40 bhp കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ, അഡ്വഞ്ചർ പ്രേമികൾക്ക് ഹരമേകാൻ കരുത്തുറ്റ Himalayan 450

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ ഇത്രയും അധികം ജനപ്രിയമാക്കിയതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ച മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. അതിനാൽ തന്നെ ഈ ശ്രേണി ഒന്നു വിപുലീകരിക്കാൻ തന്നെയാണ് റെട്രോ ക്ലാസിക് ബ്രാൻഡിന്റെ പദ്ധതിയും.

40 bhp കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ, അഡ്വഞ്ചർ പ്രേമികൾക്ക് ഹരമേകാൻ കരുത്തുറ്റ Himalayan 450

ഹാർഡ്‌കോർ ഓഫ്-റോഡിംഗ് കഴിവുകളുള്ള ഒരു പുതിയ അഡ്വഞ്ചറിംഗ് ടൂറിംഗ് മെഷീൻ റോയൽ എൻഫീൽഡ് വികസിപ്പിക്കുകയാണെന്നാണ് ഏറ്റവും പുതിയ വാർത്ത. അതോടൊപ്പം തന്നെ ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കൾ അധികം വൈകാതെ കൂടുതൽ റോഡ് അധിഷ്ഠിതമായ ഒരു മോഡലിനെയും കൂടി അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്.

40 bhp കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ, അഡ്വഞ്ചർ പ്രേമികൾക്ക് ഹരമേകാൻ കരുത്തുറ്റ Himalayan 450

ഹിമാലയൻ സ്‌ക്രാം 411 എന്നുപേരിട്ടിരിക്കുന്ന മോട്ടോർസൈക്കിൾ അധികം വൈകാതെ തന്നെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെ ഹണ്ടർ 350, സൂപ്പർ മീറ്റിയോർ 650 എന്നിവയും വിപണിയിൽ എത്താൻ സാധ്യതയുണ്ട്.

40 bhp കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ, അഡ്വഞ്ചർ പ്രേമികൾക്ക് ഹരമേകാൻ കരുത്തുറ്റ Himalayan 450

അണിയറയിൽ വികസിപ്പിക്കുകയാണെന്ന് പറയപ്പെടുന്ന മറ്റ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ ഏകദേശം 1.30 ലക്ഷം രൂപ വിലയുള്ള ഒരു എൻട്രി ലെവൽ മോട്ടോർസൈക്കിളുമുണ്ടെന്നാണ് സംസാരം. പുതിയ തലമുറ ബുള്ളറ്റായ ഹണ്ടറിനെ അടിസ്ഥാനമാക്കി 1.3 ലക്ഷം രൂപയും എസ്ജി കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള 650 സിസി ബോബറുമാണ് ഇവ.

40 bhp കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ, അഡ്വഞ്ചർ പ്രേമികൾക്ക് ഹരമേകാൻ കരുത്തുറ്റ Himalayan 450

റോയൽ എൻഫീൽഡ് 650 ഇരട്ടകളുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരു ഹിമാലയൻ വികസിപ്പിക്കുന്ന റിപ്പോർട്ടുകളും മുമ്പ് പുറത്തുവന്നിരുന്നു. എന്നാൽ അതിന് മുമ്പാണ് കരുത്തുറ്റ മറ്റൊരു അഡ്വഞ്ചർ ടൂറർ കളംനിറയാൻ എത്തുക. നിലവിലുള്ള അതേ മോഡലിന്റെ കരുത്തുറ്റ പതിപ്പായിരിക്കാനാണ് സാധ്യത.

40 bhp കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ, അഡ്വഞ്ചർ പ്രേമികൾക്ക് ഹരമേകാൻ കരുത്തുറ്റ Himalayan 450

റിപ്പോർട്ട് അനുസരിച്ച് റോയൽ എൻഫീൽഡ് ഹിമാലയൻ 450 എന്ന് വിളിക്കപ്പെടുന്നു. ഇത് ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. കൂടാതെ നിലവിലുള്ള ഹിമാലയനെ വളരെയധികം സ്വാധീനിച്ച ഒരു സ്റ്റൈലിംഗിന്റെ സാന്നിധ്യവും പുറത്തുവന്ന ചിത്രത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.

40 bhp കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ, അഡ്വഞ്ചർ പ്രേമികൾക്ക് ഹരമേകാൻ കരുത്തുറ്റ Himalayan 450

കൂടാതെ ട്രെല്ലിസ് ഫ്രെയിമും കാണാൻ കഴിയും. പുതിയ പ്ലാറ്റ്ഫോം, ഭാവിയിൽ നിരവധി ഉൽപ്പന്ന വികസനത്തിലേക്കാണ് റോയൽ എൻഫീൽഡിനെ സാധ്യമാക്കുന്നത്. അതും ഭാരം കുറഞ്ഞ അവസ്ഥയിലുമാവുമെന്നതും ബ്രാൻഡിന്റെ പ്രതഛായ തന്നെ മാറ്റിമറിക്കപ്പെട്ടേക്കാം.

