സിറ്റി ടൂറർ വിഭാഗത്തിൽ മുഖംമിനുക്കി എത്തുന്നു ഹീറോയുടെ പുത്തൻ Xpulse 200T

അഡ്വഞ്ചർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചവരിൽ ഒരാളാണ് ഹീറോ മോട്ടോകോർപ്പിന്റെ എക്‌സ്‌പൾസ്. ഓഫ്-റോഡിംഗിലും ദൈനംദിന യാത്രകൾക്കും അനുയോജ്യനാണെന്നു തെളിയിച്ച ഈ മോഡലിന് സിറ്റി ടൂറർ വിഭാഗത്തിലും ഒരു വേരിയന്റുണ്ട്.

സിറ്റി ടൂറർ വിഭാഗത്തിൽ മുഖംമിനുക്കി എത്തുന്നു ഹീറോയുടെ പുത്തൻ Xpulse 200T

നിരത്തുകളിൽ അധികം കാണാത്തതിനാൽ പലരും മറന്നുപോയ എക്‌സ്‌പൾസ് 200T എന്ന പതിപ്പിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ആള് വിൽപ്പനയ്ക്ക് ഇപ്പോഴും എത്തുന്നുണ്ടെങ്കിലും ഏവരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് ഈ പുള്ളിയുടെ അഡ്വഞ്ചർ പതിപ്പിനെയാണ്. എന്നാൽ മുഖംമിനുക്കി ഒന്നു കുട്ടപ്പനായി വരാമെന്ന തയാറെടുപ്പിലാണ് ഹീറോ എക്‌സ്‌പൾസ് 200T.

സിറ്റി ടൂറർ വിഭാഗത്തിൽ മുഖംമിനുക്കി എത്തുന്നു ഹീറോയുടെ പുത്തൻ Xpulse 200T

സിറ്റി ടൂറർ വിഭാഗത്തിൽ സ്ഥാനം ഉറപ്പിക്കാൻ പുതുക്കിയ മാറ്റങ്ങൾ സഹായിക്കുമെന്നാണ് ഹീറോയുടെ നിരീക്ഷണം. വരാനിരിക്കുന്ന എക്‌സ്‌പൾസ് 200T ഫെയ്‌സ്‌ലിഫ്റ്റ് പുതിയ ഡ്യുവൽ-ടോൺ മാറ്റ് ഗ്രീനിലും ഗ്രേ ഷേഡിലും എത്തുമെന്ന സൂചന നൽകുന്ന ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിലൂടെ പ്രചരിക്കുകയാണ്.

MOST READ: പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

സിറ്റി ടൂറർ വിഭാഗത്തിൽ മുഖംമിനുക്കി എത്തുന്നു ഹീറോയുടെ പുത്തൻ Xpulse 200T

ലോഞ്ച് ചെയ്യുന്നതിന് മുമ്പായി രൂപം പൂർണമായി വെളിപ്പെടുമ്പോൾ ബൈക്ക് വളരെ ആകർഷകമായി തന്നെയാണ് കാണപ്പെടുന്നത്. എന്നാൽ മോട്ടോർസൈക്കിളിന്റെ അവതരണത്തെ കുറിച്ചുള്ള സൂചനനയൊന്നും കമ്പനി ഇതുവരെ നൽകിയിട്ടില്ല.

സിറ്റി ടൂറർ വിഭാഗത്തിൽ മുഖംമിനുക്കി എത്തുന്നു ഹീറോയുടെ പുത്തൻ Xpulse 200T

ഇനി പുതിയ പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ പുതിയ ബോഡി കളർ ഹെഡ്‌ലൈറ്റ് ഫ്ലൈസ്‌ക്രീനും ചങ്കി ഫോർക്ക് ബൂട്ടുകളും ചേർത്തതാണ് ഏറ്റവും പുതിയ ഹീറോ എക്‌സ്‌പൾസ് 200T.

MOST READ: Bounce Infinity E1 മുതൽ Ampere Magnus Pro വരെ; 70,000 രൂപയില്‍ താഴെ വിലയുള്ള മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇതാ

സിറ്റി ടൂറർ വിഭാഗത്തിൽ മുഖംമിനുക്കി എത്തുന്നു ഹീറോയുടെ പുത്തൻ Xpulse 200T

ഇവയെല്ലാം ഒരു സ്‌പോർട്ടി ലുക്ക് നൽകുക മാത്രമല്ല ഒരു വലിയ പ്രീമിയം ബൈക്ക് ഫീൽ ഇതിന് നൽകുകയും ചെയ്യുന്നുണ്ട്. മുൻവശത്തെ ക്രാഷ് ഗാർഡുകൾക്ക് വ്യത്യസ്തമായ ഡിസൈനാണ് ഹീറോ ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സിറ്റി ടൂറർ വിഭാഗത്തിൽ മുഖംമിനുക്കി എത്തുന്നു ഹീറോയുടെ പുത്തൻ Xpulse 200T

ബോഡിയിൽ ഗ്രീൻ നിറത്തിൽ പൂർത്തിയാക്കിയ പ്രദേശങ്ങൾക്ക് റെഡ് പോലെ ഉള്ളിൽ ഗ്രേ ഗ്രാഫിക്‌സും ലഭിക്കും. ഗ്രാഫിക്സ് ഒരു 'X' ആകൃതിയെയാണ് സൂചിപ്പിക്കുന്നത്. മുൻവശത്തെ മഡ്ഗാർഡിന് ബോഡി കളർ സമ്മാനിച്ചിരിക്കുന്നത് മനോഹരമാണ്. അതേസമയം മുൻഭാഗത്തെ പെറ്റൽ ഡിസ്ക്, ഇൻഡിക്കേറ്ററുകൾ, ഹെഡ്‌ലൈറ്റ് എന്നിവ നിലവിലെ മോഡലിൽ നിന്ന് അതേപടി മുന്നോട്ടുകൊണ്ടു പോവുന്നുണ്ട്.

