ആധുനികവത്ക്കരണം കമ്മ്യൂട്ടർ സെഗ്മെന്റിലേക്കും, Radeon മോട്ടോർസൈക്കിളിനെ പരിഷ്ക്കരിക്കാൻ TVS

മുഖ്യ എതിരാളിയായ ഹീറോ സ്‌പ്ലെൻഡർ പോലെ പതിറ്റാണ്ടുകളുടെ പാരമ്പര്യം ഒന്നുമില്ലെങ്കിലും എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ യോഗ്യനായ എതിരാളിയാണ് ടിവിഎസിന്റെ റേഡിയോൺ. എന്നാൽ കമ്പനിയുടെ തന്നെ നിരയിലെ സ്റ്റാർ സിറ്റി പോലുള്ള മറ്റ് മോഡലുകളുമായി താരതമ്യം ചെയ്‌താൽ ഫീച്ചറുകളുടെ കാര്യത്തിലൊക്കെ ആളൊരൽപം പിന്നിലാണ്.

ആധുനികവത്ക്കരണം കമ്മ്യൂട്ടർ സെഗ്മെന്റിലേക്കും, Radeon മോട്ടോർസൈക്കിളിനെ പരിഷ്ക്കരിക്കാൻ TVS

എന്നാൽ ഹീറോ മോട്ടോകോർപ് അടുത്തിടെ പല സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളുമായി സ്‌പ്ലെൻഡർ പ്ലസിന്റെ Xtec പതിപ്പ് പുറത്തിറക്കി. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബ്ലൂടൂത്ത് വഴിയുള്ള ഫോൺ കണക്റ്റിവിറ്റി, Xtec കണക്റ്റിവിറ്റി സ്യൂട്ട്, എൽഇഡി ഡിആർഎൽ തുടങ്ങി നിരവധി ഫീച്ചറുകൾ ബൈക്കിന് സമ്മാനിച്ചു.

ആധുനികവത്ക്കരണം കമ്മ്യൂട്ടർ സെഗ്മെന്റിലേക്കും, Radeon മോട്ടോർസൈക്കിളിനെ പരിഷ്ക്കരിക്കാൻ TVS

സ്പ്ലെൻഡറിന്റെ ടോപ്പ് വേരിയന്റിനേക്കാൾ 1200 രൂപ അധികം മാത്രമാണ് ഈ പുതിയ മോഡലിന് മുടക്കേണ്ടി വരുന്നത്. ടിവിഎസിന് സ്പ്ലെൻഡർ പ്ലസുമായുള്ള മത്സരത്തിൽ അൽപം പിന്നോട്ടുപോവേണ്ടി വന്നേക്കുമെന്നതിനാൽ റേഡിയോണിന് ചില അധിക സവിശേഷതകളും ഫീച്ചറുകളും നൽകി പരിഷ്ക്കരിക്കാൻ തയാറെടുക്കുകയാണ് കമ്പനി.

MOST READ: റേഞ്ച് 145 കിലോമീറ്റർ, TVS iQube ST വേരിയന്റിനായുള്ള ഡെലിവറി ഓഗസ്റ്റിൽ ആരംഭിക്കും

ആധുനികവത്ക്കരണം കമ്മ്യൂട്ടർ സെഗ്മെന്റിലേക്കും, Radeon മോട്ടോർസൈക്കിളിനെ പരിഷ്ക്കരിക്കാൻ TVS

ടിവിഎസ് നിരയിലെത്തി അതിവേഗം ജനപ്രീതിയാർജിച്ച റൈഡർ 125 മോഡലിൽ നിന്നുള്ള പല ഫീച്ചറുകളും റേഡിയോണിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ആ മോട്ടോർസൈക്കിൾ റേഡിയോണിനോട് ഏറ്റവും അടുത്ത് നിൽക്കുന്നതും ഒരുപാട് സമാന സവിശേഷതകൾ പങ്കിടുന്നതുമാണ് ഇരുമോഡലുകളും.

