ഹൈബ്രിഡ് ടെക്കുമായി പുത്തൻ Fazzio 125 പുറത്തിറക്കി Yamaha

ഫാസിനോ ഹൈബ്രിഡിന് ഒരു കസിൻ എന്ന് വിളിക്കാവുന്ന പുതിയ ഫസിയോ ഹൈബ്രിഡ് യമഹ പുറത്തിറക്കിയിരിക്കുകയാണ്. ഇന്തോനേഷ്യൻ വിപണിയിലാണ് പുതിയ 125 സിസി സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്.

ഹൈബ്രിഡ് ടെക്കുമായി പുത്തൻ Fazzio 125 പുറത്തിറക്കി Yamaha

21.7 ദശലക്ഷം IDR അതായത് 1.12 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ആറ് പെയിന്റ് ഓപ്ഷനുകളിൽ വരുന്നു. നിയോ, ലക്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ഫാസിയോ ലഭ്യമാക്കിയിരിക്കുന്നത്.

ഹൈബ്രിഡ് ടെക്കുമായി പുത്തൻ Fazzio 125 പുറത്തിറക്കി Yamaha

ആദ്യത്തെ ഓപ്ഷനായ നിയോ നാല് കളർ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്, രണ്ടാമത്തേത് രണ്ട് ഷേഡുകളിലാണ് എത്തുന്നത്. ഈ സ്കൂട്ടറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ആകർഷകമായ റെട്രോ ഡിസൈൻ ആണ്.

ഹൈബ്രിഡ് ടെക്കുമായി പുത്തൻ Fazzio 125 പുറത്തിറക്കി Yamaha

മുൻവശത്ത്, ഇരുവശത്തും രണ്ട് ടേൺ ഇൻഡിക്കേറ്ററുകൾക്കൊപ്പം വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും ഏപ്രണിൽ സെന്റർ ബ്രേസും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. സൈഡ് പാനലുകൾ ചതുരാകൃതിയിലുള്ളതാണ്, അതേസമയം സിംഗിൾ-പീസ് സാഡിലിന് ഒരു ഫ്ലാറ്റർ രൂപ ശൈലി ലഭിക്കുന്നു.

ഹൈബ്രിഡ് ടെക്കുമായി പുത്തൻ Fazzio 125 പുറത്തിറക്കി Yamaha

പിൻഭാഗത്ത്, വെർട്ടിക്കലി ഓറിയന്റഡ് ടെയിൽലൈറ്റും ടേൺ ഇൻഡിക്കേറ്ററുകളും ഒരു ചങ്കി സിംഗിൾ-പീസ് ഗ്രാബ് റെയിലുമാണ് ഫാസിയോയുടെ സവിശേഷത. ഫ്ലോർബോർഡ്, എക്‌സ്‌ഹോസ്റ്റ് മഫ്‌ളർ, റിയർവ്യൂ മിററുകൾ, അലോയി വീലുകൾ എന്നിവയുടെ ബ്ലാക്ക്-ഔട്ട് ഭാഗങ്ങൾ സ്‌കൂട്ടറിന് മികച്ച ഡ്യുവൽ-ടോൺ രൂപം നൽകുന്നു.

ഹൈബ്രിഡ് ടെക്കുമായി പുത്തൻ Fazzio 125 പുറത്തിറക്കി Yamaha

സ്‌റ്റൈൽ മാറ്റിനിർത്തിയാൽ, ഫാസിയോ വളരെ പ്രായോഗികമായ ഒരു സ്‌കൂട്ടറായി കാണപ്പെടുന്നു. റൈഡറുടെ ലഗേജ് സൂക്ഷിക്കാൻ രണ്ട് വലിയ കാർഗോ ഹുക്കുകളുള്ള വലുതും പരന്നതുമായ ഫുട്‌ബോർഡ് ഇതിൽ ഉൾപ്പെടുന്നു.