MOST READ: R15, MT15, RayZR, Aerox എന്നിവയ്ക്ക് മോട്ടോ GP പതിപ്പുകള്‍ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

സിറ്റി ടൂറർ വിഭാഗത്തിൽ മുഖംമിനുക്കി എത്തുന്നു ഹീറോയുടെ പുത്തൻ Xpulse 200T

വശങ്ങളിൽ നിന്നും നോക്കിയാൽ എക്‌സ്‌ഹോസ്റ്റ് മഫ്‌ലറിന് ഗ്രേ-ഫിനിഷ്ഡ് ഹീറ്റ് ഷീൽഡാണ് ലഭിക്കുന്നത്. ഈ പൈപ്പ് തെരഞ്ഞെടുത്ത നിറത്തെ അടിസ്ഥാനമാക്കി ഡാർക്ക് ഗ്രേ നിറത്തിലോ ഗോൾഡൻ ഫിനിഷിലോ ആയിരിക്കും പൂർത്തിയാക്കുക. എഞ്ചിൻ ഹെഡിന് നിലവിലെ മോഡലിനെപ്പോലെ ഒരു കോൺട്രാസ്റ്റ് കളറും ലഭിക്കും.

സിറ്റി ടൂറർ വിഭാഗത്തിൽ മുഖംമിനുക്കി എത്തുന്നു ഹീറോയുടെ പുത്തൻ Xpulse 200T

പിൻഭാഗത്ത് ഒരു പരമ്പരാഗത ഗ്രാബ് ഹാൻഡിൽ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്. അത് മനോഹരമായി കാണപ്പെടുന്ന മുൻഭാഗത്തിന് ഒട്ടും അനുയോജ്യമല്ലെന്നു വേണം പറയാൻ. എഞ്ചിൻ ഗാർഡും വളരെ വലുതാണ്. അങ്ങനെ മൊത്തത്തിൽ പഴയ ബൈക്കിന്റെ കൂടുതൽ സ്റ്റൈലൈസ്‌ഡ് യൂണിറ്റിന് വിരുദ്ധമായി ലളിതമായ ട്യൂബുലാർ നിർമാണത്തോടെ എക്‌സ്‌പൾസ് 200T മോഡലിന് ഇപ്പോൾ കൂടുതൽ പ്രവർത്തനക്ഷമമായ രൂപം ഹീറോ നൽകുന്നു.

MOST READ: 740 Ld അല്ല ഇനി 740 Li; പുത്തൻ BMW 7 -സീരീസിലേക്ക് അപ്പ്ഗ്രേഡ് ചെയ്ത് Sunny Leone

സിറ്റി ടൂറർ വിഭാഗത്തിൽ മുഖംമിനുക്കി എത്തുന്നു ഹീറോയുടെ പുത്തൻ Xpulse 200T

മെക്കാനിക്കൽ വശങ്ങളിൽ എക്‌സ്‌പൾസ് 200T-യുടെ ഈ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഈയിടെ സ്റ്റാൻഡേർഡ് എക്‌സ്‌പൾസ് 200 വേരിയന്റിന് നൽകിയ 4-വാൽവ് എഞ്ചിൻ ലഭിക്കുമെന്നും പ്രതീക്ഷിക്കാം. അല്ലെങ്കിൽ 8500 rpm-ൽ 17.8 bhp പവറും 6500 rpm-ൽ 16.15 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 200 സിസി ഓയിൽ-കൂൾഡ് എഞ്ചിൻ കമ്പനി മുന്നോട്ടുകൊണ്ടുപോവും.

സിറ്റി ടൂറർ വിഭാഗത്തിൽ മുഖംമിനുക്കി എത്തുന്നു ഹീറോയുടെ പുത്തൻ Xpulse 200T

5 സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഒരു ഡയമണ്ട് ഫ്രെയിമിലാണ് ബൈക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. നിലവിലെ മോഡലിലുള്ള അതേഡിസ്‌ക് ബ്രേക്ക് സജ്ജീകരണവും വരാനിരിക്കുന്ന എക്‌സ്‌പൾസ് 200T ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് ഉണ്ടാവും. മുന്നിൽ ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ മോണോഷോക്കുമായിരിക്കും സസ്പെൻഷൻ സജ്ജീകരണത്തിലുണ്ടാവുക.

സിറ്റി ടൂറർ വിഭാഗത്തിൽ മുഖംമിനുക്കി എത്തുന്നു ഹീറോയുടെ പുത്തൻ Xpulse 200T

മോട്ടോർസൈക്കിളിന്റെ സീറ്റ് ഹൈറ്റ് 800 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 178 മില്ലീമീറ്ററുമായിരിക്കും. അതേസമയം പുതിയ ഹീറോ എക്‌സ്‌പൾസ് 200T ഫെയ്‌സ്‌ലിഫ്റ്റിന് 154 കിലോഗ്രാമാണ് മൊത്തത്തിലുള്ള ഭാരം വരുന്നത്. മാറ്റങ്ങളോടെയെത്തുന്ന മോട്ടോർസൈക്കിൾ അപ്പാച്ചെ RTR 200 4V, ബജാജ് പൾസർ N250, യമഹ FZ25, തുടങ്ങിയവയ്‌ക്കെതിരെ മത്സരിക്കും.

Source: Autocar India

Most Read Articles

Malayalam
English summary
Upcoming hero xpulse 200t facelift model images leaked ahead of launch
Story first published: Thursday, August 4, 2022, 13:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X