ലോഞ്ച് ഉടനെന്ന് സൂചന; Ultraviolette F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ ട്രയല്‍സ് ആരംഭിച്ചു

അള്‍ട്രാവയലറ്റ്, ഇവി സ്റ്റാര്‍ട്ട്-അപ്പ് തങ്ങളുടെ വരാനിരിക്കുന്ന F77 ഇലക്ട്രിക് ബൈക്കിന്റെ ഉല്‍പ്പാദന പരീക്ഷണങ്ങള്‍ ബെംഗളൂരുവിനടുത്തുള്ള നിര്‍മ്മാണ കേന്ദ്രത്തില്‍ ആരംഭിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ലോഞ്ച് ഉടനെന്ന് സൂചന; Ultraviolette F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ ട്രയല്‍സ് ആരംഭിച്ചു

ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി, കമ്പനി രാജ്യത്തുടനീളമുള്ള പ്രധാന നിര്‍മ്മാണ പങ്കാളികളെയും വെണ്ടര്‍മാരെയും ഉല്‍പ്പാദന കേന്ദ്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കമ്പനിയുടെ ഔദ്യോഗിക വിതരണക്കാരുടെ പട്ടികയില്‍ ബോഷ്, ബ്രെംബോ, ഗബ്രിയേല്‍, SACL, മിന്‍ഡ, ഫിയം തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നു.

ലോഞ്ച് ഉടനെന്ന് സൂചന; Ultraviolette F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ ട്രയല്‍സ് ആരംഭിച്ചു

F77-ന്റെ പ്രൊഡക്ഷന്‍ അസംബ്ലി സീക്വന്‍സുമായി അടുത്തറിയാന്‍ തങ്ങളുടെ വിതരണ പങ്കാളികള്‍ക്ക് അവസരം ലഭിച്ചതായി അള്‍ട്രാവയലറ്റ് പറഞ്ഞു. 'F77 വളരെ വികസിച്ചതും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതുമായ മോട്ടോര്‍സൈക്കിളാണ്, കൂടാതെ വ്യോമയാന വ്യവസായത്തില്‍ ഉപയോഗിക്കുന്ന തത്വങ്ങള്‍ ഉപയോഗിച്ച് തദ്ദേശീയമായി നിര്‍മ്മിച്ചതാണ് - നൂതന എഞ്ചിനീയറിംഗ് സിമുലേഷനുകളും മള്‍ട്ടി ലെവല്‍ സുരക്ഷാ സംവിധാനങ്ങളും മുതല്‍ മോട്ടോര്‍ സൈക്കിളിന്റെ ഡിസൈന്‍ ഐഡന്റിറ്റി വരെ കമ്പനി കൂട്ടിച്ചേര്‍ത്തു.

ലോഞ്ച് ഉടനെന്ന് സൂചന; Ultraviolette F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ ട്രയല്‍സ് ആരംഭിച്ചു

2022 സെപ്റ്റംബറിന്റെ തുടക്കത്തില്‍ കമ്പനി പൊതു ടെസ്റ്റ് റൈഡുകളും ആരംഭിച്ചിരുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള 65,000-ലധികം ഉപഭോക്താക്കള്‍ പ്രീ-ലോഞ്ച് ഓര്‍ഡര്‍ താല്‍പ്പര്യം കാണിച്ചതിനാല്‍ അള്‍ട്രാവയലറ്റിന് ബൈക്കിനോട് വലിയ താല്‍പ്പര്യം രേഖപ്പെടുത്താന്‍ കഴിഞ്ഞു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്.

ലോഞ്ച് ഉടനെന്ന് സൂചന; Ultraviolette F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ ട്രയല്‍സ് ആരംഭിച്ചു

34.7 bhp കരുത്തും 90 Nm ടോര്‍ക്കും നല്‍കുന്ന 25 കിലോവാട്ട് മോട്ടോറാണ് ബൈക്കിന്റെ സവിശേഷത. ഔദ്യോഗിക അവകാശവാദമനുസരിച്ച്, വെറും 2.9 സെക്കന്‍ഡിനുള്ളില്‍ F77-ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും, പരമാവധി വേഗത 140 കിലോമീറ്റര്‍, അവകാശപ്പെടുന്ന ഫുള്‍ ചാര്‍ജ് റേഞ്ച് 200 കിലോമീറ്ററാണ്.

