വിപണയിലെ അപരന്മാർ; ചൈനീസ് കോപ്പിയടിക്ക് ഇരയായി Vespa ZX 125

കോപ്പിയടിക്ക് കുപ്രസിദ്ധമാണ് ചൈനയുടെ ഓട്ടോമൊബൈൽ വ്യവസായം എന്ന് നമുക്ക് ഏവർക്കും അറിയാം. ഒട്ടനവധി ചൈനീസ് വാഹന നിർമ്മാതാക്കൾ പല ഇന്റർനാഷണൽ ബ്രാൻഡുകളിൽ നിന്നും ഡിസൈനുകളും ചിലപ്പോൾ നെയിംപ്ലേറ്റുകൾ പോലും പകർത്തിയിട്ടുണ്ട് / കോപ്പിയടിച്ചിട്ടുണ്ട്!

വിപണയിലെ അപരന്മാർ; ചൈനീസ് കോപ്പിയടിക്ക് ഇരയായി Vespa ZX 125

ഇത്തരം പ്രവണതയെ വളരെ പരിഹാസ്യപരമായിട്ടാണ് വാഹന ലോകം കണക്കാക്കുന്നു, എന്നിരുന്നാലും ഇപ്പോഴും ചൈനീസ് കോപ്പിയടിക്ക് കുറവ് ഒന്നൂല്ല. അടുത്തിടെ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ട അത്തരം ഒരു മോഡലാണ് ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്നത്.

വിപണയിലെ അപരന്മാർ; ചൈനീസ് കോപ്പിയടിക്ക് ഇരയായി Vespa ZX 125

നിങ്ങൾ ഈ സ്കൂട്ടറിനെ വെസ്പ ZX 125 ആണെന്ന് തെറ്റിദ്ധരിച്ചേക്കാം, എന്നാൽ ഈ മോഡൽ യഥാർത്ഥത്തിൽ നിർമ്മിച്ചിരിക്കുന്നത് യമസാക്കി (Yamasaki) എന്ന ചൈനീസ് നിർമ്മാതാക്കളാണ്.

വിപണയിലെ അപരന്മാർ; ചൈനീസ് കോപ്പിയടിക്ക് ഇരയായി Vespa ZX 125

വാഹനത്തിന്റെ ഡിസൈൻ അവിടെ നിൽക്കട്ടെ, ബ്രാൻഡിന്റെ പേര് ഒന്നു ഇരുത്തി വായിച്ചേ... 'യമ-സാക്കി', സംശയം വേണ്ട! വളരെ ജനപ്രിയമായ രണ്ട് ജാപ്പനീസ് മോട്ടോർസൈക്കിൾ ബ്രാൻഡുകളായ യമഹയുടെയും കവാസാക്കിയുടെയും മിശ്രിതമാണിത്.

വിപണയിലെ അപരന്മാർ; ചൈനീസ് കോപ്പിയടിക്ക് ഇരയായി Vespa ZX 125

അടുത്തതായി സ്കൂട്ടറിനെ കുറിച്ച് ചെക്ക് ചെയ്യുമ്പോൾ, ഇതിന് ഒരു ഔദ്യോഗിക നാമമില്ല എന്നാണ് നമുക്ക് മനസിലാക്കാൻ കഴിയുന്നത്, നിർമ്മാതാക്കളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ, 'ഗ്യാസോലിൻ സ്‌കൂട്ടർ 50 സിസി' എന്നാണ് ഇതിനെ പരാമർശിച്ചിരിക്കുന്നത്.

വിപണയിലെ അപരന്മാർ; ചൈനീസ് കോപ്പിയടിക്ക് ഇരയായി Vespa ZX 125

വെബ്സൈറ്റിലെ ലിസ്റ്റിംഗിൽ സൂചിപ്പിച്ചിരിക്കുന്നത് പെല, ഈ സ്കൂട്ടറിന് കരുത്തേകുന്നത് ഒരു ചെറിയ 50 സിസി എഞ്ചിനാണ്, ഇത് 3.39 PS പീക്ക് പവർ പുറത്തെടുക്കുന്നു. ഇത് തീർച്ചയായും ഇന്ത്യ സ്പെക്ക് വെസ്പ ZX 125 -നേക്കാൾ വളരെ കുറവാണ്.

