലവിലുള്ള ഒരു ട്രയംഫ് മോഡലിൽ നിന്നും കടമെടുത്തതല്ല. TE-1 പ്രോട്ടോടൈപ്പിൽ ഗേറ്റ്സ് കാർബൺ ബെൽറ്റ് ഡ്രൈവ്, ഓഹ്ലിൻസ് USD കാട്രിഡ്ജ് ഫോർക്കുകൾ, ബ്രെംബോ M50 മോണോബ്ലോക്ക് കാലിപ്പറുകൾ, ട്രയംഫിന്റെ മോട്ടോർസൈക്കിൾ കൺട്രോൾ സോഫ്റ്റ്‌വെയർ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.

MOST READ: ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

171 bhp കരുത്തും 161 കി.മീ. റേഞ്ചും TE-1 ഇലക്‌ട്രിക് പ്രോട്ടോടൈപ്പിന്റെ കൂടുതൽ വിവരങ്ങളുമായി Triumph

ഇലക്‌ട്രിക് പ്രോട്ടോടൈപ്പിനായി വില്യംസ് അഡ്വാൻസ്ഡ് എഞ്ചിനീയറിംഗ്, ഇന്റഗ്രൽ പവർട്രെയിൻ ലിമിറ്റഡ്, വാർവിക്ക് യൂണിവേഴ്‌സിറ്റിയിലെ ഡബ്ല്യുഎംജി തുടങ്ങിയ ഇലക്ട്രിക് വാഹന വിപണിയിലെ ചില വലിയ ബ്രാൻഡുകളുമായി ട്രയംഫ് സഹകരിച്ചാണ് പ്രവർത്തിച്ചിരിക്കുന്നത്.

171 bhp കരുത്തും 161 കി.മീ. റേഞ്ചും TE-1 ഇലക്‌ട്രിക് പ്രോട്ടോടൈപ്പിന്റെ കൂടുതൽ വിവരങ്ങളുമായി Triumph

അതേസമയം വില്യംസ് അഡ്വാൻസ്ഡ് എഞ്ചിനീയറിംഗുമായി (WAE) സഹകരിച്ചാണ് ട്രയംഫ് TE-1 പദ്ധതിയുടെ ഭാഗമായി ബാറ്ററിയും ചാർജിംഗ് സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. TE-1 ഇലക്ട്രിക് മോട്ടോർസൈക്കിളിൽ റീജനറേറ്റീവ് ബ്രേക്കിംഗ് വിജയകരമായി സജ്ജീകരിച്ചിരിക്കുന്നുവെന്നും പറയപ്പെടുന്നു.

171 bhp കരുത്തും 161 കി.മീ. റേഞ്ചും TE-1 ഇലക്‌ട്രിക് പ്രോട്ടോടൈപ്പിന്റെ കൂടുതൽ വിവരങ്ങളുമായി Triumph

മോട്ടോർ-ജനറേറ്റർ യൂണിറ്റിലും ട്രാൻസ്മിഷനിലും മികച്ച കാര്യക്ഷമതയ്ക്കായി കൂടുതൽ ഒപ്റ്റിമൈസേഷൻ നടത്താം. ഇത് ഭാവിയിൽ ബൈക്കിന്റെ റേഞ്ച് കൂടുതൽ വർധിപ്പിക്കുകയും ചെയ്യും. ബൈക്കിന്റെ നിർമാണം എന്നു തുടങ്ങും എന്നതിനെ കുറിച്ച് കമ്പനി ഇതുവരെ കാര്യമായ അറിയിപ്പൊന്നും നൽകിയിട്ടില്ല.

171 bhp കരുത്തും 161 കി.മീ. റേഞ്ചും TE-1 ഇലക്‌ട്രിക് പ്രോട്ടോടൈപ്പിന്റെ കൂടുതൽ വിവരങ്ങളുമായി Triumph

ഇലക്ട്രിക് ബൈക്ക് പ്രോട്ടോടൈപ്പ് 4-ാം ഘട്ട പരിശോധനയ്ക്ക് വിധേയമാക്കും. അടുത്ത ആറ് മാസത്തിനുള്ളിൽ പെർഫോമൻസ്, കോർ, ഡൈനാമിക് റൈഡർ വിലയിരുത്തലുകൾ എന്നിവയ്ക്കായി ബൈക്കിന്റെ സമ്പൂർണ റോഡ്, ട്രാക്ക് ലൈവ് ടെസ്റ്റിംഗ് എന്നിവയും നടത്തുമെന്നാണ് ട്രയംഫ് അറിയിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Triumph released the performance figures of its first electric bike te 1
Story first published: Thursday, July 14, 2022, 14:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X