ഇവര്‍ ഇത് നിര്‍ത്തുമെന്ന് തോന്നുന്നില്ല; ജൂണിന് ശേഷം മൂന്നാമതും വില വര്‍ധിപ്പിച്ച് യമഹ

നിങ്ങള്‍ ഒരു യമഹ മോട്ടോര്‍സൈക്കിള്‍ പ്രേമിയും ഈ ദീപാവലി സമയത്ത് കമ്പനിയുടെ ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരാളുമാണെങ്കില്‍ അല്‍പ്പം നിരാശപ്പെടേണ്ടിവരും. അടുത്തിടെ R15 V4, എംടി-15 V2, ഏറോക്‌സ് തുടങ്ങി മോഡലുകളുടെ വില വര്‍ധിപ്പിച്ച കമ്പനി രണ്ട് മോഡലുകള്‍ക്ക് കൂടി വില കൂട്ടി.

ഇവര്‍ ഇത് നിര്‍ത്തുമെന്ന് തോന്നുന്നില്ല; ജൂണിന് ശേഷം മൂന്നാമതും വില വര്‍ധിപ്പിച്ച് യമഹ

FZ-X, FZ25 എന്നീ മോഡലുകള്‍ക്കാണ് വില കൂട്ടിയത്. യമഹ FZ-X-ന് 1,33,900 രൂപയാണ് പുതിയ വില. യമഹ FZ25-ന് 1,46,900 രൂപയാണ് പുതുക്കിയ വില. രണ്ട് ബൈക്കുകള്‍ക്കും ഇപ്പോള്‍ 1000 രൂപയാണ് വര്‍ധിച്ചത്. പുതുക്കിയ വിലയിലുള്ള രണ്ട് മോഡലുകള്‍ക്കും അപ്ഡേറ്റുകളൊന്നും നല്‍കുന്നില്ല. ഉല്‍പാദന ചെലവ് കൂടിയത് കാരണമാണ് രണ്ട് മോഡലുകള്‍ക്കും വില വര്‍ധിക്കാന്‍ കാരണമായത്.

ഇവര്‍ ഇത് നിര്‍ത്തുമെന്ന് തോന്നുന്നില്ല; ജൂണിന് ശേഷം മൂന്നാമതും വില വര്‍ധിപ്പിച്ച് യമഹ

ഏറ്റവും പുതിയ വില വര്‍ദ്ധനവ് നാമമാത്രമായതിനാല്‍ ഉപഭോക്താക്കളുടെ തീരുമാനത്തെ ബാധിക്കാന്‍ സാധ്യതയില്ല. എന്നിരുന്നാലും ജൂണിന് ശേഷം ഇത് മൂന്നാമത്തെ വിലവര്‍ദ്ധനയാണ്.

ഇവര്‍ ഇത് നിര്‍ത്തുമെന്ന് തോന്നുന്നില്ല; ജൂണിന് ശേഷം മൂന്നാമതും വില വര്‍ധിപ്പിച്ച് യമഹ

20.51 bhp പവറും 20.1 Nm ടോര്‍ക്കും നല്‍കുന്ന അതേ 249cc എയര്‍-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് FZ25 ഉപയോഗിക്കുന്നത്. എല്‍ഇഡി ലൈറ്റ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എബിഎസ് എന്നിവ ഇതിന്റെ സവിശേഷതകളാണ്.

ഇവര്‍ ഇത് നിര്‍ത്തുമെന്ന് തോന്നുന്നില്ല; ജൂണിന് ശേഷം മൂന്നാമതും വില വര്‍ധിപ്പിച്ച് യമഹ

FZ-X-ല്‍ 149 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍ കൂള്‍ഡ് മോട്ടോറാണ് ഉപയോഗിക്കുന്നത്. ഇത് 12.2 bhp പവറും 13.3 Nm ടോര്‍ക്കും നല്‍കുന്നു. ഇത് ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.കൂടാതെ എല്‍ഇഡി ലൈറ്റ്, എബിഎസ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയും ലഭിക്കുന്നു.

ഇവര്‍ ഇത് നിര്‍ത്തുമെന്ന് തോന്നുന്നില്ല; ജൂണിന് ശേഷം മൂന്നാമതും വില വര്‍ധിപ്പിച്ച് യമഹ

പുതുക്കിയ വിലയനുസരിച്ച് 1.46 ലക്ഷം രൂപ നല്‍കണമെങ്കിലും ഇന്ത്യയില്‍ ഇന്ന് നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുകളിലൊന്നാണ യമഹ FZ25.

ഇവര്‍ ഇത് നിര്‍ത്തുമെന്ന് തോന്നുന്നില്ല; ജൂണിന് ശേഷം മൂന്നാമതും വില വര്‍ധിപ്പിച്ച് യമഹ

നേരത്തെ യമഹ എംടി-15 വേര്‍ഷന്‍ 2.0 മോഡലിന് 500 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഇപ്പോള്‍ അടിസ്ഥാന മോഡലിന്റെ വില 1,63,900 രൂപയായി. ടോപ്എന്‍ഡ് മോഡലിന്റെ വില 1,64,900 രൂപയിലുമെത്തി. 155 സിസി എഞ്ചിന്‍ ലഭിക്കുന്ന ഈ ബൈക്കിന് 18.4 bhp കരുത്ത് നല്‍കാന്‍ കഴിയും.

ഇവര്‍ ഇത് നിര്‍ത്തുമെന്ന് തോന്നുന്നില്ല; ജൂണിന് ശേഷം മൂന്നാമതും വില വര്‍ധിപ്പിച്ച് യമഹ

ഈ മോട്ടോര്‍സൈക്കിള്‍ ലിറ്ററിന് 56.87 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോ ജിപി എഡിഷന്‍ വാങ്ങണമെങ്കില്‍ 500 രൂപ അധികം നല്‍കണം.

ഇവര്‍ ഇത് നിര്‍ത്തുമെന്ന് തോന്നുന്നില്ല; ജൂണിന് ശേഷം മൂന്നാമതും വില വര്‍ധിപ്പിച്ച് യമഹ

യമഹ R15 M60 ഉള്‍പ്പെടെയുള്ള ബൈക്കുകളുടെയും വില യമഹ വര്‍ധിപ്പിച്ചിരുന്നു. 1000 രൂപയാണ് ഈ വര്‍ധിപ്പിച്ചിരിക്കുന്നത്. 1,91,300 രൂപയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ ഇപ്പോഴത്തെ വില. 18.4 bhp പവറും 14.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 155 സിസി എഞ്ചിനാണ് ഈ യമഹ ബൈക്കില്‍ ഉപയോഗിക്കുന്നത്.

ഇവര്‍ ഇത് നിര്‍ത്തുമെന്ന് തോന്നുന്നില്ല; ജൂണിന് ശേഷം മൂന്നാമതും വില വര്‍ധിപ്പിച്ച് യമഹ

ഈ ബൈക്കിന് അഡ്വാന്‍സ്ഡ് ഫുള്ളി ഡിജിറ്റല്‍ എല്‍സിഡി മീറ്റര്‍ കണ്‍സോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്ലിപ്പര്‍ ക്ലച്ച്, പ്രീമിയം ഗോള്‍ഡ് ട്യൂണിംഗ് ഫോര്‍ക്കുകള്‍, ഗോള്‍ഡന്‍ വീലുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, WGP ലോഗോ, അസിസ്റ്റ് ആന്‍ഡ് വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA), ട്രാക്ഷന്‍ എന്നിവ ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha increases prices of fz x and fz25 third price hike since june
Story first published: Friday, October 7, 2022, 12:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X