ലോഞ്ച് ഉടനെന്ന് സൂചന; Ultraviolette F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ ട്രയല്‍സ് ആരംഭിച്ചു

ലോഞ്ച് ചെയ്യുമ്പോള്‍, റിമോട്ട് ഡയഗ്നോസ്റ്റിക്സ്, മള്‍ട്ടിപ്പിള്‍ റൈഡ് മോഡുകള്‍, ബൈക്ക് ട്രാക്കിംഗ്, ഓവര്‍-ദി-എയര്‍ (OTA) അപ്ഗ്രേഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, റൈഡ് ഡയഗ്നോസ്റ്റിക്സ് എന്നിങ്ങനെയുള്ള ആധുനിക ഫീച്ചറുകളുടെ ഒരു ശ്രേണിയുമായി ബൈക്ക് കാണപ്പെടും.

ലോഞ്ച് ഉടനെന്ന് സൂചന; Ultraviolette F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ ട്രയല്‍സ് ആരംഭിച്ചു

കൂടാതെ, ബൈക്കിന്റെ പ്രധാന സവിശേഷതകളും വില വിശദാംശങ്ങളും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളും ഉടന്‍ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. 'ബാറ്ററി, റേഞ്ച്, വില, ലോഞ്ച് തീയതികള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങള്‍ ഉടന്‍ പരസ്യമാക്കുമെന്ന് കമ്പനി അടുത്തിടെ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.

ലോഞ്ച് ഉടനെന്ന് സൂചന; Ultraviolette F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ ട്രയല്‍സ് ആരംഭിച്ചു

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മാതാവ് ഇപ്പോള്‍ അഞ്ച് വര്‍ഷത്തിലേറെയായി മോട്ടോര്‍സൈക്കിള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇത് പരീക്ഷണ ഉല്‍പാദനത്തിലേക്ക് കടന്നിരിക്കുന്നു എന്നത് വ്യക്തമാക്കുന്നത് ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്.

ലോഞ്ച് ഉടനെന്ന് സൂചന; Ultraviolette F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ ട്രയല്‍സ് ആരംഭിച്ചു

അഞ്ച് വര്‍ഷത്തിലേറെയായി ഇത് വികസനത്തിലാണ്. 2019-ല്‍, ധാരാളം ഹൈടെക് ഫീച്ചറുകളോടെയാണ് F77 മോട്ടോര്‍സൈക്കിള്‍ ആദ്യമായി വെളിപ്പെടുത്തിയത്. 2020-ഓടെ മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, കൊവിഡ് മഹാമാരി മൂലം പദ്ധതികള്‍ വൈകുകയായിരുന്നു.

ലോഞ്ച് ഉടനെന്ന് സൂചന; Ultraviolette F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ ട്രയല്‍സ് ആരംഭിച്ചു

ഹാര്‍ഡ്കോര്‍ പെട്രോള്‍ഹെഡുകള്‍ പോലും ഇഷ്ടപ്പെടുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് അള്‍ട്രാവയലറ്റ് F77. ഞങ്ങള്‍ മോട്ടോര്‍സൈക്കിള്‍ ഓടിച്ചിട്ടില്ലെങ്കിലും, മോട്ടോര്‍സൈക്കിളിന്റെയും റൈഡിംഗ് ട്രയാംഗിളിന്റെയും രൂപകല്‍പ്പന ഏതാണ്ട് മികച്ചതായിട്ടാണ് തോന്നുന്നത്.

ലോഞ്ച് ഉടനെന്ന് സൂചന; Ultraviolette F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ ട്രയല്‍സ് ആരംഭിച്ചു

കൂടാതെ, ക്ലെയിം ചെയ്ത പ്രകടന സവിശേഷതകള്‍ തീര്‍ച്ചയായും വളരെ ആകര്‍ഷകമാണ്. മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷാവസാനം പുറത്തിറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Ultraviolette f77 electric motorcycle production trials eommence will launch this year
Story first published: Wednesday, October 5, 2022, 16:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X