വിപണയിലെ അപരന്മാർ; ചൈനീസ് കോപ്പിയടിക്ക് ഇരയായി Vespa ZX 125

പരമാവധി 9.92 PS പവർ സൃഷ്ടിക്കുന്ന 124.45 സിസി എഞ്ചിൻ വെസ്പയ്ക്ക് ലഭിക്കുന്നു. യമസാക്കി സ്കൂട്ടർ വെസ്പ ZX -ന്റെ കൃത്യമായ ഒരു പകർപ്പല്ല, നിങ്ങൾ സൂക്ഷ്മമായി നോക്കുമ്പോൾ മാത്രമേ വ്യത്യാസങ്ങൾ വ്യക്തമാകൂ.

വിപണയിലെ അപരന്മാർ; ചൈനീസ് കോപ്പിയടിക്ക് ഇരയായി Vespa ZX 125

യമസാക്കിക്ക് തികച്ചും വ്യത്യസ്തമായ ടെയ്‌ലാമ്പ് ലഭിക്കുന്നു, കൂടാതെ ഇതിന് മറ്റൊരു തരത്തിലുള്ള പില്യൺ ഗ്രെബ്രെയിലും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഹെഡ്‌ലൈറ്റിന് മുൻവശത്ത് പ്രവർത്തിക്കുന്ന ഒരു എക്സ്-ആകൃതിയിലുള്ള ഒരു ഘടകവുമുണ്ട്, ഇത് ഒരു സവിശേഷ ഡിസൈൻ ഡീറ്റെയിലാണ്. ടേൺ ഇൻഡിക്കേറ്ററുകളുടെ ആകൃതിയും അല്പം വ്യത്യസ്തമാണ്, അലോയി വീലുകളും വ്യത്യസ്തമായി കാണപ്പെടുന്നു.

വിപണയിലെ അപരന്മാർ; ചൈനീസ് കോപ്പിയടിക്ക് ഇരയായി Vespa ZX 125

യമസാക്കി സ്കൂട്ടറിന്റെ സസ്‌പെൻഷൻ സംവിധാനത്തിൽ മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ സ്വിംഗ് ആർമിൽ ഘടിപ്പിച്ച മോണോഷോക്കും ഉൾപ്പെടുന്നു. ഫ്രണ്ട് വീലിൽ ഒരു ഡിസ്ക് ബ്രേക്കും പിന്നിൽ ഒരു ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. വൃത്താകൃതിയിലുള്ള, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഇതിന് ലഭിക്കുന്നു.

വിപണയിലെ അപരന്മാർ; ചൈനീസ് കോപ്പിയടിക്ക് ഇരയായി Vespa ZX 125

ഇത് സ്കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2022 മോഡൽ റീസ്റ്റൈൽ ചെയ്തു, ഇപ്പോൾ ഒരു ഹെക്സഗണൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഫീച്ചർ ചെയ്യുന്നു, അതും വെസ്പയുടെ പകർപ്പാണെന്ന് തോന്നുന്നു.

വിപണയിലെ അപരന്മാർ; ചൈനീസ് കോപ്പിയടിക്ക് ഇരയായി Vespa ZX 125

പുതിയ മോഡലിനും ബ്രാൻഡിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ മുൻതലമുറ മോഡൽ പോലെ തന്നെ ഇതിനും രസകരമായ പേരുണ്ട്. ന്യൂ ഗ്യാസോലിൻ സ്‌കൂട്ടർ 50 സിസി യൂറോ 5 എന്നാണ് കമ്പനി ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എങ്കിലും സ്കൂട്ടറിന്റെ വില പരാമർശിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
Vespa zx 125 becomes the next victim of chinese design copying
Story first published: Thursday, June 30, 2022, 18:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X