iQube-ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വേരിയന്റ് നല്‍കാനൊരുങ്ങി TVS; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

രാജ്യത്ത് കഴിഞ്ഞ കുറച്ച് നാളുകളായി ഇലക്ട്രിക് ഇരുചക്രവാഹന വിപണി കുതിച്ചുയരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളെക്കാള്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളാണ് ഈ വിഭാഗത്തില്‍ ഇന്ന് ആധിപത്യം നടത്തിക്കൊണ്ടിരിക്കുന്നതും.

iQube-ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വേരിയന്റ് നല്‍കാനൊരുങ്ങി TVS; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം, കുറച്ച് പ്രമുഖ ബ്രാന്‍ഡുകളും തങ്ങളുടെ മോഡലുകളെ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ടിവിഎസ് വിപണിയില്‍ എത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ഐക്യൂബ്. ഒരുവര്‍ഷം മുന്നെ മോഡലിനെ എത്തിച്ചെങ്കിലും, ഉയര്‍ന്ന വിലയും, കുറഞ്ഞ റേഞ്ചും കാരണം കാര്യമായ വില്‍പ്പന നേടാന്‍ ഇതിന് ആയില്ലെന്ന് വേണം പറയാന്‍.

iQube-ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വേരിയന്റ് നല്‍കാനൊരുങ്ങി TVS; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്നെ നവീകരിച്ച 2022 മോഡലിനെ കമ്പനി വിപണയില്‍ എത്തിക്കുകയും ചെയ്തു. കൂടുതല്‍ റേഞ്ചും കൂടുതല്‍ ഫീച്ചറുകളും കളര്‍ ഓപ്ഷനുകളും ഉള്‍പ്പെടുത്തിയാണ് 2022 മോഡലിനെ ടിവിഎസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

iQube-ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വേരിയന്റ് നല്‍കാനൊരുങ്ങി TVS; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം തന്നെ രാജ്യത്ത് മറ്റ് ഇതര ഫ്യുവല്‍ ഓപ്ഷനുകളും രാജ്യത്ത് ശക്തമാകുകയാണ്. സീറോ-എമിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ നിലവിലുണ്ടെങ്കിലും, അവ വൈദ്യുതീകരിച്ച സ്‌കൂട്ടറുകള്‍ പോലെ മുഖ്യധാരയില്‍ ഇല്ല. BEV-കള്‍ IC-എഞ്ചിന്‍ ഇരുചക്രവാഹനങ്ങള്‍ മാറ്റിസ്ഥാപിക്കും, എന്നാല്‍ ഇലക്ട്രിക് പാസഞ്ചര്‍ കാറുകളെ അപേക്ഷിച്ച് പരിവര്‍ത്തനം വളരെ മന്ദഗതിയിലായിരിക്കും.

iQube-ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വേരിയന്റ് നല്‍കാനൊരുങ്ങി TVS; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

അന്താരാഷ്ട്ര വിപണികളില്‍, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യയും പ്രധാനമായും അത് വാഗ്ദാനം ചെയ്യുന്ന ഗുണങ്ങള്‍ കാരണം ഒരു ബദലായി പര്യവേക്ഷണം ചെയ്യപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാറുകള്‍ റീഫില്‍ ചെയ്യാന്‍ എളുപ്പമാണ്.

iQube-ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വേരിയന്റ് നല്‍കാനൊരുങ്ങി TVS; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

മാത്രമല്ല അവ ദൈര്‍ഘ്യമേറിയ റേഞ്ചും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു. എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ള ടിവിഎസ് മോട്ടോര്‍ കമ്പനി, ഇരുചക്രവാഹനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു മോഡായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളെ വികസിപ്പിക്കുന്നുവെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

iQube-ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വേരിയന്റ് നല്‍കാനൊരുങ്ങി TVS; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് വ്യത്യസ്തമായ കോണ്‍ഫിഗറേഷന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഒരു പേറ്റന്റ് ആപ്ലിക്കേഷന്‍ തെളിയിക്കുന്നു. ഹൈഡ്രജന്‍ ചേസിസിന്റെ മുന്‍വശത്തെ ഡൌണ്‍ട്യൂബില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ക്യാനിസ്റ്ററുകളില്‍ സംഭരിച്ചിരിക്കുന്നു, അത് റൈഡറുടെ കാലുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുന്നതായും പുറത്തുവന്ന വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

iQube-ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വേരിയന്റ് നല്‍കാനൊരുങ്ങി TVS; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

അതിനാല്‍ അത് നീക്കം ചെയ്യാനും ഘടിപ്പിക്കാനും എളുപ്പമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍വശത്ത് ഹെഡ്‌ലാമ്പിനോട് ചേര്‍ന്ന് ഫില്ലര്‍ നോസല്‍ ഉണ്ട്. ഫുട്ബോര്‍ഡിന് താഴെയായി ഒരു ബാറ്ററി സ്ഥാപിച്ചിരിക്കുന്നതായും പുറത്തുവന്ന ചിത്രത്തില്‍ നിന്ന മനസ്സിലാക്കാം.

