പ്രത്യേകതകൾ കുറേയുണ്ട്, ഈ സവിശേഷതയുള്ള ഇന്ത്യയിലെ ആദ്യത്തെ ഇ-ബൈക്കായി Ultraviolette F77

ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്തേക്ക് പുതിയൊരു സ്പോർട്‌സ് പ്രീമിയം ബൈക്ക് വന്നത് വലിയ വാർത്തയായിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് ഈ മാസം ആദ്യമാണ് F77 പുറത്തിറക്കി. ഇത് വിൽപ്പനയ്‌ക്കെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളാണ്. ഇതു മാത്രമല്ല, നിരവധി കാരണങ്ങളാൽ മോഡൽ തികച്ചും പുതുമയാർന്നതാണ്.

ബോഷിന്റെ ഡ്യുവൽ ചാനൽ എബിഎസ് ബ്രേക്കിംഗ് സംവിധാനത്തിന്റെ സഹായത്തോടെ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് ടൂവീലറാണ് അൾട്രാവയലറ്റ് F77 ബൈക്ക്. ഇന്ത്യയിലും ആഗോളതലത്തിലും മോട്ടോർസൈക്കിളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബോഷ് മുൻപന്തിയിലാണ്. പുത്തൻ ഇലക്ട്രിക് മോട്ടോർസൈക്കിളായ F77 ഇവിയിൽ ഈ പ്രമുഖ സാങ്കേതികവിദ്യ കൊണ്ടുവരുന്നതിൽ തങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്ന് ബോഷ് ടൂ വീലർ ആൻഡ് പവർ സ്‌പോർട്‌സ് ഇന്ത്യ പ്രസിഡന്റ് മനോഹർ ഹലാഹലി പറഞ്ഞു.

പ്രത്യേകതകൾ കുറേയുണ്ട്, ഈ സവിശേഷതയുള്ള ഇന്ത്യയിലെ ആദ്യത്തെ ഇ-ബൈക്കായി Ultraviolette F77

ബോഷ് എബിഎസ് സഹിതമുള്ള എഫ്77ന്റെ ലോഞ്ച് ഇലക്ട്രിക് ഇരുചക്രവാഹന യാത്ര രസകരവും കാര്യക്ഷമവുമാക്കുക മാത്രമല്ല സുരക്ഷിതമാക്കുകയും ചെയ്യും. ഈ പങ്കാളിത്തത്തോടെ പരമ്പരാഗത ഇരുചക്ര വാഹന മേഖലയിൽ മാത്രമല്ല, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്കും റൈഡർ സുരക്ഷയ്ക്കുള്ള തങ്ങളുടെ സംഭാവന നൽകാൻ ബോഷ് തയാറാവുന്നുവെന്നും മനോഹർ ഹലാഹലി കൂട്ടിച്ചേർത്തു. അതോടൊപ്പം ഡിസൈൻ, എഞ്ചിനീയറിംഗ്, പെർഫോമൻസ്, സുരക്ഷ, ഉപയോക്തൃ അനുഭവം തുടങ്ങിയ എല്ലാ വശങ്ങളിലും F77 മികച്ചതാക്കാൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കഠിനമായി പ്രവർത്തിച്ചുവെന്ന് അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ സഹസ്ഥാപകനും സിഇഒയുമായ നാരായൺ സുബ്രഹ്മണ്യം പറഞ്ഞു.

