ഇത് ദുൽഖറിന്റെ വണ്ടി കമ്പനി, F77 ഇലക്‌ട്രിക് ബൈക്കിനെ അവതരിപ്പിച്ച് Ultraviolette; വില 4 ലക്ഷം രൂപയോളം

മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന് മൂലധന നിക്ഷേപമുള്ള ഇലക്ട്രിക് വാഹന കമ്പനിയായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്പോർട്‌സ് മോട്ടോർസൈക്കിളിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

രണ്ടു വർഷങ്ങൾക്കിപ്പുറം നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് അള്‍ട്രാവയലറ്റ് F77 പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ യാഥാർഥ്യമാവുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ബ്രാൻഡ് 3.80 ലക്ഷം രൂപയുടെ പ്രരംഭ എക്സ്ഷോറൂം വിലയിലാണ് ബൈക്കിനെ വിപണിയിൽ എത്തിക്കുന്നത്.

ഇത് ദുൽഖറിന്റെ കമ്പനി, F77 ഇലക്‌ട്രിക് ബൈക്കിനെ അവതരിപ്പിച്ച് Ultraviolette; വില 4 ലക്ഷം രൂപയോളം

പുതിയ അൾട്രാവയലറ്റ് F77 ഇവിയുടെ സ്റ്റാൻഡേർഡ് പതിപ്പിന് 3.80 ലക്ഷം രൂപയും 307 കിലോമീറ്റർ റേഞ്ചുള്ള F77 റീകൺ വേരിയന്റിന് 4.55 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ഷാഡോ, ലൈറ്റ്നിംഗ്, ലേസർ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ ഇ-മോട്ടോർസൈക്കിൾ ലഭ്യമാവും. F77 ഇ-സൂപ്പർബൈക്ക് 2016 മുതൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വാഹനമാണെന്നതും ശ്രദ്ധേയമാണ്. ഇതിന്റെ ആദ്യ ആവർത്തനം 2019-ലാണ് കമ്പനി ആദ്യമായി പൊതുപരിപായിൽ പ്രദർശിപ്പിക്കുന്നത്.

അൾട്രാവയലറ്റിൽ മൂലധന നിക്ഷേപമുണ്ടെന്ന് നല്ലൊരു വാഹന പ്രേമികൂടിയായ ദുല്‍ഖര്‍ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിലൂടെയാണ് സ്ഥിരീകരിച്ചത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ താന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിരുന്നെന്നും മെഡിക്കല്‍ ടെക്, എഡ്യുടെക് മേഖലകളിലായിരുന്നു ആദ്യ നിക്ഷേപമെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു. ഹൈ-പെര്‍ഫോമെന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്കാണ് F77 ഇടംപിടിച്ചിരിക്കുന്നതും. മോഡലിന് ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവുമെന്നാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി അവകാശപ്പെടുന്നത്.

അൾട്രാവയലറ്റ് F77 ഇലക്ട്രിക് സൂപ്പർ ബൈക്ക് ജെറ്റ് ഫൈറ്ററുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അത് അതിന്റെ ഷാർപ്പ് സ്റ്റൈലിംഗിന്റെ അടിസ്ഥാനമായി മാറുന്നു. ഹാൻഡിൽബാറിന്റെ ഉയരം കൂട്ടാനും സീറ്റിന്റെ ഉയരം താഴ്ത്താനും കമ്പനി ഇതിനെ പുനർനിർമിക്കുകയും ചെയ്‌തിട്ടുണ്ട്. ശുദ്ധമായ ഒരു ഡിസൈൻ നൽകാനുള്ള ശ്രമത്തിൽ F77 ഇവിയിൽ ബോൾട്ടുകളൊന്നും ദൃശ്യമല്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്. പ്രൊഡക്ഷൻ പതിപ്പിൽ F77 അതിന്റെ തെർമൽ മാനേജ്‌മെന്റ് അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നുവെന്നും ബ്രാൻഡ് പറയുന്നുണ്ട്.

കൂടാതെ ഇത് ഒരു പാസിവ് കൂളിംഗ് ഫംഗ്‌ഷനുള്ള ഡെൻസർ 10.7 kWh ബാറ്ററി പായ്ക്കിനൊപ്പമാണ് വരുന്നതും. ഇതിലൂടെ അൾട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന്റെ സെല്ലുകളുടെ എണ്ണം 21,700 ആയി വർധിപ്പിച്ചുകൊണ്ട് മൊത്തത്തിലുള്ള റേഞ്ച് ഉയർത്തുകയും ചെയ്യുന്നു. ഐഡിസി സൈക്കിളിൽ ഒറ്റ ചാർജിൽ 307 കിലോമീറ്റർ റൈഡിംഗ് റേഞ്ചാണ് മോഡലിൽ അൾട്രാവയലറ്റ് നൽകുന്നത്. ഹെഡ് ജോയിന്റിനെയും മോട്ടോർ മൗണ്ടിംഗ് പോയിന്റിനെയും ബന്ധിപ്പിക്കുന്ന സ്പൈൻ വിഭാഗമുള്ളതിനാൽ ഷാസി രണ്ട് മടങ്ങ് കാഠിന്യം വർധിപ്പിക്കുന്നതിനായി മെച്ചപ്പെടുത്തിയിട്ടുമുണ്ട്.

പരിഷ്‌ക്കരിച്ച സ്വിംഗ്‌ആം, അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള മോണോഷോക്ക് റിയർ സസ്‌പെൻഷൻ, എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് അൾട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിലെ പ്രധാന സവിശേഷതകൾ. ഇവി BLDC ഡയറക്ട് ഡ്രൈവ് മോട്ടോറിൽ നിന്നാണ് കരുത്ത് ഉത്പാദിപ്പിക്കുന്നത്. ഇത് 40.2 bhp പവറിൽ പരമാവധി 100 Nm torque വരെ വികസിപ്പിക്കാനും ശേഷിയുള്ളതാണ്.

2.8 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ അള്‍ട്രാവയലറ്റ് F77 പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് സാധിക്കും. അതേസമയം 0-100 കിലോമീറ്റർ വേഗത 7 സെക്കൻഡിനുള്ളിലും കൈപിടിയിലെത്തും. എന്നാൽ മണിക്കൂറിൽ 147 കിലോമീറ്ററാണ് ഉയർന്ന വേഗത. ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും പുത്തൻ ബൈക്കിലുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ കാണുന്ന ഏറ്റവും വലിയ ബാറ്ററി പാക്ക് കൂടിയാണിത്. എട്ട് വർഷത്തെ വാറണ്ടിയോടെയാണ് ബാറ്ററി വരുന്നത്.

ഇലക്ട്രിക് സ്പോർട്‌സ് ബൈക്കിൽ ബൈക്കിൽ 320 mm ഫ്രണ്ട്, 230 mm പിൻ ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നതും സുരക്ഷയുടെ കാര്യത്തിലെ ആശങ്ക അകറ്റുന്നു. വീൽബേസ് ഏകദേശം 1360 മില്ലിമീറ്ററാണ്. ഭാരം വിതരണം ഏകദേശം 50:50 ആണെന്നും അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് പറയപ്പെടുന്നു. മോഡലിനായുളള ബുക്കിംഗ് ഒരു മാസത്തിലേറെയായി നടന്നുവരികയാണ്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപ ടോക്കൺ തുക നൽകി വാഹനം മുൻകൂറായി ബുക്ക് ചെയ്യാം.

Most Read Articles

Malayalam
English summary
Ultraviolette f77 electric sports bike launched in india with 307 km range
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X