iQube-ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വേരിയന്റ് നല്‍കാനൊരുങ്ങി TVS; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

ബ്രേക്കിംഗിന് കീഴില്‍ ഊര്‍ജ്ജം സംഭരിക്കുമ്പോള്‍ ഇത് ഒരു പെര്‍ഫോമന്‍സ് ബൂസ്റ്ററായി സഹായിക്കുമെന്ന വേണം പറയാന്‍. ഫ്യുവല്‍ സെല്‍ സ്റ്റാക്ക് സീറ്റിനടിയില്‍ സ്ഥാപിച്ചിരിക്കുന്നു, പരമ്പരാഗത സ്‌കൂട്ടറുകളില്‍ ബാറ്ററി കാണുന്ന അതേ സ്ഥലത്തും ഷട്ട്-ഓഫ് വാല്‍വ്, ഫ്‌ലോ മീറ്റര്‍, പ്രഷര്‍ റെഗുലേറ്റര്‍ തുടങ്ങിയ മറ്റ് ഘടകങ്ങളും സ്വിംഗാര്‍ം പിവറ്റിന് അടുത്താണ്.

iQube-ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വേരിയന്റ് നല്‍കാനൊരുങ്ങി TVS; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

ബ്രാന്‍ഡ് നിരയിലെ ഐക്യൂബ് ഇലക്ട്രിക്കില്‍ കാണപ്പെടുന്ന 4.4 kW ശേഷിയുള്ള മോട്ടോറിന് സമാനമായ രീതിയില്‍ ഇലക്ട്രിക് മോട്ടോര്‍ ഹബ്-മൗണ്ട് യൂണിറ്റ് ആയിരിക്കാമെന്ന സൂചനയും നല്‍കുന്നു.

iQube-ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വേരിയന്റ് നല്‍കാനൊരുങ്ങി TVS; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

സാധാരണ ഫ്യുവല്‍ സെല്ലിന് ഇരട്ട ഇലക്ട്രോഡുകള്‍ ഉണ്ട്, അവയ്ക്കിടയില്‍ ഒരു ഇലക്ട്രോലൈറ്റ് മെംബ്രണ്‍ ഉണ്ട്. ബാറ്ററിയില്‍ കാണുന്ന ഊര്‍ജ്ജം സംഭരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി, അന്തരീക്ഷത്തില്‍ ലഭ്യമായ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിച്ച് ഫ്യുവല്‍ സെല്‍ ഇന്ധനത്തെ വൈദ്യുതിയാക്കി മാറ്റുന്നു.

iQube-ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വേരിയന്റ് നല്‍കാനൊരുങ്ങി TVS; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്ന് വ്യത്യസ്തമായി, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സിസ്റ്റം നിമിഷങ്ങള്‍ക്കുള്ളില്‍ നിറയും, അതിനാല്‍ ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കിയാല്‍ റേഞ്ച് ഉത്കണ്ഠ ഒഴിവാക്കപ്പെടുമെന്നും കമ്പനി പറയുന്നു. പേറ്റന്റ് യാഥാര്‍ത്ഥ്യമാകുമോ ഇല്ലയോ എന്നത് കാത്തിരുന്ന തന്നെ കാണണം.

iQube-ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വേരിയന്റ് നല്‍കാനൊരുങ്ങി TVS; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

ഇലക്ട്രിക് വിഭാഗത്തില്‍ ഐക്യൂബിന്റെ പുതിയ പതിപ്പിനെ അവതരിപ്പിച്ച് ഒരു തിരിച്ചുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2022 മെയ് മാസത്തില്‍ അവതരിപ്പിച്ച പുതിയ മോഡലിന് വലിയ സ്വീകാര്യത ലഭിക്കുന്നുവെന്നും കമ്പനി പറയുന്നു.

iQube-ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വേരിയന്റ് നല്‍കാനൊരുങ്ങി TVS; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

FAME സബ്‌സിഡി ഉള്‍പ്പെടെ 2022 ഐക്യൂബിന്റെ പ്രാരംഭ പതിപ്പിന് 98,564 രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഐക്യൂബ് സ്റ്റാന്‍ഡേര്‍ഡ്, ഐക്യൂബ് S, ഐക്യൂബ് ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഉയര്‍ന്ന വേരിയന്റിന് 1.08 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. പുതിയ മോഡൽ എത്തുന്നതു വഴി വിൽപ്പന വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ ഇപ്പോൾ. കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ ഇത് പ്രകടമാണെന്നും ടിവിഎസ് പറയുന്നു.

Source: MCN

Most Read Articles

Malayalam
English summary
Tvs planning to introduce iqube hydrogen fuel cell variant patent leaked
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X