ഹൈബ്രിഡ് ടെക്കുമായി പുത്തൻ Fazzio 125 പുറത്തിറക്കി Yamaha

ഇതിന് മാന്യമായ 17.8 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് കമ്പാർട്ട്‌മെന്റും ലഭിക്കുന്നു. കൂടുതൽ സ്‌റ്റോറേജ് ലഭിക്കാൻ, ആഡ് ഓണുകളായി ആക്‌സസറി ഹാംഗറുകളും ലഭ്യമാണ്.

ഹൈബ്രിഡ് ടെക്കുമായി പുത്തൻ Fazzio 125 പുറത്തിറക്കി Yamaha

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യമഹയുടെ Y-കണക്‌ട് ആപ്പ് എന്നിവ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങി നിരവധി നിഫ്റ്റി ഫീച്ചറുകൾ സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ ചാർജിംഗ് സോക്കറ്റ്, ഫുൾ എൽഇഡി ഹെഡ്‌ലൈറ്റ്, കീലെസ്സ് ലോക്ക്/അൺലോക്ക് സിസ്റ്റം എന്നിവയാണ് ഓഫറിലെ മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ.

ഹൈബ്രിഡ് ടെക്കുമായി പുത്തൻ Fazzio 125 പുറത്തിറക്കി Yamaha

വാഹത്തിന്റെ ഡൈനാമിക്സിലേക്ക് വരുമ്പോൾ, മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപിക് ഫോർക്കുകളിലും പിന്നിൽ ഒരു മോണോ-ഷോക്ക് സംവിധാനത്തിലുമാണ് സ്‌കൂട്ടർ വരുന്നത്.

ഹൈബ്രിഡ് ടെക്കുമായി പുത്തൻ Fazzio 125 പുറത്തിറക്കി Yamaha

ഹൈഡ്രോളിക് ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും മെക്കാനിക്കൽ റിയർ ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ട്യൂബ്‌ലെസ് ടയറുകളാൽ പൊതിഞ്ഞ 12 ഇഞ്ച് അലോയി വീലിലാണ് ഫാസിയോയിൽ വരുന്നത്. 5.1 ലിറ്റർ ഫ്യുവൽ ടാങ്കാണ് ഇതിന് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

ഹൈബ്രിഡ് ടെക്കുമായി പുത്തൻ Fazzio 125 പുറത്തിറക്കി Yamaha

യമഹയുടെ ബ്ലൂ കോർ ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ സജ്ജീകരിച്ചിരിക്കുന്ന 124.86 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനിൽ നിന്നാണ് ഫാസിയോ പവർ എടുക്കുന്നത്.

ഹൈബ്രിഡ് ടെക്കുമായി പുത്തൻ Fazzio 125 പുറത്തിറക്കി Yamaha

ഈ പവർട്രെയിൻ 6,500 rpm -ൽ 8.3 bhp കരുത്തും 4,500 rpm -ൽ 10.6 Nm torque ഉം പുറപ്പെടുവിക്കുന്നു, CVT ഗിയർബോക്സും ബെൽറ്റ് ഡ്രൈവും വഴി പിൻ വീലുകളിലേക്ക് പവർ കൈമാറുന്നു. ഫാസിനോയെപ്പോലെ, ഹൈബ്രിഡ് ടെക്കിൽ ഒരു സ്മാർട്ട് മോട്ടോർ ജനറേറ്റർ ഉൾപ്പെടുന്നു, അത് പ്രാരംഭ ആക്സിലറേഷനിൽ torque വർധിപ്പിക്കുന്നു.

സ്കൂട്ടറിൽ ഒരുക്കിയിരിക്കുന്ന എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നു, ഇത് വാഹനം നിഷ്‌ക്രിയമായിരിക്കുമ്പോൾ ശബ്ദവും എമിഷനും കുറയ്ക്കുന്നു. യമഹയ്ക്ക് ഇന്ത്യയിൽ ഇതിനകം തന്നെ രണ്ട് 125 സിസി സ്കൂട്ടറുകൾ ഉണ്ട്. അതിനാൽ പുതിയ ഫാസിയോ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha has unveiled all new hybrid tech fazzio 125
Story first published: Monday, January 24, 2022, 22:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X