ആധുനികവത്ക്കരണം കമ്മ്യൂട്ടർ സെഗ്മെന്റിലേക്കും, Radeon മോട്ടോർസൈക്കിളിനെ പരിഷ്ക്കരിക്കാൻ TVS

റൈഡർ 125 മോഡലിൽ നിന്ന് ടിവിഎസ് റേഡിയോണിന് ലഭിക്കാവുന്ന ഏറ്റവും സാധ്യതയുള്ള സവിശേഷതകൾ അതിന്റെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കോൾ/എസ്എംഎസ് ഉള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കൂടാതെ ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയും ആയിരിക്കും. ഇത് ഇന്റലിഗോ സ്റ്റോപ്പ്/സ്റ്റാർട്ട് സിസ്റ്റവും ഫീച്ചർ ചെയ്തേക്കാം.

MOST READ: ടെസ്റ്റ് ഡ്രൈവ് സ്ലോട്ട് തുറന്നിട്ട് 24 മണിക്കൂര്‍; Simple One-ന് ലഭിച്ചത് 20,000-ത്തിലധികം രജിസ്‌ട്രേഷനുകള്‍

ആധുനികവത്ക്കരണം കമ്മ്യൂട്ടർ സെഗ്മെന്റിലേക്കും, Radeon മോട്ടോർസൈക്കിളിനെ പരിഷ്ക്കരിക്കാൻ TVS

ഇതുകൂടാതെ മാറ്റേകാനായി ഒരു എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്‌ലൈറ്റ് എന്നിവയായും ടിവിഎസ് റേഡിയോണിന് സമ്മാനിച്ചാലും അതിശയിക്കാനാവില്ല. കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് ടിവിഎസ് Xconnect ആപ്പിനൊപ്പം റൈഡർ 125 മോഡലിന്റെ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുകയാണെങ്കിൽ കൂടുതൽ വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ അത് പുതിയ സ്പ്ലെൻഡർ പ്ലസ് Xtec പതിപ്പിനേക്കാൾ മികച്ചതായിരിക്കുമെന്ന് നിസംശയം പറയാനാവും.

ആധുനികവത്ക്കരണം കമ്മ്യൂട്ടർ സെഗ്മെന്റിലേക്കും, Radeon മോട്ടോർസൈക്കിളിനെ പരിഷ്ക്കരിക്കാൻ TVS

ഇവയിൽ ഒതുങ്ങാതെ ലൈവ് മൈലേജ്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, സർവീസ് റിമൈൻഡർ, ടാങ്ക് റേഞ്ച്, ലോ-ഫ്യുവൽ ഇൻഡിക്കേറ്റർ എന്നിവ ഉപയോഗിച്ച് ടിവിഎസ് റേഡിയോണിനെ സജ്ജീകരിക്കുമെന്നും പ്രതീക്ഷിക്കാം.

MOST READ: ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

ആധുനികവത്ക്കരണം കമ്മ്യൂട്ടർ സെഗ്മെന്റിലേക്കും, Radeon മോട്ടോർസൈക്കിളിനെ പരിഷ്ക്കരിക്കാൻ TVS

ഇപ്പോൾ ബൈക്കിന് ഒരു യുഎസ്ബി ഫോൺ ചാർജർ ഒരു ഓപ്ഷനായി ലഭിക്കുന്നുണ്ട്. എന്നാൽ പുതിയ പരിഷ്ക്കരണത്തിൽ സ്‌പ്ലെൻഡർ പ്ലസ് Xtec പതിപ്പിലേതു പോലെ ഇത് ഒരു സാധാരണ ഫിറ്റ്‌മെന്റായി വന്നേക്കുമെന്നാണ് അനുമാനം.

ആധുനികവത്ക്കരണം കമ്മ്യൂട്ടർ സെഗ്മെന്റിലേക്കും, Radeon മോട്ടോർസൈക്കിളിനെ പരിഷ്ക്കരിക്കാൻ TVS

മറ്റ് മെക്കാനിക്കൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 7350 rpm-ൽ പരമാവധി 8.08 bhp കരുത്തും 4500 rpm-ൽ 8.7 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അതേ 109.7 സിസി എഞ്ചിനുമായി തന്നെയാവും ടിവിഎസ് റേഡിയോൺ വിപണിയിൽ എത്തുക.

MOST READ: ഇന്ത്യയിലെ ഏറ്റവും മികച്ച ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളെ ഒന്നു പരിചയപ്പെട്ടാലോ?