ഡിസൈനും എഞ്ചിനീയറിംഗ് പ്രക്രിയയും റൈഡർ സുരക്ഷയിൽ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിന്റെ ഫലമായാണ് ബോഷുമായുള്ള സഹകരണം എന്നും അദ്ദേഹം പറഞ്ഞു. ബോഷിന്റെ ഡ്യുവൽ ചാനൽ എബിഎസ് ഉള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമാണ് F77. അൾട്രാവയലറ്റിൽ, എല്ലാ ഭൂപ്രദേശങ്ങളിലും വരണ്ടതും നനഞ്ഞതുമായ അവസ്ഥകളിൽ വരെ കർശനമായ പരിശോധന നടത്തിയിട്ടുണ്ട്. F77 ഇവിയിൽ ബോഷ് എബിഎസ് സജ്ജീകരിച്ചിരിക്കുന്നതിനാൽ, ഇത് എല്ലാ ബ്രേക്കിംഗ് സാഹചര്യങ്ങളും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും റൈഡിംഗ് ആത്മവിശ്വാസം ഗണ്യമായി വർധിപ്പിക്കാനും സഹായിക്കുമെന്നും നാരായൺ സുബ്രഹ്മണ്യം കൂട്ടിച്ചേർത്തു.

ബോഷ് ഡ്യുവൽ-ചാനൽ എബിഎസ് റിയർ-വീൽ ലിഫ്റ്റ്-അപ്പ് മിറ്റിഗേഷൻ ഫംഗ്ഷനും സമന്വയിപ്പിക്കുന്നു എന്നതും ഹൈലൈറ്റാണ്. ഇലക്ട്രിക് ബൈക്കിലെ റോൾഓവറിന്റെ അപകട സാധ്യത ഇത് കുറയ്ക്കുന്നു. അൾട്രാവയലറ്റ് F77 ഇലക്‌ട്രിക്കിലെ ശക്തമായ പെർഫോമൻസ് സംഖ്യകൾ കണക്കിലെടുക്കുമ്പോൾ, ഇലക്ട്രിക് മോട്ടോർസൈക്കിളിൽ ബ്രേക്കിംഗ് സിസ്റ്റം ഒരുപോലെ ശക്തവും സുരക്ഷിതവുമാണെന്നത് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ഒറിജിനല്‍, റീകോണ്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തുന്നത്. ഇതോടൊപ്പം അവതരിപ്പിച്ച ലിമിറ്റഡ് എഡിഷന്‍ പതിപ്പ് രണ്ട് മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നതായും കമ്പനി അടുത്തിടെ അറിയിച്ചിരുന്നു.

ഷാഡോ, എയര്‍സ്‌ട്രൈക്ക്, ലേസര്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇത് സ്വന്തമാക്കാനാവും. 3.80 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇലക്ട്രിക് ബൈക്കായ F77 ഇവിയുടെ സ്റ്റാൻഡേർഡ് പതിപ്പിന് 3.80 ലക്ഷം രൂപയും 307 കിലോമീറ്റർ റേഞ്ചുള്ള F77 റീകൺ വേരിയന്റിന് 4.55 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

രണ്ട് വേരിയന്റുകളും ഇപ്പോള്‍ ഓഫറില്‍ തുടരുമെങ്കിലും ലിമിറ്റഡ് എഡിഷന്‍ പേര് സൂചിപ്പിക്കുന്നത് പോലെ 77 യൂണിറ്റുകള്‍ മാത്രം ലഭ്യമായ ഒരു ലിമിറ്റഡ് എഡിഷൻ മോഡലായാണ് അവതരിപ്പിച്ചത്. ഇലക്ട്രിക് മോട്ടോർസൈക്കിളിൽ 38.8 bhp (29 kW), 95 Nm പീക്ക് ടോർക്കുമുള്ള PMS ഡയറക്ട് ഡ്രൈവ് മോട്ടോർ പായ്ക്ക് ചെയ്യുന്നു. മണിക്കൂറിൽ 147 കിലോമീറ്ററാണ് ഉയർന്ന വേഗത. ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് മൂന്ന് റൈഡിംഗ് മോഡുകളും ഇതിന് ഉണ്ട്. F77 ഇവി 7.1 kWh, 10.3 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്‌ഷനുകൾ ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Ultraviolette f77 becomes india s first electric two wheeler equipped with bosch dual channel absult
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X