40 bhp കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ, അഡ്വഞ്ചർ പ്രേമികൾക്ക് ഹരമേകാൻ കരുത്തുറ്റ Himalayan 450

ഹിമാലയൻ 450 വേരിയന്റിന് ആന്തരികമായി K1 എന്ന കോഡ് നാമമാണ് ബ്രാൻഡ് നൽകിയിരിക്കുന്നത്. കൂടാതെ ബോഡി പാനലുകൾ, 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ സ്‌പോക്ക് വീലുകൾ എന്നിവയുൾപ്പെടെ നിലവിലുള്ള ഹിമാലയനുമായി ഇതിന് നിരവധി സാമ്യതകൾ ഉണ്ടായിരിക്കും. വരാനിരിക്കുന്ന ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ കെടിഎം KTM 390 അഡ്വഞ്ചറിനാകും നേരിട്ട് എതിരാളിയാവുക.

40 bhp കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ, അഡ്വഞ്ചർ പ്രേമികൾക്ക് ഹരമേകാൻ കരുത്തുറ്റ Himalayan 450

കൂടാതെ സിംഗിൾ പീസ് സീറ്റും മിനിമലിസ്റ്റിക് ബോഡി വർക്കും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും വരാനിരിക്കുന്ന പുതുപുത്തൻ ഹിമാലയൻ 450 പതിപ്പിന്റെ പ്രത്യേകതളായിരിക്കും. കൂടുതൽ പ്രീമിയം ഫീലിനായി അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, മോണോഷോക്ക് റിയർ സസ്‌പെൻഷൻ, വിൻഡ്‌സ്‌ക്രീൻ, മിഡിൽ സെറ്റ് ഫുട്‌പെഗുകൾ, നേരായ ഹാൻഡിൽബാർ, മെറ്റൽ ബ്രേസുകളാൽ ചുറ്റപ്പെട്ട ഫ്യുവൽ ടാങ്ക് തുടങ്ങിയവയും മോട്ടോർസൈക്കിളിന്റെ പ്രത്യേകതകളായിരിക്കും.

40 bhp കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ, അഡ്വഞ്ചർ പ്രേമികൾക്ക് ഹരമേകാൻ കരുത്തുറ്റ Himalayan 450

ഇതുകൂടാതെ പുതിയ സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് 450 സിസി എഞ്ചിനായിരിക്കും റോയൽ എൻഫീൽഡ് ഹിമാലയൻ 450 മോഡലിന് കരുത്തേകുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ യൂണിറ്റ് 45 bhp പവറിൽ കൂടുതൽ ഉത്പാദിപ്പിക്കാൻ കഴിയും. എന്നാൽ മികച്ച ലോ-മിഡ് റേഞ്ചിനായി റോയൽ എൻഫീൽഡ് ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഇത് ഏകദേശം 40 bhp സൃഷ്ടിക്കും.

40 bhp കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ, അഡ്വഞ്ചർ പ്രേമികൾക്ക് ഹരമേകാൻ കരുത്തുറ്റ Himalayan 450

ഇത് ആറ് സ്പീഡ് ഗിയർബോക്‌സുമായാകും ജോടിയാക്കുക. കൂടാതെ ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തിനൊപ്പം സ്ലിപ്പർ ക്ലച്ചും ഒരു സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ആയതിനാൽ തന്നെ കൂടുതല്‍ ടോർഖ് ചേര്‍ക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് പവറില്‍ അല്പം വിട്ടുവീഴ്ച്ച ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

40 bhp കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ, അഡ്വഞ്ചർ പ്രേമികൾക്ക് ഹരമേകാൻ കരുത്തുറ്റ Himalayan 450

നിലവില്‍ 411 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, സിംഗിൾ ഓവർഹെഡ് ക്യാം (SOHC) എഞ്ചിനാണ് ഹിമാലയന് തുടിപ്പേകുന്നത്. ഇത് 6,500 rpm-ൽ 24.3 bhp കരുത്തും 4,000-4,500 rpm-ൽ 32 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ്. ഫ്യുവൽ ഇഞ്ചക്‌റ്റഡ് സംവിധാനവും ഈ യൂണിറ്റിന് ലഭിക്കും.

40 bhp കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ, അഡ്വഞ്ചർ പ്രേമികൾക്ക് ഹരമേകാൻ കരുത്തുറ്റ Himalayan 450

ഹിമാലയൻ 411 പതിപ്പിന്റെ 23 bhp പവർ കണക്കുകളെ അപേക്ഷിച്ച് പുതുതായി വരാനിരിക്കുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹിമാലയൻ 450 വേരിയന്റ് 17 bhp കരുത്ത് അധികം വര്‍ധിപ്പിക്കും എന്ന് വേണം പറയാന്‍. മികച്ച 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് ബൈക്കിന് നിലവിലുള്ളത്.

40 bhp കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ, അഡ്വഞ്ചർ പ്രേമികൾക്ക് ഹരമേകാൻ കരുത്തുറ്റ Himalayan 450

ഇന്ത്യയിൽ കെടിഎം 250 അഡ്വഞ്ചർ, ബിഎംഡബ്ല്യു G 310 GS, ബജാജ് ഡൊമിനാർ, ഹീറോ എക്സ്പൾസ് 200 തുടങ്ങിയ മറ്റ് എൻട്രി ലെവൽ അഡ്വഞ്ചർ ടൂററുകൾക്കും ടൂറിംഗ് ബൈക്കുകൾക്കുമെതിരെയാണ് റോയൽ എൻഫീൽഡ് ഹിമാലയൻ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Upcoming royal enfield himalayan 450 to get new liquid cooled engine
Story first published: Tuesday, January 11, 2022, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X