ആധുനികവത്ക്കരണം കമ്മ്യൂട്ടർ സെഗ്മെന്റിലേക്കും, Radeon മോട്ടോർസൈക്കിളിനെ പരിഷ്ക്കരിക്കാൻ TVS

അതേസമയം ഹീറോ സ്‌പ്ലെൻഡർ പ്ലസ് 97.2 സിസി എഞ്ചിനിലാണ് വരുന്നത്. രണ്ട് മോട്ടോർസൈക്കിളുകൾക്കും ശരിയായ റൈഡിംഗ് സാഹചര്യങ്ങളിൽ 60 കിലോമീറ്ററിൽ അധികം ഇന്ധനക്ഷമത നൽകാൻ പ്രാപ്‌തമായവയാണ്.

ആധുനികവത്ക്കരണം കമ്മ്യൂട്ടർ സെഗ്മെന്റിലേക്കും, Radeon മോട്ടോർസൈക്കിളിനെ പരിഷ്ക്കരിക്കാൻ TVS

റേഡിയോണിന് വലിയ എഞ്ചിനൊപ്പം കൂടുതൽ പവറും ടോർക്കും നൽകുന്നുവെങ്കിലും സ്‌പ്ലെൻഡർ പ്ലസിന്റെ 112 കിലോഗ്രാം ഭാരത്തേക്കാൾ 4 കിലോഗ്രാം അധികമാണ് ഇതിന്റെ ഭാരം. എന്നാൽ മുൻ ഡിസ്‌ക് ബ്രേക്ക് ഓപ്ഷനുമായി ടിവിഎസ് നിലകൊള്ളുന്നതിനാൽ ബ്രേക്കിംഗിന്റെ കാര്യത്തിൽ റേഡിയോണിനാണ് മേൽകൈ.

ആധുനികവത്ക്കരണം കമ്മ്യൂട്ടർ സെഗ്മെന്റിലേക്കും, Radeon മോട്ടോർസൈക്കിളിനെ പരിഷ്ക്കരിക്കാൻ TVS

ഡിസ്‌ക് ഒരു ഓപ്ഷനായിപ്പോലും സ്‌പ്ലെൻഡർ പ്ലസിൽ ലഭ്യമല്ല. നിലവിൽ സെഗ്മെന്റിൽ ഏറ്റവും വൈവിധ്യമാർന്ന കളർ ഓപ്ഷനുകൾ നൽകുന്ന മോട്ടോർസൈക്കിളും റേഡിയോണാണ്.

ആധുനികവത്ക്കരണം കമ്മ്യൂട്ടർ സെഗ്മെന്റിലേക്കും, Radeon മോട്ടോർസൈക്കിളിനെ പരിഷ്ക്കരിക്കാൻ TVS

മെറ്റൽ ബ്ലാക്ക്, പേൾ വൈറ്റ്, വോൾക്കാനോ റെഡ്, ടൈറ്റാനിയം ഗ്രേ, ഡിടി റെഡ് ബ്ലാക്ക്, ഡിടി ബ്ലൂ ബ്ലാക്ക്, ഗോൾഡൻ ബീജ്, റീഗൽ ബ്ലൂ, റോയൽ പർപ്പിൾ, ക്രോം പർപ്പിൾ, ക്രോം ബ്ലാക്ക്, ക്രോം ബ്രൗൺ എന്നിങ്ങനെ 12 വ്യത്യസ്‌ത നിറങ്ങളിലാണ് ടിവിഎസ് ബൈക്കിനെ അവതരിപ്പിക്കുന്നത്.

ആധുനികവത്ക്കരണം കമ്മ്യൂട്ടർ സെഗ്മെന്റിലേക്കും, Radeon മോട്ടോർസൈക്കിളിനെ പരിഷ്ക്കരിക്കാൻ TVS

റേഡിയോണിന്റെ പുതിയ 2022 വേരിയന്റ് ഉത്സവ സീസണിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാവുന്നതോടെ ചെറിയൊരു വില വർധനവും ടിവിഎസിന്റെ മോഡലിന് ഉണ്ടാവും. എന്നാൽ വില സ്‌പ്ലെൻഡർ പ്ലസിന് അടുത്തു തന്നെ നിലനിർത്താനാവും കമ്പനി ശ്രമിക്കുക.

Most Read Articles

Malayalam
English summary
Tvs planning to launch the updated radeon commuter motorcycle with new techs
Story first published: Friday, June 10, 2022, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X