ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയ

പെട്രോൾ വില സർവകാല റെക്കോർഡിൽ കുതിക്കുമ്പോൾ ബദൽ മാർഗങ്ങൾ തേടുന്ന ആളുകളെല്ലാം ഇലക്‌ട്രിക് സ്‌കൂട്ടറുകളിലേക്കാണ് ചേക്കേറുന്നത്. എന്നാൽ മോഡലുകൾ തീപിടിക്കുന്ന പശ്ചാത്തലവും മറ്റ് പോരായ്‌മകളുമെല്ലാം പുറത്തുവരുമ്പോൾ ഒരു കുറ്റവും കുറവും കേൾക്കാതെ മുന്നോട്ടു പോവുന്നൊരു ഇവിയാണ് ടിവിഎസ് ഐക്യൂബ്.

ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി TVS

എന്നാൽ അടുത്തിടെ 2022 മോഡൽ ഇയർ പരിഷ്ക്കാരവുമായി ടിവിഎസ് ഐക്യൂബിനെ ഒന്നു മിനുക്കിയെടുത്തിരിക്കുകയാണ്. ബാറ്ററി പായ്ക്കിലും ഫീച്ചർ നിരയിലും എല്ലാം ധാരാളം മിനുക്കുപണികൾ കാണാനാവും. ഇ-സ്കൂട്ടറിന്റെ ഏറ്റവും പുതിയ ആവർത്തനം വ്യത്യസ്‌ത വേരിയന്റുകളിലും സ്വന്തമാക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി TVS

പുതുക്കിയ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഓൺറോഡ് വില ഇപ്പോൾ 98,564 രൂപ മുതൽ 1,08,690 രൂപ വരെയാണ്. അതേസമയം പുത്തൻ ഐക്യൂബ് ST പതിപ്പിന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. FAME-II, സംസ്ഥാന സബ്‌സിഡി എന്നിവ ഉൾപ്പെടുത്തിയാണ് ടിവിഎസ് ഈ വില പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

മൂന്ന് വേരിയന്റുകളുടെയും ബുക്കിംഗ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 999 രൂപ ടോക്കൺ തുകയിൽ ആരംഭിച്ചിട്ടുണ്ട്. പുതുക്കിയ മോഡൽ രാജ്യത്തുടനീളമുള്ള ടിവിഎസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന 32 നഗരങ്ങളിൽ നിന്ന് ഇന്ത്യയിലെ 85 നഗരങ്ങളിലേക്ക് ഐക്യൂബിന്റെ ലഭ്യത കമ്പനി വിപുലീകരിച്ചതായി ടിവിഎസ് നേരത്തെ പുറത്തിറക്കിയ സമയത്ത് വെളിപ്പെടുത്തിയിരുന്നു.

ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി TVS

പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറി ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി മോഡലിന്റെ പുതിയ ടെലിവിഷൻ പരസ്യ വീഡിയോയുമായി കമ്പനി എത്തിയിരിക്കുകയാണ്. പുതിയ ടിവിഎസ് ഐക്യൂബിന്റെ മൂന്ന് വകഭേദങ്ങളും പരിഷ്ക്കരിച്ച ഉപയോക്തൃ ഇന്റർഫേസോടുകൂടിയ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഉൾപ്പെടെയുള്ള നിരവധി സ്റ്റാൻഡേർഡ് ഫീച്ചറുകളോടെയാണ് വരുന്നത്.

ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി TVS

പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ, ബ്ലൂടൂത്ത് വഴിയുള്ള സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ജിയോ ഫെൻസിംഗ്, ലൈവ് ലൊക്കേഷൻ സ്റ്റാറ്റസ്, മറ്റ് റൈഡുമായി ബന്ധപ്പെട്ട ഡാറ്റ തുടങ്ങിയ കണക്റ്റുചെയ്‌ത ടെലിമാറ്റിക്‌സ് ധാരാളം വാഗ്ദാനം ചെയ്യുന്ന ടിവിഎസ് സ്മാർട്ട്‌ X കണക്റ്റ് ഫംഗ്‌ഷൻ എന്നിവ ഉൾക്കൊള്ളുന്നു.

ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി TVS

ഐക്യൂബിന്റെ അടിസ്ഥാന വേരിയന്റിന് 5 ഇഞ്ച് ഡിസ്‌പ്ലേയാണ് ടിവിഎസ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ടോപ്പ് എൻഡ് S, ST വേരിയന്റുകൾക്ക് 7 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. ഇൻഫിനിറ്റി തീം കസ്റ്റമൈസേഷൻ, അലക്‌സാ ഇന്റഗ്രേഷനുമായി വോയ്‌സ് അസിസ്റ്റ്, അവബോധജന്യമായ മ്യൂസിക് പ്ലെയർ നിയന്ത്രണം, OTA അപ്‌ഡേറ്റുകൾ എന്നിവ ഓഫറിലുള്ള മറ്റ് ശ്രദ്ധേയമായ സാങ്കേതികതകളിൽ ഉൾപ്പെടുന്നു.

ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി TVS

വിവിധ കണക്ടിവിറ്റി ഓപ്ഷനുകൾക്ക് പുറമെ എൽഇഡി ലൈറ്റിംഗ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ടോർച്ചോടുകൂടിയ ഫ്ലിപ്പ് കീഫോബ്, പാർക്ക് അസിസ്റ്റ്, റിവേഴ്സ് അസിസ്റ്റ്, ഹസാർഡ് ലാമ്പുകൾ, സർവീസ് റിമൈൻഡറുകൾ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളെല്ലാം 2022 മോഡലിൽ ടിവിഎസ് വാഗ്ദാനം ചെയ്യുന്നു.

ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി TVS

ടിവിഎസ് ഐക്യൂബിന്റെ പവർട്രെയിൻ സവിശേഷതകളിലേക്ക് നോക്കിയാൽ പുതുക്കിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എല്ലാ വേരിയന്റുകളിലും 3kW BLDC ഹബ്-മൗണ്ടഡ് മോട്ടോറാണ് നൽകുന്നത്. ഇത് പരമാവധി 4.4 kW (6 bhp) പവറും 140 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി TVS

എന്നാൽ ഐക്യൂബ്, ഐക്യൂബ് S എന്നിവയിൽ ഒരു ചെറിയ 3.04 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് പ്രവർത്തിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 100 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം ടോപ്പ് എൻഡ് ST വേരിയന്റിൽ ഒരു വലിയ 4.56 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് കമ്പനി അവതരിപ്പിക്കുന്നത്.

ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി TVS

അത് ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇവ യഥാർഥ റോഡ് സാഹചര്യങ്ങളിൽ ലഭിക്കുന്ന റേഞ്ച് കണക്കുകളാണെന്ന് ടിവിഎസ് പറയുന്നു. എല്ലാ ബാറ്ററി ഓപ്ഷനുകളും IP678 വാട്ടർ റെസിസ്റ്റൻസ് സവിശേഷതയുമായാണ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. 650W, 950W, 1.5kW എന്നിവയുൾപ്പെടെ പുതിയ ഐക്യൂബിനൊപ്പം ഓഫ്-ബോർഡ് ചാർജിംഗ് ഓപ്ഷനുകളുടെ ആകെ മൂന്ന് വേരിയന്റുകളാണ് ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്.

ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി TVS

ആദ്യ രണ്ട് ഓപ്‌ഷനുകളും ശ്രേണിയിലുടനീളം സ്റ്റാൻഡേർഡ് ആയി ലഭ്യമാണ്. അതേസമയം 1.5 kW ഓപ്‌ഷൻ ടോപ്പ് ST വേരിയന്റിനായി മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഐക്യൂബിന്റെ സ്റ്റാൻഡേർഡ് വേരിയന്റിലും ഐക്യൂബ് S പതിപ്പിലും 78 കിലോമീറ്ററാണ് ഉയർന്ന വേഗത അവകാശപ്പെടുന്നത്.

ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി TVS

അതേസമയം ഫുള്ളി ലോഡ‌ഡ് ST വേരിയന്റിന് 82 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും ടിവിഎസ് അവകാശപ്പെടുന്നു. 2022 മോഡൽ ഐക്യൂബ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മറ്റ് രണ്ട് വേരിയന്റുകളിൽ ലഭ്യമായ 17 ലിറ്റർ ബൂട്ട് സ്പേസിന് പകരം 32 ലിറ്റർ വലിയ ബൂട്ട് കപ്പാസിറ്റിയുമായാണ് ഈ ST വേരിയന്റ് വരുന്നത്.

Most Read Articles

Malayalam
English summary
Tvs released new commercial video for 2022 iqube electric scooter details
Story first published: Friday, May 20, 2022, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X